കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും പിന്നീട് ഇക്കാര്യം പറഞ്ഞ് ബ്ലാക്ക്മെയില്‍ ചെയ്ത് പലര്‍ക്കായി കാഴ്ചവയ്ക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതി പിടിയില്‍. കാസര്‍ഗോഡ് ഇസത് നഗര്‍ സ്വദേശി റിയാസുദീനെ (47) യാണ് ഇന്നലെ പുലര്‍ച്ചെ മഞ്ചേശ്വരം ചെക്ക്പോസ്റ്റിനു സമീപത്തുവച്ച് പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ഉദുമ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയത്. പിന്നീട് യുവതി വിവാഹിതയാകുകയും മൂന്ന് മക്കളുടെ അമ്മയുമായതിനുശേഷം ഭര്‍ത്താവ് വിദേശത്തായിരുന്ന സമയത്ത് ബ്ലാക്ക് മെയില്‍ ചെയ്ത് പീഡനത്തിന് വിധേയമാക്കിയ സംഭവത്തില്‍ ഒന്നിലധികം കേസുകളിലായി 23 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. ഈ കേസില്‍ ബേവൂരിയിലെ എം.എ. മുഹമ്മദ് അഷ്റഫ് (32), ഉദുമ പടിഞ്ഞാര്‍ സ്വദേശികളായ പി.എം. അബ്ദുല്‍ റഹ്മാന് (33), മുഹമ്മദ് ആസിഫ് (34), ഉദുമ കൊവ്വലിലെ കെ.വി. മുനീര്‍ (35) എന്നിവരുടെ മുന്‍കൂര്‍…
Read MoreCategory: Kannur
ഐഎസ് ബന്ധം കണ്ണൂരിൽ സ്ത്രീ കൾ ഉൾപ്പെടെ മൂന്ന് പേർക്ക് എൻഐഎ നോട്ടീസ്
കണ്ണൂർ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി (ഐഎസ്) ന്റെ ആശയം പ്രചരിപ്പിച്ച കേസിൽ കണ്ണൂരിൽ മൂന്നുപേർക്ക് എൻഐഎ ഓഫീസിലെത്താൻ നോട്ടീസ് നൽകി. താണയിലെ ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളുൾപ്പെടെയുള്ളവർക്കാണ് എൻഐഎ നോട്ടീസ് നൽകിയിട്ടുള്ളത്. ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹിക മാധ്യമങ്ങൾ വഴി ഇവർ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട്ചെയ്യാൻ ശ്രമം നടത്തിയെന്നാണ് എൻഐഎ പറയുന്നത്. ഇന്നലെ ഇവരുടെ താണയിലുള്ള വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ലാപ്ടോപ്, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക്, പെൻഡ്രൈവ് എന്നിവ ഇന്നലെ നടത്തിയ റെയ്ഡിൽ താണയിലെ വീട്ടിൽ നിന്നും എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്. ഇരു നില വീട്ടിൽ അത്യന്തം ആർഭാഡത്തോടെയാണ് ഈ കുടുംബങ്ങൾ കഴിഞ്ഞിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ഇടയ്ക്ക് വിദേശത്തേക്ക് പോകാറുണ്ടെന്നും പറയുന്നു. കേരളത്തിലെയും കർണാടകത്തിലെയും ചില യുവാക്കളെ ഐഎസിൽ ചേർക്കാൻ ഇവർ ശ്രമം നടത്തിയതായി പറയുന്നു. തീർഥാടനത്തിന്റെ മറവിൽ യുവാക്കളെ കാശ്മീരിൽ കൊണ്ടുപോയി ഭീകരപ്രവർത്തനത്തിന്…
Read Moreസോഫിമോളുടെ കഥ അവസാനിക്കുന്നില്ല! സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സ നടത്തിയത് ഭര്‍ത്താവുമായി പിണങ്ങിയശേഷം…
തലശേരി: തിരുവനന്തപുരത്ത് അറസ്റ്റിലായ സോഫി മോൾ എന്ന വ്യാജവനിതാ ഡോക്ടർ തലശേരി കേന്ദ്രീകരിച്ചും ചികിത്സ നടത്തിയതായി കണ്ടെത്തൽ. തലശേരി ഒ.വി. റോഡിലെ കീർത്തി ഹോസ്പിറ്റൽ കേന്ദ്രീകരിച്ചാണ് ഇവർ ചികിത്സ നടത്തിയത്. മാറാരോഗങ്ങൾക്ക് ചികിത്സയെന്ന പേരിലായിരുന്നു തലശേരിയിൽ ചികിത്സ നടത്തിപ്പോന്നത്. ഇതുസംബന്ധിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇവർ വ്യാജ ഡോക്ടറാണെന്ന സംശയം പ്രകടിപ്പിച്ച് ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഇവരുടെ ചികിത്സയെത്തുടർന്ന് മാറാരോഗം മാറിയതായി നവമാധ്യമങ്ങളിലൂടെ നടന്ന പ്രചരണത്തെ തുടർന്ന് നിരവധി പേർ കീർത്തി ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയിരുന്നു. അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും ചേർത്തായിരുന്നു ഇവരുടെ ചികിത്സാരീതികൾ. ഇവർ അറസ്റ്റിലായതോടെ തലശേരിയിൽ ചികിത്സ തേടിയവർ ആശങ്കയിലാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ച് സോഷ്യൽ മീഡിയ വഴിയും മറ്റും മാറാരോഗങ്ങൾ മാറ്റുമെന്ന് പരസ്യം നൽകിയായിരുന്നു ചികിത്സ നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആദ്യ ഭർത്താവുമൊത്തായിരുന്നു ആദ്യകാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ചികിത്സ നടത്തിയിരുന്നത്.…
Read Moreമാധവേട്ടനില്ലാത്ത തെരഞ്ഞെടുപ്പായിട്ടും മീനാക്ഷിയമ്മ മറന്നില്ല, ചന്ദ്രശേഖരനെ വിളിക്കാൻ…
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമരസേനാനി കെ. മാധവനില്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. എങ്കിലും മീനാക്ഷിയമ്മ പതിവ് മറന്നില്ല. കെട്ടിവെക്കാൻ ഇത്തവണയും ചന്ദ്രശേഖരന് പണം നൽകിയത് മാധവേട്ടന്റെ ഭാര്യ മീനാക്ഷിയമ്മയാണ്. ചന്ദ്രശേഖരനോടൊപ്പം പി. അപ്പുക്കുട്ടനും നെല്ലിക്കാട്ടെ വസതിയിലെത്തി. കെ. മാധവന്റെ മകൻ അജയ കുമാർ കോടോത്തും മകൾ ആശലതയും വീട്ടിൽ സ്ഥാഥാനാർഥിയെ സ്വീകരിച്ചു. കക്ഷി രാഷ്ട്രീയം മറന്ന് സ്ഥാനാർഥികൾ കാഞ്ഞങ്ങാട് മാധവേട്ടന്റെ വസതിയിലെത്തി കണ്ട ശേഷമേ തെരഞ്ഞെടുപ്പ് പ്രചാരണം പോലും നടത്താറുണ്ടായിരുന്നുള്ളു.
Read Moreസി.ഒ.ടി. നസീർ വധശ്രമക്കേസ്: പോലീസ് കുറ്റപത്രം സമർപ്പിച്ചു; കുറ്റപത്രത്തിൽ പറയുന്ന 12 പേരും സിപിഎം പ്രവർത്തകരും അനുഭാവികളും
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചതിന് സിപിഎം മുൻ നേതാവ് സി.ഒ.ടി.നസീറിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. തലശേരി പോലിസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 12 പേരും സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്. വധശ്രമം, ന്യായവിരുദ്ധ സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ നിരവധി വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. 2019 മേയ് 18നാണ് തലശേരി കായ്യത്ത് റോഡിൽ വച്ച് നസീർ ആക്രമിക്കപ്പെട്ടത്. സുഹൃത്തിന്റെ ഇരുചക്രവാഹനത്തിൽ പോവുന്നതിനിടെ മറ്റൊരു ഇരുചക്രവാഹനത്തിലെത്തിയ സംഘം നസീറിനെ അടിച്ചു റോഡിൽ വീഴ്ത്തി. മലർന്നടിച്ച് വീണ നസീറിന്റെ ദേഹത്ത് കൂടി ബൈക്ക് കയറ്റുകയും ചെയ്തു. എഴുന്നേറ്റ് ഓടുന്നതിനിടയിൽ വീണ്ടും ഇരുമ്പ് വടി കൊണ്ട് അടിച്ചുവീഴ്ത്തിയെന്നാണ് കേസ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നായിരുന്നു കണ്ടെത്തൽ.
Read Moreകവ്വായി കായലിലെ ഓരു വെള്ളത്തിൽ കരിമീൻ കൃഷിയിൽ വിജയഗാഥ തീർത്ത് രാമചന്ദ്രനും കമലാക്ഷനും പിന്നെ ദാമോദരനും
തൃക്കരിപ്പൂർ: കരിമീൻ കൃഷിയിലൂടെ ഇടയിലെക്കാട്ടിൽ വിജയഗാഥ തീർത്തു. കവ്വായി കായലിലെ ഓരു വെള്ളത്തിൽ ശാസ്ത്രീയരീതിയിൽ നടത്തിയ കരിമീൻ കൃഷിയിലൂടെ മികച്ച വിളവാണ് ലഭിച്ചത്. ശാസ്ത്രീയ അർധ ഊർജിത ഓരുജല ജനകീയ മത്സ്യ കൃഷി പദ്ധതിയിൽ വലിയപറമ്പ് ഇടയിലെക്കാട്ടെ പി.പി. രാമചന്ദ്രൻ, യു. കമലാക്ഷൻ, പി.പി. ദാമോദരൻ എന്നിവർ ചേർന്ന് 50 സെന്റ് സ്ഥലത്ത് പ്രകൃതിദത്ത രീതിയിൽ കായലിലെ വേലിയേറ്റ വേലിയിറക്ക വേളയിലെ ആവാസ വ്യവസ്ഥ നിലനിർത്തിയാണ് കൃഷിയിറക്കിയത്. നേരത്തേ ചെമ്മീൻ കൃഷി ചെയ്തുവന്ന ഇവർ ആദ്യമായാണ് കരിമീൻ കൃഷി ചെയ്തത്. ആലപ്പുഴയിൽ നിന്നെത്തിച്ച 6000 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് ഇവർ ഒരുവർഷംകൊണ്ട് കൃഷിയിൽ മികച്ച വിജയം നേടിയത്. കരിമീനിന് കിലോയ്ക്ക് 400 മുതൽ 600 രൂപവരെ മർക്കറ്റിൽ വില ലഭിക്കുന്നുണ്ട്. ഇടയിലെക്കാട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ഫിഷറീസ് പ്രോജക്ട് കോ-ഓർഡിനേറ്റർ വി. അശ്വിൻ കൃഷ്ണൻ കരിമീൻ വിളവെടുപ്പ്…
Read Moreജുമാമസ്ജിദ് നേർച്ചയ്ക്ക് ക്ഷേത്രം ഭാരവാഹികളുടെ അരി സമർപ്പണം
മയ്യിൽ: നിടുവാട്ട് മഹല്ല് ജുമാമസ്ജിദ് ആണ്ട് നേർച്ചയോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രം ഭാരവാഹികൾ അരി സമർപ്പണം നടത്തി. എല്ലാ വർഷവും ക്ഷേത്രത്തിലെ ഉത്ര വിളക്കുത്സവത്തിന് മസ്ജിദ് കമ്മിറ്റി പഞ്ചസാര കുടം സമർപ്പിക്കാറുണ്ടെങ്കിലും കൊവിഡ് ലോക്ഡൗണായതിനാൽ കഴിഞ്ഞ തവണ ചടങ്ങുകൾ നടന്നിരുന്നില്ല. എന്നാൽ ഇക്കുറി ക്ഷേത്ര ഭാരവാഹികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അരി സമർപ്പണം ചടങ്ങുകൾ മാത്രമായി നടത്തുകയായിരുന്നു. 27 ന് നടക്കുന്ന ക്ഷേത്രോത്സവത്തിനുള്ള പഞ്ചസാര കുടം സമർപ്പണവും ഇക്കുറി ജുമാ മസ്ജിദ് ഭാരവാഹികൾ നടത്തും. ജുമാ മസ്ജിദിലെത്തിയ ക്ഷേത്ര ഭാരവാഹികളെ ഒ.പി. മൂസാൻ ഹാജി, പി. അബ്ദുൾ ലത്തീഫ്, കെ.എൻ. മുസ്ഥഫ, കെ.ടി. ഖാലിദ് ഹാജി, സി.പി. മായിൻ ഹാജി എന്നിവർ ചേർന്ന് സ്വീകരിച്ചു. മഹല്ല് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് കെ.ടി. മൂസാൻ ഹാജിയിൽ നിന്ന് എൻ. രാധാകൃഷ്ണൻ, എ.വി. നാരായണൻ, പി.പി. രാജീവൻ, എൻ.വി. ലതീഷ്…
Read Moreസ്വന്തമായി ഒരു ഫയര്‍ എൻജിന് വേണോ…? ലേലം ചെയ്ത് വില്‍ക്കാനൊരുങ്ങി അഗ്നിരക്ഷാസേന; സ്വന്തമായൊരു സ്വകാര്യ ഫയര്‍ സ്റ്റേഷന് തുടങ്ങിക്കളയാമെന്നൊന്നും ചിന്തിച്ചേക്കരുത്…
കാഞ്ഞങ്ങാട്: എപ്പോഴെങ്കിലും നിങ്ങള്‍ക്ക് സ്വന്തമായി ഒരു ഫയര്‍ എൻജിന് വാങ്ങണമെന്ന് തോന്നിയിട്ടുണ്ടോ..? ഇതാ അഗ്നിരക്ഷാസേനയുടെ ജില്ലയിലെ രണ്ടു ഫയര്‍ എൻജിനുകള്‍ ലേലത്തിന് വയ്ക്കാന്‍ പോവുകയാണ്. ഫയര്‍ എൻജിന് ലേലത്തില്‍ പിടിച്ച് സ്വന്തമായൊരു സ്വകാര്യ ഫയര്‍ സ്റ്റേഷന് തുടങ്ങിക്കളയാമെന്നൊന്നും ചിന്തിച്ചേക്കരുത്. ഒന്നാമത് അങ്ങനെയൊന്ന് തുടങ്ങാന്‍ നിയമമില്ല. രണ്ടാമത്, ലേലത്തിന് വച്ചിരിക്കുന്ന ഫയര്‍ എൻജിനുകള്‍ കാലപ്പഴക്കംമൂലം ഇനി ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. ലേലത്തില്‍ പിടിച്ച സാധനം കൊണ്ടുപോകണമെങ്കില്‍ തന്നെ ചിലപ്പോള്‍ ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയിൽ ജപ്തി ചെയ്തുകിട്ടിയ റോഡ് റോളര്‍ കൊണ്ടുപോകാന്‍ മോഹന്‍ലാലിന്റെ കഥാപാത്രം ചെയ്തതുപോലെ ചില അഭ്യാസങ്ങളൊക്കെ വേണ്ടിവന്നേക്കാം. ലേലം ചെയ്യാന്‍ പോകുന്ന വാഹനങ്ങളിലൊന്ന് 1998 മോഡലും മറ്റേത് 2003 മോഡലുമാണ്. ഒരെണ്ണത്തിന്റെ 20 വര്‍ഷത്തെ ആയുസ് കഴിഞ്ഞതും മറ്റേത് രണ്ടുവര്‍ഷത്തിനുള്ളില്‍ കഴിയാന്‍ പോകുന്നതുമാണെന്ന് സാരം. ചുരുക്കിപ്പറഞ്ഞാല്‍ പൊളിച്ചുവില്ക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി മാത്രമേ ലേലം കൊണ്ടിട്ട് കാര്യമുള്ളൂ. 1998…
Read Moreആളുകൾ പുറത്തിറങ്ങരുത്, 14ന് റോഡ് അടച്ചിടും! കാട്ടാനക്കൂട്ടത്തെ തുരത്താൻ സംയുക്തനീക്കം; തുരത്തുന്നത് പതിനഞ്ച് കാട്ടാനകളെ
ഇരിട്ടി: ആറളം ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിന് വനംവകുപ്പിന്റെയും ആറളം ഫാം ജീവനക്കാരുടെയും നേതൃത്വത്തിൽ സംയുക്തനീക്കം നടത്തും. 14ന് രാവിലെ മുതലാണ് കാട്ടാനകളെ തുരത്തുന്ന നടപടികൾ ആരംഭിക്കുക. ആറളം, കൊട്ടിയൂർ, കണ്ണവം റേഞ്ചുകളിലെ 30 ഓളം വനപാലകരും ആറളം ഫാമിലെ പത്തോളം തൊഴിലാളികളും ഇതിൽ പങ്കാളികളാകും. ഫാമിലെ കൃഷിയിടത്തിൽ 15 ആനകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ രണ്ട് കുട്ടിയാന ഉൾപ്പെടുന്ന സംഘവുമുണ്ട്. കുട്ടിയാനയുള്ളതിനാൽ ആനക്കൂട്ടം അക്രമകാരികളാകാനുള്ള സാധ്യത കണക്കിലെടുത്ത് മേഖലയിൽ കനത്ത സുരക്ഷാസംവിധാനം ഒരുക്കും. ഫാം മേഖലയിൽ കശുവണ്ടി ശേഖരണമുൾപ്പെടെ എല്ലാം പ്രവൃത്തികളും നിർത്തിവയ്ക്കും. ഫാമിനകത്തുകൂടി പോകുന്ന കക്കുവ-പാലപ്പുഴ റോഡ് അടച്ചിടും. നിരവധി വാഹനങ്ങളും യാത്രക്കാരും പോകുന്ന റോഡിലൂടെ വേണം ആനക്കൂട്ടത്തെ വനമേഖലയിലേക്ക് കടത്തിവിടാൻ. പുനരധിവാസ മേഖലയിലേക്കുള്ള മുഴുവൻ റോഡുകളും നിരീക്ഷിക്കും. ആളുകൾ പുറത്തിറങ്ങാതിരിക്കാൻ വനംവകുപ്പ് വാഹനത്തിൽ അനൗൺസ്മെന്റും നടത്തും. പുനരധിവാസ മേഖലയിലെ വിവിധ വീടുകൾക്ക്…
Read Moreമുന്നറിയിപ്പുമായി ഇ.പി.ജയരാജൻ;കുറ്റ്യാടിയിലുണ്ടായത് സംഭവിക്കാൻ പാടില്ലാത്തത്; പാർട്ടി തീരുമാനം അംഗീകരിക്കുന്നതാണ് സംഘടനാ രീതി
കണ്ണൂർ: സ്ഥാനാര്‍ഥി നിര്‍ണയത്തെത്തുടര്‍ന്ന് കുറ്റ്യാടിയിലുണ്ടായ പ്രതിഷേധം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്ന് മന്ത്രി ഇ.പി ജയരാജൻ. സംഭവം ഗൗരവത്തോടെ പാർട്ടി പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. പാർട്ടി പറയുന്നത് അണികൾ അംഗീകരിക്കുന്നതാണ് സിപിഎമ്മിന്റെ സംഘടനാ രീതിയെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ഒഞ്ചിയത്തും മുമ്പ് ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിച്ചിരുന്നു. സ്ഥാനാർഥികളല്ലെങ്കിലും മൂന്ന് ജയരാജന്മാരും പ്രചാരണ രംഗത്ത് സജീവമാണ്. പി.ജെ ആർമിയും പട്ടാളവും ഒന്നും ഇല്ല. അത് അവസാനിപ്പിക്കാൻ പി. ജയരാജൻ തന്നെ പറഞ്ഞതാണെന്നും ഇ. പി ജയരാജൻ പറഞ്ഞു. കുറ്റ്യാടിയിൽ സിപിഎം നേതൃത്വം അനുനയശ്രമം തുടരുകയാണ്. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനം. കുറ്റ്യാടി സീറ്റിന് പകരം കേരളാ കോൺഗ്രസിന് പേരാമ്പ്രയോ തിരുവമ്പാടിയോ നൽകുന്നതും പരിഗണനയിലുണ്ട്.
Read More