ആ​ദി​വാ​സി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ഭൂ​മി  ന​ൽ​കി​യി​ല്ലെ​ങ്കി​ൽ  സി​പി​എം നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​കൾ ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി  ഉ​ദ​യ​ഭാ​നു

റാ​ന്നി: ആ​ദി​വാ​സി​ക​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട വ​സ്തു ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പി. ഉ​ദ​യ​ഭാ​നു. ആ​ദി​വാ​സി​ക​ൾ​ക്ക് വ​സ്തു ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം അ​ട്ടി​മ​റി​ച്ച റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം റാ​ന്നി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ദി​വാ​സി​ക​ളെ ഉ​ദ്ധ​രി​ക്കു​ന്ന​തി​നാ​യാ​ണ് അ​വ​ർ​ക്ക് വ​സ്തു ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തി​രു​മാ​നി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് തെ​ര​ഞ്ഞെ​ടു​ത്ത 25 ആ​ദി​വാ​സി​ക​ളി​ൽ ഒ​ന്പ​തു​പേ​ർ​ക്ക് ഭൂ​മി ന​ൽ​കു​യും ചെ​യ്തു. ബാ​ക്കി 16 പേ​ർ​ക്ക് കൊ​ല്ല​മു​ള​യി​ൽ നാ​ല​ര​യേ​ക്ക​റോ​ളം സ്ഥ​ല​വും ക​ണ്ടെ​ത്തി. എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​രു​ത്ത​ര​വാ​ദി​ത്വ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം മൂ​ലം വ​സ്തു​വി​ന് വീ​ണ്ടും വി​ല​യി​ടീ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ഇ​പ്പോ​ൾ പ​ദ്ധ​തി നി​യ​മ​ക്കു​രു​ക്കി​ൽ കി​ട​ക്കു​ക​യാ​ണ്.

ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കാ​ൻ ആ​ദി​വാ​സി​ക​ൾ ജി​ല്ലാ​ക​ള​ക്ട​റെ കാ​ണാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി​യി​ല്ല. പാ​വ​പ്പെ​ട്ട​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തി​നും പ​രി​ഹാ​രം കാ​ണു​ന്ന​തി​നും നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ഇ​ത്ത​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി ല​ഭി​ക്കാ​ൻ ഈ ​മാ​സം​ത​ന്നെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ഏ​രി​യ സെ​ക്ര​റി പി. ​ആ​ർ. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​കെ​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​രാ​ജ​പ്പ​ൻ, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കോ​മ​ളം അ​നി​രു​ദ്ധ​ൻ, ആ​ർ. വ​ര​ദ​രാ​ജ​ൻ, ടി. ​എ​ൻ. ശി​വ​ൻ​കി​ട്ടി, കെ. ​കെ. സു​രേ​ന്ദ്ര​ൻ, സി​റി​യ​ക് തോ​മ​സ്, കെ. ​വി. രാ​ജ​പ്പ​ൻ, വി. ​കെ. സ​ണ്ണി, നി​സാം​കു​ട്ടി, ബി​നോ​യി കു​ര്യാ​ക്കോ​സ്, എ​ൻ. പ്ര​കാ​ശ് കു​മാ​ർ, ബാ​ബു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts