ആലപ്പുഴ: വാനിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ യുവാക്കളുടെ സംഘം പിൻതുടർന്ന് ആക്രമിച്ചു. ഇന്ന് രാവിലെ ഒന്പതോടെ തുന്പോളി ജംഗ്ഷന് സമീപം ദേശീയപാതയിലായിരുന്നു സംഭവം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന വാനിൽ സഞ്ചരിച്ചിരുന്ന കുടുംബത്തെ പിൻതുടർന്ന് കാറിലെത്തിയ യുവാക്കൾ തുന്പോളി ജംഗ്ഷന് സമീപം തടഞ്ഞശേഷം വാഹനം ഓടിച്ചിരുന്നയാളെ വലിച്ച് പുറത്തിറക്കിയശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. വാഗണർ കാറിലെത്തിയ നാലംഗ യുവാക്കളിൽ രണ്ടുപേരാണ് വാഹനമോടിച്ചിരുന്നയാളെ മർദിച്ചത്. ഇത് തടയാൻ ശ്രമിച്ച വാനിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവർക്കുനേരെയും ആക്രമണമുണ്ടായി. വാഹനത്തിൽ നിന്ന് വലിച്ച് റോഡിലിട്ട് ചവിട്ടിയതിനെത്തുടർന്ന് വാൻ ഡ്രൈവറുടെ മൂക്കിൽ നിന്നും രക്തം വാർന്നു. സംഭവം കണ്ട നാട്ടുകാർ ഓടിക്കൂടിയാണ് യുവാക്കളുടെ അക്രമം അവസാനിപ്പിച്ചത്. വാഹനങ്ങൾ തമ്മിൽ ഉരസിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്നാണ് സംഭവമെന്നാണ് പ്രാഥമിക വിവരം. ആറൻമുള സ്വദേശികളാണ് ആക്രമണത്തിനിരയായത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ നോർത്ത് പോലീസ് അക്രമികളെയും അക്രമത്തിനിരയായവരെയും സ്റ്റേഷനിലേക്ക് മാറ്റി.
Read MoreCategory: Alappuzha
ദേശീയപാത വികസനത്തിന് നഷ്ടപരിഹാരം നൽകാതെ കുടിയൊഴിപ്പിച്ചാൽ ചെങ്ങറമോഡൽ സമരം ആവർത്തിക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി
ആലപ്പുഴ: ദേശീയപാത വികസനത്തിന് വ്യാപാരികൾക്കുള്ള പുനരധിവാസ പാക്കേജും നഷ്ടപരിഹാരവും നൽകാതെ കുടിയൊഴിപ്പിക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായാൽ ചെങ്ങറ മോഡൽ സമരം ആവർത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. ദേശീയപാത വികസനത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സമര പ്രഖ്യാപന കണ്വൻഷൻ ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് വ്യാപാരികൾ എതിരല്ല. എന്നാൽ വികസനത്തിന്റെ പേരിൽ ഉപജീവന മാർഗം നഷ്ടപ്പെട്ട് ആത്മഹത്യയിൽ അഭയം തേടാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സർക്കാർ നീക്കം അനുവദിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ അനുകൂല നിലപാട് സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ ഹൈവേ ഉപരോധമുൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് കണ്വൻഷൻ ഐക്യകണ്ഠേന തീരുമാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം, ജില്ലാ ഭാരവാഹികളായ ജേക്കബ് ജോണ്. വർഗ്ഗീസ് വല്ലാക്കൽ, കെ.എസ്.മുഹമ്മദ്,…
Read Moreവനിതാ എഎസ്ഐയുടെ ക്രൂരത; മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് ആരോപിച്ച് സ്റ്റേഷനിലെത്തിച്ച ട്രാൻസ്ജെൻഡറിനെ നഗ്നനാക്കി; പിന്നീട് ഈ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു
ആലപ്പുഴ: ട്രാൻസ്ജെൻഡറിന്റെ നഗ്നവീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ വനിതാ എഎസ്ഐക്കു സസ്പെൻഷൻ. ആലപ്പുഴ വനിതാ ഹെൽപ്ലൈനിലെ എഎസ്ഐ ആർ.ശ്രീലതയെയാണ് അന്വേഷണവിധയേമായി സസ്പെൻഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രൻ ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ട്രാൻസ്ജെൻഡറിന്റെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സ്റ്റേഷനുള്ളിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ പകർത്തിയത് ശ്രീലതയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ദൃശ്യങ്ങൾ ലഭിച്ചത് ആർക്കെല്ലാമാണെന്ന് സൈബർ സെൽ അന്വേഷണം നടത്തുന്നുണ്ട്. പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന പരാതിയിലാണ് ആലപ്പുഴ സ്വദേശിയായ ട്രാൻസ്ജെൻഡറെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ കൊണ്ടുവന്ന ശേഷം ട്രാൻസ്ജെൻഡറിനെ നഗ്നയാക്കി ദൃശ്യങ്ങൾ പോലീസുകാർ മൊബൈലിൽ പകർത്തുകയായിരുന്നു.
Read Moreമക്കളെ കാണിക്കാമെന്ന് പറഞ്ഞ് പിണങ്ങിക്കഴിഞ്ഞ ഭർത്താവിനെ വിളിച്ചു വരുത്തി ക്രൂരമായി മർദിച്ച സംഭവം; നാലുപേരെ അറസ്റ്റു ചെയ്തു
അടൂർ: ഏറെനാൾ പിണങ്ങിക്കഴിഞ്ഞ ഭർത്താവിനെ ഭാര്യാഗൃഹത്തിൽ വിളിച്ചു വരുത്തി മർദ്ദിച്ച കേസിൽ നാലു പേരെ അറസ്റ്റ് ചെയ്തു. കായംകുളം ആലുംമൂട് പടിപ്പുര തെക്കേതിൽ ദിൽഷൻ എന്ന കബീർകുട്ടി (29), ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പന പുത്തൻപുരയിൽ ഷിയാസ് (32), കായംകുളം പ്രതാങ്കമൂട് പണ്ടകശാല പടിഞ്ഞാറ്റേതിൽ നൗഫൽ (26), ഷാമോൻ (28) എന്നിവരെയാണ് അടൂർ പോലീസ് ്അറസ്റ്റ് ചെയ്തത്. കായംകുളം പെരിങ്ങാല വായനശാല ജംഗ്ഷൻ തയ്യിൽ തറയിൽ സജി (32)നാണ് മർദ്ദനമേറ്റത്. ഇയാൾ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മക്കളെ കാണിക്കാമെന്നു പറഞ്ഞാണ് സജിയെ വിളിച്ചുവരുത്തിയതെന്നു പറയുന്നു.ഞായറാഴ്ച വൈകുന്നേരം 6.10ന് സജിയുടെ ഭാര്യ ജാസ്മിൻ പള്ളിക്കൽ കള്ളപ്പൻചിറയിലുള്ള അവരുടെ വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നു. ഈ സമയം കാറിലെത്തിയ നാലംഗസംഘം സജിയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് രാത്രിയിൽ നാട്ടുകാർ തടഞ്ഞുവച്ച നാലംഗസംഘത്തെ പോലീസ് സ്റ്റേഷനിലെത്തിച്ച ചോദ്യം ചെയ്ത…
Read Moreഅരി ആഹാരം കഴിക്കുന്നവർക്ക് മനസിലാകും; ശബരിമല ഇടത്താവള നിർമാണവുമായി ബന്ധപ്പെട്ട അനാവശ്യ ആരോപണങ്ങളിൽനിന്ന് ബിജെപി പിന്മാറണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ചെങ്ങന്നൂർ: ശബരിമല ഇടത്താവള നിർമാണം പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്നതാണെന്നും കേന്ദ്ര സർക്കാരാണ് നടത്തുന്നതെന്നുമുള്ള ആരോപണത്തിൽ നിന്ന് ബിജെപി പിന്മാറണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെങ്ങന്നൂരിൽ പറഞ്ഞു. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇടത്താവളം നിർമിക്കുക എന്നത് പിണറായി വിജയന്റെ സ്വപ്ന പദ്ധതികളാണ്. അന്തരിച്ച് എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ നിരന്തരമായ ഇടപെടലാണ് ചെങ്ങന്നൂരിലെ ഇടത്താവള നിർമാണത്തിന് കാരണമായത്. കേരളത്തിലാകെ 36 ക്ഷേത്രങ്ങളെ ഇടത്താവളം നിർമിക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയിൽ നിന്ന് 100 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഒന്പതുമുതൽ 14 കോടി രൂപവരെയാണ് ചിലവഴിക്കുന്നത്. ഇത് സംസ്ഥാന ഗവണ്മെന്റിന് മാത്രം സാധിക്കില്ല. ഇതിനോട് സഹകരിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ വേണ്ടിയുള്ള പരിശ്രമം മുഖ്യ മന്ത്രി തന്നെ നേരിട്ടു നടത്തിയതാണ്്.ഐ.ഒ.സിയെന്ന പൊതുമേഖല സ്ഥാപനത്തെ കണ്ടെത്തിയതും മുഖ്യമന്ത്രിയാണ്. അദ്ദേഹമാണ് ഐഒസി അധികൃതരുമായി ചർച്ചചെയ്യാൻ തന്നെ ചുമതലപ്പെടുത്തിയത്. അവർക്ക് പെട്രോൾ ഡീസൽ പന്പിനായി 30…
Read Moreപെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ; കോൺഗ്രസ് സമരം രണ്ടാഴ്ച പിന്നിടുന്നു
പെരുനാട്: പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്ത അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിരാഹാര സത്യഗ്രഹം രണ്ടാഴ്ച പിന്നിടുന്നു. ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് ബീന സജി സത്യഗ്രഹം ഏറ്റെടുത്തു. പഞ്ചായത്ത് മെംബർ വി.കെ. വാസുദേവൻ ആരംഭിച്ച നിരാഹാര സമരം പിന്നീട് മറ്റൊരു മെംബർ പി.ടി. രാജു ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെയുംആരോഗ്യനില വഷളായെന്ന റിപ്പോർട്ടിനെ തുടർന്ന് ഇന്നലെ മുതൽ പഞ്ചായത്ത് പ്രസിഡന്റ് നിരാഹാര സത്യഗ്രഹം ആരംഭിച്ചത്. സത്യഗ്രഹം അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ നിർബന്ധിതമാകുമെന്ന് ബാബു ജോർജ് പറഞ്ഞു.
Read Moreആദിവാസികൾക്ക് അർഹമായ ഭൂമി നൽകിയില്ലെങ്കിൽ സിപിഎം നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി ഉദയഭാനു
റാന്നി: ആദിവാസികൾക്ക് അവകാശപ്പെട്ട വസ്തു നൽകാൻ അധികൃതർ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സിപിഎം നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു. ആദിവാസികൾക്ക് വസ്തു നൽകാനുള്ള സർക്കാർ തീരുമാനം അട്ടിമറിച്ച റവന്യു ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് സിപിഎം റാന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ താലൂക്ക് ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആദിവാസികളെ ഉദ്ധരിക്കുന്നതിനായാണ് അവർക്ക് വസ്തു നൽകാൻ സർക്കാർ തിരുമാനിച്ചത്. ഇതനുസരിച്ച് തെരഞ്ഞെടുത്ത 25 ആദിവാസികളിൽ ഒന്പതുപേർക്ക് ഭൂമി നൽകുയും ചെയ്തു. ബാക്കി 16 പേർക്ക് കൊല്ലമുളയിൽ നാലരയേക്കറോളം സ്ഥലവും കണ്ടെത്തി. എന്നാൽ ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വപരമായ പ്രവർത്തനം മൂലം വസ്തുവിന് വീണ്ടും വിലയിടീൽ ഉൾപ്പെടെയുള്ള നടപടികളുമായി ഇപ്പോൾ പദ്ധതി നിയമക്കുരുക്കിൽ കിടക്കുകയാണ്. ഇതു സംബന്ധിച്ച് പരാതി നൽകാൻ ആദിവാസികൾ ജില്ലാകളക്ടറെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും ജില്ലാ കളക്ടർ അനുമതി…
Read Moreചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് : കെപിഎംഎസ് നിർണായക ശക്തിയാകു മെന്ന് പുന്നല ശ്രീകുമാർ
ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പിൽ കെപിഎംഎസ് നിർണായക ശക്തിയാകുമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ചെങ്ങന്നുരിൽ നടന്ന കെപിഎംഎസ് 47- മത് ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലവിലുള്ള രാഷ്ടീയ സാമുഹിക സാഹചര്യങ്ങൾ വിലയിരുത്തിയായിരിക്കും നിലപാട് രൂപപ്പെടുത്തുക. ഉപതെരഞ്ഞെടുപ്പിലെ രാഷ്ടീയ നിലപാട് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റ് വി.ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വർക്കിങ്ങ് പ്രസിഡന്റ് പി.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്വീനർ ബൈജു കലാശാല റിപ്പോർട്ടും, കെ.കാർത്തികേയൻ കണക്കും അവതരിപ്പിച്ചു.എൽ.രമേശൻ, എ.സനീഷ് കുമാർ, ടി.എ.വേണു, ടി.ആർ.ശിശുപാലൻ,കാട്ടുർ മോഹനൻ, രമേശ് മണി, സി.എ.പുരുഷോത്തമൻ ,പി.കെ. മനോഹരൻ, പി.പി..മണിയൻ, കെ.കെ.വിനോമ, വിജയമ്മ നടേശൻ, വിനു പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ 15 യൂണിയനുകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 372 പ്രതിനിധികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ പങ്കെടുത്തത്. പുതിയ ഭാരവാഹികളായി…
Read Moreഎൽഡിഎഫും യുഡിഎഎഫും ചെങ്ങന്നൂരിനെ ശ്മശാന ഭൂമിയാക്കി: പി.എസ്.ശ്രീധരൻപിള്ള
ചെങ്ങന്നൂർ: മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക തലസ്ഥാനം ആവേണ്ട ചെങ്ങന്നുർ ശ്മശാന ഭൂമിയായി മാറിയതിനു കാരണം ഇവിടം മാറിമാറി ഭരിച്ച എൽഡിഎഫ്-യുഡിഎഫ് മുന്നണികളാണെന്ന് എൻഡിഎ സ്ഥാനാർഥിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ പി എസ് ശ്രീധരൻ പിള്ള ആരോപിച്ചു. വെണ്മണി ഇല്ലത്തുമേപ്രം സർക്കാർ ആശുപത്രി സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ചെറിയ പ്രായത്തിൽ ചികിത്സക്കായി എവിടെ എത്തിയിട്ടുണ്ടെന്നും അന്നിവിടെ കിടത്തി ചികിത്സക്ക് ഉള്ള സൗകര്യവും എല്ലാ ദിവസവും ഡോക്ടർമാരും ഉണ്ടായിരുന്നു. എന്നാൽ അര നൂറ്റാണ്ടുകാലത്ത് യുഡിഎഫ് – എൽഡിഎഫ് ഭരണം ഏറെ പരിതാപകരമായ അവസ്ഥയിലേക്കാണ് കൊണ്ടിത്തിച്ചിരിക്കുന്നത്. താൻ വിജയിച്ചു കഴിയുന്പോൾ, ആദ്യ പരിഗണനകൾ നൽകുന്നത് ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങൾക്കും, കുടിവെള്ളം ഉറപ്പാക്കുന്നതിലും ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreതയ്യാറാകാത്ത പാലങ്ങൾക്ക് തറക്കല്ലിടുന്ന പരിപാടിയല്ല വരട്ടാറിൽ നടന്നത്: മന്ത്രി തോമസ് ഐസക്
ചെങ്ങന്നൂർ: വരട്ടാറിന്റെ തീരങ്ങളിൽ നടപ്പാത ഉണ്ടാക്കുന്ന തറക്കല്ലിടീൽ ചടങ്ങിന് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് ധനമന്ത്രി.ടി.എം.തോമസ് ഐസക് ചെങ്ങന്നൂരിൽ പറഞ്ഞു. തയ്യാറാകാത്ത പാലത്തിന് തറക്കല്ലിട്ടു പോകുന്നതു പോലെയൊരു പരിപാടിയല്ല നടന്നതെന്നും ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതിനു ശേഷമാണ് ഉദ്ഘാടനം നടത്തിയതെന്നും തെരഞ്ഞെടുപ്പ് ഉള്ളപ്പോൾ മാത്രമല്ല് ഇവിടെ എത്തിയിട്ടുള്ളതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. നിലവിൽ ജനകീയമായി സമാഹരിച്ച 35 ലക്ഷം രൂപയും ജനങ്ങളുടെ സന്നദ്ധ അധ്വാനവുമായിരുന്നു ഇതുവരെ നടന്നിരുന്ന പ്രവർത്തനങ്ങൾ. ആദ്യഘട്ടത്തിൽ മേൽനോട്ടം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്തു. സർക്കാരിന്റെ ഇടപെടീലും ജനങ്ങളുടെ പങ്കാളിത്തത്തിന്റെയും വലിയ യോജിപ്പ് ഇവിടെ ഉണ്ടായി. സർക്കാർ രണ്ടാം ഘട്ടമെന്ന നിലയിൽ 200 കോടി രൂപ ചിലവഴിക്കും. തുടർന്ന് നീർത്തട മേഖലയുടെ പ്രവർത്തനത്തിനായി 200 കോടിയോളം വേണ്ടിവരും ആകെ 500 ഓളം കോടിരൂപയുടെ പദ്ധതിയാണ് വരട്ടാർ പുനരുദ്ധാരണമെന്നും മന്ത്രി ചെങ്ങന്നൂരിൽ പറഞ്ഞു.…
Read More