പ്രലബാധിതരുടെ  സങ്കടം  മ​ന​സി​നെ വല്ലാതെ വേ​ദ​നി​പ്പി​ച്ചു;  എല്ലാം നഷ്ടപ്പെട്ടവർക്ക് വീടൊരുക്കാൻ 1.24  ഏ​ക്ക​ർ വിട്ടു നൽകി  സൂസമ്മ; അമ്മയുടെ അഗ്രഹത്തിന് ഒപ്പം നിന്ന് മകനും

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ദി​ന​ത്തി​ൽ നേ​രി​ൽ​ക്ക​ണ്ട വി​ലാ​പ​ങ്ങ​ൾ സൂ​സ​മ്മ​യു​ടെ മ​ന​സി​നെ വേ​ദ​നി​പ്പി​ച്ചു. എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് കൈ​ത്താ​ങ്ങ​ാക​ണ​മെ​ന്ന അ​മ്മ​യു​ടെ ആ​ഗ്ര​ഹ​ത്തി​നു മ​ക​ൻ എ​തി​രാ​യ​തു​മി​ല്ല.കോ​ന്നി താ​ലൂ​ക്കി​ലെ ഐ​ര​വ​ണ്‍ വി​ല്ലേ​ജി​ൽ 1.24 ഏ​ക്ക​ർ സ്ഥ​ലം പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി വി​ട്ടു​ന​ൽ​കി കോ​ന്നി ജോ​ണ്‍​സ​ണ്‍ റോ​ക്ക്സ് ഉ​ട​മ​ക​ൾ മാ​തൃ​ക​യാ​കു​ക​യാ​ണ്.

തി​രു​വ​ല്ല ക​വി​യൂ​ർ വ​ലി​യ വീ​ട്ടി​ൽ അ​ല​ക്സാ​ണ്ട​ർ വി.​ജോ​ണും മാ​താ​വ് സൂ​സ​മ്മ ജോ​ണു​മാ​ണ് ഐ​ര​വ​ണ്‍ വി​ല്ലേ​ജി​ലെ ബ്ലോ​ക്ക് 34ൽ ​സ​ർ​വേ 125/2ൽ​പ്പെ​ട്ട സ്ഥ​ലം ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​രി​ലേ​ക്ക് വി​ട്ടു​ന​ൽ​കി​യ​ത്. ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റി​ലെ​ത്തി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹി​ന് ഇ​തു​സം​ബ​ന്ധി​ച്ച സ​മ്മ​ത​പ​ത്രം കൈ​മാ​റി.

കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്ന് സ്ഥ​ല​ത്തി​ന്‍റെ സ്കെ​ച്ച്, മ​റ്റ് വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും എ​ത്തി​യി​രു​ന്നു. 84 സെ​ന്‍റ് സ്ഥ​ലം വീ​ട് വ​യ്ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ​താ​ണ്. 40 സെ​ന്‍റ് സ്ഥ​ലം പാ​റ​യാ​ണ്.

ആ​വ​ശ്യ​മു​ള്ള​പ​ക്ഷം പാ​റ​ക​ൾ പൊ​ട്ടി​ച്ച് മാ​റ്റു​ന്ന​തി​ന് സ​ഹാ​യം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും ഉ​ട​മ​ക​ൾ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ചു. അ​ടു​ത്ത ദി​വ​സം ത​ന്നെ നേ​രി​ട്ട് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി സ്ഥ​ലം സ​ർ​ക്കാ​രി​ലേ​ക്ക് മു​ത​ൽ​കൂ​ട്ടു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് സ്ഥ​ലം പ്ര​ള​യ​ബാ​ധി​ത​രാ​യ ആ​ളു​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ൽ വി​നി​യോ​ഗി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ 799 പേ​ർ​ക്ക് വീ​ട് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ൽ 28ഓ​ളം പേ​ർ​ക്ക് സ്ഥ​ല​വും വീ​ടും ന​ഷ്ട​മാ​യി​ട്ടു​ണ്ട്.

Related posts