കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഓട്ടോഡ്രൈവർക്കെതിരേ കേസ് കൊടുത്തിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് യുവതിയുടെ ആക്ഷേപം. കഴിഞ്ഞ ആറു മാസമായി പരാതി കൊടുത്ത് കേസെടുത്തിട്ടും അന്വേഷണം കൃത്യമായ രീതിയിൽ നടക്കുന്നില്ലെന്ന് ചക്കരക്കൽ സ്വദേശിനിയായ 23 കാരി പത്രസമ്മേളനത്തിൽ ആരോപിച്ചു. നടുവിൽ സ്വദേശിയായ എം.പി.ജലീൽ(26) വീട്ടിൽ വരികയും ഇയാളുടെ വിവാഹവാഗ്ദാനം വിശ്വസിച്ച് ഇയാളുടെ ഓട്ടോയിൽ പലയിടത്തും പോകുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എസ്പിക്കും പരാതി നൽകിയിട്ടുണ്ട്. കേസ് ഒതുക്കിത്തീർക്കാൻ ജലീലിൽനിന്ന് പോലീസ് കൈക്കൂലി വാങ്ങിച്ചിട്ടുണ്ടെന്ന് യുവതി പറഞ്ഞു. സെപ്റ്റംബർ ഒന്‍പതിന് എസ്പി ഓഫീസിൽ വച്ച് നടത്തിയ ചർച്ചയിൽ തന്നെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചിരുന്നെങ്കിലും ജലീലും കുടുംബവും ഇപ്പോൾ അതിന് തയാറാകുന്നില്ലെന്നും യുവതി പറഞ്ഞു. കേസ് കൊടുത്തോളൂ ,സ്ത്രീധനം പോര തുടങ്ങിയ മറുപടിയാണ് ഇയാളും കുടുംബവും പറയുന്നതെന്നും യുവതി ആരോപിക്കുന്നു. കേസ് അന്വേഷിച്ചുവരികയാണെന്നാണ് പോലീസ് പറയുന്നതെന്നും…
Read MoreCategory: Kannur
പോലീസുദ്യോഗസ്ഥന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ പീഡനപരാതി! വ്യാജമെന്ന് അന്വേഷണറിപ്പോർട്ട്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പയ്യന്നൂര്‍: പോലീസുദ്യോഗസ്ഥന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ പരാതിയില്‍ പെരുമ്പയിലെ വ്യാപാരിയുള്‍പ്പെടെ ആറുപേര്‍ക്കെതിരേ രജിസ്റ്റർ ചെയ്ത പോക്സോ കേസും വ്യാപാരിയെ പോലീസുദ്യോഗസ്ഥന് മര്‍ദിച്ചതായുള്ള പരാതിയും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി അന്വേഷണറിപ്പോർട്ട്. ഈ റിപ്പോർട്ട് അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് പോക്സോ കോടതിയില്‍ സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ സിഐ പരാതിക്കാരിക്ക് നോട്ടീസയച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കണ്ണൂര്‍ റൂറല്‍ എസ്പി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.വി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നതായി കണ്ടെത്താന്‍ കഴിയാതിരുന്നത്. അതോടൊപ്പം പോലീസുദ്യോഗസ്ഥന് വ്യാപാരിയെ മര്‍ദിച്ചുവെന്ന പരാതിയും അടിസ്ഥാനവിരുദ്ധമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ട് റൂറല്‍ എസ്പിക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് നടപടിക്രമത്തിന്റെ ഭാഗമായി പോക്സോ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതായി പയ്യന്നൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പരാതിക്കാരിക്ക് നോട്ടീസും അയച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് 19ന് വൈകുന്നേരം മൂന്നരയോടെ പയ്യന്നൂര്‍…
Read Moreകണ്ണൂരിൽ ആർമി സ്റ്റിക്കർ പതിച്ച വാഹനങ്ങൾ പെരുകുന്നു; സ്വകാര്യ വാഹനങ്ങളിൽ ‘ആർമി’ സ്റ്റിക്കർ പതിക്കുന്നത് നിയമ വിരുദ്ധം
ശ്രീകണ്ഠപുരം: കണ്ണൂർ ജില്ലയിൽ “ആർമി’ വാഹനങ്ങൾ പെരുകുന്നു. സൈന്യത്തിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരുമാണ് സ്വകാര്യ വാഹനങ്ങളിൽ “ആർമി’ സ്റ്റിക്കർ പതിക്കുന്നത്. കാറുകളിലും ഇരുചക്ര വാഹനങ്ങളിലും സ്റ്റിക്കർ പതിക്കുന്നത് വ്യാപകമാണ്. ഗവ. ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ മാത്രമേ സർക്കാരുമായി ബന്ധപ്പെട്ട സ്റ്റിക്കർ പതിക്കാൻ അനുവാദമുള്ളൂവെങ്കിലും അതു ദുരുപയോഗം ചെയ്താണ് സ്വകാര്യ വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുന്നത്. സ്വകാര്യ വാഹനങ്ങളിൽ ‘ആർമി’ സ്റ്റിക്കർ പതിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഇത്തരം വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിയമ നടപടി സ്വീകരിക്കുമെന്നും കണ്ണൂർ ആർടിഒ ഉണ്ണികൃഷ്ണൻ പറഞ്ഞു. റോഡുകളിൽ പോലീസ് പരിശോധന ഒഴിവാക്കിക്കിട്ടുമെന്ന കണക്കുകൂട്ടലിലാണ് ചിലർ വാഹനങ്ങളിൽ ‘ആർമി’ സ്റ്റിക്കർ പതിക്കുന്നത്. ഇത്തരക്കാർ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് വാഹനങ്ങൾ ഉപയോഗിക്കാറുമുണ്ട്. ഒരു വർഷം മുമ്പ് അഞ്ച് ലിറ്റർ ചാരായം കടത്തുന്നതിനിടെ ‘ആർമി’ സ്റ്റിക്കർ പതിച്ച കാറുമായി സൈനികനെ ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് മാസം മുമ്പ് മദ്യപിച്ച്…
Read Moreവിശ്വാസം അതാണല്ലോ എല്ലാം! സുനൈഫ് തട്ടിപ്പിന്റെ ആശാന്; സ്വർണമാണെന്ന വ്യാജേന ഈയക്കട്ടി നൽകി തട്ടിയെടുത്തത് 19 ലക്ഷം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കാസർഗോഡ്: സ്വർണമാണെന്ന വ്യാജേന ഈയക്കട്ടി നൽകി സ്വർണവ്യാപാരിയിൽനിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കാസർഗോഡ് റെയിൽവേ സ്റ്റേഷന് പിൻവശത്ത് താമസിക്കുന്ന ബി.എ. സുനൈഫ് (32) ആണ് അറസ്റ്റിലായത്. കാസർഗോഡ് പള്ളത്ത് താമസിക്കുന്ന സ്വർണവ്യാപാരി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഗോരക്നാഥ് പാട്ടീലിനെയാണ് സ്വർണം പൂശിയ ഈയക്കട്ടി നൽകി സുനൈഫ് കബളിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ എട്ടിന് രാവിലെ 11 ഓടെയാണ് സുനൈഫ് 400 ഗ്രാം വരുന്ന ഈയക്കട്ടിയുമായി ഗോരക്നാഥ് പാട്ടീലിനെ സമീപിച്ചത്. സുനൈഫ് 15 വർഷത്തോളമായി ഗോര ക്നാഥുമായി സ്വർണ ഇടപാടുകൾ നടത്തിവന്നിരുന്നതിനാൽ ഈയക്കട്ടി പൊതിഞ്ഞ കവർ ആദ്യം തുറന്നുനോക്കിയിരുന്നില്ല. തിരക്കായതിനാൽ ഈയക്കട്ടി പുറത്തെടുക്കാതെ കവർസഹിതം തൂക്കിനോക്കിയശേഷം അതിന്റെ വിലയായ 19,06000 രൂപ ഗോരക്നാഥ് പാട്ടീൽ സുനൈഫിന് നൽകി. പിന്നീട് കവർ തുറന്നുനോക്കി പരിശോധിച്ചപ്പോഴാണ് സ്വർണത്തിന് പകരം ഈയക്കട്ടിയാണെന്ന് വ്യക്തമായത്. തുടർന്ന് ഗോരക്നാഥ് നൽകിയ പരാതിയിൽ കാസർഗോഡ്…
Read Moreനിക്ഷാനിൽ നിന്ന് ആറ് മൊബൈൽ ഫോൺ കവർന്ന പ്രതിയെ കുടുക്കി പോലീസ്; പ്രതിയെ കുടുക്കാൻ സഹായിച്ചത് ആ ഒറ്റ കാരണം കൊണ്ട്
കണ്ണൂർ: നിക്ഷാൻ ഇലക്ട്രോണിക്സിന്റെ ഗോഡൗണിൽ കയറി ആറ് മൊബൈൽ ഫോൺ കവർന്ന പ്രതി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി മുനവർ ഖാനെയാണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും ഇന്നലെ വൈകുന്നേരത്തോടെ താവക്കരയിൽ വച്ച് അറസ്റ്റ് ചെയ്തത്. നവംബർ 29 നായിരുന്നു സംഭവം. നിക്ഷാൻ ഇലക്ട്രോണിക്സിന്റെ ഗോഡൗണിന്റെ മുകളിൽ കയറി ഷീറ്റ് മാറ്റി ഉള്ളിൽ കയറി 6 മൊബൈൽ ഫോൺ കവരുകയായിരുന്നു.സംഭവത്തെ തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ പോലീസ് വലയിലാക്കുന്നത്. കൂടാതെ മൊബൈൽ ഫോണിന്റെ ഐഎംഇ ഐ നമ്പർ പിന്തുടർന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ആറ് ഫോണുകളും ഇയാളുടെ കൈയിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് വർഷമായി ഇയാൾ കണ്ണൂരിൽ താമസിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പ്രതിയെ…
Read Moreചാറ്റിംഗിനെ ചൊല്ലി തർക്കവും കയ്യാങ്കളിയും, സുഹൃത്തിനെ കുത്തിക്കൊന്നു യുവാവ്
കണ്ണൂർ: മൊബൈൽ ചാറ്റിംഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശി കെ. ഹിഷാം (28) ആണ് മരിച്ചത്. ആക്രമണത്തിൽ ഹിഷാമിന്റെ സുഹൃത്തിനു പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടോടെ മാട്ടൂൽ സൗത്ത് ഫിഷർമെൻ കോളനിക്ക് സമീപത്ത് വച്ചാണ് ഹിഷാമിനും സുഹൃത്തുക്കൾക്കും കുത്തേറ്റത്. സാജിദ് എന്നയാളാണ് ആക്രമിച്ചത്. പരിക്കേറ്റ ഷക്കീബ് ചെറുകുന്ന് സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ഹിഷാമിന്റെ സഹോദരൻ ഇർഫാന് മാട്ടൂൽ സൗത്തിൽവച്ച് മർദനമേറ്റിരുന്നു. സംഭവം നടന്ന പ്രദേശത്ത് പഴയങ്ങാടി പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്. സാജിദിനെ കണ്ടെത്താൻ പോലീസ് തെരച്ചിൽ തുടങ്ങി.
Read Moreമരിക്കുന്നതിന് മുൻപ് കെ. സുധാകരനെ നേരിൽ കാണണം.! ഒരു ഫോൺ കോളിൽ ഓടിയെത്തി കെ. സുധാകരൻ
പയ്യാവൂർ: ചെമ്പേരി സാന്ത്വനത്തിൽ പാലിയേറ്റീവ് പരിചരണത്തിൽ കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന തേലപ്പള്ളിൽ ബേബി എന്ന അങ്ങാടി ബേബിയെക്കാണാൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ചെമ്പേരിയിലെത്തി. തനിക്ക് മരിക്കുന്നതിന് മുൻപ് കെ. സുധാകരനെ നേരിൽ കാണണമെന്ന ആഗ്രഹം ബന്ധുക്കൾ കെപിസിസി പ്രസിഡന്റിനെ അറിയിച്ചു. ബേബിയുടെ ആഗ്രഹം അറിഞ്ഞ കെ. സുധാകരൻ തന്റെ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി വന്നത് ബന്ധുക്കൾക്കും ആശ്വാസമായി. സാധാരണ പ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ കരുതലാണ് ഈ സന്ദർശനത്തോടെ പ്രകടമായതെന്ന് മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ പറഞ്ഞു. കെ. സുധാകരനോടൊപ്പം, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ജോഷി കണ്ടത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, ജോസഫ് കൊട്ടുകാപ്പള്ളിൽ, മെംബർമാരായ ജയശ്രീ ശ്രീധരൻ, ഷിജ ഷിബു എന്നിവരും ഉണ്ടായിരുന്നു.
Read Moreജീവിതസായന്തനത്തിൽ നോവലുമായി ശ്രീദേവിയമ്മ! ശ്രീദേവിയമ്മ നോവല്‍ എഴുതിത്തീര്‍ത്തത് ഒരാഴ്ചകൊണ്ട്
പയ്യന്നൂർ: വാർധക്യത്തിന്റെ നിർവചനരേഖയിലൊതുങ്ങാത്ത മനസും വർണപ്പകിട്ടുള്ള ഓർമകളും ജീവിതയാത്രയിൽ മനസിൽ പതിഞ്ഞ ചിത്രങ്ങളും നോവലായി പകർത്തി വീട്ടമ്മ. കാങ്കോൽ ശിവക്ഷേത്രത്തിനു സമീപത്തെ 81 കാരിയായ പി.എം. ശ്രീദേവിയമ്മയാണ് ജീവിതസായന്തനത്തിൽ സ്വന്തം ജീവിതാനുഭവങ്ങൾ കോർത്തിണക്കി “നിറഭേദങ്ങൾ”എന്നപേരിൽ നോവൽ എഴുതിയത്. ഇതിന്റെ പ്രകാശനം ഇന്നു വൈകുന്നേരം ആറിന് കാങ്കോൽ ശിവക്ഷേത്ര മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ എൻ.ശശിധരൻ നിർവഹിക്കും. കരിവെള്ളൂർ ജയദേവൻ പുസ്തകപരിചയം നടത്തും. ചലച്ചിത്ര അവാർഡ് ജേതാവ് ബാബു അന്നൂർ, സിനിമാ സംവിധായകൻ ശിവകുമാർ കാങ്കോൽ, നടനും ശില്പിയുമായ രഞ്ജി കാങ്കോൽ, രാജേഷ് ചൈത്രം എന്നിവരെ ചടങ്ങി ൽ ആദരിക്കും. തുടർന്ന് കലാവിരുന്ന് നടക്കും. നോവൽ പുസ്തകമാക്കി പ്രകാശനത്തിനൊരുക്കുന്നത് കാങ്കോലിലെ ഗ്രാമം കലാ-സാംസ്കാരിക സംഘത്തിന്റെ പ്രവർത്തകരാണ്. തന്റെ തൂലികത്തുമ്പിൽ വിരിഞ്ഞ നിറഭേദങ്ങളെപ്പറ്റി ശ്രീദേവിയമ്മ പറയുന്നതിങ്ങനെ.”പുസ്തകമാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല. ജീവിതത്തിൽ നേരിട്ടു കണ്ട അനുഭവങ്ങളാണ് നോവലിൽ പ്രതിപാദ്യവിഷയമായത്. ഒരാഴ്ച കൊണ്ടായിരുന്നു രചന.…
Read Moreനാടിനെ കണ്ണീരിലാഴ്ത്തി വിദ്യാർഥിയുടെ മരണം! ഫുട്ബോൾ കളിക്കിടെ പരിക്കേറ്റ സഹപാഠിയെ വീട്ടിലെത്തി കണ്ടു മടങ്ങും വഴിയായിരുന്നു അപകടം
കൊളക്കാട്: സൈക്കിളിൽനിന്നുവീണ് എട്ടാംക്ലാസ് വിദ്യാർഥി അലൻ ജോ മാത്യു മരിച്ചത് നാടിന്റെ നൊന്പരമായി. കഴിഞ്ഞ ദിവസം സ്കൂളിൽ ഫുട്ബോൾ കളിക്കിടെ പരിക്കേറ്റ സഹപാഠിയെ വീട്ടിലെത്തി കണ്ടു മടങ്ങും വഴിയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ അലനും കൂട്ടുകാരൻ അനൽമോൻ അജിയും കയറിയ സൈക്കിൾ കുത്തനേയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ടു മറിഞ്ഞത്. സാന്തോം ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥികളായ ഇരുവരും കൊളക്കാട് കുരിശുമല റോഡിൽ സെന്റ് തോമസ് പള്ളിക്കു സമീപമുള്ള സുഹൃത്തിന്റെ വീട്ടിൽനിന്ന് സൈക്കിളിൽ മടങ്ങുകയായിരുന്നു. കുത്തനേയുള്ള ഇറക്കത്തിലൂടെ തിരികെ വരും വഴി പള്ളിമുറിക്ക് സമീപമെത്തിയപ്പോൾ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. സൈക്കിൾ വെട്ടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും പത്തു മീറ്ററിലേറെ താഴ്ചയിലുള്ള നെടുംപൊയിൽ-കൊളക്കാട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇറക്കത്തിൽ നിയന്ത്രണം വിട്ട സൈക്കിൾ വേഗത്തിലായിരുന്നതിനാൽ ഇരുവരും മെക്കാഡം റോഡിലെ നടുവരയ്ക്ക് സമീപത്തേക്കാണ് തെറിച്ചുവീണത്. റോഡിലൂടെ കൊളക്കാട് ഭാഗത്തേക്ക് വരികയായിരുന്ന…
Read Moreസംഭവം ‘വെറുമൊരു കോഴിമോഷണ’ മായി ഒതുങ്ങിപ്പോകുമോ? ടര്‍ക്കിയെ കാണാതായിട്ട് നാലുദിവസം; ജില്ലാ പോലീസ് മേധാവിയോട് പരാതി പറഞ്ഞ് കുട്ടിപ്പട്ടാളം
ശ്രീജിത് കൃഷ്ണന് ചിറ്റാരിക്കാല്‍: കുടുംബാംഗത്തെപ്പോലെ സ്നേഹിച്ചു വളര്‍ത്തിയ ടര്‍ക്കി കോഴിയെ കള്ളന്മാര് കൊണ്ടുപോയതില്‍ ജില്ലാ പോലീസ് മേധാവിയെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞ് അഞ്ചംഗ കുട്ടിപ്പട്ടാളം. പാലാവയലിലെ മജോ ഏബ്രഹാമിന്റെയും സോഫിയുടെയും മക്കളാണ് സംഭവത്തില്‍ പോലീസിന്റെ അടിയന്തര ഇടപെടല്‍ അഭ്യർഥിച്ച് ജില്ലാ പോലീസ് മേധാവി പി.ബി.രാജീവിനെ ഫോണില്‍ വിളിച്ചത്. പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് മുഴുവന്‍ സമയവും സ്മാര്‍ട്ട് ഫോണിന് അടിമപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും സഹജീവിസ്നേഹവും കാര്‍ഷിക സംസ്കാരത്തോടുള്ള താത്പര്യവും വളര്‍ത്തുന്നതിനുമാണ് മജോയും സോഫിയും മക്കള്‍ക്ക് കോഴികളെയും വളര്‍ത്തുമൃഗങ്ങളെയും വാങ്ങിനല്‍കിയത്. ടര്‍ക്കി ഇനത്തില്‍പ്പെട്ട ഒരു പൂവനും പിടയുമാണ് ഉണ്ടായിരുന്നത്. ഇതില്‍ 12 കിലോയോളം തൂക്കംവച്ചിരുന്ന പൂവന് ടർക്കി കോഴി കുട്ടികളുടെ ഉറ്റ ചങ്ങാതിയായിരുന്നു. നാലുദിവസം മുമ്പൊരു രാത്രിയാണ് മോഷ്ടിക്കപ്പെട്ടത്. ഉയരമുള്ള മതിലും ഗേറ്റും മറ്റു സുരക്ഷാസംവിധാനവുമുള്ള വീട്ടില്‍ കടന്ന്…
Read More