അ​ര​ക്കോ​ടി രൂ​പ​യു​ടെ നഷ്ടം! വ​ള​ര്‍​ച്ച​യെ​ത്തി​യ 60,000 മീ​നു​ക​ളെ വി​റ്റ​ഴി​ക്കാ​നാ​കാ​തെ പ​ഴ​ശി ജ​ലാ​ശ​യ​ത്തി​ലെ മ​ത്സ്യ​ക്ക​ര്‍​ഷ​ക​ര്‍

ഇ​രി​ട്ടി: വ​ള​ര്‍​ച്ച​യെ​ത്തി​യ 60,000 മീ​നു​ക​ളെ വി​റ്റ​ഴി​ക്കാ​നാ​കാ​തെ വ​ല​യു​ക​യാ​ണ് പ​ഴ​ശി ജ​ലാ​ശ​യ​ത്തി​ലെ കൂ​ട് മ​ത്സ്യ കൃ​ഷി​ക്കാ​ര്‍. അ​ര​ക്കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് പെ​രു​വം​പ​റ​മ്പ് ക​പ്പ​ച്ചേ​രി​യി​ല്‍ പ​ഴ​ശി​രാ​ജ മ​ത്സ്യ​ക്ക​ര്‍​ഷ​ക സ്വ​യം​സ​ഹാ​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി​യി​ലേ​ര്‍​പ്പെ​ട്ട​വ​ര്‍​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​വും 7000 രൂ​പ​യു​ടെ ന​ഷ്ടം സ​ഹി​ച്ചാ​ണ് ഇ​പ്പോ​ള്‍ നി​ല​വി​ലു​ള്ള മീ​നു​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​ത്. തി​ലോ​പ്പി​യ, ചി​ത്ര​ലാ​ഡ ഇ​നം മീ​നു​ക​ളെ​യാ​ണ് ഇ​വ​ര്‍ ഇ​ക്കു​റി വ​ള​ര്‍​ത്തി​യ​ത്. ആ​റു മാ​സം കൊ​ണ്ട് വ​ള​ര്‍​ച്ച​യെ​ത്തു​ന്ന ഇ​ന​ങ്ങ​ളാ​ണി​വ. ഏ​പ്രി​ല്‍ മാ​സം വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​ക് ഡൗ​ണാ​ണ് ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. ശു​ദ്ധ​ജ​ല മ​ത്സ്യ​ക്കൃ​ഷി പ​ദ്ധ​തി​പ്ര​കാ​രം സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ വി​ഷാം​ശ​വും രാ​സ​വ​സ്തു​ക്ക​ളും ഇ​ല്ലാ​തെ വ​ള​ര്‍​ത്തി​യ മീ​നു​ക​ള്‍​ക്ക് ആ​വ​ശ്യ​ക്കാ​രും ഏ​റെ​യാ​യി​രു​ന്നു. ഇ​രി​ട്ടി-​ത​ളി​പ്പ​റ​മ്പ് സം​സ്ഥാ​ന​പാ​ത​യി​ലെ ക​പ്പ​ച്ചേ​രി​യി​ല്‍ തു​ട​ങ്ങി​യ വി​പ​ണ​ന​കേ​ന്ദ്രം വ​ഴി വി​ല്പ​ന ആ​രം​ഭി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. മീ​നു​ക​ള്‍ മു​ഴു​വ​നാ​യും വി​റ്റു​പോ​കേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​ട്ടും ഇ​പ്പോ​ഴും ഉ​ത്പാ​ദ​ന​ത്തി​ന്‍റെ പ​കു​തി​പോ​ലും വി​ല്‍​ക്കാ​നാ​യി​ട്ടി​ല്ല. ഇ​ന്ന​ലെ അ​ണ​ക്കെ​ട്ട് തു​റ​ക്കു​മെ​ന്ന് അ​റി​യി​പ്പു​ണ്ടാ​യ​തി​നാ​ല്‍ ച​ട​ച്ചി​ക്കു​ണ്ട​ത്തെ…

Read More

വാ​ട്സാ​പ്പി​ൽ പു​തി​യ വ്യാ​ജ​ൻ; തൊ​ട്ട​വ​ർ തെ​റി​ക്കും;സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

ക​ണ്ണൂ​ർ: എ​ത്ര പ​റ​ഞ്ഞാ​ലും പ​ഠി​ക്കാ​ത്ത​വ​രാ​ണ് ന​മ്മ​ൾ. അ​തി​നാ​ൽ ത​ന്നെ​യാ​ണ് ഇ​ത്ത​രം വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളെ വി​ശ്വ​സി​ച്ച് വീ​ണ്ടും വീ​ണ്ടും ന​മ്മ​ൾ പ​ണി​വാ​ങ്ങി​ക്കൂ​ട്ടു​ന്ന​തും. പ​റ​ഞ്ഞു​വ​രു​ന്ന​ത് വാ​ട്സാ​പ്പി​ൽ ഇ​പ്പോ​ൾ വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു സ​ന്ദേ​ശ​ത്തെ കു​റി​ച്ചാ​ണ്. ’ഗ്രൂ​പ്പി​ൽ ആ​രെ​ങ്കി​ലും നി​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ ഇ​ട​യ്ക്കി​ടെ നോ​ക്കാ​റു​ണ്ടോ എ​ന്ന​റി​യാ​ൻ മു​ക​ളി​ൽ വ​ല​തു കോ​ണി​ലു​ള്ള മൂ​ന്നു ഡോ​ട്ടു​ക​ളി​ലേ​ക്ക് പോ​കു​ക…’ ഇ​ങ്ങ​നെ തു​ട​ങ്ങു​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​പ്പോ​ൾ വാ​ട്സാ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ കെ​ണി​യൊ​രു​ക്കു​ന്ന​ത്. സ​ന്ദേ​ശ​ത്തി​ൽ വി​ശ്വ​സി​ച്ച​വ​ർ നേ​രെ പോ​യി മു​ക​ളി​ലെ മൂ​ന്നു ഡോ​ട്ടി​ൽ ക്ലി​ക്ക് ചെ​യ്യു​ക​യും തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്യും. ഗ്രൂ​പ്പി​ൽ ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ ഫോ​ട്ടോ ആ​രെ​ല്ലാം കാ​ണു​ന്നു​ണ്ട് എ​ന്ന ആ​കാം​ക്ഷ​മൂ​ല​മാ​ണ് പ​ല​രും ഇ​ത് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ പ​രി​ണി​ത ഫ​ല​മാ​യി സം​ഭ​വി​ക്കു​ന്ന​ത് മ​റ്റൊ​ന്നാ​ണ്. ഗ്രൂ​പ്പി​നെ കു​റി​ച്ച്് റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​ത്തി​ലേ​ക്കാ​ണ് സ​ത്യ​ത്തി​ൽ ആ ​വ്യാ​ജ​സ​ന്ദേ​ശ​ത്തി​ന്‍റെ പി​റ​കെ പോ​യ​വ​ർ ചെ​ന്നെ​ത്തു​ന്ന​ത്. ഒ​രാ​ൾ​ക്ക് അ​യാ​ൾ അം​ഗ​മാ​യ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​നെ​ക്കു​റി​ച്ച് പ​രാ​തി​യു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം…

Read More

കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് സ​മീ​പ​വാ​സി​, ആ​ർ​സി ഉ​ട​മ ആര് ? റോ​ഡ​രി​കി​ൽ സം​ശ​യ​ക​ര​മാ​യ നി​ല​യി​ൽ നി​ർ​ത്തി​യി​ട്ട ഇ​ന്നോ​വ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

മ​ട്ട​ന്നൂ​ർ(​ക​ണ്ണൂ​ർ): ചാ​വ​ശേ​രി​യി​ൽ റോ​ഡ​രി​കി​ൽ സം​ശ​യ​ക​ര​മാ​യ നി​ല​യി​ൽ നി​ർ​ത്തി​യി​ട്ട ഇ​ന്നോ​വ കാ​ർ മ​ട്ട​ന്നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചാ​വ​ശേ​രി പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സ് ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ പി​ടി​കൂ​ടി​യ​ത്. ടൂ​റി​സ്റ്റ് ട്രാ​വ​ൽ​സി​ന്‍റെ പേ​ര് എ​ഴു​തി​യ വെ​ള്ള നി​റ​ത്തി​ലു​ള്ള ഹ​രി​യാ​ന ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഇ​ന്നോ​വ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​ര​ളാ പോ​ലീ​സി​ന്‍റെ പോ​ൽ ആ​പ്പി​ൽ ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ന്നോ​വ കാ​ർ ക​ണ്ടെ​ത്തി​യ​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് സ​മീ​പ​വാ​സി​യാ​യ ഒ​രാ​ളെ​ണ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ർ​സി ഉ​ട​മ ആ​രാ​ണെ​ന്നും അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഏ​തെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​പ്പെ​ട്ട​താ​ണോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Read More

മു​നമ്പത്ത്‌ ഹാ​ർ​ബ​റു​ക​ൾ വീ​ണ്ടും തു​റന്നു! ബോ​ട്ടു​ക​ൾ എ​ത്തി​യ​ത് നി​റ​യെ മ​ത്സ്യ​ങ്ങ​ളു​മാ​യി; വ​ല​നി​റ​യെ മ​ത്സ്യം കി​ട്ടി​യാ​ലും നഷ്ടം തന്നെ…

ചെ​റാ​യി : മു​ന​ന്പ​ത്ത് ഹാ​ർ​ബ​റു​ക​ൾ വീ​ണ്ടും തു​റ​ന്ന​തോ​ടെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ബോ​ട്ടു​ക​ൾ നി​റ​യെ പൂ​വാ​ല​ൻ ചെ​മ്മീ​ൻ, ഐ​ല, വ​റ്റ തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളു​മാ​യി തി​രി​കെ​യെ​ത്തി തു​ട​ങ്ങി. പൊ​തു​വെ മ​ത്സ്യ​ല​ഭ്യ​ത കു​റ​വാ​യ​തി​നാ​ൽ മ​ത്സ്യ​ങ്ങ​ൾ​ക്ക് ന​ല്ല വി​ല ല​ഭി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം വ​ല​നി​റ​യെ മ​ത്സ്യം കി​ട്ടി​യാ​ലും അ​നി​യ​ന്ത്രി​ത​മാ​യി ഡീ​സ​ൽ വി​ല കു​തി​ക്കു​ന്ന​തി​നാ​ൽ ബോ​ട്ടു​ട​മ​ക​ൾ​ക്ക് ന​ഷ്ടം ത​ന്നെ​യാ​ണെ​ന്ന് മു​ന​ന്പം ട്രോ​ൾ​നെ​റ്റ് ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​പി. ഗി​രീ​ഷ്, മു​ന​ന്പം യ​ന്ത്ര​വ​ത്കൃ​ത മ​ത്സ്യ​പ്ര​വ​ർ​ത്ത​ക സം​ഘം സെ​ക്ര​ട്ട​റി കെ.​ബി.​രാ​ജീ​വ് എ​ന്നി​വ​ർ പ​റ​യു​ന്നു. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം വ്യാ​പ​ക​മാ​യ​തോ​ടെ ഒ​രു മാ​സ​ത്തോ​ളം മു​ന​ന്പ​ത്തെ ഹാ​ർ​ബ​റു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ഈ ​മാ​സം ഒ​മ്പ​തി​ന് അ​ർ​ധ​രാ​ത്രി​മു​ത​ൽ ട്രോ​ളിം​ഗ് നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ ഹാ​ർ​ബ​ർ 52 ദി​വ​സ​ത്തേ​ക്ക് നി​ശ്ച​ല​മാ​കും.

Read More

ആ​ദി​യും ആ​രോ​ണും തു​ട​ങ്ങി, ലേ​ലം വൈ​റ​ലാ​യി! വാ​ക്സി​ൻ ചാ​ല​ഞ്ചി​ലേ​ക്കെ​ത്തി​യ​ത് ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ

പ​യ്യ​ന്നൂ​ർ: കു​ന്ന​രു​വി​ലെ ആ​ദി​യും ആ​രോ​ണും സ​ർ​ക്കാ​രി​ന്‍റെ വാ​ക്സി​ൻ ചാ​ല​ഞ്ചി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത കോ​ഴി​ക​ളി​ൽ തു​ട​ങ്ങി​യ ലേ​ലം വൈ​റ​ലാ​യി. ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തോ​ളം ലേ​ല​ത്തു​ക​യെ​ത്തി​യ​തോ​ടെ ഇ​ന്ന​ലെ അ​വ​സാ​നി​പ്പി​ക്കാ​നു​ദ്ദേ​ശി​ച്ച ലേ​ലം ഇ​ന്നും തു​ട​രേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ലേ​ല​ത്തി​ലേ​ക്കാ​യി കൂ​ടു​ത​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച​താ​ണ് ലേ​ലം ഇ​ന്നും തു​ട​രാ​നി​ട​യാ​ക്കി​യ​ത്. കു​ന്ന​രു യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ദി ജാ​ക്സ​ണും സ​ഹോ​ദ​ര​ൻ ആ​രോ​ണ്‍ ജാ​ക്സ​ണു​മാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കോ​ഴി​ക​ളെ സം​ഭാ​വ​ന ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം കോ​വി​ഡ് ആ​രം​ഭ​ത്തി​ൽ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പി​ആ​ർ​ഒ ജാ​ക്സ​ണ്‍ ഏ​ഴി​മ​ല​യും ഭാ​ര്യ ജി​നി​യ​യും അ​മ്മ റീ​ത്താ​മ്മ​ച്ചി​യും വ​ള​ർ​ത്തി​വ​ന്ന കോ​ഴി​ക​ളെ​യാ​ണ് ഇ​തി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്. ഈ ​കോ​ഴി​ക​ൾ​ക്ക് ല​ഭി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക വാ​ക്സി​ൻ ചാ​ല​ഞ്ചി​നാ​യി സം​ഭാ​വ​ന ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച ജാ​ക്സ​ണ്‍ അ​തി​നാ​യി ക​ണ്ടെ​ത്തി​യ വ​ഴി​യാ​ണ് ജ​ന​കീ​യ ലേ​ലം. ജ​ന​കീ​യ ലേ​ലം കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ…

Read More

വ​ലി​ച്ചെ​റി​യ​രു​ത്, വ​യ​റ്റി​പ്പി​ഴ​പ്പാ​ണ്..! കൊ​റോ​ണ വ​ന്ന​ത് മു​ത​ൽ പ​ട്ടി​ണി​; വ​ല​യി​ൽ മീ​ൻ കു​ടു​ങ്ങി​യെ​ന്ന് വി​ചാ​രി​ച്ച് വ​ലി​ച്ചാ​ൽ വ​ല നി​റ​യെ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങള്‍; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​തീ​ശ​ൻ പറയുന്നു…

കാ​ഞ്ഞ​ങ്ങാ​ട്: “”മാ​ർ​ച്ചി​ൽ കൊ​റോ​ണ വ​ന്ന​ത് മു​ത​ൽ പ​ട്ടി​ണി​യാ​ണ്, ക​ട​ലി​ൽ തോ​ണി​യി​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ചെ​റി​യ ചു​റ്റ​ള​വി​ൽ വ​ല​യി​ടാ​റു​ണ്ട്, വ​ല​യി​ൽ മീ​ൻ കു​ടു​ങ്ങി​യെ​ന്ന് വി​ചാ​രി​ച്ച് വ​ലി​ച്ചാ​ൽ വ​ല നി​റ​യെ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ളാ​ണ്. മാ​ലി​ന്യം കു​ടു​ങ്ങി വ​ല ചു​രു​ണ്ട് മു​ഴു​വ​ൻ ന​ശി​ക്കു​ന്നു”-​പ​റ​യു​ന്ന​ത് അ​ജാ​നൂ​ർ ക​ട​പ്പു​റ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​തീ​ശ​ൻ. ആ​ളു​ക​ൾ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ലും അ​ല്ലാ​തെ​യും പു​ഴ​യി​ലും ക​ട​ലി​ലു​മാ​യി ത​ള്ളി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മു​ള്‍​പ്പെ​ടെ സ​ക​ല​തും അ​ജാ​നൂ​ർ തീ​ര​ത്ത് ക​ട​ൽ​ത്തി​ര​മാ​ല​ക​ള്‍ തി​രി​ച്ചു​ത​ള്ളു​ന്ന പ​തി​വു​മു​ണ്ട്‌. ക​ട​പ്പു​റ​ത്ത് മു​ഴു​വ​ൻ മാ​ലി​ന്യം വ​ന്നു നി​റ​ഞ്ഞ​തോ​ടെ ഇ​തെ​ങ്ങ​നെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍, കു​പ്പി​ക​ള്‍, ചെ​രി​പ്പു​ക​ള്‍, ച​കി​രി, ചി​ര​ട്ട, വൃ​ക്ഷ​ത്ത​ടി എ​ന്നി​ങ്ങ​നെ എ​ളു​പ്പ​ത്തി​ൽ ദ്ര​വി​ക്കാ​ത്ത ട​ൺ ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് ബീ​ച്ചി​ൽ അ​ടി​ഞ്ഞ​ത്. ഇ​തി​ൽ കു​പ്പി മാ​ലി​ന്യ​ങ്ങ​ൾ​കൊ​ണ്ടാ​ണ് വ​ല​ക​ൾ കൂ​ടു​ത​ലും ന​ശി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ക​ട​ൽ​ത്തീ​രം നി​റ​യെ. ചി​ല​സ​മ​യ​ങ്ങ​ളി​ൽ അ​റ​വു മാ​ലി​ന്യ​ങ്ങ​ള​ട​ക്കം വ​രു​ന്നു. മാ​ലി​ന്യ​ക്കൊ​ട്ട​യാ​യ​തി​നാ​ൽ സ​മീ​പ​വാ​സി​ക​ൾ​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന മ​ണ​വും കൊ​തു​കി​ന്‍റെ…

Read More

ക​ണ്ണൂ​രി​ലു​ണ്ട് ല​ക്ഷ​ദ്വീ​പി​ന്‍റെ ‘ഉ​ട​യോ​രു​ടെ’ പി​ൻ​മു​റ​ക്കാ​ർ! കേ​ര​ള​ത്തി​ലെ ഏ​ക മു​സ്‌​ലിം രാ​ജ​വം​ശ​മാ​യ അ​റ​യ്ക്ക​ൽ രാ​ജ​വം​ശ​ത്തി​ന്‍റെ പി​ൻ​ത​ല​മു​റ​ക്കാ​ർ; ച​രി​ത്ര​രേ​ഖ​ക​ൾ പ​റ​യു​ന്നത് ഇങ്ങനെ…

നി​ശാ​ന്ത് ഘോ​ഷ് ക​ണ്ണൂ​ർ: ല​ക്ഷ​ദ്വീ​പി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണ പ​രി​ഷ്കാ​രം സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ൾ ക​ത്തി​പ്പ​ട​രു​ന്പോ​ൾ ഇ​തെ​ല്ലാം നി​ശ​ബ്ദ​മാ​യി നോ​ക്കി​ക്കാ​ണു​ന്ന ദ്വീ​പ് സ​മൂ​ഹ​ത്തി​ന്‍റെ പ​ഴ​യ അ​ധി​കാ​രി​ക​ളു​ടെ ഒ​രു പി​ന്മു​റ ഇ​പ്പോ​ഴും ക​ണ്ണൂ​രി​ലു​ണ്ട്. കേ​ര​ള​ത്തി​ലെ ഏ​ക മു​സ്‌​ലിം രാ​ജ​വം​ശ​മാ​യ അ​റ​യ്ക്ക​ൽ രാ​ജ​വം​ശ​ത്തി​ന്‍റെ പി​ൻ​ത​ല​മു​റ​ക്കാ​രാ​ണി​വ​ർ. രാ​ജ​ഭ​ര​ണ​കാ​ല​ത്തും ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തും ഏ​റെ​ക്കാ​ല​വും ക​ണ്ണൂ​ർ തീ​രം മു​ത​ൽ ല​ക്ഷ​ദ്വീ​പ് വ​രെ​യു​ള്ള ക​ട​ലി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഈ ​രാ​ജ​കു​ടും​ബ​ത്തി​നാ​യി​രു​ന്നു. 1500 മു​ത​ൽ 1905 വ​രെ ദ്വീ​പു​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഇ​വ​ർ​ക്കാ​യി​രു​ന്നു​വെ​ന്ന് ച​രി​ത്ര​രേ​ഖ​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​തി​ന് മു​ന്പ് ത​ന്നെ ദ്വീ​പി​ന്‍റെ അ​ധി​കാ​രം അ​റ​യ്ക്ക​ലി​നു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ക​ട​ൽ വ്യാ​പാ​ര​മാ​യി​രു​ന്നു അ​റ​യ്ക്ക​ൽ രാ​ജ​വം​ശ​ത്തി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സ്. ല​ക്ഷ​ദ്വീ​പി​നു പു​റ​മെ ഇ​പ്പോ​ഴ​ത്തെ വി​ദേ​ശ രാ​ജ്യ​മാ​യ മാ​ലി ദ്വീ​പും അ​റ​യ്ക്ക​ലി​ന്‍റെ അ​ധീ​ന​ത​യി​ലാ​യി​രു​ന്നു. അ​റ​യ്ക്ക​ൽ രാ​ജാ​വാ​യി​രു​ന്ന ആ​ലി മൂ​സ 1183-84 വ​ർ​ഷ​ത്തി​ൽ മാ​ലി​ദ്വീ​പ് കീ​ഴ​ട​ക്കി​യ​താ​യി ബ്രി​ട്ടീ​ഷ് സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​ല്യം ലോ​ഗ​ൻ ത​ന്‍റെ മ​ല​ബാ​ർ…

Read More

കെ​എ​സ്ആ​ർ​ടി​സി ബ​സ്, ടൂ​റി​സ്റ്റ് ബ​സ്, ട്രാ​വ​ല​ർ, എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റ്…! ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന മി​നി​യേ​ച്ച​ർ വാ​ഹ​ന​ങ്ങ​ളു​മാ​യി അ​ദ്വൈ​തും ആ​ശി​ഷും

ചാ​ലോ​ട്: (ക​ണ്ണൂ​ർ) ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന മി​നി​യേ​ച്ച​ർ വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ച്ച് ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ. ച​ക്ക​ര​ക്ക​ൽ കോ​യ്യോ​ട് എ​ട​പ്പാ​ട്ട് ഹൗ​സി​ൽ പ്ര​കാ​ശ് മ​ണി -ഷീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ആ​ശി​ഷ് പ്ര​കാ​ശും അ​ദ്വൈ​തു​മാ​ണ് ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി ബ​സ്, ടൂ​റി​സ്റ്റ് ബ​സ്, ട്രാ​വ​ല​ർ, എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. കൊ​റോ​ണ ഭീ​തി ഉ​ള്ള​തി​നാ​ൽ പു​റ​ത്തു പോ​യി കു​ട്ടി​ക​ളു​മാ​യി ക​ളി​ക്കാ​ൻ പ​റ്റാ​ത്ത​ത് കാ​ര​ണം ധാ​രാ​ളം സ​മ​യം കി​ട്ടു​ന്ന​താ​ണ് ഇ​തു പോ​ലു​ള്ള മോ​ഡ​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തെ​ന്നും അ​ത് വ​ലി​യ മാ​ന​സീ​ക ഉ​ല്ലാ​സം ത​രു​ന്നു​ണ്ടെ​ന്നും കു​ട്ടി​ക​ൾ പ​റ​യു​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ട്സു​ക​ളൊ​ക്കെ ഫോം ​ഷീ​റ്റ് എ​ന്ന് വ​സ്തു​വി​നാ​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഒ​രു വാ​ഹ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ടു മാ​സ​ത്തോ​ള​മെ​ടു​ക്കും. വാ​ഹ​ന​ങ്ങ​ളു​ടെ ഡോ​ർ തു​റ​ന്നാ​ൽ മ​നോ​ഹ​ര​മാ​യ ക്യാ​ബി​നും, സീ​റ്റു​ക​ളും ഉ​ള്ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Read More

കാ​ണ​ണം തെ​ളി​ർ​മ​യു​ടെ ഈ ​ജ​ന​കീ​യ കൂ​ട്ടാ​യ്മ; മ​ണ്ണു​മൂ​ടി​ക്കി​ട​ന്ന മ​മ്പ​ലം-വാ​ടി​പ്പു​റം തോ​ടി​ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ല്‍ പു​ന​ര്‍​ജ​ന്മം

പ​യ്യ​ന്നൂ​ര്‍: പ​തി​വാ​യു​ള്ള മ​ഴ​ക്കാ​ല​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ പ​ഴ​യ​കാ​ല ജ​ല​ഗ​താ​ഗ​ത ച​രി​ത്ര​മു​ള്ള തോ​ടി​ന് പു​ന​ര്‍​ജ​ന്മം ന​ല്‍​കി ജ​ന​കീ​യ കൂ​ട്ടാ​യ്മ. മു​ട്ട​ത്ത് ക​ട​വ് തോ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​മ്പ​ലം- വാ​ടി​പ്പു​റം തോ​ടി​ന് പു​ന​ര്‍​ജ​ന്മം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ര്‍. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ടു​യ​രാ​ന്‍ തു​ട​ങ്ങി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. പ​യ്യ​ന്നൂ​രി​ലെ ബ​ലി​യ​പ​ട്ടം ടൈ​ല്‍​സ് ക​മ്പ​നി​ക്ക് വ​ട​ക്കു​ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന മ​മ്പ​ലം – വാ​ടി​പ്പു​റം തോ​ട് മ​ണ്ണു​മൂ​ടി​ക്കി​ട​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​വാ​ന്‍ തു​ട​ങ്ങി​യ​ത്. ക​വ്വാ​യി പാ​ലം വ​രു​ന്ന​തി​ന് മു​മ്പ് വ​ലി​യ ക​ട​പ്പു​റം, ക​വ്വാ​യി ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് കൊ​പ്ര​യും, തേ​ങ്ങ​യു​മൊ​ക്കെ മി​ല്ലി​ലേ​ക്കും പ​യ്യ​ന്നൂ​രി​ലേ​ക്കും ഇ​വി​ടെ നി​ന്ന് വീ​ടു നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഓ​ട്, ക​ച്ച​വ​ട​ത്തി​നാ​വ​ശ്യ​മാ​യ പ​ല​ച്ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​മൊ​ക്കെ ക​ട​ത്തി​യി​രു​ന്ന​ത് ഈ ​തോ​ട് വ​ഴി​യാ​യി​രു​ന്നു. ക​ല്ലേ​റ്റും​ക​ട​വി​ല്‍​നി​ന്നും വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള ചെ​ങ്ക​ല്ല് കൊ​ണ്ടു​വ​ന്നി​രു​ന്ന​തും ഈ ​തോ​ടു​വ​ഴി​യാ​യി​രു​ന്നു. ഒ​രു​നാ​ടി​ന്‍റെ ജീ​വ​സ്പ​ന്ദ​നംഒ​രു​നാ​ടി​ന്‍റെ ജീ​വ​സ്പ​ന്ദ​ന​മാ​യി​രു​ന്ന തോ​ടാ​ണ് മ​ണ്ണു​മൂ​ടി നാ​മാ​വ​ശേ​ഷ​മാ​യ​ത്. നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ ച​ര്‍​ച്ച​യു​ടെ ഫ​ല​മാ​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി ശു​ചീ​ക​ര​ണ…

Read More

ത​ല​ശേ​രി​യിൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടുപോ​യി 2 ദി​വ​സം മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു;സം​ഘ​ത്തി​ൽ പ​തി​നൊ​ന്നു പേ​ർ; പോലീസ് പറ‍യുന്നതിങ്ങനെ..

  ത​ല​ശേ​രി: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ര​ണ്ട് ദി​വ​സം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. അ​ക്ര​മി സം​ഘ​ത്തി​ന്‍റെ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ധ​ർ​മ​ടം മീ​ത്ത​ലെ പീ​ടി​ക വ​ലി​യ​ക​ത്ത് മ​ൻ​സി​ലി​ൽ ജം​ഷീ​റി (33) നെ​യാ​ണ് ടൗ​ൺ സി ​ഐ ജി. ​ഗോ​പ​കു​മാ​ർ, എ​സ്ഐ എ ​അ​ഷ്റ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ല​ശേ​രി ജെ. ​ടി റോ​ഡി​ലെ സാ​റാ​സ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ആ​സി​ഫി (27) നെ​യാ​ണ് പ​തി​നൊ​ന്ന സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. 27 ന് ​മ​ട്ട​ന്നൂ​രി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ സം​ഘം ആ​സി​ഫി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യി മ​ട്ട​ന്നൂ​ർ, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ലോ​ഡ്ജു​ളി​ൽ വെ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.ഭ​ർ​ത്താ​വി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ആ​സി​ഫി​ന്‍റെ ഭാ​ര്യ ത​ല​ശേ​രി സി​ഐ​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വ​ഷ​ണ​മാ​രം​ഭി​ച്ച​തോ​ടെ ആ​സി​ഫി​നെ അ​ക്ര​മി സം​ഘം കാ​റി​ൽ…

Read More