പെ​രു​ന്പു​ഴ സ്റ്റാ​ൻ​ഡി​ലെ​ത്താ​ത്ത ബ​സു​ക​ളു​ടെ  പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ണമെന്ന് താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി

റാ​ന്നി: ഹൈ​ക്കോ​ട​തി​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ച്ച് പെ​രു​മ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്താ​ത്ത ബ​സു​ക​ളു​ടെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​ൻ ആ​ർ​ടി​ഒ​യോ​ടു ശി​പാ​ർ​ശ ചെ​യ്യാ​ൻ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
റാ​ന്നി വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തും ഇ​വി​ടെ നി​ന്ന് പു​റ​പ്പെ​ടു​ന്ന​തു​മാ​യ എ​ല്ലാ ബ​സു​ക​ളും പോ​കു​മ്പോ​ഴും വ​രു​മ്പോ​ഴും പെ​രു​മ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്ത​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

ചെ​റു​കോ​ൽ​പ്പു​ഴ, തി​രു​വ​ല്ല, എ​രു​മേ​ലി, കോ​ട്ട​യം, എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന മി​ക്ക ബ​സു​ക​ളും പെ​രു​മ്പു​ഴ​യി​ൽ എ​ത്താ​തെ ഇ​ട്ടി​യ​പ്പാ​റ സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കു​ക​യാ​ണ്. താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി പ​ല​ത​വ​ണ വി​ഷ​യം ച​ർ​ച്ച ചെ​യ്തി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു നി​ന്നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് കേ​സെ​ടു​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്യ​ണ​മെ​ന്നും അം​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചു.

Related posts