സു​മ​ന​സു​ക​ൾ കൈ​കോ​ർ​ക്കു​ന്നു, റാ​ന്നി​യെ ക​ര​ക​യ​റ്റാ​ൻ; എല്ലാ പിന്തുണയുമായി രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ

റാ​ന്നി: പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​ണ്ട റാ​ന്നി​യെ ക​ര​ക​യ​റ്റാ​ൻ സു​മ​ന​സു​ക​ൾ കൈ​കോ​ർ​ക്കു​ന്നു. വീ​ടു​ക​ൾ​ക്കും ക​ട​ക​ൾ​ക്കും റോ​ഡ​രി​കി​ലെ​യും ചെ​ളി നീ​ക്കം ചെ​യ്തു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ൻ​പ​ങ്കാ​ളി​ത്ത​മാ​ണ് റാ​ന്നി​യി​ൽ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ര​വ​ധി സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും പ്ര​സ്ഥാ​ന​ങ്ങ​ളും റാ​ന്നി​യി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ണ്ട്.തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ സം​ഘ​മാ​ണ് ഇ​ന്ന​ലെ റാ​ന്നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​ന്ന​ദ്ധ​സേ​വ​നം ന​ട​ത്തി​യ​ത്.

പ്ര​ള​യ​ജ​ലം ക​യ​റി​യ പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും വ​ഴി​ക​ളും ഇ​വ​ർ ശു​ചീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ വി.​കെ.​പ്ര​ശാ​ന്തി​ന്‍റെ​യും ഡെ​പ്യൂ​ട്ടി മേ​യ​ര്‍ രാ​ഖി ര​വി​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ 480 അം​ഗ സം​ഘം റാ​ന്നി​യി​ല്‍ എ​ത്തി ശു​ചീ​ക​ര​ണം ന​ട​ത്തി. പ്ര​ശ​സ്ത മ​ജീ​ഷ്യ​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ടും ഐ​ഷാ​പോ​റ്റി എം​എ​ല്‍​എ​യും സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ സം​ഘ​ത്തി​ന് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി ശു​ചീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി വ​രു​ന്നു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ റാ​ന്നി​യി​ലെ 500 വീ​ടു​ക​ളും കി​ണ​റു​ക​ളും വൃ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ന​ഗ​ര​സ​ഭ​യു​ടെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ ഗ്രീ​ന്‍ ആ​ര്‍​മി, ഇ​ല​ക്ട്രീ​ഷ്യ​ന്‍​മാ​ര്‍, പ്ലം​ബ​ര്‍​മാ​ര്‍, മെ​ഡി​ക്ക​ല്‍ ടീം ​എ​ന്നി​വ​രു​മു​ണ്ട്.

10 അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​ണ് ഇ​വ​ര്‍ ഓ​രോ​പ്ര​ദേ​ശ​ത്തും ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.
റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ പെ​രു​നാ​ട്, മു​ണ്ട​പ്പു​ഴ, തോ​ട്ട​മ​ണ്‍ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ദി​വ​സം ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. ശു​ചീ​ക​ര​ണ​പ്ര​വ ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ര്‍ വി.​കെ.​പ്ര​ശാ​ന്ത് നി​ര്‍​വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ രാ​ജു​എ​ബ്ര​ഹാം, അ​യി​ഷാ​പോ​റ്റി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts