ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെര​ഞ്ഞെ​ടു​പ്പ് : കെ​പി​എം​എ​സ് നി​ർ​ണാ​യ​ക ശ​ക്തി​യാ​കു മെന്ന് പു​ന്ന​ല ശ്രീ​കു​മാ​ർ

ചെ​ങ്ങ​ന്നൂ​ർ: ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ കെ​പി​എം​എ​സ് നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ല ശ്രീ​കു​മാ​ർ. ചെ​ങ്ങ​ന്നു​രി​ൽ ന​ട​ന്ന കെ​പി​എം​എ​സ് 47- മ​ത് ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​വി​ലു​ള്ള രാ​ഷ്ടീ​യ സാ​മു​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​യി​രി​ക്കും നി​ല​പാ​ട് രൂ​പ​പ്പെ​ടു​ത്തു​ക. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ രാ​ഷ്ടീ​യ നി​ല​പാ​ട് സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ചേ​ർ​ന്ന് പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​ശ്രീ​ധ​ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ക്കി​ങ്ങ് പ്ര​സി​ഡ​ന്‍റ് പി.​ജ​നാ​ർ​ദ്ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ണ്‍​വീ​ന​ർ ബൈ​ജു ക​ലാ​ശാ​ല റി​പ്പോ​ർ​ട്ടും, കെ.​കാ​ർ​ത്തി​കേ​യ​ൻ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.​എ​ൽ.​ര​മേ​ശ​ൻ, എ.​സ​നീ​ഷ് കു​മാ​ർ, ടി.​എ.​വേ​ണു, ടി.​ആ​ർ.​ശി​ശു​പാ​ല​ൻ,കാ​ട്ടു​ർ മോ​ഹ​ന​ൻ, ര​മേ​ശ് മ​ണി, സി.​എ.​പു​രു​ഷോ​ത്ത​മ​ൻ ,പി.​കെ. മ​നോ​ഹ​ര​ൻ, പി.​പി..​മ​ണി​യ​ൻ, കെ.​കെ.​വി​നോ​മ, വി​ജ​യ​മ്മ ന​ടേ​ശ​ൻ, വി​നു പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല​യി​ലെ 15 യൂ​ണി​യ​നു​ക​ളി​ൽ നി​ന്നു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 372 പ്ര​തി​നി​ധി​ക​ളാ​ണ് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ടി.​ആ​ർ.​ശി​ശു​പാ​ല​ൻ (പ്ര​സി​ഡ​ന്‍റ്), കെ.​പി.​ലാ​ൽ കു​മാ​ർ (സെ​ക്ര​ട്ട​റി), കെ.​കാ​ർ​ത്തി​കേ​യ​ൻ (ഖ​ജാ​ൻ​ജി) ,പൊ​ന്ന​പ്പ​ൻ, പൊ​ന്നു​സ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) ,ഷി​ജു മാ​ന്നാ​ർ, ജി.​എ​സ്.​സ​തീ​ഷ് (അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Related posts