സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​നാ ഉ​ത്ത​ര​വാ​ദി​ത്വം വി​സ്മ​രി​ക്കു​ന്നുവെന്ന്  കെ.​സി.​ജോ​സ​ഫ്  എംഎൽഎ

പ​ത്ത​നം​തി​ട്ട: വി​ശ്വാ​സി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​ർ വി​സ്മ​രി​ക്കു​ന്ന​താ​ണ് ബി​ജെ​പി – സി​പി​എം ക​ലാ​പ​ത്തി​ന് കാ​ര​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ഉ​പ​നേ​താ​വ് കെ.​സി.​ജോ​സ​ഫ് എം​എ​ൽ​എ. യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ശ്വാ​സ​ത്തി​നെ​തി​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണം, ഭ​ര​ണ​സ്തം​ഭ​നം, ക്ര​മ​സ​മാ​ധാ​ന ​ക​ർ​ച്ച തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് 23ന് ​ജി​ല്ലാ ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, കെ.​ശി​വ​ദാ​സ​ൻ നാ​യ​ർ, പ​ന്ത​ളം സു​ധാ​ക​ര​ൻ, ഹ​മീ​ദ്, അ​ഡ്വ. ജോ​ർ​ജ് വ​ർ​ഗീ​സ്, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ജോ​സ​ഫ് എം.​പു​തു​ശേ​രി, സ​നോ​ജ് മേ​മ​ന, ശ്രീ​കോ​മ​ള​ൻ, അ​ഡ്വ. ജ​യ​വ​ർ​മ്മ, എ.​ഷം​സു​ദീ​ൻ, തോ​പ്പി​ൽ ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts