കായംകുളം: വീട്ടമ്മയുടെ തലയ്ക്കടിച്ച ശേഷം മാല കവർന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി. കരുനാഗപ്പള്ളി ആദിനാട് കൊച്ചാലുംമൂട് അന്തിയത്ത് വീട്ടിൽ ബാബു(55)വിനെ ആണ് കായംകുളം സിഐ കെ. സദനും സംഘവും പിടികൂടിയത്. ഇയാൾ കായംകുളം പുതുപ്പള്ളി തെക്ക് ഇട്ടിയ്ക്കാത്തറ വടക്കതിൽ ധസുനില ഭവനം എന്ന വീട്ടിലാണ് ഇപ്പോൾ താമസമെന്ന് പോലീസ് പറഞ്ഞു. പുതുപ്പള്ളി തെക്ക് ചാലയിൽ തറ തെക്കതിൽ സുധാമണി (65)യെ തലക്കടിച്ച് പരിക്കേല്പിച്ച ശേഷം ഇവരുടെ കഴുത്തിലെ മാല അപഹരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഒന്നിന് വൈകുന്നേരം ഏഴിന് വിളക്കു കത്തിച്ച ശേഷം വീടിനകത്തേക്കു കയറുന്പോഴായിരുന്നു സംഭവം. ഒളിച്ചുനിന്ന പ്രതി ഇരുന്പുപാര കൊണ്ട് വീട്ടമ്മയുടെ തലയുടെ പിന്നിൽ ശക്തിയായി അടിച്ച ശേഷം കഴുത്തിലെ മാല പൊട്ടിക്കുകയായിരുന്നു. മാലയുടെ രണ്ടു പവൻ വരുന്ന ഭാഗം മാത്രമേ പ്രതിക്കു കിട്ടിയിരുന്നുള്ളു. മക്കൾ വിദേശത്തായതിനാൽ സുധാമണി വിട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീട്ടയമ്മയെ തലയ്ക്കടിച്ച്…
Read MoreCategory: Alappuzha
മകളെ നിരന്തരം ശല്യം ചെയ്ത യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് പിതാവ്; അമ്പലപ്പുഴയിൽ നടന്ന സംഭവത്തിന്റെ സത്യവസ്ത
അന്പലപ്പുഴ: പെണ്കുട്ടിയെ ആക്ഷേപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനിടെ യുവാവിന് കുത്തേറ്റു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ അറുകുല വീട്ടിൽ കുര്യാക്കോസി(20)നെ ആണ് കുത്തേറ്റു ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. യുവാവ് യുവതിയെ നിരന്തരം ശല്യം ചെയ്തു വന്നിരുന്നതായി ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. മാനഹാനി ഭയന്നാണ് പോലീസിൽ പരാതി നൽകാതിരുന്നതെന്നും ഇവർ പറഞ്ഞു. ഇന്നലെ (ഞായർ) വീണ്ടും യുവാവ് പെണ്കുട്ടിയെ ആക്ഷേപിക്കുകയായിരുന്നു. ഇതേത്തുടർന്ന് പെണ്കുട്ടിയുടെ പിതാവും ഇയാളുമായി വാക്കേറ്റം ഉണ്ടാകുകയും ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ വയറിൽ കുത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
Read Moreഅപകടത്തിൽപ്പെട്ട വയോധിക മരിച്ചെന്നു കരുതി നാട്ടുകാർ തുണിയിട്ട് ശരീരം മൂടി; പോലീസ് എത്തി പരിശോധിച്ചപ്പോൾ വൃദ്ധയ്ക്ക് ജീവൻ; തുറവൂരിൽ നടന്ന നടക്കുന്ന സംഭവമിങ്ങനെ…
തുറവൂർ: കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. കുത്തിയതോട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ എൻസിസി കവലയ്ക്ക് പടിഞ്ഞാറ് കണിച്ച് കാട് വീട്ടിൽ തങ്കമ്മ (70) ആണ് മരിച്ചത്. ദേശീയ പാതയിൽ കുത്തിയതോട് കെഎസ്ഇബി ഓഫീസിനു മുന്നിൽ ഇന്ന് രാവിലെ എട്ടൊടെയായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്ത് ഓടിക്കുടിയ നാട്ടുകാർ മരിച്ചു എന്ന് കരുതി തുണിയിട്ട് ശരീരം മൂടിയിട്ടു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കുത്തിയതോട് പോലീസ് നടത്തിയ പരിശോധനയിൽ ജീവൻ ഉണ്ടെന്ന് കണ്ടതിനെ തുടർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. കുത്തിയതോട് പോലീസ് കേസെടുത്തു.
Read Moreകൊല്ലം- തേനി ദേശീയപാതയിൽ കെഎസ്ആർടിസി ബസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ചാരുംമൂട്: കൊല്ലം- തേനി ദേശീയപാതയിൽ കെഎസ്ആർടിസി വേണാട് ബസും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു. കൊല്ലം കിളികൊല്ലൂർ ശാസ്താനഗർ ശാലോം വീട്ടിൽ ജോണ് ഹാരിസ് (21) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 .30 ഓടെ ചാരുംമൂടിനും താമരക്കുളത്തിനുമിടയിൽ ഗുരുനാഥൻ കുളങ്ങരയിലായിരുന്നു അപകടം. ചാരുംമൂട് ഭാഗത്തേക്ക് വരികയായിരുന്ന ജോണ് ഹാരിസ് സഞ്ചരിച്ച ബുള്ളറ്റ് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന കഐസ്ആർടിസി വേണാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് ബസിനടിയിൽപ്പെട്ടു. ഗുരുതര പരിക്കേറ്റ ജോണ് ഹാരിസിനെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നൂറനാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Read Moreസാമൂഹ്യവിരുദ്ധർ മണ്ണെണ്ണ സംഭരണശാലയ്ക്ക് സമീപം തീ ഇട്ടു; പരിഭ്രാന്തിയിലായി ജനം; തീപിടുത്തത്തെ ക്കുറിച്ച് നാട്ടുകാർ പറയുന്നത്
പൂച്ചാക്കൽ: മണ്ണെണ്ണ സംഭരണശാലയ്ക്ക് സമീപം തീപിടിച്ചു. ജനം പരിഭ്രാന്തിയിലായി. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. പൂച്ചാക്കൽ പാലത്തിന് സമീപത്തെ മണ്ണെണ്ണ സംഭരണശാലയ്ക്കു സമീപം കൂട്ടിയിട്ടിരുന്ന മാലിന്യക്കൂന്പാരത്തിനാണ് തീപിടിച്ചത്.സമീപത്തെ മണ്ണെണ്ണ സംഭരണ ശാലയ്ക്ക് തീ പടർന്ന് പിടിക്കുമോ എന്ന ആശങ്കയിലായിരുന്നു ജനങ്ങൾ. പൂച്ചാക്കൽ പാലത്തിന്റെ കിഴക്കുവശമുള്ള ഭാഗത്ത് രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നത് പതിവാണ്. ഈ മാലിന്യക്കൂന്പാരത്തിനാണ് സാമൂഹ്യ വിരുദ്ധർ തീയിട്ടത്.തീ പടർന്ന് പിടിച്ചത് ആദ്യം കണ്ട സമീപത്തെ വ്യാപാരി അനിൽകുമാറും നാട്ടുകാരും തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ കൂടുതൽ ഭാഗത്തെക്ക് പടർന്ന് പിടിക്കുന്നത് കണ്ടപ്പോൾ പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ വിവരം അറിച്ചതിനെ തുടർന്ന് ചേർത്തലയിൽ നിന്നും എത്തിയ അക്നിശമന സേന എത്തിയാണ് തീ അണച്ചത്. പള്ളിപ്പുറം മുതൽ അരൂക്കുറ്റി വരെയുള്ള 50തിൽ പരം റേഷൻ കടകൾക്ക് വിതരണം ചെയ്യാനുള്ള മണ്ണെണ്ണ പൂച്ചാക്കൽ പാലത്തിന് സമീപമുള്ള സംഭരണ…
Read Moreകാർഷികമേഖലയിൽ സംസ്ഥാന സർക്കാർ ഇടപെടലുകൾ സ്വാഗതാർഹമെന്ന് ഫ്രാൻസിസ് ജോർജ്
പത്തനംതിട്ട: റബർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 500 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ടും സിയാൽ മോഡൽ പദ്ധതിയും കേരളത്തിലെ റബർ കർഷകരുടെ ക്ഷേമത്തിനു സഹായകരമാണെന്ന് ജനാധിപത്യ കേരള കോണ്ഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്. ജനാധിപത്യം കേരള കോണ്ഗ്രസ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മധ്യതിരുവിതാംകൂറിലെ സന്പദ് വ്യവസ്ഥയിൽ നിർണായക സ്ഥാനമുള്ള റബർ കർഷകരെ വിലത്തകർച്ചയിൽ നിന്നും രക്ഷിക്കേണ്ടത് ജനകീയ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.പാർട്ടി വർക്കിംഗ് ചെയർമാൻ ഡോ.കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ പി.സി. ജോസഫ്, ട്രഷറാർ വക്കച്ചൻ മറ്റത്തിൽ, എം.പി. പോളി, ഏലിയാസ് സഖറിയ, ജോർജ് കുന്നപ്പുഴ, ജേക്കബ് എം. ഏബ്രഹാം, രാജു നെടുവംപുറം, മാത്യൂസ് ജോർജ്, ഫ്രാൻസിസ് തോമസ്, ഡോ.ജോർജ് വർഗീസ് കൊപ്പാറ, ജേക്കബ് ജോർജ് കുറ്റിയിൽ, ടി. ഏബ്രഹാം,…
Read Moreകെ.പി ശശികല നൽകിയ മാനനഷ്ടക്കേസിൽ രാജ്മോഹൻ ഉണ്ണിത്താന് ജാമ്യം നൽകി കോടതി
ചേർത്തല: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല നൽകിയ മാനനഷട കേസിൽ കോണ്ഗ്രസ് വ്യക്താവും എഐസിസി അംഗവുമായ രാജ്മോഹൻ ഉണ്ണിത്താൻ ചേർത്തല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ഒന്നാം കോടതിയിൽ നിന്നും ജാമ്യമെടുത്തു. ചേർത്തല ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സി.വി തോമസാണ് ഉണ്ണിത്താന്റെ അഭിഭാഷകൻ. ഐപിസി 500-ാം വകുപ്പ് അനുസരിച്ചാണ് കേസ് എടുത്തത്. ചേർത്തലയിൽ എത്തിയ രാജ്മോഹൻ ഉണ്ണിത്താനോടൊപ്പം സി.കെ ഷാജിമോഹൻ, ഐസക് മാടവന, എസ്. ശരത്, എസ്. കൃഷ്ണകുമാർ, എം.എ രതീഷ് , ദേവരാജൻ പിള്ള തുടങ്ങിയ നേതാക്കളുമുണ്ടായിരുന്നു.
Read Moreചേർത്തല താലൂക്ക് ആശുപത്രി ആർദ്രം പദ്ധതിയിൽ ; കൂടുതൽ ഡോക്ടർമാർ വേണമെന്നകാര്യം സജീവ പരിഗണനയിലെന്ന് ആരോഗ്യമന്ത്രി
ചേർത്തല: ചേർത്തല താലൂക്ക് ആശുപത്രി വികസനത്തിന്റെ കുതിപ്പിൽ. താലൂക്ക് ആശുപത്രിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രഖ്യാപിച്ചു. കൂടാതെ താലൂക്ക് ആശുപത്രിയിലെ ഒപി ബ്ലോക്ക് നവീകരണത്തിനായി ഒരു കോടി 34 ലക്ഷം രൂപ അനുവദിക്കുന്നതായും മന്ത്രി പറഞ്ഞു. ചേർത്തല താലൂക്ക് ആസ്ഥാന ആശുപതിയിലെ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സി ടി സ്കാൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. താലൂക്കാശുപത്രിയിൽ സ്ഥിരം റേഡിയോളജിസ്റ്റിന്റെ നിയമനവും കൂടുതൽ ഡോക്ടർമാരുടെ കാര്യവും സജിവമായി പരിഗണിക്കും. ഇതിനുപുറമെ ആശുപത്രിയുടെ സമഗ്രവികസനത്തിനായി ഒരു മാസ്റ്റർപ്ലാൻ തയാറാക്കണം. ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണ്. അടുത്തതായി അനുവദിച്ച 500 കുടുംബരോഗ്യ കേന്ദ്രങ്ങളിൽ 40 എണ്ണം ആലപ്പുഴ ജില്ലയിൽ ആണെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യമന്തി പി.തിലോത്തമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, ശ്രീലേഖാ നായർ, വി.ടി ജോസഫ്, ബി.…
Read Moreപുരപ്പുറ സൗരോർജ വൈദ്യുതി പദ്ധതി: സോളാർ പാനലുകൾ ഇക്കൊല്ലം പകുതിയോടെ സ്ഥാപിക്കാൻ തയാറെടുത്ത് കെഎസ്ഇബി
ആലപ്പുഴ: പുരപ്പുറ വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സോളാർ പാനലുകൾ ഇക്കൊല്ലം പകുതിയോടെ സ്ഥാപിക്കാൻ കെഎസ്ഇബി തയാറെടുക്കുന്നു.ഇതുവരെയായി 2,78,000 പേർ തങ്ങളുടെ പുരപ്പുറം സോളാർ വൈദ്യുതി പദ്ധതിക്കായി നല്കാനുള്ള താല്പര്യം അറിയിച്ചിട്ടുണ്ട്. പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥർ അടുത്തയാഴ്ച മുതൽ വീടുകളിലും സ്ഥാപനങ്ങളിലും സന്ദർശനം നടത്തിത്തുടങ്ങുമെന്ന് സൗരപദ്ധതിയുടെ കോ-ഓർഡിനേറ്റർ ജെ. മധുലാൽ വ്യക്തമാക്കി. സോളാർ പാനലുകൾ സ്ഥാപിക്കാനാകുമോ, എത്ര കിലോവാട്ടിന്റെ പദ്ധതി പ്രദേശങ്ങളിൽ ഉപയോഗിക്കാം, നേരിട്ട് ഗ്രിഡിലേക്ക് നല്കാൻ സംവിധാനമൊരുക്കാനാകുമോ തുടങ്ങി സാങ്കേതിക പരിശോധനകളാണ് ഇവർ നടത്തുക. ഇതിനു ശേഷമേ തുടർനടപടികളിലേക്ക് കടക്കൂ. ഉപഭോക്താവുമായി അളവുമായി ബന്ധപ്പെട്ട കരാറുകളടക്കം ഇതിനു ശേഷമായിരിക്കും ഒപ്പുവയ്ക്കുക. സൗരോർജ ഉല്പാദനത്തിനായുള്ള സൗര പദ്ധതിയുലൂടെ ആയിരം മെഗാവാട്ടാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. ഇതിൽ 500 മെഗാവാട്ട് വൈദ്യുതിയാണ് പുരപ്പുറ സൗരോർജ പദ്ധതിയിലൂടെ ലഭ്യമാക്കാനൊരുങ്ങുന്നത്. ഇതിൽ തന്നെ 150 മെഗാവാട്ട് ഗാർഹിക ഉപയോക്താക്കളിൽ നിന്നും 100 മെഗാവാട്ട് സർക്കാർ…
Read Moreഇരുപത്തയ്യായിരം അണികളെ കാണാമെന്ന യോഗം യോഗിക്കില്ലാതായി; പത്തനംതിട്ടയിലെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ യോഗത്തിന് ആളുകുറഞ്ഞു; വെട്ടിലായി ബിജെപി ജില്ലാ കമ്മറ്റി
പത്തനംതിട്ട: കാൽലക്ഷത്തോളം ആളുകളെ പ്രതീക്ഷിച്ചു പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ബിജെപി നടത്തിയ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ സമ്മേളനത്തിൽ പ്രവർത്തകരുടെ എണ്ണത്തിൽ കുറവുണ്ടായത് ജില്ലാ കമ്മിറ്റിയെ വെട്ടിലാക്കി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പങ്കെടുപ്പിച്ച് ഇന്നലെ വൈകുന്നേരമായിരുന്നു സമ്മേളനം. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലെ വോട്ടർപട്ടികയുടെ ഓരോ പേജിനും ഓരോ ചുമതലക്കാരെ നല്കി അവരെ പങ്കെടുപ്പിച്ചാണ് സമ്മേളനം നടത്തിയത്. ദേശീയ അടിസ്ഥാനത്തിൽ ബിജെപി നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി കേരളത്തിൽ ആദ്യമായി നടത്തിയ പേജ് പ്രമുഖൻമാരുടെ സമ്മേളനമായിരുന്നു ഇത്. 25000 പേരെയാണ് സമ്മേളനത്തിൽ പ്രതീക്ഷിച്ചിരുന്നത്. നേരത്തെ തെക്കൻ ജില്ലകളിലെ തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങളിലെ ക്ലസ്റ്ററുകളുടെ ശക്തികേന്ദ്ര ഇൻചാർജുമാരുടെ യോഗത്തിലും യോഗി ആദിത്യനാഥ് പങ്കെടുത്തിരുന്നു. ഇത്തരമൊരു സമ്മേളനവും സംസ്ഥാനത്ത് ആദ്യമായിരുന്നു. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിനു പ്രത്യേക ശ്രദ്ധ നൽകിയാണ് യോഗി ആദിത്യനാഥിനെ പങ്കെടുപ്പിച്ച്…
Read More