രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ അ​നുകൂലം; തദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ  ഇ​ത്ത​വ​ണ​യും മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നു മന്ത്രി സജി ചെറിയാൻ

ചെ​ങ്ങ​ന്നൂ​ർ: ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് പ​തി​നൊ​ന്നി​ലെ കൊ​ഴു​വ​ല്ലൂ​ർ സി​എം​എ​സ് എ​ൽ​പി​എ​സി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ 8.30-ന് ​ഭാ​ര്യ​യ്ക്കൊ​പ്പ​മെ​ത്തി​യാ​ണ് അ​ദ്ദേ​ഹം വോ​ട്ട് ചെ​യ്ത​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ള​ക്കു​ഴ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​യും സ​ഹോ​ദ​ര​ന്‍റെ മ​ക​നു​മാ​യ നി​തി​ൻ ചെ​റി​യാ​നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മ​ന്ത്രി, ഇ​ത്ത​വ​ണ​യും മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​നം ഉ​ണ്ടാ​കു​മെ​ന്നും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. 30 വ​ർ​ഷ​മാ​യി എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് മു​ള​ക്കു​ഴ. തു​ട​ർ​ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ മി​ക​ച്ച വി​ജ​യം ഉ​ണ്ടാ​കു​മെ​ന്നും ഉ​റ​പ്പാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ മി​ക​ച്ച വി​ജ​യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ വ​ള​രെ അ​നു​കൂ​ല​മാ​ണ് – അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷ മു​ന്ന​ണി ഗ​വ​ൺ​മെ​ന്‍റിന്‍റെ വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജ​ന​ങ്ങ​ൾ വ​ള​രെ​യ​ധി​കം അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഭ​ര​ണത്തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.ശ​ബ​രി​മ​ല വി​ഷ​യം…

Read More

മ​ത മൈ​ത്രി​യു​ടെ സ​ന്ദേ​ശം; എ​രു​മേ​ലി വാ​വ​ര് മ​സ്ജി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​നം നടത്തി

അ​മ്പ​ല​പ്പു​ഴ: മ​ത മൈ​ത്രി​യു​ടെ സ​ന്ദേ​ശ​മു​യ​ർ​ത്തി അ​യ്യ​പ്പ​ൻ്റെ മാ​തൃ​സ്ഥാ​നീ​യ​രാ​യ അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ എ​രു​മേ​ലി വാ​വ​ര് മ​സ്ജി​ദി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ അ​യ്യ​പ്പ ഭ​ക്ത​ർ​ക്കാ​യി അ​ന്ന​ദാ​നം. അ​മ്പ​ല​പ്പു​ഴ യോ​ഗം പേ​ട്ട സം​ഘ​ത്തി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​ന്ന​ദാ​ന​ത്തി​ൻ്റെ ഇ​രു​പ​ത്തി​ഒ​ന്നാം ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച​യാ​ണ് പ​തി​വ് തെ​റ്റി​ക്കാ​തെ എ​രു​മേ​ലി വാ​വ​ർ മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ൾ വ​ഴി​പാ​ടാ​യി ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​നം ന​ട​ത്തി​യ​ത്. ഏ​താ​ണ്ട് ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഈ ​അ​ന്ന​ദാ​നം മു​റ​തെ​റ്റാ​തെ ഇ​വ​ർ ന​ട​ത്തി​വ​രി​ക​യാ​ണ്. അ​യ്യ​പ്പ​നും വാ​വ​രും ത​മ്മി​ലു​ള്ള ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​ൻ്റെ പ്ര​തീ​ക​മാ​യാ​ണ് ജാ​തി മ​ത വേ​ർ​തി​രി​വു​ക​ളി​ല്ലാ​തെ എ​രു​മേ​ലി മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ൾ അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​നം ന​ട​ത്തു​ന്ന​ത്. ​അ​യ്യ​പ്പ​ഭ​ക്ത​രും ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഭ​ക്ത​രു​മ​ട​ക്കം ആ​യി​ര​ത്തി അ​ഞ്ഞൂ​റി​ലേ​റെ​പ്പേ​ർ​ക്കാ​ണ് അ​ന്ന​ദാ​നം ന​ൽ​കി​യ​ത്. മ​സ്ജി​ദ് സെ​ക്ര​ട്ട​റി മി​ഥു ലാ​ജ്, സി.​എം. അ​ബ്ദു​ൾ നി​സാ​ർ., ഷ​ഹ​നാ​സ്, വാ​വ​ര് പ്ര​തി​നി​ധി ആ​സാ​ദ് താ​ഴ​ത്തു വീ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്ന​ദാ​ന വ​ഴി​പാ​ട് ന​ട​ത്തി​യ​ത്.

Read More

മു​ള​കുപൊ​ടി​യെ​റി​ഞ്ഞ് വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ പി​ടി​യി​ല്‍

മാ​വേ​ലി​ക്ക​ര: മു​ള​കുപൊ​ടി​യെ​റി​ഞ്ഞ് വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്ന കേ​സി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ പി​ടി​യി​ല്‍. മാ​വേ​ലി​ക്ക​ര, ക​ണ്ടി​യൂ​ര്‍, പ​ടാ​ര്യ​ത്ത് സി​ജു​ഭ​വ​നം സി​ജു​മോ​ന്‍ (28), ര​ഞ്ജു​മോ​ള്‍ (37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ന​വം​ബ​ര്‍ 28ന് ​ഉ​ച്ച​യോ​ടെ ക​ണ്ടി​യൂ​ര്‍ പ​ള്ളി​യി​ല്‍ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സ​തി​യ​മ്മ(73)​യു​ടെ ര​ണ്ട​ര​പ്പ​വ​ന്‍റെ മാ​ല മു​ള​കുപൊ​ടി​യെ​റി​ഞ്ഞ് പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​തി​യ​മ്മ​യു​ടെ ക​യ്യി​ലെ വ​ള ഊ​രി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ക്കാ​ഞ്ഞ​തി​നെത്തുട​ര്‍​ന്ന് പ്ര​തി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ മാ​വേ​ലി​ക്ക​ര പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ന്നെ ഈ ​വീ​ടി​നെ​ക്കുറി​ച്ചു വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന ആ​രോ ആ​ണ് മോ​ഷ​ണം ന​ട​ത്താ​ന്‍ സാ​ധ്യ​ത​യെ​ന്നു മ​ന​സിലാ​വു​ക​യും തു​ട​ര്‍​ന്ന് സ​മീ​പ​വാ​സി​ക​ളെ​യും സാ​മാ​ന കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട കു​റ്റ​വാ​ളി​ക​ളെയും കേ​ന്ദ്രീക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇവരെ പിടി കൂടിയത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ത​ന്നി​ലേ​ക്ക് നീ​ളു​ന്ന​തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് നാ​ട്ടി​ല്‍ കിം​വ​ദ​ന്തി പ​ര​ന്ന​തി​നെത്തുട​ര്‍​ന്ന് സി​ജു​മോ​ന്‍ ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു.​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യാ​ണ് ഇ​യാ​ള്‍ നാ​ട്ടി​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണ​പു​രോ​ഗ​തി മ​ന​സി​ലാ​ക്കി​യി​രു​ന്ന​ത്. ഇ​യാ​ളു​ടെ…

Read More

16.6 ലക്ഷം രൂപയുടെ ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ് ; മൂ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ

ഹ​രി​പ്പാ​ട്: ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ൽ ആ​ല​പ്പു​ഴ തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​യി​ൽ​നി​ന്ന് 16.6 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ മൂ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ. പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്ന് ത​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​ച്ചു​വാ​ങ്ങി ചെ​ക്ക് വ​ഴി പി​ൻ​വ​ലി​ച്ച കാ​സ​ർ​ഗോ​ഡ് മൊ​ഗ്രാ​ൽ പു​ത്തൂ​ർ സ്വ​ദേ​ശി നി​സാ​മു​ദീ​ൻ (35) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ആ​ല​പ്പു​ഴ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പ​രാ​തി​ക്കാ​ര​നെ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ബ​ന്ധ​പ്പെ​ട്ട പ്ര​തി സ്വ​കാ​ര്യ ഷെ​യ​ർ ട്രേ​ഡിം​ഗ് ക​മ്പ​നി​യു​ടെ പ്ര​തി​നി​ധി​യാ​ണെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. വ്യാ​ജ ഷെ​യ​ർ ട്രേ​ഡിം​ഗ് ആ​പ്ലി​ക്കേ​ഷ​ൻ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യി​പ്പി​ച്ച് അ​തി​ൽ അ​ക്കൗ​ണ്ട് ക്രി​യേ​റ്റ് ചെ​യ്തു. തു​ട​ർ​ന്ന്, ആ​പ്ലി​ക്കേ​ഷ​ന്‍റെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും ട്രേ​ഡിം​ഗി​നെ​ക്കു​റി​ച്ചും സ്‌​ക്രീ​ൻ ഷോ​ട്ടു​ക​ൾ മു​ഖേ​ന പ​ഠി​പ്പി​ച്ച് പ​രാ​തി​ക്കാ​ര​ന്‍റെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്തു. ഈ ​വ്യാ​ജ ആ​പ്പി​ലൂ​ടെ പ്ര​തി​ക​ൾ നി​ർ​ദേ​ശി​ച്ച ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​രാ​തി​ക്കാ​ര​ൻ ര​ണ്ടു മാ​സ​ത്തി​നി​ട​യി​ൽ 16.6…

Read More

ആ​ല​പ്പു​ഴ​യി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​ടെ ബാ​ഗി​ൽ വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ത്തി; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോ​ലീ​സ്

ആ​ല​പ്പു​ഴ: കാ​ർ​ത്തി​ക​പ​ള്ളി​യി​ൽ സ്വ​കാ​ര്യ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ ബാ​ഗി​ൽ നി​ന്ന് വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ സ്കൂ​ളി​ൽ വ​ച്ച് ബാ​ഗു​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. കൈ​ത്തോ​ക്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് റൗ​ണ്ട് ബു​ള്ള​റ്റു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ട്യൂ​ഷ​ന് പോ​യ​പ്പോ​ള്‍ സ​മീ​പ​ത്തെ പ​റ​മ്പി​ൽ നി​ന്ന് വെ​ടി​യു​ണ്ട​ക​ള്‍ വീ​ണു​കി​ട്ടി​യ​താ​ണെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി ന​ൽ​കി​യ മൊ​ഴി. വെ​ടി​യു​ണ്ട​ക​ള്‍ പോ​ലീ​സി​ന് കൈ​മാ​റി. വെ​ടി​യു​ണ്ട​ക​ള്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ ഇ​ട​വേ​ള സ​മ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ ബാ​ഗു​ക​ള്‍ പ​രി​ശോ​ധി​ക്കാ​റു​ണ്ടെ​ന്ന് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Read More

റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട് അ​ഭി​ഭാ​ഷ​ക​നു ചോ​ര്‍​ത്തി ന​ല്‍​കി​യ ഗ്രേ​ഡ് എ​സ്‌​ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

പ​ത്ത​നം​തി​ട്ട: ​പ്ര​തി​ക​ളു​ടെ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട് അ​ഭി​ഭാ​ഷ​ക​നു ചോ​ര്‍​ത്തി ന​ല്‍​കി​യ ഗ്രേ​ഡ് എ​സ്‌​ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. തി​രു​വ​ല്ല സ്റ്റേ​ഷ​നി​ലെ മു​ന്‍ ഗ്രേ​ഡ് എ​സ്‌​ഐ എ​സ്. എ​ല്‍. ബി​നു​കു​മാ​റി​നെ​യാ​ണ് ഡി​ഐ​ജി ജെ. ​അ​ജി​താ ബീ​ഗം സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. തി​രു​വ​ല്ല ബാ​റി​ല്‍ വ​ച്ച് കാ​ലി​ല്‍ ച​വി​ട്ടി​യെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ച്ച് മൃ​ത​പ്രാ​യ​നാ​ക്കി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ കാ​പ്പ​കേ​സ് പ്ര​തി രാ​ഹു​ല്‍ മ​നോ​ജ്, കി​ര​ണ്‍ തോ​മ​സ് എ​ന്നി​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​തി​ന് മു​ന്‍​പ് ബി​നു​കു​മാ​ര്‍ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട് പ​ക​ര്‍​പ്പ് പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി ഹാ​ജ​രാ​കു​ന്ന യു​വ അ​ഭി​ഭാ​ഷ​ക​നു ചോ​ര്‍​ത്തി ന​ല്‍​കി​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​തി​നേ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​യെ​ന്നു ന​ട​പ​ടി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 24 നാ​ണ് പ്ര​തി​ക​ളെ ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ല്ല ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. ഇ​വ​രെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ്ര​തി​ക​ള്‍​ക്കു​ള്ള പ​ക​ര്‍​പ്പി​ല്ല​ എ​ന്ന് അ​വി​ടെ…

Read More

പ​ഴ​കി തു​രു​മ്പെ​ടു​ത്ത, ബീ​ച്ചി​ന്‍റെ സ്വാ​ഭാ​വി​ക ഭം​ഗി ന​ശി​പ്പി​ക്കു നിർമിതികൾ; അ​സൗ​ക​ര്യ​ങ്ങ​ളി​ല്‍ വ​ല​ഞ്ഞ് ആ​ല​പ്പു​ഴ ബീ​ച്ച്

ആ​ല​പ്പു​ഴ: ക്രി​സ്മ​സി​നോ​ടും ന്യൂ ​ഇ​യ​റി​നോ​ടു​മ​നു​ബ​ന്ധി​ച്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് ആ​രം​ഭി​ച്ചെ​ങ്കി​ലും ആ​ല​പ്പു​ഴ ബീ​ച്ച് അ​സൗ​ക​ര്യ​ങ്ങ​ളി​ല്‍ ഉ​ഴ​റു​ന്നു. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നു​ക​ളി​ല്‍ ഒ​ന്നാ​ണ് ആ​ല​പ്പു​ഴ. പ​ക്ഷേ, പ​റ​ഞ്ഞി​ട്ടു കാ​ര്യ​മി​ല്ല. ബീ​ച്ചി​ല്‍ അ​സൗ​ക​ര്യ​ങ്ങ​ള്‍ വി​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ കൂ​ടു​ത​ലാ​യി എ​ത്തും. വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ല്‍ ഏ​റെ പേ​രും ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍ വ​രു​ന്ന​വ​രാ​ണ്. നി​ര്‍​മാ​ണ​ത്തി​ല്‍ വ​ല​ഞ്ഞ്ബൈ​പാ​സ് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന ദേ​ശീ​യ​പാ​ത അഥോ​റി​റ്റി ബീ​ച്ചി​ന്‍റെ പ്രാ​ധാ​ന്യം ഒ​രു ഘ​ട്ട​ത്തി​ലും പ​രി​ഗ​ണി​ച്ചി​ല്ല. ബൈ​പാ​സി​ന്‍റെ ര​ണ്ടാം ഘ​ട്ട നി​ര്‍​മാ​ണം വ​ന്ന​തോ​ടെ ബീ​ച്ചി​ന്‍റെ സ്ഥ​ലം ന​ഷ്ട​മാ​യി. പാ​ല​ത്തി​നു വേ​ണ്ടി​വ​രു​ന്ന ഗ​ര്‍​ഡ​റു​ക​ളും മ​റ്റ് കൂ​റ്റ​ന്‍ സാ​മ​ഗ്രി​ക​ളും ഇ​വി​ടെ നി​ര​ത്തി​വ​ച്ചു. ആ​ളു​ക​ള്‍​ക്ക് ബീ​ച്ചി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ടാ​നും ഇ​ത് ത​ട​സമാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ക​യെ​ന്ന​ത് വ​ലി​യ പ്ര​യാ​സ​മാ​യ​തോ​ടെ ബീ​ച്ചി​ലേ​ക്കു​ള്ള ആ​ളു​ക​ളു​ടെ വ​ര​വി​ലും വ​ലി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ടൂ​റി​സം വ​കു​പ്പി​ന്‍റെ അ​നാ​സ്ഥബീ​ച്ചി​ലെ മ​ണ​ലും ക​ട​ല്‍​ക്കാ​ഴ്ച​ക​ളും മാ​ത്ര​മാ​ണ് ആ​ല​പ്പു​ഴ ബീ​ച്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ…

Read More

അവർ കണ്ടില്ല,കാ​മ​റ എ​ല്ലാം ക​ണ്ടു; ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ൽ​നി​ന്ന് മ​ദ്യം മോ​ഷ്ടി​ച്ച യു​വാ​ക്ക​ൾ പി​ടി​യി​ൽ

ചാ​രും​മൂ​ട്: ബി​വ​റേ​ജ് ഔട്ട്‌ലെറ്റി​ൽ മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. നൂ​റ​നാ​ട് പാ​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ൻ എ​ന്ന കൃ​ഷ്ണപ്രി​യേ​ഷ്, കി​ച്ചു എ​ന്ന ഭ​ര​ത് എ​ന്നി​വ​രാ​ണ് നൂ​റ​നാ​ട് പോ​ലീസി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഒ​രാ​ഴ്ച മു​മ്പ് ഇ​ട​പ്പോ​ണു​ള്ള ബി​വ​റേ​ജ​സ് ഔട്ട്‌ലെറ്റി​ൽ രാ​ത്രി​യി​ൽ മ​ദ്യം വാ​ങ്ങാ​നെത്തി​യ യു​വാ​ക്ക​ൾ മ​ദ്യം വാ​ങ്ങി​യ​തി​നുശേ​ഷം തി​രി​കെ പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വി​ല കൂ​ടി​യ മ​റ്റൊ​രു കു​പ്പി മ​ദ്യം കൂ​ടി കൈ​ക്ക​ലാ​ക്കി ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നു. ഔ​ട്ട്‌ലെ​റ്റി​ൽ സ്റ്റോ​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ദ്യ​ക്കുപ്പി​യു​ടെ കു​റ​വ് ക​ണ്ട​ത്. തു​ട​ർ​ന്ന് സ്റ്റോ​ക്ക് ഇ​ൻ ചാ​ർ​ജ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും മ​ദ്യ​ക്കു​പ്പി​ക​ൾ മോ​ഷ​ണം പോ​യ​താ​യി തെ​ളി​യു​ക​യും ചെ​യ്ത​ത്.തു​ട​ർ​ന്ന് നൂ​റ​നാ​ട് പോ​ലീസി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​ലി​സ് സം​ശ​യ​മു​ള്ള യു​വാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ജി​ല്ലാ പോ​ലീസ് മേ​ധാ​വി​യു​ടെ നി​ർ​ദേശ​പ്ര​കാ​രം ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി ബി​നു​കു​മാ​റി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ നൂ​റ​നാ​ട് പോ​ലീസ് എ​സ്ഐ ​ശ്രീ​ജി​ത്ത്, എ​സ്‌സിപിഒ​മാ​രാ​യ…

Read More

ആ​ല​പ്പു​ഴ ക​ലോ​ത്സ​വ​ത്തി​ൽ ച​വി​ട്ടു​നാ​ട​ക​ത്തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ച്ച​വി​ട്ട്; ജ​ഡ്ജി​മാ​ർ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം

ആലപ്പുഴ: പ്രാ​ചീ​ന ക​ലാ​രു​പ​മാ​യ ച​വി​ട്ടു​നാ​ട​ക​ത്തി​ന്‍റെ ഫ​ല പ്ര​ഖ്യാ​പ​നം ക​ലോ​ത്സ​വ​വേ​ദി​യെ അ​ല​ങ്കോ​ല​മാ​ക്കി. ഒ​ന്നാം സ്ഥാ​നം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ചേ​ർ​ത്ത​ല ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി സ്കൂ​ളു​മാ​ണ് ജ​ഡ്ജി​മാ​ർ പ​ക്ഷ​പാ​ത​പ​ര​മാ​യി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് രം​ഗ​ത്തു​വ​ന്ന​ത്. മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നാ​യി​രു​ന്നു മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്. വി​ധി ഉ​ണ്ടാ​യ​പ്പോ​ൾ ത​ന്നെ മ​റ്റ് ര​ണ്ടു സ്കൂ​ളു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു ശ​ക്ത​മാ​യ എ​തി​ർ​പ്പു​ണ്ടാ​യി. കാ​ണി​ക​ളും ര​ണ്ടു പ​ക്ഷ​മാ​യി തിരി​ഞ്ഞു. ഇ​തോ​ടെ ശ​ക്ത​മാ​യ വാ​ക്കേ​റ്റ​വും ഉ​ന്തും​ത​ള്ളു​മാ​യി. പോ​ലീ​സും ഭാ​ര​വാ​ഹി​ക​ളം ഏ​റെ ശ്ര​മ​പ്പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. ജ​ഡ്ജി​മാ​രു​ടെ സു​ര​ക്ഷ മു​ൻ നി​ർ​ത്തി പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ അ​വ​രെ വേ​ദി​യി​ൽ​നി​ന്ന് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി. ലി​യോ തേ​ർ​ട്ടീ​ന്ത് ഹൈ​സ്കൂ​ളി​ലെ വേ​ദി ര​ണ്ടി​ലാ​യി​രു​ന്നു മ​ത്സം​രം. 20 മി​നി​റ്റ് വീ​ത​മാ​ണ് മ​ത്സ​ര​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. നെ​പ്പോ​ളി​യ​ൻ ച​ക്ര​വ​ർ​ത്തി​യു​ടെ വീ​ര​ച​രി​ത​മാ​ണ് അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി…

Read More

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം ഇ​ന്ന്; പ​ത്മ​കു​മാ​ര്‍ വി​ഷ​യം വി​ശ​ദീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി

പ​ത്ത​നം​തി​ട്ട: സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം ഇ​ന്ന്. ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​നാ​ണ് യോ​ഗ​മെ​ങ്കി​ലും ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും പാ​ര്‍​ട്ടി നേ​താ​വു​മാ​യ എ. ​പ​ത്മ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്തു റി​മാ​ന്‍​ഡ് ചെ​യ്ത​ത് പ്ര​ധാ​ന​വി​ഷ​യ​മാ​കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ​ത്മ​കു​മാ​റി​നെ കേ​സി​ല്‍ എ​ട്ടാം പ്ര​തി​യാ​ക്കി അ​റ​സ്റ്റ് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സ്ഥാ​ന​ത്തു നി​ന്ന് അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കാ​ന്‍ സ​മ്മ​ര്‍​ദ​മു​ണ്ട്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ന​ട​പ​ടി വേ​ണ്ടെ​ന്നാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നി​ച്ച​ത്. ഇ​തി​ല്‍ ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ എ​തി​ര്‍​പ്പു​ണ്ട്. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഈ ​വി​ഷ​യം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം തോ​മ​സ് ഐ​സ​ക് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. കു​റ്റാ​രോ​പി​ത​നെ​ന്ന പേ​രി​ല്‍ ന​ട​പ​ടി വേ​ണ്ടെ​ന്നാ​ണു പാ​ര്‍​ട്ടി നി​ല​പാ​ട്. കു​റ്റ​പ​ത്രം വ​രു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാ​മെ​ന്നാ​ണ് നി​ല​പാ​ട്. എ​ന്നാ​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​ത്തി​ല്‍ സ്വ​ര്‍​ണ​ക്കൊ​ള്ള വി​വാ​ദ​ത്തി​ലെ പാ​ര്‍​ട്ടി ബ​ന്ധം വി​ശ​ദീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ല്‍ പ​ത്മ​കു​മാ​റി​നെ​തി​രേ…

Read More