കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ചപ്പാത്തി കൗണ്ടറിൽ മോഷണം നടത്തിയ കേസിലെ പ്രതി മംഗളൂരുവിൽ പിടിയിലായതായി സൂചന. സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ തങ്കച്ചനാണ് പിടിയിലായത്. മംഗളൂരുവിൽ ജ്വല്ലറി മോഷണകേസുമായി ബന്ധപ്പെട്ട് തങ്കച്ചൻ മംഗളൂരു പോലീസിന്റെ പിടിയിലാവുന്നത്. ചോദ്യം ചെയ്തതിൽ നിന്നു സെൻട്രൽ ജയിലിലെ മോഷണത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇക്കഴിഞ്ഞ എപ്രിൽ 22നാണ് സെൻട്രൽ ജയിലിലെ ചപ്പാത്തി കൗണ്ടറിൽ കവർച്ച നടന്നത്.ഒരുലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം രൂപയാണ് മോഷണം പോയത്. മംഗളൂരുവിലെ ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കണ്ണൂരിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുമെന്ന് ടൗൺ പോലീസ് പറഞ്ഞു.
Read MoreCategory: Kannur
ലക്ഷദ്വീപിൽ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കുന്നത് അവസാനിപ്പിക്കണമെന്ന് എംഎസ്എം
കണ്ണൂർ: രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതികളെ വെല്ലുവിളിച്ച് സംഘ്പരിവാർ ഫാസിസ്റ്റ് അജണ്ടകൾ ലക്ഷദ്വീപ് ജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കുന്ന നടപടികൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് മുജാഹിദ് സ്റ്റുഡന്റ് മൂവ്മെന്റ് (എംഎസ്എം) ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സമാധനപരമായി ജീവിക്കുന്ന ദ്വീപ് നിവാസികൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന നിയമങ്ങൾ കൊണ്ട് വരാനാണ് ദ്വീപ് അഡ്മിനിസ്ടേറ്റർ പ്രഫുൽ ഘോഡ പട്ടേൽ ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുവാനും നിവാസികളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിനും വേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കാൻ നരേന്ദ്ര മോഡി സർക്കാർ തയാറാവണം. ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോൽപ്പിക്കുവാൻ ജനാധിപത്യവിശ്വാസികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് യോഗം ആഹ്വാനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ജസിൻ നജീബ്,ഫയാസ് കരിയാട്,ഇജാസ് ബഷീർ ഇരിണാവ്, ഫായിസ് കരിയാട്,ബാസിത്ത് തളിപ്പറമ്പ്,ഷബീബ് വളപട്ടണം,റുഫൈദ് ചക്കരക്കൽ എന്നിവർ…
Read Moreവാക്സിൻ ചാലഞ്ചിലേക്ക് മൂന്നര ലക്ഷം നൽകി ഇരിട്ടി പോലീസ്; ദുരിതാശ്വാസ നിധി യിലേക്ക് ആജീവനാന്തം തുക നൽകാൻ തയാറായി ഡിവൈഎസ്പി
ഇരിട്ടി(കണ്ണൂർ): കോവിഡ് മുന്നണി പോരാളികളായ പോലീസ് സേനാംഗങ്ങൾ വാക്സിൻ ചാലഞ്ചിലേക്ക് തുക കൈമാറി. ഇരിട്ടി ഡിവൈഎസ്പി ഓഫീസിലെ മൂന്നുപേരും ഇരിട്ടി പോലീസ് സ്റ്റേഷനിലെ 37 പേരുമാണ് വാക്സിൻ ചലഞ്ചിലേക്ക് തുക നൽകിയത്. 3,65,129 രൂപയാണ് ഇവർ കൈമാറിയത്. ആജീവനാന്ത കാലം പ്രതിമാസം 2,000 രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുമെന്ന് ഇരിട്ടി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇരിട്ടി ഡിവൈഎസ്പി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ഇരിട്ടി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ്് അഡ്വ. ബിനോയ് കുര്യന് സമ്മതപത്രം കൈമാറി. ഇരിട്ടി സിഐ എം.പി. രാജേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം കെ.പി. അനീഷ്, സി. പ്രിയേഷ് എന്നിവർ പ്രസംഗിച്ചു.
Read Moreസർക്കാർ തള്ളിയ പദ്ധതി നടപ്പാക്കി ജോഷി; ഫോണിലൂടെ ഓർഡർ സ്വീകരിച്ച് മദ്യം വീട്ടിലെത്തിച്ചു നൽകും; എക്സൈസുകാരെ കണ്ട് പ്രതി ചെയ്തതിങ്ങനെ…
തളിപ്പറന്പ്: ഫോണിലൂടെയും നവമാധ്യമങ്ങളിലൂടെയും മദ്യത്തിന് ഓർഡർ സ്വീകരിച്ച് ആവശ്യക്കാർക്ക് ഇരുചക്രവാഹനത്തിൽ എത്തിച്ചു നൽകുന്നത് എക്സൈസ് പിടികൂടി. എക്സൈസ് സംഘത്തെ കണ്ട് വിൽപനക്കാർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കൊളോളം സ്വദേശി ജോഷി (41) ക്കെതിരേ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. ഉപേക്ഷിച്ച ഇരുചക്രവാഹനത്തിൽ നിന്ന് 12 കുപ്പി കർണാടക മദ്യം പിടിച്ചെടുത്തു. തളിപ്പറന്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ്് ഓഫീസർ എം.വി. അഷറഫിന്റെ നേതൃത്വത്തിൽ മയ്യിൽ – കുറ്യാട്ടൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ്, ശരത്ത് ഡ്രൈവർ അജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Read Moreപാവങ്ങളുടെ കണ്ണീരൊപ്പാനായി ജീവിതം ഉഴിഞ്ഞു വെച്ച തലശേരിയുടെ തണൽ മരത്തിന് സ്നേഹതീരത്ത് സ്മാരകം
തലശേരി: പാവങ്ങളുടെ കണ്ണീരൊപ്പാനായി ജീവിതം ഉഴിഞ്ഞു വെച്ച തലശേരിയുടെ പുഞ്ചിരിക്കുന്ന മുഖമായിരുന്ന വി.പി. അഹമ്മദ് റിയാസ് എന്ന സബൂക്ക് റിയാസിന് സ്നേഹതീരത്ത് സ്മാരകം ഒരുങ്ങുന്നു.ഇക്കഴിഞ്ഞ ഒന്‍പതിന് ലോകത്തോട് വിട പറഞ്ഞ വി.പി. അഹമ്മദ് റിയാസിന്റെ സ്മരണക്കായി ധർമടത്തെ സ്നേഹതീരം ഇനി വി.പി. അഹമ്മദ് റിയാസ് മെമ്മോറിയൽ സ്നേഹതീരം എന്ന് അറിയപ്പെടും. 1996 ൽ ദുബായിയിൽ രൂപീകരിച്ച ദുബായിലെ തലശേരിക്കാരുടെ കൂട്ടായ്മയായ ടിഎംഡബ്ല്യുഎയിലൂടെ സാമൂഹ്യ സേവന രംഗത്ത് കാലെടുത്ത് വച്ച അഹമ്മദ് റിയാസ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി തലശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള പാവങ്ങളുടെ കണ്ണീരൊപ്പുന്ന കാര്യത്തിലും നന്മയാർന്ന എല്ലാ പ്രവർത്തനങ്ങൾക്കും എന്നും മുൻപന്തിയിലായിരുന്നു. 2003-ൽ ധർമടത്ത് സ്നേഹതീരത്തിനു വേണ്ടി രജിസ്റ്റർ ചെയ്ത ട്രസ്റ്റിന്റെ ഫൗണ്ടർ മെന്പർ കൂടിയായ റിയാസ് തുടക്കം മുതലേ സ്നേഹതീരത്തെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചു. അദ്ദേഹം അവിടെ ഹൗസിംഗ് പ്രോജക്ട് നടപ്പിലാക്കാനും പിന്നീട് ഒരു…
Read Moreവീട്ടിൽ അതിക്രമിച്ച കയറി കോണ്‍ട്രാക്ടറുടെ കാലിൽ വെട്ടിയ സംഭവത്തിൽ അന്വേഷണം വഴിമുട്ടിയെന്ന് നാട്ടുകാർ; ഉടൻ അറസ്റ്റെന്ന് പോലീസ്
പരിയാരം(കണ്ണൂര്‍): കോണ്‍ട്രാക്ടറെ ആക്രമിച്ച സംഭവത്തിന് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം. അതിയടത്തെ ബില്‍ഡിംഗ് കോണ്ട്രാക്ടര് പി.വി. സുരേഷ് ബാബുവിനെ അജ്ഞാതസംഘം രാത്രിയില്‍ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തിന്റെ കേസന്വേഷണം വഴിമുട്ടിയെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. അതേസമയം സംഭവത്തിലെ പ്രതികളുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്നാണ് പോലീസ് നല്കുന്ന സൂചന.കഴിഞ്ഞ ഏപ്രില്‍ 18-ന് രാത്രി ഒമ്പതോടെയാണ് ക്വട്ടേഷന്‍ സംഘം എന്ന് കരുതപ്പെടുന്നവര് വീട്ടില്‍ അതിക്രമിച്ച് കയറി സുരേഷ്ബാബുവിനെ ആക്രമിച്ചത്. ആഴത്തിലുള്ള വെട്ടേറ്റ് അറ്റുപോകാറായ വലതുകാലുമായി ഇയാള്‍ ആദ്യം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. ഇപ്പോള്‍ വീട്ടിലും ആശുപത്രിയിലും മാറിമാറിയുള്ള ചികിത്സ തുടരുകയാണ്. എന്നാല്‍ സംഭവം നടന്ന് ഒരു മാസത്തിലധികം കഴിഞ്ഞിട്ടും പോലീസിന് അക്രമികളെ കണ്ടെത്താനായിട്ടില്ല എന്നാണ് ആക്ഷേപം.വെള്ള നിറത്തിലുള്ള കാറിലെത്തിയ രണ്ടംഗ സംഘമാണ് കൃത്യം നടത്തിയത്. അക്രമികളിലൊരാളെ വ്യക്തമായി കണ്ട സുരേഷ്…
Read Moreകണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഡിവൈഎഫ്ഐ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി; ഇരിട്ടിയിലാണ് സംഭവം…
കണ്ണൂർ: കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡിവൈഎഫ്ഐ പ്രവര്ത്തകന് പീഡിപ്പിച്ചു. ഇരിട്ടിയിലാണ് സംഭവം. വി.കെ. നിധീഷ് എന്നയാള്‍ക്കെതിരെയാണ് അയല്‍വാസിയായ പതിനാലുകാരിയുടെ അച്ഛന് പരാതി നല്‍കിയത്. ഇയാള്‍ ഒളിവിലാണ്. വീടിന് സമീപമുള്ള തോട്ടില്‍ തുണി കഴുകുവാനെത്തിയ പെണ്‍കുട്ടിയെ നിധീഷ് ബലം പ്രയോഗിച്ച് തൊട്ടടുത്തുള്ള സ്കൂള്‍ കെട്ടിടത്തില്‍ എത്തിച്ചതിന് ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. പോക്സോ, എസ്സിഎസ്ടി വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കി.
Read Moreവാക്സിന് രജിസ്ട്രേഷന് സൗജന്യ സേവനവുമായി അച്ഛനും മകനും
മട്ടന്നൂര്‍(കണ്ണൂര്‍): വാക്സിന് രജിസ്ട്രേഷന് സൗജന്യ സേവനവുമായ് അച്ഛനും മകനും.പെരിഞ്ചേരിയിലെ എ.പ്രകാശനും മകന് റാണി ജെയ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം തരം വിദ്യാര്‍ഥിയും സ്കൗട്ട് മെമ്പറുമായ എന്‍. അമല്‍ ജിത്തുമാണ് രണ്ടാം ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് സൗജന്യ സേവനം ലഭ്യമാക്കുന്നത്. നിരവധി പേര്‍ക്ക് വാക്സിന് രജിസ്ട്രേഷന് ചെയ്തു വാക്സിന് അപ്പോയിന്മെന്റ് ലഭ്യമാക്കി. ഇപ്പോള്‍ മുന്‍ഗണനാ വിഭാഗത്തിനുള്ള രജിസ്ട്രേഷനാണ് ചെയ്യുന്നത്. വാട്സ്ആപ്പിലൂടെ വിവരങ്ങള്‍ ശേഖരിച്ച് ഫോണില്‍ ലഭ്യമാകുന്ന രഹസ്യ കോഡ് ഉപയോഗിച്ചാണ് രജിസ്ട്രേഷന്. തലശേരി കോളജ് ഓഫ് നഴ്സിംഗിലെ ലൈബ്രേറിയനായ എ. പ്രകാശന് കുഴിക്കല്‍ വാര്‍ഡ് ആര്‍ആര്‍ടി മെമ്പര്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്നുണ്ട്.
Read Moreസിയാന് ആ തീരുമാനം മാറ്റി! പന്ത്രണ്ടുകാരന് സക്കാത്തായി കിട്ടിയ പണം വാക്സിന് ചാലഞ്ചിലേക്ക്
മാഹി: നോമ്പുകാലത്ത് തനിക്ക് സക്കാത്തായി കിട്ടിയ പണം മുഖ്യമന്ത്രിയുടെ കോവിഡ് ചാലഞ്ചിലേക്ക് സംഭാവന ചെയ്ത് പന്ത്രണ്ടു വയസുകാരന്. മാഹി ഇടയില്‍പീടികയിലെ സിയാന് മെഹഫിലാണ് തനിക്ക് നോമ്പുകാലത്ത് ലഭിച്ച സക്കാത്ത് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വാക്സിന് ചാലഞ്ചിലേക്ക് നല്‍കിയത്. ഇടയില്‍ പീടികയിലെ സാമൂഹിക പ്രവര്ത്തകന് കാദിയറവിട ടൂബയിലെ അസീസ് ഹാജിയുടെ പേരകുട്ടിയും ദുബായിയില്‍ ബിസിനസുകാരനായ മഹമ്മൂദ് -സാബിറ ദമ്പതികളുടെ ഇളയ മകനുമാണ് സിയാന്. പന്തയ്ക്കല്‍ ഐകെകെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. സക്കാത്തായി കിട്ടിയ പണമുപയോഗിച്ച് കളിപ്പാട്ടങ്ങള്‍ വാങ്ങണമെന്നായിരുന്നു സിയാന് ആദ്യം തീരുമാനിച്ചത്. ഇതിനായി പണം സ്വരൂപിച്ച് വെക്കുകയും ചെയ്തു. എന്നാല്‍ പത്രവായനക്കാരനായ സിയാന് പിന്നീട് തീരുമാനം മാറ്റുകയായിരുന്നുവെന്ന് അസീസ് ഹാജി പറഞ്ഞു. തുക രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എം.എം. അഭിഷേക് കുട്ടിയില്‍ നിന്ന് ഏറ്റുവാങ്ങി. പത്താം…
Read Moreകണ്ണൂരിൽ പോലീസിന്റെ മിന്നൽ പരിശോധന; പിടിച്ചെടുത്തത് 150 വാഹനങ്ങൾ, 62 പേർക്കെതിരെ കേസ്
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെങ്ങും പരിശോധന ശക്തമാക്കി പോലീസ്. ലോക്ഡൗണ്‍ 30 വരെ നീട്ടിയ സാഹചര്യത്തിൽ കൂടുതൽ ആളുകൾ പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന. കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെയും മിന്നൽ പരിശോധന നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയതിന് 62 കേസുകളാണ് രണ്ട് മണിക്കൂറിനുള്ളിൽ പോലീസ് രജിസ്റ്റർ ചെയ്തത്. 150തോളം വാഹനങ്ങൾ പിടിച്ചെടുത്തു. 150 പേർക്കെതിരെ പിഴയീടാക്കി താക്കീത് നൽകി വിട്ടയച്ചു.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിലാണ് രാവിലെ മിന്നൽ പരിശോധന നടന്നത്. അത്യാവശ്യകാര്യങ്ങൾക്കാണോ പുറത്തിറങ്ങിയത്, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ, പാസ് ഉപയോഗിച്ചാണോ യാത്ര ചെയ്യുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പരിശോധിച്ചത്. കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ സ്ഥലങ്ങളിലും പോലീസ് ഇന്ന് രാവിലെ പരിശോധന നടത്തി.
Read More