ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻ​ഡ​ന്‍റ് ഗ്രേ​ഡ്-2 ത​സ്തി​ക​! ഇ​ന്‍റ​ർ​വ്യൂ ക​ഴി​ഞ്ഞി​ട്ട് മാ​സ​ങ്ങ​ൾ, ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ

നി​ശാ​ന്ത് ഘോ​ഷ് ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻ​ഡ​ന്‍റ് ഗ്രേ​ഡ്-2 ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍റ​ർ​വ്യൂ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നി​യ​മ​ന ന​ട​പ​ടി​ക​ൾ വൈ​കു​ന്നു. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യാ​യി​രു​ന്നു ഇ​ന്‍റ​ർ​വ്യൂ​വി​ന് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. നേ​ര​ത്തെ ജൂ​ലൈ മാ​സം ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ർ​വ്യു പി​ന്നീ​ട് ഒ​ക്ടോ​ബ​റി​ൽ ക​ണ്ണൂ​ർ ഡി​എം​ഒ ഓ​ഫീ​സി​ൽ വ​ച്ചാ​യി​രു​ന്നു ന​ട​ത്തി​യ​ത്. ഇ​ന്‍റ​ർ​വ്യു ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. നി​യ​മ​നം സം​ബ​ന്ധി​ച്ച് ഡി​എം​ഒ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ കോ​വി​ഡും പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ് നി​യ​മ​ന ന​ട​പ​ടി​ക​ൾ വൈ​കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച മ​റു​പ​ടി. ആ​തു​ര​സേ​വ​ന മേ​ഖ​ല​യി​ലു​ള്ള ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ക​യും മ​റ്റു പ​ല​രും ക്വാ​റ​ന്‍റൈ​നി​ലും പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​വ​ശ്യ വി​ഭാ​ഗ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ കോ​വി​ഡ് കാ​ല​ത്തും തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ലും നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ ത​ട​സ​മി​ല്ലാ​യി​രു​ന്നു. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ…

Read More

പ​ണ​യം​വ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​ച്ചു​ന​ൽ​കാ​തെ ബാ​ങ്ക് തി​രി​മ​റി ന​ട​ത്തി​യ​താ​യി പ​രാ​തി; സക്കീറയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ…

വ​ള​പ​ട്ട​ണം: പ​ണ​യം​വ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​ച്ചു​ന​ൽ​കാ​തെ ബാ​ങ്ക് തി​രി​മ​റി ന​ട​ത്തി​യ​താ​യി പ​രാ​തി. അ​ഴീ​ക്കോ​ട് പൊ​യ്ത്തും​ക​ട​വി​ലെ ടി.​വി. ഹൗ​സി​ൽ സ​ക്കീ​റ​യാ​ണ് പ​രാ​തി​ക്കാ​രി. കേ​ര​ള ബാ​ങ്കി​ന്‍റെ അ​ഴീ​ക്കോ​ട് ശാ​ഖ​യി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ണ​യം​വ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ തി​രി​മ​റി ന​ട​ത്തി​യ​ത്. ബാ​ങ്ക് മാ​നേ​ജ​ർ ന​വ്യ, ജീ​വ​ന​ക്കാ​രാ​യ നി​സി​ത, ജ​ഗ​ദീ​ശ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. 2020 ന​വം​ബ​ർ 11 നും 2021 ​ഫെ​ബ്രു​വ​രി​യി​ലു​മാ​യി ര​ണ്ടു​ത​വ​ണ കേ​ര​ള ബാ​ങ്കി​ൽ സ്വ​ർ​ണം പ​ണ​യം വ​ച്ചു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ദി​വ​സം ബാ​ങ്കി​ലെ​ത്തി വാ​യ്പ​യാ​യി വാ​ങ്ങി​യ പ​ണ​വും അ​തി​ന്‍റെ പ​ലി​ശ​യും സ​ക്കീ​റ അ​ട​യ്ക്കാ​ൻ ത​യാ​റാ​യെ​ങ്കി​ലും പ​ണ​യം വ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​ച്ചു​ന​ൽ​കാ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് വ​ള​പ​ട്ട​ണം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സ​ക്കീ​റ​യു​ടെ പ​രാ​തി​പ്ര​കാ​രം വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ത​ക​ർ​ത്തും പൊ​ളി​ച്ചും പാ​ല​ങ്ങ​ൾ! ഇ​ങ്ങ​നെ​യാ​യാ​ൽ മാ​ഹി ബൈ​പ്പാ​സ് ത​ഥൈ​വ…

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: നി​ർ​മാ​ണ​ത്തി​നി​ട​യി​ൽ പാ​ലം ത​ക​ർ​ന്നു വീ​ണും പൂ​ർ​ത്തി​യാ​ക്കി​യ പാ​ല​ങ്ങ​ൾ പൊ​ളി​ച്ച് നീ​ക്കി​യും വ​ട​ക്കേ മ​ല​ബാ​റി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ത​ല​ശേ​രി – മാ​ഹി ബൈ​പാ​സ് നി​ർ​മാ​ണം മു​ന്നോ​ട്ട്. നാ​ല് പ​തി​റ്റാ​ണ്ടു കാ​ല​മാ​യി ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന​മാ​യി​രു​ന്ന ഈ ​പ​ദ്ധ​തി നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ക​ടു​ത്ത അ​നാ​സ്ഥ കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​കു​ക​യാ​ണ്. ബൈ​പ്പാ​സ് നി​ർ​മാ​ണ ക​മ്പ​നി ത​ന്നെ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന ത​ല​ശേ​രി-​വ​ള​വു​പാ​റ റോ​ഡി​ലെ ഇ​രി​ട്ടി പാ​ലം നി​ർ​മാ​ണ​ത്തി​നി​ട​യി​ൽ ത​ക​ർ​ന്നി​രു​ന്നു. ഈ ​പ​ദ്ധ​തി​ക്കു പി​ന്നാ​ലെ​യാ​ണ് ബൈ​പ്പാ​സ് നി​ർ​മാ​ണ​വും അ​തേ ക​മ്പ​നി​ക്ക് ത​ന്നെ ല​ഭി​ച്ച​ത്. എ​ന്നാ​ൽ ബൈ​പ്പാ​സി​നാ​യി നി​ർ​മി​ച്ച പാ​ല​ങ്ങ​ൾ ത​ക​ർ​ന്നും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പാ​ലം നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത കൊ​ണ്ട് പൊ​ളി​ച്ച നീ​ക്കേ​ണ്ടി വ​രി​ക​യും ചെ​യ്യു​ന്ന ത​ല​ശേ​രി–​മാ​ഹി ബൈ​പാ​സ് പ​ദ്ധ​തി ചോ​ദ്യ​ചി​ഹ്ന​മാ​യി മാ​റു​ക​യാ​ണ്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് വ​ട​ക്കു​മ്പാ​ട് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ബീ​മു​ക​ൾ ത​ക​ർ​ന്നു വീ​ണ​ത്. വ​ൻ ദു​ര​ന്ത​മാ​ണ് അ​ന്ന് ത​ല​നാ​രി​ഴ​ക്ക് ഒ​ഴി​വാ​യ​ത്. രാ​ഷ്‌​ട്രീ​യ​ക്കാ​രെ​ല്ലാം പ​റ​ന്നെ​ത്തു​ക​യും…

Read More

യാത്രക്കാരനെന്ന വ്യാജേന തീവണ്ടികളില്‍ സഞ്ചരിക്കും; യാത്രക്കാരെ അതിസമര്‍ഥമായി കൊള്ളയടിക്കും; ഒടുവിൽ തീ​വ​ണ്ടി​യി​ലെ കള്ളൻ പെട്ടു

ക​ണ്ണൂ​ർ: യാ​ത്ര​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന തീ​വ​ണ്ടി​ക​ളി​ൽ സ​ഞ്ച​രി​ക്കു​ക​യും യാ​ത്ര​ക്കാ​രെ അ​തി​സ​മ​ർ​ഥ​മാ​യി കൊ​ള്ള​യ​ടി​ക്കു​ക​യും ചെ​യ്യു​ന്ന മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. മ​ട്ട​ന്നൂ​ർ ചാ​വ​ശേ​രി സ്വ​ദേ​ശി പി.​ടി. മു​ഹ​മ്മ​ദ് ഷ​ഹീ​ർ (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഏ​റ​നാ​ട് എ​ക്സ് പ്ര​സി​ലെ യാ​ത്ര​ക്കാ​ര​നാ​യ കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ന​ഗ​ർ സ്വ​ദേ​ശി ഡോ. ​ബി.​കെ. മു​ഹ​മ്മ​ദ് ബാ​സി​ലി​ന്‍റെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 31നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഡോ. ​മു​ഹ​മ്മ​ദ് ബാ​സി​ൽ കോ​ഴി​ക്കോ​ട് നി​ന്നും കാ​സ​ർ​ഗോ​ഡേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ക​വ​ർ​ച്ച​യ്ക്കി​ര​യാ​യ​ത്. 22,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും എ​ടി​എം കാ​ർ​ഡു​ക​ളു​മാ​യി​രു​ന്നു മോ​ഷ​ണം പോ​യ​ത്. ട്രെ​യി​ൻ തൃ​ക്ക​രി​പ്പൂ​ർ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച​യ്ക്ക് ഇ​ര​യാ​യ വി​വ​രം ഡോ​ക്ട​ർ അ​റി​യു​ന്ന​ത്. മാ​ഹി​ക്കും ക​ണ്ണൂ​രി​നു​മി​ട​യി​ൽ വ​ച്ചാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്ന ഡോ​ക്ട​റു​ടെ പ​രാ​തി​യി​ൽ റെ​യി​ൽ​വേ പോ​ലീ​സും ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ കു​റി​ച്ച് സൂ​ച​ന ല​ഭി​ക്കു​ന്ന​തും അ​റ​സ്റ്റ് ചെ​യ്യു​ന്ന​തും. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ സി​സി​ടി​വി…

Read More

എ​ഗ്രി​മെ​ന്‍റു​ണ്ടാ​ക്കി​യിട്ടും..! ബി​സി​ന​സ് പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് നാ​ലു കോ​ടി ത​ട്ടി​യ​താ​യി പ​രാ​തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: യു​എ​ഇ​യി​ലെ ബി​സി​ന​സ് സ്ഥാ​പ​ന​ത്തി​ന്‍റെ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് നാ​ലു​കോ​ടി രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​യ്യ​ന്നൂ​ര്‍ താ​യി​നേ​രി​യി​ലെ പാ​ക്കു​മ്മാ​ടെ ഹൗ​സി​ല്‍ അ​ഫി ഉ​ദി​നൂ​രി​രി​ന്‍റെ (45)പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തൃ​ക്ക​രി​പ്പൂ​ര്‍ ആ​യി​റ്റി​യി​ലെ സു​ലൈ​മാ​ന്‍, ഭാ​ര്യ റ​ഹ്മ​ത്ത് മ​ക്ക​ളാ​യ ന​ജീ​ബ്, റ​ജീ​ന, റു​ഖി​യ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. യു​എ​ഇ​യി​ലെ അ​ഹ്മ​ദ് ബി​ന്‍ അ​വ്ദ ജ​ന​റ​ല്‍ മെ​യി​ന്റ​ന്‍​സ് ആ​ൻ​ഡ് പ്രോ​പ്പ​ര്‍​ട്ടി മാ​നേ​ജ്‌​മെ​ന്‍റ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് നാ​ലു​കോ​ടി രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. 2018 ഫെ​ബ്രു​വ​രി 2019 ന​വം​ബ​ര്‍ മാ​ര്‍​ച്ച് മാ​സ​ങ്ഹ​ളി​ൽ ബാ​ങ്ക് വ​ഴി​യും അ​ല്ലാ​തെ​യു​മാ​ണ് പ​ണം ന​ല്‍​കി​യ​ത്. പി​ന്നീ​ട് ബി​സി​ന​സ് സ്ഥാ​പ​നം ന​ഷ്ട​ത്തി​ലാ​യ​പ്പോ​ള്‍ കൈ​പ്പ​റ്റി​യ തു​ക തി​രി​ച്ച് ന​ല​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ എ​ഗ്രി​മെ​ന്‍റു​ണ്ടാ​ക്കി​യെ​ന്നും എ​ന്നാ​ല്‍ പ​ണം തി​രി​ച്ച് ന​ല​കാ​തെ വ​ഞ്ചി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി​ക്ക് ന​ൽ​കി​യ പ​രാ​തി ഡി​വൈ​എ​സ്പി പ​യ്യ​ന്നൂ​ർ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​ക്ക് നേ​രേ ബോം​ബു ഭീ​ഷ​ണി​; ക​ത്തി​ന്‍റെ ഉ​റ​വി​ടം മും​ബൈ;​ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് മും​ബൈ​യി​ല്‍

പ​യ്യ​ന്നൂ​ര്‍: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​വി​ക അ​ക്കാ​ദ​മി​യാ​യ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​ക്ക് നേ​രേ ബോം​ബു ഭീ​ഷ​ണി​യു​ണ്ടാ​യ സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണം മും​ബൈ​യി​ലേ​ക്ക്. ഇ​തു​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ പ്ര​തി​യെ​പ്പ​റ്റി​യു​ള്ള സൂ​ച​ന ല​ഭി​ച്ച​തോ​ടെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​സി.​പ്ര​മോ​ദ്,എ​എ​സ്‌​ഐ സ​ലീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മും​ബൈ​യി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 12 നാ​ണ് ക​ത്ത് മു​ഖേ​ന​യു​ള്ള ബോം​ബാ​ക്ര​മ​ണ ഭീ​ഷ​ണി​യെ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ നാ​വി​ക അ​ക്കാ​ദ​മി അ​ധി​കൃ​ത​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. എ​യ​ര്‍​ഫോ​ഴ്‌​സ് കേ​ന്ദ്ര​ത്തി​ലേ​ക്കും നാ​ഷ​ണ​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ദ​മി​യി​ലേ​യ്ക്കും ഇ​ത്ത​ര​ത്തി​ല്‍ ക​ത്ത് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വി​വ​ര​മു​ണ്ടാ​യി​രു​ന്നു. ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​വി​ക അ​ക്കാ​ദ​മി അ​ധി​കൃ​ത​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി കൈ​മാ​റി​യി​രു​ന്നു.​ഇ​തേ തു​ട​ര്‍​ന്ന് ന​വം​ബ​ര്‍ 12ന് ​കേ​സെ​ടു​ത്ത പോ​ലീ​സ് രാ​ജ്യ​ര​ക്ഷാ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​നം ആ​യ​തി​നാ​ല്‍ നേ​രി​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ക​ളൊ​ഴി​വാ​ക്കാ​ന്‍ പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ അ​നു​മ​തി​യും നേ​ടി​യി​രു​ന്നു.​ തു​ട​ര്‍​ന്നു​വ​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ത്തി​ന്‍റെ…

Read More

റോഡ് പൊളിയാ… എന്നാലും ഞങ്ങ പൊളിക്കും..! ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യു​ള്ള യാ​ത്ര ദു​രി​ത​ത്തി​ന് അ​റു​തി​യാ​യെ​ങ്കി​ലും റോ​ഡ് പൊ​ളി​ച്ച് കു​ടി​വെ​ള്ള പൈ​പ്പി​ടാ​ൻ ജ​ല​വ​കു​പ്പ്

പ​ഴ​യ​ങ്ങാ​ടി: റോ​ഡ് നി​ർ​മാ​ണം വ​ള​രെ മ​നോ​ഹ​ര​മാ​യി പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ, ഈ ​റോ​ഡ് പൊ​ളി​ക്കാ​ൻ അ​വ​ർ ഉ​ട​ൻ എ​ത്തും. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​രി​പു​രം നാ​ൽ​ക്ക​വ​ല മു​ത​ൽ വെ​ങ്ങ​ര- ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ദ​മി വ​രെ​യു​ള്ള റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യാ​ണ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. ത​ക​ർ​ന്ന് കി​ട​ന്നി​രു​ന്ന റോ​ഡ് 12 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് വീ​തി കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്തി ന​വീ​ക​രി​ച്ച​ത്. ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യു​ള്ള യാ​ത്ര ദു​രി​ത​ത്തി​ന് അ​റു​തി​യാ​യെ​ങ്കി​ലും ന​വീ​ക​രി​ച്ച റോ​ഡ് പൊ​ളി​ച്ച് കു​ടി​വെ​ള്ള പൈ​പ്പി​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ജ​ല​വ​കു​പ്പ്. റോ​ഡ് ന​വീ​ക​ര​ണ​ത്തോ​ടൊ​പ്പം മാ​ടാ​യി​പ്പാ​റ​യി​ലെ ജ​ല​സം​ഭ​ര​ണി മു​ത​ൽ വ​ടു​കു​ന്ദ ശി​വ​ക്ഷേ​ത്ര ഇ​റ​ക്കം വ​രെ​യു​ള്ള റോ​ഡി​ൽ പൈ​പ്പ് സ്ഥാ​പി​ച്ചി​രു​ന്നു.​ഇ​തി​ന് തു​ട​ർ​ച്ച​യാ​യി ഇ​ടാ​നു​ള്ള പൈ​പ്പാ​ണ് ഇ​പ്പോ​ൾ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ജ​ല​വ​കു​പ്പും ത​മ്മി​ലു​ള്ള ശീ​ത സ​മ​ര​മാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് മു​മ്പേ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് എ​ന്ന് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​മി​ല്ലാ​ത്ത​ത്…

Read More

മ​രി​ക്കു​ന്ന​തുവ​രെ ഇ​ങ്ങ​ന്നെ പോ​ട്ട്പ്പാ…! ഭരതേട്ടന്‍റെ കടയിൽ ചാ​യ​യ്ക്കും ക​ടി​ക്കും അ​ഞ്ചു​ രൂ​പ, ‌ഊ​ണി​ന് 25, ന​ല്ല തേ​ങ്ങ​യ​ര​ച്ചു​ള്ള കോ​ഴി​ക്ക​റി​ക്ക് വെ​റും 15 രൂ​പ…

കാ​ഞ്ഞ​ങ്ങാ​ട്: ഗ്രാ​മ-​ന​ഗ​ര​ഭേ​ദ​മെ​ന്യേ ഹോ​ട്ട​ലു​ക​ളി​ൽ അ​ടി​ക്ക​ടി വി​ല വ​ർ​ധി​പ്പി​ക്കു​ന്പോ​ൾ കൊ​ള​വ​യ​ൽ കാ​റ്റാ​ടി​യി​ലെ കെ.​വി.​ഭ​ര​തേ​ട്ട​ന്‍റെ ചാ​യ​ക്ക​ട​യി​ൽ ചാ​യയ്​ക്കും ചെ​റു​ക​ടി​ക്കും അ​ഞ്ചുരൂ​പ മാത്രം. ചോ​റി​നാകട്ടെ 25 രൂപയും ന​ല്ല തേ​ങ്ങ​യ​ര​ച്ചു​ള്ള കോ​ഴി​ക്ക​റി​ക്ക് വെ​റും 15 രൂ​പയുമാണ് വില. ഉച്ചയൂണിന് മ​റ്റു ഹോ​ട്ട​ലി​ൽ 50 മു​ത​ൽ 60 വ​രെ വാ​ങ്ങു​മ്പോ​ൾ ഭ​ര​തേ​ട്ട​നു വേ​ണ്ട​ത് 25 രൂ​പ മാ​ത്രം. എ​ണ്ണ, പ​ച്ച​ക്ക​റി എ​ന്നി​വ​യ്ക്കെ​ല്ലാം വി​ല കൂടിയില്ലേ ഭ​ര​തേ​ട്ടാ ചോ​റി​ന് വി​ല കൂ​ട്ടി​ക്കൂ​ടെ എ​ന്നു ചോ​ദി​ച്ചാ​ൽ ചി​രി​ച്ചുകൊ​ണ്ട് ഭ​ര​തേ​ട്ട​ൻ ഇ​ങ്ങ​നെ പ​റ​യും, “മ​രി​ക്കു​ന്ന​തുവ​രെ ഇ​ങ്ങ​ന്നെ പോ​ട്ട്പ്പാ…” 42 വ​ർ​ഷ​മാ​യി ഭ​ര​ത​ൻ കാ​റ്റാ​ടി​യി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.​ തു​ട​ക്ക​ത്തി​ൽ ചാ​യ​യ്ക്ക് 20 പൈ​സ​യും ചെ​റു​ക​ടി​ക്ക് 25 പൈ​സ​യു​മാ​യി​രു​ന്നു. ചാ​യ, പു​ട്ട്, ഗോ​ളി​വ​ജ, പ​ഴം​പൊ​രി, പൊ​റോ​ട്ട, നെ​യ്പ​ത്ത​ൽ എന്നിവയ്ക്കെ​ല്ലാം ഇപ്പോൾ അ​ഞ്ചു രൂ​പ മാ​ത്രം. 28-ാം വ​യ​സി​ലാ​ണ് ചാ​യ​ക്ക​ട തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ പ്രാ​യം 70 ക​ഴി​ഞ്ഞു​വെ​ങ്കി​ലും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ൽ നേ​രി​യ…

Read More

സം​സ്ഥാ​ന​ത്ത് മാ​സ്‌​ക് കൊ​ള്ള ! 165 രൂ​പ എം​ആ​ർ​പി​യു​ള്ള അ​തേ മാ​സ്ക് 50 രൂ​പ​യ്ക്ക് മൂ​ന്നെ​ണ്ണം ല​ഭി​ക്കു​ന്നു; കൊള്ള നടക്കുന്നത് ഇങ്ങനെ…

പി. ​ജ​യ​കൃ​ഷ്ണ​ൻ ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് -19 പ്ര​തി​രോ​ധ​ത്തി​ന്‍റെ മ​റ​വി​ല്‍ മാ​സ്‌​ക് കൊ​ള്ള വ്യാ​പ​കം. മ​രു​ന്ന് വി​ല്‍​പ​ന മാ​ത്രം ന​ട​ത്തി​യി​രു​ന്ന വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ശേ​ഷം മാ​സ്ക് പ്ര​ധാ​ന വി​ല്പ​ന മാ​ർ​ഗ​മാ​ക്കി​യി​രു​ന്നു. വി​വി​ധ പേ​രു​ക​ളി​ൽ, ഏ​റെ ഫ​ല​പ്ര​ദ​മെ​ന്നു പ​റ​ഞ്ഞ് ചി​ല ക​ന്പ​നി​ക​ൾ കൂ​ടി​യ എം​ആ​ർ​പി ഇ​ട്ട് മാ​സ്ക് ക​ട​ക​ളി​ൽ എ​ത്തി​ക്കു​ന്ന പ്ര​വ​ണ​ത​യും വ്യാ​പ​ക​മാ​ണ്. വി​ല കൂ​ടി​യ മാ​സ്കു​ക​ളി​ലാ​ണ് ത​ട്ടി​പ്പും വ്യാ​പ​കം. 165 രൂ​പ എം​ആ​ർ​പി​യു​ള്ള അ​തേ മാ​സ്ക് ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തു​നി​ന്നും 50 രൂ​പ​യ്ക്ക് മൂ​ന്നെ​ണ്ണം ല​ഭി​ക്കു​ന്നു. എം​ആ​ർ​പി 450 രൂ​പ​യു​ള്ള മാ​സ്ക് ക​ച്ച​വ​ട​ക്കാ​ർ ന​ൽ​കു​ന്ന​ത് 300 രൂ​പ​യ്ക്കാ​ണ്. 150 രൂ​പ​യു​ടെ ഇ​ള​വ് എ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് പ​ല​രും ഇ​തു വാ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് ക​ച്ച​വ​ട​ക്കാ​ര​ന് ല​ഭി​ക്കു​ന്ന​ത് 65 രൂ​പ​യ്ക്കാ​ണെ​ന്ന് പ​റ​യു​ന്നു. അ​പ്പോ​ൾ ലാ​ഭം എ​ത്ര ഇ​ര​ട്ടി​യാ​ണെ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളു. ര​ണ്ടു രൂ​പ​യി​ൽ താ​ഴെ ചെ​ല​വ് വ​രു​ന്ന മെ​ഡി​ക്ക​ൽ…

Read More

സുധാകരനു പാര കണ്ണൂരിൽനിന്ന്! പ്ര​സം​ഗം വി​വാ​ദ​മാ​ക്കി​യ​തും ക​ണ്ണൂ​രി​ലെ ഗ്രൂ​പ്പ്; ത​നി​ക്കെ​തി​രേ​യു​ള്ള ഗൂ​ഢാ​ലോ​ച​ന തെ​ളി​വ് സ​ഹി​തം വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സു​ധാ​ക​ര​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ:​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തി​നു പി​ന്നി​ൽ ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ മ​റ്റൊ​രു ഗ്രൂ​പ്പ്. എ ​ഗ്രൂ​പ്പി​ൽ നി​ന്നു​ള്ള മ​റ്റൊ​രു ഗ്രൂ​പ്പാ​ണ് സു​ധാ​ക​ര​നെ വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച​തി​നു പി​ന്നി​ൽ. ത​ല​ശേ​രി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ “ചെ​ത്തു​കാ​ര​ന്‍റെ മ​ക​ൻ’ എ​ന്നു കെ.​സു​ധാ​ക​ര​ൻ വി​ശേ​ഷി​പ്പി​ച്ച​തി​നെ​തി​രേ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ രം​ഗ​ത്ത് വ​ന്നി​രു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​വ് ഷാ​നി​മോ​ൾ ഉ​സ്മാ​നാ​ണ് സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ രം​ഗ​ത്ത് വ​ന്ന​ത്. ക​ണ്ണൂ​രി​ലെ ഈ ​ഗ്രൂ​പ്പി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ് ഷാ​നി​മോ​ൾ ‌ഉ​സ്മാ​ൻ. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​ദ​വി സ്ഥാ​ന​ത്തേ​ക്ക് സു​ധാ​ക​ര​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ച​പ്പോ​ഴും ക​ണ്ണൂ​രി​ലെ ഈ ​ഗ്രൂ​പ്പ് ത​ട​യി​ട്ടി​രു​ന്നു. ത​ന്‍റെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​ദ​വി ത​ട​ഞ്ഞ​തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന് അ​റി​യാ​മെ​ന്ന് സു​ധാ​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​ന്‍റെ പ്ര​സം​ഗം വ​ള​ച്ചൊ​ടി​ച്ച് വി​വാ​ദ​മാ​ക്കി​യ​വ​ർ ത​ന്നെ​യാ​ണ് ത​ന്‍റെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​ദ​വി ത​ട​യു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​ന​കം…

Read More