ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ മു​റു​കെ പി​ടി​ച്ച് സ്ത്രീ​ക​ളു​ടെ സ​മു​ദ്ധാ​ര​ണ​ത്തി​നാ​യി സ്ത്രീ​ക​ൾ ത​ന്നെ രം​ഗ​ത്തി​റ​ങ്ങ​ണം

ക​ട​വ​ത്തൂ​ർ: സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ അ​നി​വാ​ര്യ​മാ​ണെ​ന്ന് എം​ജിഎം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ശ​മീ​മ ഇ​സ്‌​ലാ​ഹി​യ. ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ മു​റു​കെ പി​ടി​ച്ച് സ്ത്രീ​ക​ളു​ടെ സ​മു​ദ്ധാ​ര​ണ​ത്തി​നാ​യി സ്ത്രീ​ക​ൾ ത​ന്നെ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മു​ജാ​ഹി​ദ് വ​നി​താ വി​ഭാ​ഗ​മാ​യ എം​ജിഎം ക​ട​വ​ത്തൂ​ർ ഏ​രി​യാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ശ​മീ​മ ഇ​സ്‌​ലാ​ഹി​യ. തൃ​പ്പ​ങ്ങ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ​ക്കീ​ന തെ​ക്ക​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഉ​നൈ​സ് പാ​പ്പി​നി​ശ്ശേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ കെ.​എം.​മൊ​യ്തു സ​മ്മാ​നി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ ഹാ​ജ​റ യൂ​സ​ഫ്, കി​ഴ​ക്കേ​ട​ത്ത് അ​ബൂ​ബ​ക്ക​ർ, എ​ൻ.​കെ.​അ​ഹ്മ​ദ് മ​ദ​നി, സി.​എ​ച്ച്.​ഇ​സ്മാ​യി​ൽ ഫാ​റൂ​ഖി, കെ.​കെ.​അ​ബ്ദു​ള്ള, ക​ള​ത്തി​ൽ അ​ബ്ദു​ള്ള, എ.​സി.​മു​നീ​റ, കെ.​കെ.​ഖ​ദീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​ൽ കു​രു​ങ്ങി ത​ളി​പ്പ​റമ്പ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ; ഉദ്യോഗസ്ഥർക്ക് പുറത്തേക്ക് പോകണമെങ്കിൽ വാഹനം തള്ളേണ്ട അവസ്ഥ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​ന്പ് മി​നി സി​വി​ൽ സ്റ്റേ​ഷ​നാ​ണ് ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് കാ​ര​ണം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്ക് പ​ല ഓ​ഫീ​സു​ക​ളി​ലും എ​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​ണ്.​കാ​ര​ണം, ഈ ​വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. താ​ലൂ​ക്ക് ഓ​ഫീ​സ്, എ​ക്‌​സൈ​സ് ഓ​ഫീ​സ്, ആ​ര്‍​ടി​ഒ ഓ​ഫീ​സ് തു​ട​ങ്ങി അ​നേ​കം ഓ​ഫീ​സു​ക​ളാ​ണ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മ​ല്ല പൊ​തു​ജ​ന​ങ്ങ​ളു​ടെ കൂ​ടെ വാ​ഹ​നം ഇ​വി​ടെ പാ​ര്‍​ക്ക് ചെ​യ്യു​ന്നു​ണ്ട്. താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്കും മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്കും വ​രു​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ വാ​ഹ​നം പാ​ര്‍​ക്കു ചെ​യ്യാ​ന്‍ അ​നു​വ​ദ​നീ​യ​മാ​ണെ​ങ്കി​ലും ന​ഗ​ര​ത്തി​ലേ​ക്ക് ഷോ​പ്പിം​ഗി​നും മ​റ്റും വ​രു​ന്ന​വ​രു​ടെ വാ​ഹ​ന​വും ഇ​വി​ടെ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ആ​ര്‍​ടി​ഒ, എ​ക്‌​സൈ​സ് ഓ​ഫീ​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് ഇ​വി​ടു​ത്തെ അ​ന​ധി​കൃ​ത വാ​ഹ​ന​പാ​ര്‍​ക്കിം​ഗ് മൂ​ലം അ​സൗ​ക​ര്യം ഉ​ണ്ടാ​കു​ന്ന​ത്. അ​ത്യാ​വ​ശ്യ​മാ​യി പു​റ​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് പോ​ക​ണ​മെ​ങ്കി​ല്‍ മ​റ്റു​ള്ള​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ഓ​രോ​ന്നാ​യി മാ​റ്റി​യി​ട്ട് വേ​ണം ത​ങ്ങ​ളു​ടെ…

Read More

മൂ​ന്ന് പേ​ർ കു​ത്തി വെ​ച്ചു, ര​ണ്ട് പേ​ർ​ക്ക് ബോ​ധം പോ​യി,ഒ​രാ​ൾ മ​രി​ച്ചു ” ; അമിത ലഹരി ഉപയോഗത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ  പു​റ​ത്തു വരുന്ന ശബ്ദ സന്ദേശം ഞെട്ടിക്കുന്നത്

സ്വ​ന്തം ലേ​ഖ​ക​ൻത​ല​ശേ​രി: “നാ​ല് യു​വാ​ക്ക​ൾ ചേ​ർ​ന്ന് മാ​ര​ക​മാ​യ ല​ഹ​രി സം​ഘ​ടി​പ്പി​ച്ചു. മൂ​ന്നു​പേ​ർ ചേ​ർ​ന്ന് ല​ഹ​രി സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ച് ദേ​ഹ​ത്ത് കു​ത്തി വെ​ച്ചു. ര​ണ്ട് പേ​രു​ടെ ബോ​ധം ന​ഷ്ട​പ്പെ​ട്ടു. ഒ​രാ​ൾ മ​രി​ച്ചു. ഇ​താ​ണ് സ​ത്യം…. ഒ​പ്പ​മി​രു​ന്ന് മ​രു​ന്ന് കു​ത്തി​യ​വ​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്… തെ​ളി​വ് എ​ന്‍റെ കൈ​യി​ലു​ണ്ട് ’… ത​ല​ശേ​രി​യി​ൽ അ​മി​ത​മാ​യ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഞെ​ട്ടി​പ്പി​ക്കു​ന്ന തെ​ളി​വു​ക​ൾ അ​ട​ങ്ങി​യ ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലെ വാ​ക്കു​ക​ളാ​ണി​ത്. ഈ ​ശ​ബ്ദ സ​ന്ദേ​ശം അ​തീ​വ ര​ഹ​സ്യ​മാ​യി രാ​ഷ്‌​ട്ര​ ദീ​പി​ക​യ്ക്ക് ല​ഭി​ച്ചു. ഗോ​പാ​ല​പേ​ട്ട പാ​ലോ​ളി​വ​ള​പ്പി​ല്‍ പു​തി​യ​പു​ര​യി​ല്‍ ഫ​ര്‍​ബൂ​ലി​നെ (22) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക​മാ​യ തെ​ളി​വു​ക​ൾ പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​ത്. മാ​ര​ക​മാ​യ ല​ഹ​രി വാ​ങ്ങാ​ൻ പോ​യ നാ​ലു​പേ​രു​ടേ​യും ല​ഹ​രി വ​സ്തു ന​ൽ​കി​യ മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​യു​ടേ​യും പേ​രു​ക​ൾ വ്യ​ക്ത​മാ​യി പ​റ​യു​ന്ന മൂ​ന്ന് മി​നി​റ്റ് നാ​ൽ​പ​ത്തി​ര​ണ്ട് സെ​ക്ക​ൻ​ഡ് വ​രു​ന്ന ശ​ബ്ദ സ​ന്ദേ​ശ​മാ​ണ് രാ​ഷ്‌​ട്ര​ദീ​പി​കയ്​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ര​ഹ​സ്യ…

Read More

കേ​ര​ള​ത്തി​ന്‍റെ അ​ന്ത​ക​വി​ത്താ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ; അ​ന​ധി​കൃ​ത​സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സ് രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മെന്ന് കെ.​എം. ഷാ​ജി

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ന്‍റെ അ​ന്ത​ക​വി​ത്താ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്ന് കെ.​എം. ഷാ​ജി എം​എ​ൽ​എ. ഇ​ങ്ങ​നെ വൈ​രം കാ​ണി​ക്കു​ന്ന​യൊ​രാ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ വേ​റെ​യി​ല്ല. മു​ഖ്യ​മ​ന്ത്രി ത​ന്നെ പി​ന്തു​ട​ർ​ന്ന് ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഷാ​ജി ആ​രോ​പി​ച്ചു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഷാ​ജി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ന​ധി​കൃ​ത​സ്വ​ത്ത് സ​ന്പാ​ദ​ന​ക്കേ​സ് രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മാ​ണ്. ഇ​ഞ്ചി​ക്കൃ​ഷി ചെ​യ്തു​ത​ന്നെ​യാ​ണ് പ​ണം സ​ന്പാ​ദി​ച്ച​ത്. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ആ​ശ​യ​പ​ര​മാ​ണ്. അ​ദ്ദേ​ഹ​ത്തി​നോ​ടു​ള്ള എ​തി​ർ​പ്പു​ക​ൾ നേ​രി​ട്ട് പ​റ​യാ​റു​ണ്ട്. പാ​ർ​ട്ടി​ക്ക​ക​ത്ത് റി​ബ​ലാ​ണെ​ന്ന വി​മ​ർ​ശ​നം ത​നി​ക്കൊ​രു അ​ല​ങ്കാ​ര​മാ​ണ്. ത​ന്നെ​പ്പോ​ലെ എ​തി​ർ​പ്പു​യ​ർ​ത്താ​ൻ സി​പി​എ​മ്മി​ലെ യു​വ​നേ​താ​വി​ന് പ​റ്റു​മോ​യെ​ന്നും കെ.​എം. ഷാ​ജി ചോ​ദി​ച്ചു.

Read More

അച്ഛനു പിന്നാലെ അമ്മയും മരിച്ചതോടെ അനാഥരായി രണ്ടു മക്കൾ; ബി​ന്ദു​വി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്ക​ണമെന്ന് ക​ർ​മ​സ​മി​തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ചെ​റു​പു​ഴ: ഈ​സ്റ്റ് എ​ളേ​രി അ​രി​മ്പ​യി​ലെ പ​രേ​ത​നാ​യ കി​ഴ​ക്കേ​ൽ മ​നോ​ജി​ന്‍റെ ഭാ​ര്യ ബി​ന്ദു (42) വി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന് ക​ർ​മ​സ​മി​തി​യം​ഗ​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ജ​നു​വ​രി 13നാ​ണ് ക​ഴു​ത്തി​നും കൈ​ക്കു​മു​ണ്ടാ​യ വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ ബ​സി​ൽ ക​യ​റി ബി​ന്ദു പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കി​ടെ ഇ​വ​രു​ടെ സ്ഥി​തി ഗു​രു​ത​ര​മാ​കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലെ പി​ഴ​വു​മൂ​ല​മാ​ണ് നി​ല ഗു​രു​ത​ര​മാ​യ​തെ​ന്ന് ക​ർ​മ​സ​മി​തി പ​റ​യു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ രേ​ഖ​ക​ൾ പ്ര​കാ​രം 18ന് ​രാ​വി​ലെ 11നാ​ണ് ഇ​വ​രെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള ഡി​സ്ചാ​ർ​ജ് കാ​ർ​ഡി​ൽ 16നാ​ണ് ഡി​സ്ചാ​ർ​ജ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. ഡി​സ്ചാ​ർ​ജാ​കു​ന്ന​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. അ​ങ്ങ​നെ​യു​ള്ള ബി​ന്ദു​വി​നെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് നി​രീ​ക്ഷ​ണ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ബി​ന്ദു​വി​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തെ കോ​വി​ഡ് നി​രീ​ക്ഷ​ണ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത് എ​ന്തി​നാ​ണെ​ന്ന്…

Read More

ഉ​ത്ത​ര​ക്ക​ട​ലാ​സ് വ​ഴി​യ​രി​കി​ൽ, ചതിച്ചത് റോഡിലെ ഗട്ടറെന്ന് അധ്യാപകൻ; ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ വ​ഴി​യ​രി​കി​ൽ ക​ള​ഞ്ഞ അ​ധ്യാ​പ​ക​നെ​തി​രേ ന​ട​പ​ടി

ക​ണ്ണൂ​ർ: ഉ​ത്ത​ര​ക്ക​ട​ലാ​സ് വ​ഴി​യ​രി​കി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ പ​രീ​ക്ഷാ ചു​മ​ത​ല​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ.​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം സി​ൻ​ഡി​ക്ക​റ്റി​ന് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി വി​സി അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പി​വി​സി പ്ര​ഫ. എ. ​സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സ​മി​തി വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ കൈ​പ്പ​റ്റി വ​ഴി​യ​രി​കി​ൽ ക​ള​ഞ്ഞ അ​ധ്യാ​പ​ക​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ര​ണ്ടാം​വ​ർ​ഷ ബി​കോം പ​രീ​ക്ഷ​യു​ടെ100 ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​ല​പ്പ​ട്ടം- ചൂ​ളി​യാ​ട് റോ​ഡി​ൽ​നി​ന്നു വ​ഴി​യാ​ത്ര​ക്കാ​ർ​ക്കു ല​ഭി​ച്ച​ത്. ബൈ​ക്കി​ന്‍റെ സൈ​ഡ് ബാ​ഗി​ൽ സൂ​ക്ഷി​ച്ച ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ഗ​ട്ട​റി​ൽ ചാ​ടി​യ​പ്പോ​ൾ ബാ​ഗ് സ​ഹി​തം ന​ഷ്ട​പ്പെ​ട്ടെ​ന്നാ​ണ് അ​ധ്യാ​പ​ക​ന്‍റെ വി​ശ​ദീ​ക​ര​ണം.

Read More

ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്‌സരിച്ച ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു; മരണത്തെക്കുറിച്ച് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം ഇങ്ങനെ

ക​ണ്ണൂ​ർ: ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. തോ​ട്ട​ട സ​മാ​ജ്‌​വാ​ദി കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രി​യാ​യ കെ. ​സ്നേ​ഹ (38) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു​ള്ളി​ൽ വ​ച്ച് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സ്നേ​ഹ​യെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​പ്ര​ശ്ന​മാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.എ​ട​ക്കാ​ട് പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. സ​മാ​ജ്‌​വാ​ദി കോ​ള​നി​യി​ലെ സു​ലൈ​മാ​ൻ-​കൊ​ച്ച​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സ്നേ​ഹ. സ​ഹോ​ദ​ര​ങ്ങ​ൾ: സൈ​മ​ൺ, സ​ണ്ണി, ഓ​മ​ന, സാ​റാ​മ, സ​ൽ​മ, സി​സി​ലി, ജോ​യി. ക​ഴി​ഞ്ഞ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ മു​പ്പ​ത്താ​റാം ഡി​വി​ഷ​നാ​യ കി​ഴു​ന്ന​യി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് വാ​ർ​ത്ത​യി​ൽ ഇ​ടം​നേ​ടി​യി​രു​ന്നു.

Read More

​ക​ട​ൽ​ക്കാ​റ്റി​ൽ​പ്പെ​ട്ട് മ​ത്സ്യ​ബ​ന്ധ​ന തോ​ണി​യി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ് മ​ത്സ്യ തൊ​ഴി​ലാ​ളി മ​രി​ച്ചു

ത​ല​ശേ​രി: ക​ട​ൽ​ക്കാ​റ്റി​ൽ​പ്പെ​ട്ട് മ​ത്സ്യ​ബ​ന്ധ​ന തോ​ണി​യി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ് മ​ത്സ്യ തൊ​ഴി​ലാ​ളി മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ ക​ര​യി​ൽ നി​ന്നും പ​ത്ത് നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​ര​ത്തി​ൽ ആ​ഴ​ക്ക​ട​ലി​ലാ​ണ് സം​ഭ​വം. ഗോ​പാ​ൽ​പേ​ട്ട വേ​ലി​ക്ക​ക​ത്ത് രാ​ജേ​ഷാ​ണ് (46) മ​ര​ിച്ചത്. കാ​റ്റി​ൽ പെ​ട്ട് രാ​ജേ​ഷ് ക​ട​ലി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ര​ക്ഷി​ച്ച് ക​ര​യി​ൽ നി​ന്നെ​ത്തി​യ തോ​ണി​യി​ൽ ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​സ്റ്റ​ൽ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ഉ​ഷ.​മൂ​ന്ന് മ​ക്ക​ളു​ണ്ട്.

Read More

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​ക്ക് നേ​രേ ബോം​ബു ഭീ​ഷ​ണി; പ്രതി മുംബൈ സ്വദേശി; ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​ന് പി​ന്നി​ൽ കാ​മു​കി​യു​മാ​യു​ള്ള സൗ​ന്ദ​ര്യ​പി​ണ​ക്കം

പ​യ്യ​ന്നൂ​ര്‍: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​വി​ക അ​ക്കാ​ദ​മി​യാ​യ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​ക്ക് നേ​രേ ബോം​ബു ഭീ​ഷ​ണി മു​ഴ​ക്കി​യ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. മും​ബൈ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ​ന്നാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ കാ​മു​കി​യാ​യ യു​വ​തി നാ​വി​ക അ​ക്കാ​ദ​മി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. കാ​മു​കി​യു​മാ​യു​ള്ള സൗ​ന്ദ​ര്യ​പ്പി​ണ​ക്ക​മാ​ണ് ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്കാ​ദ​മി​യി​ലെ ര​ണ്ടു​പേ​രെ ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്. പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​സി.​പ്ര​മോ​ദ്,എ​എ​സ്‌​ഐ സ​ലീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ​ത്തി​നാ​യി മും​ബൈ​യി​ലെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 12 നാ​ണ് ക​ത്ത് മു​ഖേ​ന​യു​ള്ള ബോം​ബാ​ക്ര​മ​ണ ഭീ​ഷ​ണി​യെ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ നാ​വി​ക അ​ക്കാ​ദ​മി അ​ധി​കൃ​ത​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. എ​യ​ര്‍​ഫോ​ഴ്‌​സ് കേ​ന്ദ്ര​ത്തി​ലേ​ക്കും നാ​ഷ​ണ​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ദ​മി​യി​ലേ​യ്ക്കും ഇ​ത്ത​ര​ത്തി​ല്‍ ക​ത്ത് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വി​വ​ര​മു​ണ്ടാ​യി​രു​ന്നു. ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​വി​ക അ​ക്കാ​ദ​മി അ​ധി​കൃ​ത​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി കൈ​മാ​റി​യി​രു​ന്നു.​ഇ​തേ…

Read More

എല്ലാം കൗ​ൺ​സി​ല​റു​ടെ ശി​പാ​ർ​ശ​യോ​ടെ..!​ പാ​ർ​ക്കി​ൽ കെ​യ​ർ​ടേ​ക്ക​റാ​യി പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി; ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ന​ട​പ​ടി​യി​ൽ യു​ഡി​എ​ഫി​ലും പ്ര​തി​ഷേ​ധം

ക​ണ്ണൂ​ർ: പോ​ക്സോ കേ​സി​ലെ പ്ര​തി​ക്ക് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ പാ​ർ​ക്കി​ൽ കെ​യ​ർ​ടേ​ക്ക​റാ​യി നി​യ​മ​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫി​ലും പ്ര​തി​ഷേ​ധം. യു​ഡി​എ​ഫി​ലെ ഒ​രു കൗ​ൺ​സി​ല​റു​ടെ ശി​പാ​ർ​ശ​യോ​ടെ​യാ​ണ് നി​യ​മ​നം ന​ട​ന്ന​തെ​ന്നും ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്. പ​ള്ളി​യാം​മൂ​ല സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് ഇ​ന്ന​ലെ തു​റ​ന്ന ശ്രീ​നാ​രാ​യ​ണ പാ​ർ​ക്കി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ കെ​യ​ർ​ടേ​ക്ക​റാ​യി നി​യ​മി​ച്ച​ത്. 2016 ജൂ​ൺ ഒ​ന്പ​തി​ന് ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​വ​ച്ച് പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ലാ​യ പ്ര​തി പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി. കേ​സി​ൽ വി​ചാ​ര​ണ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മെ​ത്തു​ന്ന പാ​ർ​ക്കി​ൽ ഇ​ത്ത​ര​മൊ​രാ​ളെ നി​യ​മി​ച്ച​ത് കോ​ർ​പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള വ​ൻ വീ​ഴ്ച​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നി​യ​മ​ന​ങ്ങ​ൾ അ​ജ​ണ്ട​യാ​യി വ​ച്ച​പ്പോ​ൾ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​റാ​യ പി.​കെ. അ​ൻ​വ​ർ ഇ​തി​നെ എ​തി​ർ​ത്തി​രു​ന്നു. കൗ​ൺ​സി​ല​ർ​മാ​രെ നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ് മേ​യ​ർ നി​യ​മ​നം ന​ട​ത്തു​ന്ന​തെ​ന്നും ആ​രോ​പി​ച്ചി​രു​ന്നു. കൗ​ൺ​സി​ല​ർ​മാ​രു​ടെ അ​നു​മ​തി​യോ​ടു​കൂ​ടി​യാ​ണ് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​ത്. എ​ന്നാ​ൽ, മേ​യ​ർ ത​ന്നി​ഷ്ട​പ്ര​കാ​രം നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​ശേ​ഷ​മാ​ണ് കൗ​ൺ​സി​ലി​ന്‍റെ…

Read More