തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നവീകരണം; എ​സ്ക​ലേ​റ്റ​ർ, ന​ട​പ്പാ​ലം നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

തി​രു​വ​ല്ല: 3.65 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​മ്മി​ക്കു​ന്ന ര​ണ്ട് എ​സ്ക​ലേ​റ്റ​റു​ക​ളു​ടെ​യും ന​ട​പ്പാ​ല​ത്തി​ന്‍റെ​യും നി​ർ​മ്മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. എ​സ്ക​ലേ​റ്റ​റു​ക​ളു​ടെ​യും ന​ട​പ്പാ​ല​ത്തി​ന്‍റെ​യും നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ തി​രു​വ​ല്ല റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ന്‍റെ​യും മു​ൻ രാ​ജ്യ സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പി. ​ജെ കു​ര്യ​ന്‍റെ​യും പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്നും 1 കോ​ടി രൂ​പ വീ​ത​വും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നും ന​ട​പ്പാ​ലം നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി 1.65 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ന്നാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും ര​ണ്ടാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ ക​യ​റു​ന്ന​തി​നു​മാ​ണ് എ​സ്ക​ലേ​റ്റ​ർ നി​ർ​മ്മി​ക്കു​ന്ന​ത്. ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്നും ര​ണ്ടും മൂ​ന്നും പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്ക് പോ​കു​ന്ന​തി​നു​ള്ള ന​ട​പ്പാ​ല​മാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നും അ​നു​വ​ദി​ച്ച 1.65 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ക്കു​ന്ന​ത്.

സി​വി​ൽ വ​ർ​ക്കു​ക​ൾ അ​ടു​ത്ത​യാ​ഴ്ച​യോ​ടു​കൂ​ടി പൂ​ർ​ത്തീ​ക​രി​ച്ച് എ​സ്ക​ലേ​റ്റ​ർ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി എം​പി പ​റ​ഞ്ഞു. എ​സ്ക​ലേ​റ്റ​റി​ന്‍റെ​യും ന​ട​പ്പാ​ല​ത്തി​ന്‍റെ​യും നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ഇ​ത് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കു​മെ​ന്നു എം​പി പ​റ​ഞ്ഞു.

Related posts