കണ്ണൂർ: വീട്ടിൽ പുസ്തക വില്പനയ്ക്കെത്തിയ വിവാഹിതയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ. പള്ളിക്കുന്ന് സ്വദേശിയും പുഴാതി വില്ലേജ് ഓഫീസറുമായ രഞ്ജിത്ത് ലക്ഷ്മണനെ (36) യാണ് വനിതാ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം പള്ളിക്കുന്ന് പന്നേന്പാറയ്ക്കു സമീപമുള്ള വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്. വീട്ടിൽ പുസ്തക വില്പനയ്ക്കെത്തിയ യുവതിയോട് പുസ്തകം വാങ്ങിക്കുകയും അതിന്റെ തുകയായ 500 രൂപ ഗൂഗിൾ പേ വഴി നൽകിയശേഷം മുറിക്കുള്ളിൽ കൊണ്ടുപോയി ബലാത്സംസംഗം ചെയ്തുവെന്നുമാണ് കേസ്. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട യുവതി വനിതാ പോലീസിനെ വിവരം അറിയിക്കുകയും വനിതാ സിഐ ലീലാമ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വില്ലേജ് ഓഫീസറുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് ഇന്നു രാവിലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read MoreCategory: Kannur
നാദിര്‍ഷായുടെ മകളുടെ വിവാഹസ്വര്‍ണം ട്രെയിനില്‍ മറന്നു; ടിടിഇയുടെ ഇടപെടലില്‍ തിരികെ കിട്ടി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കാസര്‍ഗോഡ്: നടനും സംവിധായകനുമായ നാദിര്‍ഷായുടെ മകളുടെ വിവാഹസ്വര്‍ണം ട്രെയിനില്‍ മറന്നുവച്ചത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെയും ടിടിഇയുടെയും സമയോചിതമായ ഇടപെടലിലൂടെ തിരിച്ചുകിട്ടി. കഴിഞ്ഞദിവസം കാസര്‍ഗോട്ടു വച്ചായിരുന്നു നാദിര്‍ഷായുടെ മകള്‍ ആയിഷയുടെ വിവാഹച്ചടങ്ങുകള്‍ നടന്നത്. വ്യാഴാഴ്ച രാവിലെ മലബാര്‍ എക്സ്പ്രസിലാണ് നാദിര്‍ഷായും കുടുംബവും കാസര്‍ഗോട്ടെത്തിയത്. ട്രെയിന്‍ സ്റ്റേഷന് വിട്ടുപോയതിനു ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് എടുത്തിട്ടില്ലെന്ന കാര്യം കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞത്. ഉടന്‍തന്നെ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലെ ആര്‍പിഎഫ് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. ആര്‍പിഎഫിലെ ഉദ്യോഗസ്ഥര്‍ ഒട്ടും സമയം കളയാതെ നാദിര്‍ഷായും കുടുംബവും യാത്രചെയ്തിരുന്ന എ വണ്‍ കോച്ചിലെ ടിടിഇ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം കോച്ചില്‍ പരിശോധന നടത്തുകയും 41-ാം നമ്പര്‍ സീറ്റിനടിയില്‍ മറന്നുവച്ച ബാഗ് കണ്ടെത്തുകയുമായിരുന്നു. ഇതിനോടകം ട്രെയിന്‍ കേരള അതിര്‍ത്തി പിന്നിടാറായിരുന്നു. ബാഗ് കണ്ടെത്തിയ കാര്യം മുരളീധരന് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചപ്പോഴാണ് നാദിര്‍ഷായ്ക്കും കുടുംബാംഗങ്ങള്‍ക്കും ശ്വാസം നേരേ വീണത്.…
Read Moreഅങ്കമാലിയിൽ പൊലിഞ്ഞ ബാറ്റ്മിന്റൻ താരം, തലശേരിയുടെ പ്രിയ കൂട്ടുകാരൻ …
തലശേരി: തലശേരിയിലെ കളിക്കളത്തിൽ മിന്നൽ പ്രകടനങ്ങൾ കാഴ്ച വച്ച അങ്കമാലി സ്വദേശിയായ യുവ ദേശീയ ബാറ്റ്മിന്റൻ താരത്തിന്റെ അകാല വേർപാടിൽ മനംനൊന്ത് തലശേരിയിലെ കായിക ലോകം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടിന് നെടുമ്പാശേരിയിൽ ബൈക്ക് അപകടത്തിൽ മരിച്ച അങ്കമാലി ചെങ്ങമനാട് തേക്കാനത്ത് വീട്ടിൽ അശ്വിൻ പോളിനെ (25) യാണ് തലശേരിയിലെ ബാറ്റ്മിന്റൻ പ്രേമികൾ അനുസ്മരിച്ചത്. എറണാകുളത്ത് നികുതി വകുപ്പ് ഉദ്യാഗസ്ഥനും മികച്ച ബൈക്ക് റൈഡററും ബോഡി ബിൽഡറും കൂടിയായ അശ്വിൻ പോൾ തലശേരി വീനസ് കോർണറിലെ ഇൻഡോർ സ്റ്റേഡിയത്തിൽ മത്സരങ്ങൾക്കായി പറന്നെത്തുമായിരുന്നു. കളിക്കളത്തിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ചിരുന്ന അശ്വിന് തലശേരിയിൽ വലിയ സൗഹൃദ വലയമാണുണ്ടായിരുന്നത്. സംസ്ഥാന ദേശീയ തലങ്ങളിൽ നിരവധി വിജയങ്ങൾ കരസ്ഥമാക്കിയിട്ടുള്ള അശ്വിൻ സൗഹൃദങ്ങൾക്ക് വലിയ മൂല്യം നൽകിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. പ്രിയ സുഹൃത്തിന്റെ അപകട മരണം തലശേരി കായിക ലോകത്തിന് തീരാ സങ്കടമായിമാറി.…
Read Moreജനകീയ ഡോക്ടർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ! ഡോ. പദ്മനാഭന്റെ മരണം ഉൾക്കൊള്ളാനാവത്ത അവസ്ഥയില്‍ വെങ്ങര ഗ്രാമം
പഴയങ്ങാടി: വെങ്ങരയുടെ മുഖമായ ജനകീയ ഡോക്ടർ പദ്മനാഭന് നാടിന്റെ യാത്രാമൊഴി. ഹോമിയോപ്പതി ചികിത്സ ജനകീയ വത്കരിച്ച ഡോക്ടറായ പദ്മനാഭന്റെ മരണം ഉൾക്കൊള്ളാനാവത്ത അവസ്ഥയിലാണ് വെങ്ങര ഗ്രാമം. മെഡിസിന് അതിന്റേതായ പ്രാധാന്യത്തോടെപ്പം മെഡിറ്റേഷന്‍ പ്രാധാന്യം നൽകിയുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ ചികിത്സാ രീതി. 1958ൽ വെങ്ങരയിലെ സാധാരണ കുടുബത്തിൽ പുതിയപുരയിൽ കുഞ്ഞിരാമൻ- ചെറിയാൽ ജനകി ദന്പതികളുടെ മൂന്നാമത്തെ മകനായിട്ടായിരുന്നു ജനനം. സാമ്പത്തിക പരാധീ നതയിൽ നിന്നും സർക്കാർ സ്കൂളുകളിൽ പഠനം. തുടർന്ന് ഉന്നത മാർക്കുകളോടെ പയ്യന്നൂർ കോളജിൽ ബിരുദത്തിന് ശേഷം എറണാകുളം പാടിയാർ ഹോമിയോ മെഡിക്കൽ കോളജിൽ മെഡിസിൻ പഠനം പൂർത്തീകരിച്ചു. കുറ്റ്യാടി ഹോമിയോ ഗവ. ആശുപത്രി, മൊകേരി ഹോമിയോ ആശുപത്രി, മാണിയാട്ട് ഹോമിയോ ആശുപത്രി, കണ്ണപുരം, കണ്ണൂർ ഹോമിയോ ഗവ. ആശുപത്രി എന്നിവിടങ്ങളിലെ സേവനത്തിനു ശേഷം അഴീക്കോട് ഹോമിയോ ആശുപത്രിയിൽ നിന്ന് ചീഫ് മെഡിക്കൽ ഓഫിസറായി 2013 ലാണ് വിരമിച്ചത്.…
Read Moreമണിക്കൂറുകളോളം നീണ്ട തെരച്ചില്‍! തെരുവുനായയ്ക്കൊപ്പം ‘മുറി പങ്കിട്ട’ കടബയിലെ പുലി ഒടുവില്‍ കൂട്ടിലായി
മംഗളൂരു: ദിവസങ്ങള്‍ക്കുമുമ്പ് ഒരു രാത്രി മുഴുവന്‍ തെരുവുനായയ്ക്കൊപ്പം ശുചിമുറിയില്‍ കുടുങ്ങിയതിനുശേഷം രക്ഷപ്പെട്ട പുത്തൂര്‍ കടബയിലെ പുള്ളിപ്പുലി ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടിലായി. കടബ താലൂക്കിലെ റെഞ്ചിലാടി ഗ്രാമത്തില്‍ വച്ച് ഇന്നലെ ഉച്ചയോടെയാണ് വനപാലകര്‍ പുലിയെ മയക്കുവെടിവച്ച് കൂട്ടിലാക്കിയത്. ഇതോടെ പ്രദേശത്ത് ഒരാഴ്ചയിലധികം നീണ്ട പുലിഭീതിക്ക് ഏറെക്കുറെ വിരാമമായി. ഇന്നലെ പുലര്‍ച്ചെ റെഞ്ചിലാടിയിലെ കവുങ്ങിന്തോട്ടത്തില് മോട്ടോര്‍ പമ്പ് ശരിയാക്കുകയായിരുന്ന ശേഖര്‍ കാമത്തിനും ഭാര്യ സൗമ്യയ്ക്കും പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇരുവരും കടബ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്. ഇതോടെയാണ് പുലി റെഞ്ചിലാടിയില്‍ ഉണ്ടെന്നറിഞ്ഞ് വനംവകുപ്പ് സംഘം ഇവിടെ കേന്ദ്രീകരിച്ചത്. മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവില്‍ ഉച്ചയോടെയാണ് പുലിയെ കണ്ടെത്തി വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തോടെ മയക്കുവെടി വച്ചത്. മരത്തിനു മുകളില്‍ മയങ്ങിവീണ പുലിയെ വനംവകുപ്പ് ജീവനക്കാര്‍ വലയിട്ടു പിടിച്ച് കൂട്ടിലാക്കി. നാല് വയസ് പ്രായമുള്ള ആണ്‍പുലിയാണ് ഇതെന്ന് വനപാലകര്‍ പറഞ്ഞു. ആരോഗ്യസ്ഥിതി പരിശോധിച്ചതിനുശേഷം…
Read Moreഅങ്കമാലിയിൽ പൊലിഞ്ഞ ബാറ്റ്മിന്റൻ താരം അശ്വിൻ പോളിൾ തലശേരിയുടെ പ്രിയ കൂട്ടുകാരൻ …
തലശേരി: തലശേരിയിലെ കളിക്കളത്തിൽ മിന്നൽ പ്രകടനങ്ങൾ കാഴ്ച വച്ച അങ്കമാലി സ്വദേശിയായ യുവ ദേശീയ ബാറ്റ്മിന്റൻ താരത്തിന്റെ അകാല വേർപാടിൽ മനംനൊന്ത് തലശേരിയിലെ കായിക ലോകം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടിന് നെടുമ്പാശേരിയിൽ ബൈക്ക് അപകടത്തിൽ മരിച്ച അങ്കമാലി ചെങ്ങമനാട് തേക്കാനത്ത് വീട്ടിൽ അശ്വിൻ പോളിനെ (25) യാണ് തലശേരിയിലെ ബാറ്റ്മിന്റൻ പ്രേമികൾ അനുസ്മരിച്ചത്. എറണാകുളത്ത് നികുതി വകുപ്പ് ഉദ്യാഗസ്ഥനും മികച്ച ബൈക്ക് റൈഡററും ബോഡി ബിൽഡറും കൂടിയായ അശ്വിൻ പോൾ തലശേരി വീനസ് കോർണറിലെ ഇൻഡോർ സ്റ്റേഡിയത്തിൽ മത്സരങ്ങൾക്കായി പറന്നെത്തുമായിരുന്നു. കളിക്കളത്തിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ചിരുന്ന അശ്വിന് തലശേരിയിൽ വലിയ സൗഹൃദ വലയമാണുണ്ടായിരുന്നത്. സംസ്ഥാന ദേശീയ തലങ്ങളിൽ നിരവധി വിജയങ്ങൾ കരസ്ഥമാക്കിയിട്ടുള്ള അശ്വിൻ സൗഹൃദങ്ങൾക്ക് വലിയ മൂല്യം നൽകിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. പ്രിയ സുഹൃത്തിന്റെ അപകട മരണം തലശേരി കായിക ലോകത്തിന് തീരാ…
Read Moreറേഷൻ കടകളിൽ ഇ-പോസ് മെഷീൻ പണിമുടക്കുന്നത് പതിവാകുന്നു; റേഷന്വാങ്ങാനായി എത്തുന്നവര്‍ സാധനങ്ങൾ കിട്ടാതെ തിരിച്ചു പോകേണ്ട അവസ്ഥ
പയ്യന്നൂര്‍: റേഷന്‍ വിതരണം സുതാര്യവും സുഗമവുമാക്കുന്നതിനായി സ്ഥാപിച്ച ഇപോസ് മെഷീനുകകളുടെ തകരാറ് പതിവാകുന്നു. ഇതോടെ റേഷന്വാങ്ങാനായി എത്തുന്നവര്‍ സാധനങ്ങൾ കിട്ടാതെ തിരിച്ചു പോകുന്ന അവസ്ഥയാണ് പലയിടത്തും. ഇപോസ് മെഷീനുകള്‍ തകരാറായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസം സംസ്ഥാനത്താകെ റേഷന്‍ വിതരണം തടസപ്പെട്ടു. വിരലടയാളം തിരിച്ചറിയുന്നതിനുള്ള ആധാര്‍ സര്‍വറിലെ ബയോ മെട്രിക് സംവിധാനത്തിലുണ്ടായ തകരാറായിരുന്നു ഇതിന് കാരണം. കഴിഞ്ഞ മാസത്തില്‍ മൂന്നുദിവസങ്ങളില്‍ ഇതേപ്രശ്നം വില്ലനായി മാറിയിരുന്നു. റേഷന്‍ വിതരണത്തിനുള്ള ദിവസങ്ങള്‍ നീട്ടിനല്‍കിയാണ് ഇതിന് പരിഹാരമുണ്ടാക്കിയത്. മാസാവസാന ദിവസങ്ങളിലും റേഷന്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് കൂടുന്ന അവസരങ്ങളിലുമാണ് ഇപോസ് മെഷീനുകള്‍ പണിമുടക്കുന്നത്. ഇത് പലപ്പോഴും ഉപഭോക്താക്കളും റേഷന്‍കട നടത്തിപ്പുകാരുമായുള്ള വാക്കേറ്റത്തിനും കാരണമാകുന്നുണ്ട്. 2018 എപ്രിലിലാണ് റേഷന്‍ വ്യാപാരികള്‍ക്ക് പരിശീലനം നല്കി ഇപോസ് മെഷീനുകള്‍ നിലവില്‍ വന്നത്. ഇതിന് ശേഷം കാര്‍ഡ് ഉടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗമോ റേഷന്‍ കടയിലെത്തി ബയോ മെട്രിക്…
Read Moreജീവനക്കാർക്ക് കോവിഡ് ; ജില്ലാ ട്രഷറി പ്രവർത്തനം സ്തംഭിച്ചേക്കും; മറ്റ് ഓഫീസ് ജീവനക്കാരും ആശങ്കയിൽ
കണ്ണൂർ: ജില്ലാ ട്രഷറിയിലെ ഏഴ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റു ജീവനക്കാർ ക്വാറന്റൈനിൽ കൂടി പോകേണ്ടി വരുന്നതാടെ ജില്ലാ ട്രഷറി പ്രവർത്തനം സ്തംഭിച്ചേക്കും. ട്രഷറിയിൽ പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവരുടെ സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ സംവിധാനം ഒരുക്കിയിരുന്നെങ്കിലും പലരും സഹകരിക്കുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെയുള്ള പലരും നിലവിൽ അവധിയിലാണ്. ഇക്കാരണത്താൽ തന്നെ നിലവിൽ മറ്റു ജീവനക്കാർ അമിത ജോലി ഭാരം നേരിടുന്നുണ്ട്. കോവിഡ് കൂടി സ്ഥിരീകരിച്ചതോടെ നിലവിലുള്ള ജീവനക്കാരെ ആഴ്ചയിൽ മൂന്നു ദിവസം ഓഫീസിലെത്തി ജോലി ചെയ്യുന്ന രീതിയിൽ പുനഃക്രമീകരിച്ചിരിക്കുയാണ്. മറ്റു ട്രഷറികളിൽ നിന്നും ജില്ലാ ട്രഷറിയിലേക്ക് ജീവനക്കാരെ പുനർവിന്യസിക്കുക എന്നത് എളുപ്പമല്ല. അതു കൊണ്ടു തന്നെ വരും ദിവസങ്ങളിൽ ദൈനംദിന കാര്യങ്ങൾ പോലും സ്തംഭിക്കും. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ട്രഷറിയിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റ് ഓഫീസ് ജീവനക്കാരും ആശങ്കയിലാണ്.
Read Moreമാണി സി കാപ്പൻ വ്യക്തി മാത്രം; മുന്നണിയിൽ പ്രധാന്യം ഘടകകക്ഷികളായ പാർട്ടിക്കെന്ന് എ. വിജയരാഘവൻ
കണ്ണൂർ: മാണി സി. കാപ്പൻ വ്യക്തി മാത്രമാണെന്നും ഘടകകക്ഷികളായ പാർട്ടികൾക്കാണ് മുന്നണിയിൽ പ്രധാന്യമെന്നും എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിനെക്കുറിച്ചുള്ള ചോദ്യത്തോട് നേരത്തെ പ്രകടിപ്പിച്ച നിലപാടുകളിൽ അൽപം മയപ്പെടുത്തിയായിരുന്നു മറുപടി നൽകിയത്. ലീഗിനെതിരെയുള്ള വിമർശനം പ്രശ്നാധിഷ്ഠിതമാണ്. രാവിലെ ഉറങ്ങിയെഴുന്നേറ്റയുടൻ ലീഗിനെ വെറുതെ കുറ്റം പറയുന്ന രീതിയില്ല. മുസ്ലിം ലീഗ് പലപ്പോഴും മതത്തെ രാഷ്ട്രീയ ലാഭത്തിനും കൊള്ള ലാഭത്തിനും വേണ്ടി ഉപയോഗിക്കുന്നതിനെയാണ് താൻ വിമർശിച്ചതെന്നായിരുന്നുമായിരുന്നു മറുപടി. വിദ്വേഷ പ്രചാരണയാത്രയാണ് രമേശ് ചെന്നിത്തല നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അപവാദ ഘോഷയാത്രയാണിത്. ദുഷ്പ്രചാരണങ്ങളുടെ ഈ യാത്രയെ പ്രതിലോമയാത്രയായാണ് ചരിത്രം രേഖപ്പെടുത്തുക. എന്നാൽ എൽഡിഎഫ് നടത്തുന്ന വികസനമുന്നേറ്റ ജാഥ സർക്കാരിന്റെ നന്മകൾ വിനിമയം ചെയ്യുന്നതിനൊപ്പം കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ-വർഗീയ നിലപാടുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യും. വികസന മുന്നേറ്റ യാത്ര സ്നേഹ സാഹോദര്യങ്ങൾ വളർത്തുന്നതായിരിക്കും. ജാഥയിലൂടെ എൽഡിഎഫിന്റെ…
Read Moreവികസന മുന്നേറ്റ ജാഥയല്ല, വര്‍ഗീയ മുന്നേറ്റ ജാഥ, നയിക്കുന്നത് വർഗീയ രാഘവൻ’; എൽഡിഎഫ് ജാഥയെ പരിഹസിച്ച് ഷാഫി പറമ്പിൽ
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് നയിക്കുന്ന വികസന മുന്നേറ്റ ജാഥയെ പരിഹസിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. വിജയരാഘവന് നയിക്കുന്നത് വികസന മുന്നേറ്റ ജാഥയല്ല, വര്‍ഗീയ മുന്നേറ്റ ജാഥയാണെന്ന് ഷാഫി പറഞ്ഞു. ജാഥ നയിക്കുന്നത് വര്‍ഗീയ രാഘവനാണ്. വിജയരാഘവന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ശമ്പളം പകുതിയായി കുറച്ചെന്നും ഷാഫി കുറ്റപ്പെടുത്തി. വിജയരാഘവന് നയിക്കുന്ന എല്‍ഡിഎഫിന്റെ വടക്കന്‍ മേഖല ജാഥ ശനിയാഴ്ച കാസര്‍ഗോട്ടു നിന്നുമാണ് ആരംഭിക്കുന്നത്. ജാഥ മുഖ്യമന്ത്രി പിണറായി വിജയന് ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യും.
Read More