മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്തുകയായിരുന്ന സ്വർണവും ഐഫോണുകളും സിഗരറ്റുകളും കസ്റ്റംസ് പിടികൂടി. കാസർഗോഡ് സ്വദേശി മുഹമ്മദ് ഷാഫിയിൽ നിന്നാണ് 21 ലക്ഷത്തിലധികം രൂപ വരുന്ന 290 ഗ്രാം സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ തായിരുന്നു മുഹമ്മദ് ഷാഫി. കസ്റ്റംസ് ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. കാലിൽ ധരിച്ച സോക്സിനുള്ളിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ചെയിൻ രൂപത്തിലുള്ള സ്വർണമുണ്ടായിരുന്നത്. ഇയാളിൽ നിന്നും വില പിടിപ്പുള്ള 7 ഐഫോണുകളും 6,000 എണ്ണം വിദേശ നിർമിത സിഗരറ്റും പിടികൂടി. ബാഗേജ് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ പി.വി.സന്തോഷ് കുമാർ, നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, ഹബീബ്, മനോജ് കുമാർ യാദവ്, മല്ലിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read MoreCategory: Kannur
ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം: യൂത്ത് ലീഗ്, എംഎസ്എഫ് പ്രവർത്തകർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവർത്തകൻ റൗഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ, എംഎസ്എഫ് പ്രവർത്തകൻ ഹസൻ എന്നിവരാണ് അറസ്റ്റിലായത്. റൗഫിനെ കൊലപ്പെടുത്താൻ ഒന്നാം പ്രതിയെ ഇരുവരും സഹായിച്ചെന്ന് പോലീസ് പറയുന്നു. കല്ലൂരാവി സ്വദേശിയും ലീഗ് പ്രവർത്തകനുമായ ഇസഹാഖ് കല്ലൂരാവി മുസ്ലിംലീഗ് വാർഡ് സെക്രട്ടറി ഇർഷാദ് എന്നിവരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. റൗഫിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന മുഹമ്മദ് ഷുഹൈബിന്റെ മൊഴിയനുസരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ബുധനാഴ്ച രാത്രി 10.30 ഒാടെ സുഹൃത്തുക്കളായ റൗഫ്, റഹിം,അസ്ലം എന്നിവരുടെ കൂടെ രണ്ട് ബൈക്കിൽ ബാവ നഗറിലേക്ക് പോകുന്നതിനിടയിൽ മു ണ്ടത്തോട് വച്ച് യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മറ്റി സെക്രട്ടറി ഇർഷാദിന്റെ നേതൃത്വത്തിലുള്ള സംഘം മാരകയുധങ്ങളുമായി ആക്രമിക്കുകയായി രുന്നുവെന്ന് ഷുഹൈബ് നൽകിയ മൊഴിയിൽ പറയുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Read Moreമറിയക്കുട്ടി വധം; നിരവധി ചോദ്യങ്ങൾ ഉത്തരം കണ്ടെത്താനാവാതെ സിബിഐയും മതിയാക്കി
പയ്യന്നൂര്‍: ചെറുപുഴ കാക്കയംചാല്‍ പടത്തടത്തെ കുട്ടമാക്കൂല് മറിയക്കുട്ടി (72) യുടെ വധവുമായി ബന്ധപ്പെട്ട് സിബിഐ നടത്തിവന്ന കേസന്വേഷണവും അവസാനിച്ചു. മറിയക്കുട്ടിയെ കൊന്നതാരെന്നും എന്തിന് വേണ്ടിയെന്നുമുള്ള ഉത്തരം കണ്ടെത്താനാകാതെയാണ് രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ സിബിഐ കൈകഴുകിയത്. തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതി തേടിയാണ് സിബിഐ അന്വേഷണ സംഘം എറണാകുളം സിജെഎം കോടതിയില്‍ കേസന്വേഷണത്തിന്റെ ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആ വിരലടയാളം ആരുടേത് ?2012 മാര്‍ച്ച് അഞ്ചിന് രാവിലെയാണ് മറിയക്കുട്ടിയെ ഒറ്റക്ക് താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.നാലിന് രാത്രി പത്തരയ്ക്കുള്ളില്‍ മരണം സംഭവിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണം സംഭവിക്കുന്നതിന് മുമ്പ് മറിയക്കുട്ടിയുടെ കഴുത്ത് ഞെരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. മറിയക്കുട്ടി കൊല്ലപ്പെട്ട മുറിയില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹത്തിന് ചുറ്റും പൗഡര്‍ വിതറിയിരുന്നു.പൗഡര്‍ ഡപ്പിയില്‍നിന്നും പഴയ ഫ്രിഡ്ജിന്റെ പൊളിഞ്ഞുകിടന്ന ഡോറില്നിന്നും ലഭിച്ച വ്യക്തമായ…
Read More“പാർട്ടി ആയിരിക്കണം മുൻഗണന, പാർട്ടി മാത്രം’; നേതൃമാറ്റ സാധ്യത തള്ളിക്കളയാതെ കെ.സി. വേണുഗോപാൽ
കണ്ണൂർ: പാർട്ടിക്കു മാത്രമായിരിക്കണം നേതാക്കൾ മുൻഗണന നൽകേണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പാർട്ടിയിൽ എവിടെയൊക്കെ ദൗർബല്യങ്ങളുണ്ടോ അതെല്ലാം മറ്റൊന്നും നോക്കാതെ പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോകണം. പാർട്ടി ആയിരിക്കണം മുൻഗണന. പാർട്ടി മാത്രം. പാർട്ടിക്ക് അതീതമായിട്ടുളള എല്ലാ മുൻഗണനയും ഒഴിവാക്കാൻ എല്ലാവരും മനസുകാണിച്ച് മുന്നോട്ടുപോകേണ്ട സമയമാണിതെന്നും വേണുഗോപാൽ പറഞ്ഞു. താഴേത്തട്ടുമുതൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണം. വളരെ വ്യക്തമായ കാഴ്ചപ്പാടോടു കൂടി മുന്നോട്ടുപോകേണ്ടതുണ്ടെന്നും നേതൃമാറ്റ സാധ്യത തള്ളിക്കളയാതെ വേണുഗോപാൽ വ്യക്തമാക്കി.
Read Moreകുട്ടിയെ പാർപ്പിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചുകയറി പോലീസ്! തട്ടിക്കൊണ്ടുപോയ മലയാളി ബാലനെ രക്ഷപ്പെടുത്തി; ഏഴുപേര്‍ അറസ്റ്റില്‍
മംഗളൂരു: ബല്ത്തങ്ങാടിക്കു സമീപം ഉജിരെയില്‍ മലയാളി ബിസിനസുകാരന്റെ മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് 36 മണിക്കൂറില്‍ ശുഭാന്ത്യം. തൊട്ടടുത്ത കോലാര്‍ ജില്ലയിലെ ഉള്‍പ്രദേശത്തെ വീട്ടില്‍ ഒളിപ്പിച്ചുവച്ചിരുന്ന ബാലനെ പ്രത്യേക പോലീസ് സംഘം രക്ഷപ്പെടുത്തി. അക്രമി സംഘത്തിലെ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഉജിരെയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം ബിജോയ് അറയ്ക്കലിന്റെയും കണ്ണൂര്‍ സ്വദേശിനി ശാരിതയുടെയും മകന് എട്ടുവയസുകാരനായ അനുഭവിനെയാണ് വ്യാഴാഴ്ച വൈകുന്നേരം കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിലെ ഒരു അംഗം പിന്നീട് ശാരിതയെ ഫോണില്‍ വിളിച്ച് 17 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു. ബംഗളൂരു ഇലക്ട്രോണിക്സ് സിറ്റിയില്‍നിന്നുള്ള കോമള്‍, ഇയാളുടെ സുഹൃത്ത് മഹേഷ്, മാണ്ഡ്യ സ്വദേശി ഗംഗാധര്‍, കുട്ടിയെ ഒളിപ്പിച്ചുവച്ച വീടിന്റെ ഉടമ മഞ്ജുനാഥ് എന്നിവരും പേരുവിവരങ്ങള്‍ വ്യക്തമായിട്ടില്ലാത്ത മൂന്നു പേരുമാണ് അറസ്റ്റിലായത്. ഉജിരെയിലെ വീടിനു മുന്നില്‍വച്ചാണ് വെള്ള നിറമുള്ള ഇന്‍ഡിക്ക കാറിലെത്തിയ സംഘം കുട്ടിയെ കയറ്റിക്കൊണ്ടുപോയത്.…
Read Moreചത്തതോ, കൊന്നതോ? കാഞ്ഞങ്ങാട് പുറംകടലില്‍ തിമിംഗലത്തിന്റെ ജഡം ഒഴുകിനടക്കുന്ന നിലയില്‍
കാഞ്ഞങ്ങാട്: പുറംകടലില്‍ ഒഴുകിനടക്കുന്ന നിലയില്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. കാഞ്ഞങ്ങാട് കടപ്പുറത്തുനിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ജഡം കണ്ടെത്തിയത്. സ്വാഭാവികമായി ചത്തതാണോ വേട്ടക്കാര്‍ വെടിവച്ചുകൊന്നതാണോ എന്ന കാര്യം വ്യക്തമല്ല. ജഡം പൂര്‍ണമായും അഴുകിയ നിലയിലായതിനാല്‍ കരയ്ക്കെത്തിക്കാനായില്ല. തീരദേശ പോലീസിന്റെ പട്രോളിംഗിനിടയിലാണ് ജഡം കണ്ടെത്തിയത്. 35 മീറ്റര്‍ നീളവും ആറ് മീറ്റര്‍ വണ്ണവും കണക്കാക്കുന്നു. രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ വലിയപറമ്പിലും അഴിത്തലയിലും തിമിംഗലങ്ങള്‍ ചത്തടിഞ്ഞിരുന്നു. അതിനുശേഷം ആദ്യമായാണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തുന്നത്.
Read Moreഅട്ടിമറി വിജയം നേടി! സമൂഹമാധ്യമങ്ങളില്‍ വൈറലായി ലിജിനയുടെ നൃത്തം
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്ത് പതിനാറാം വാര്‍ഡ് മൗക്കോട് അട്ടിമറി വിജയം നേടിയ യുഡിഎഫ് സ്വതന്ത്ര ലിജിന രതീഷ് ആഹ്ലാദപ്രകടനത്തിനിടെ നടത്തിയ നൃത്തച്ചുവടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. യൂത്ത് ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനത്തിനിടെയാണ് പുതിയ പഞ്ചായത്ത് അംഗവും പാട്ടിനൊപ്പം നൃത്തച്ചുവടുകള്‍ വച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് മൗക്കോട് വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിച്ചത്. ഏഴു വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ലിജിന സിപിഎമ്മിലെ ടി.വി. സിന്ധുവിനെ അട്ടിമറിച്ചത്.
Read Moreതലശേരിയിൽ യുവാവിനെ കഴുത്തറത്ത നിലയിൽ കണ്ടെത്തി സംഭവത്തിൽ ദുരൂഹത; യുവാവ് അതീവഗുരുതരാവസ്ഥയിൽ
തലശേരി: ദുരൂഹ സാഹചര്യത്തിൽ അർധരാത്രിയിൽ യുവാവിനെ കഴുത്തറത്ത നിലയിൽ കണ്ടെത്തി. ഗോപാൽ പേട്ടയിലാണ് സംഭവം. മെഡിക്കൽ റെപ്പായ കുട്ടിമാക്കൂൽ ധന്യയിൽ അമിത്തി (34)നെയാണ് അതീവ ഗുരുതരാവസ്ഥയിൽ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴുത്തിന്റെ ഞരമ്പുകൾ മുറിഞ്ഞ നിലയിൽ ആശുപത്രിയിലെത്തിച്ച അമിത്തിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ഇയാൾ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. മുമ്പ് ഗോപാൽപേട്ടയിൽ താമസിച്ചിരുന്ന അമിത്തും മുഴപ്പിലങ്ങാടുള്ള സുഹൃത്തും ഉൾപ്പെടെ മൂന്നംഗ സംഘം ഇന്നലെ രാത്രി ഗോപാൽ പേട്ടയിലെ ആളൊഴിഞ്ഞ പറമ്പിൽ ഇരുന്ന് മദ്യപിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചു. രാത്രി പന്ത്രണ്ടിനു ശേഷം കഴുത്ത് മുറിഞ്ഞ് ചോര ഒലിക്കുന്ന നിലയിൽ അമിത്ത് സഹായം തേടി പരിസരത്തെ വീടുകളിൽ എത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. അമിത്തിന്റെ മരണമൊഴി രേഖപ്പെടുത്താനുളള ശ്രമത്തിലാണ് പോലീസ് .
Read Moreതദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല: നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് അബ്ദുള്ളക്കുട്ടി
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ലെന്ന് ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടി. പോരായ്മകൾ വിമർശനപരമായി പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കേന്ദ്ര നേതൃത്വം വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെട്ടുവെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
Read Moreവയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനുനേരെ രാത്രിയില്‍ ആക്രമണം; ആശുപത്രിയിൽ
കണ്ണൂർ: വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനുനേരെ ആക്രമണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബുധനാഴ്ച രാത്രി ഒന്‍പതോടെയാണ് കണ്ണൂർ തളിപ്പറന്പിൽ സുരേഷിനു നേർക്ക് ആക്രമണമുണ്ടായത്. തളിപ്പറന്പ് നഗരസഭയിലെ കീഴാറ്റൂർ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ വയൽക്കിളി പ്രവർത്തകയും സുരേഷ് കീഴാറ്റൂരിന്റെ ഭാര്യയുമായ ലത സുരേഷ് മത്സരിച്ചിരുന്നു. വാർഡിൽ എൽഡിഎഫ് വിജയം നേടിയതിനുപിന്നാലെ നടന്ന ആഘോഷപ്രകടനത്തിനിടെയാണു തന്നെ മർദിച്ചതെന്നു സുരേഷ് കീഴാറ്റൂർ പറഞ്ഞു. മർദനത്തിൽ പരിക്കേറ്റ സുരേഷിനെ തളിപ്പറന്പിലെ ലൂർദ് മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് സിപിഎം പ്രവർത്തകരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read More