കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാർഡ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്. യുഡിഎഫ് സ്ഥാനാർഥി സി.എം. ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഈ വാർഡിൽ സിപിഎമ്മിന് സ്വന്തം സ്ഥാനാർഥിയില്ല. ഇവിടുത്ത അഞ്ചു വാർഡിൽ നാലിടത്തും ജയിച്ചു കയറിയത് യുഡിഎഫാണ്. എൽഡിഎഫിന് വിജയം നേടാനായത് ഒരിടത്ത് മാത്രമാണ്. കഴിഞ്ഞ തവണ 11 വാർഡുകളിൽ എൽഡിഎഫ് ജയിച്ച പഞ്ചായത്താണ് ഇത്. ഒരു കാലത്ത് കോണ്‍ഗ്രസ് ശക്തികേന്ദ്രമായിരുന്ന പുല്ലൂർ പെരിയ സമീപകാലത്താണ് ഇടത്തോട്ടേക്ക് ചാഞ്ഞത്. ശരത്തിൻറെയും കൃപേഷിൻറെയും വീടുള്ള കല്യോട് വാർഡിലടക്കം പഞ്ചായത്തൊന്നാകെ പ്രചാരണവിഷയമായിരുന്നു.
Read MoreCategory: Kannur
സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ പി. ലതയ്ക്ക് തോൽവി; വാർഡ് വിട്ടുകൊടുക്കാതെ എൽഡിഎഫ്
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് നഗരസഭയില്‍ മത്സരിക്കുന്ന കീഴാറ്റൂരിലെ പ്രതിഷേധ കൂട്ടായ്മയായ വയല്‍ക്കിളികളുടെ സ്ഥാനാര്‍ഥിക്ക് തോൽവി. വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ പി. ലതയാണ് കീഴാറ്റൂരിൽ തോറ്റത്. എൽഡിഎഫ് സ്ഥാനാർഥിക്കാണ് ഇവിടെ വിജയം.
Read Moreതിരുവനന്തപുരം – മംഗലാപുരം എക്സ്പ്രസ് നാളെ മുതല്‍
പയ്യന്നൂര്‍ :കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മാവേലി, മലബാര്‍ എക്സ്പ്രസുകളും ചെന്നൈ സൂപ്പര്‍ഫാസ്റ്റും ഓടാൻ തുടങ്ങിയതിന് പിന്നാലെ നാളെ മുതല്‍ തിരുവനന്തപുരം – മംഗലാപുരം എക്സ്പ്രസും ഓടിത്തുടങ്ങും. നാളെ രാത്രി 8.50ന് തിരുവനന്തപുരത്ത് നിന്നും സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ 17-ന് രാവിലെ 8.33ന് പയ്യന്നൂരില്‍ എത്തും. തിരിച്ച് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിന്‍ 19 മുതല്‍ വൈകുന്നേരം 4.08 ന് പയ്യന്നൂരില്‍ എത്തും. മറ്റു ട്രെയിനുകളില്‍ നിലവിലുള്ളതുപോലെ യാത്രയ്ക്കായി റിസര്‍വേഷന്‍ ടിക്കറ്റ് മാത്രമാണ് അനുവദിക്കുന്നത്. ട്രെയിനുകള്‍ ഓടാന്‍ തുടങ്ങിയതോടെ എട്ട് മാസത്തിന് ശേഷം റെയില്‍വേ സ്റ്റേഷനുകള്‍ സജീവമായി തുടങ്ങിയിട്ടുണ്ട്. കാറ്ററിംഗ് സ്റ്റാളുകളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുവാന്‍ റെയില്‍വേ അധികൃതര്‍ അനുമതി നല്കി.
Read Moreതെരഞ്ഞെടുപ്പ് ഫലം; അതാതു ബൂത്തുകളിൽ ആഹ്ലാദപ്രകടനമാകാമെങ്കിലും അമിത ആഹ്ലാദം വേണ്ടെന്ന് പോലീസ്
കണ്ണൂർ: വോട്ടെണ്ണൽ ദിനത്തിൽ അമിത ആഹ്ലാദം വേണ്ടെന്ന് പോലീസ്. കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് വൻ ജനക്കുട്ടത്തെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിജയാഹ്ലാദപ്രകടനം വേണ്ടെന്ന് പോലീസിന്റെ നിർദേശം. അതാതു ബൂത്തുകളിൽ ആഹ്ലാദപ്രകടനമാകാമെങ്കിലും പഞ്ചായത്തിലുടനീളമുള്ള ആഹ്ലാദപ്രകടനം നടത്തരുതെന്ന് പോലീസ് അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ അളുകളെ പങ്കെടുപ്പിച്ച് ആഹ്ലാദ പ്രകടനം നടത്തുന്നത് രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പോലീസിനെ കൂടാതെ റാപ്പിഡ് ആക്ഷൻ ഫോഴ്സും സ്പെഷൽ പോലീസ് ടീമും ജില്ലയിലെത്തിക്കഴിഞ്ഞു.രാത്രിയിൽ വാഹനപരിശോധന ശക്തമാക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. ക്രമസമാധാന പ്രശനങ്ങളുണ്ടായാൽ പോലീസ് കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് അറിയിക്കാമെന്ന് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ അറിയിച്ചു.
Read Moreകോൺഗ്രസ് പ്രവർത്തകയുടെ കടയ്ക്കു ബോംബേറ്; ബോംബ് പൊട്ടി കടയ്ക്ക് കേടുപാടുകൾ
മട്ടന്നൂർ: മാലൂർ നിട്ടാറമ്പിൽ കോൺഗ്രസ് പ്രവർത്തകയുടെ കടയ്ക്കു നേരേ ബോംബേറ്. നിട്ടാറമ്പിലെ കടത്തനാടൻ ഉഷയുടെ കടയ്ക്ക് നേരേയാണ് ഇന്നലെ അർധ രാത്രിയിൽ ബോംബേറുണ്ടായത്. കടയുടെ മുകളിലാണ് ഉഷയും ഭർത്താവ് സുരേന്ദ്രനും കുടുംബം താമസിക്കുന്നത്. ബോംബ് പൊട്ടി കടയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണ് കടത്തനാടൻ ഉഷ. തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി വോട്ടുപിടിക്കാനും സജീവമായിരുന്നു ഉഷ. ബോംബേറ് നടന്ന കടയിൽ മാലൂർ പോലീസെത്തി അന്വേഷണം ആരംഭിച്ചു. ബോംബേറിൽ പ്രതിഷേധിച്ചു ഇന്ന് വൈകുന്നേരം നിട്ടാറമ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നുണ്ട്.
Read Moreതലശേരിയിലെ എട്ട് ലക്ഷത്തിന്റെ കവർച്ച; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി ചെന്നൈയിൽ പിടിയിൽ
തലശേരി: പട്ടാപ്പകൽ നഗരമധ്യത്തിൽ മുഖത്ത് മുളക് പൊടി വിതറി എട്ട് ലക്ഷം കവർന്ന കേസിൽ മുഖ്യസൂത്രധാരൻ ചെന്നൈയിൽ പിടിയിൽ. വടക്കുമ്പാട് സ്വദേശി നിഹാലിനെ (28) യാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് അധികൃതർ പിടികൂടിയത്. പോലീസ് ചെന്നൈയിലെത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തലശേരിയിലെത്തിച്ചു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിഹാൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് സിഐ കെ. സനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ അക്രമി സംഘത്തിലെ രണ്ട് പേർ അറസ്റ്റിലായി. കണ്ണൂർ വാരം വലിയന്നൂർ സ്വദേശി റുഖിയ മൻസിലിൽ അഫ്സലാണ് നേരത്തെ അറസ്റ്റിലായത്. വയനാട്ടിൽ നിന്നാണ് അഫ്സലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ റിമാൻഡിലാണുള്ളത്. ഓപ്പറേഷനു ശേഷം അക്രമിസംഘം രക്ഷപ്പെട്ട മാരുതി സ്വിഫ്റ്റ് കാറ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂർ സ്വദേശി നൂർ തങ്ങൾ എന്നിവരുൾപ്പെടെ…
Read Moreഭരണവിരുദ്ധത തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും, കേരളം യുഡിഎഫ് തൂത്തുവാരും; ആത്മവിശ്വാസത്തോടെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. തെരഞ്ഞെടുപ്പിൽ നിറഞ്ഞ ആത്മവിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലബാറിലും കേരളത്തിലാകെയും യുഡിഎഫ് തൂത്തുവാരുമെന്നും ഭരണവിരുദ്ധ വികാരം ശക്തമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങൾക്ക് പ്രതീക്ഷ യുഡിഎഫിൽ മാത്രമെന്നും തെരഞ്ഞെടുപ്പ് ഫലത്തോടെ അതു വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Read Moreവടിവാൾ കാണിച്ച് യുവാവ് ലോറി ഡ്രൈവറുടെ മൊബൈൽ ഫോൺ കവർന്നു; സംഭവം ചാവശേരിയിൽ
ചാവശേരി: ചാവശേരിയിൽ വടി വാളുമായെത്തിയ യുവാവ് ലോറി ഡ്രൈവറുടെ മൊബൈൽ ഫോൺ കവർന്നു. ഇന്നു പുലർച്ചെ നാലോടെ ചാവശേരി പി.കെ.കാദർ കുട്ടി മെമ്മോറിയൽ എൽപി സ്കൂളിന് മുന്നിലായിരുന്നു സംഭവം. ചാവശേരി യൂണിറ്റി ട്രേഡേഴ്സിലേക്ക്കോയമ്പത്തൂരിൽ നിന്നു സാധനങ്ങളുമായെത്തിയ നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ കാസർഗോഡ് സ്വദേശി നസീർ അഹമ്മദിന്റെ വില പിടിപ്പുള്ള മൊബൈൽ ഫോണാണ് കവർന്നത്. പുലർച്ചെയെത്തിയ ലോറി കടയ്ക്ക് മുന്നിൽ നിർത്തിയിട്ടതായിരുന്നു. വടിവാളുമായെത്തിയ യുവാവ് യൂനിറ്റി ട്രേഡേഴ്സിന്റെ മുൻവശത്തെ സി സി ടിവി കാമറ വാൾ ഉപയോഗിച്ച് പൊളിക്കുകയും ലോറിയിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവറെ വടി വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു. യൂനിറ്റി ട്രേഡേഴ്സ് ഉടമ മട്ടന്നൂർ പോലീസിൽ പരാതി നൽകി.
Read Moreമകൾക്ക് പീഡനം! ചെറുപുഴയിൽ അമ്മയ്ക്കും കാമുകനുമെതിരേ കേസ്; സംഭവം ആരോടും പറയരുതെന്ന് അമ്മ പറഞ്ഞതായി പെണ്‍കുട്ടി
ചെറുപുഴ: മകളെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയ്ക്കും കാമുകനുമെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. വയക്കര സ്വദേശിനിയായ 16 കാരിയുടെ പരാതിപ്രകാരമാണ് ചെറുപുഴ പോലീസ് കേസെടുത്തത്. കഴിഞ്ഞവർഷമാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി 10-ാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്വന്തം വീട്ടിൽ വച്ചാണ് അമ്മയുടെ കാമുകന്റെ പീഡനത്തിനിരയായത്. പെൺകുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞെങ്കിലും സംഭവം ആരോടും പറയരുതെന്ന് അമ്മ അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ബന്ധുക്കളോട് ഇക്കാര്യം പറയുകയും ബന്ധുക്കളുടെ നിർദേശപ്രകാരം ചെറുപുഴ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.
Read Moreഉച്ചഭക്ഷണം കഴിഞ്ഞ് മുറ്റത്തേക്കിറങ്ങി, അതാ ഉമ്മറത്ത് കറുപ്പില്‍ വെളുത്ത വലയങ്ങളുള്ള പാമ്പ്; പിന്നെ നടന്നത്…
ചിറ്റാരിക്കാല്‍: വീടിന്റെ ഉമ്മറത്തുനിന്നും രാജവെമ്പാലയെ പിടികൂടി. കമ്പല്ലൂരിലെ പി.എം. അലിയുടെ വീട്ടുമുറ്റത്താണ് പാമ്പിനെ കണ്ടെത്തിയത്. ഇന്നലെ ഉച്ചഭക്ഷണം കഴിഞ്ഞ് മുറ്റത്തേക്കിറങ്ങിയപ്പോഴാണ് കറുപ്പില്‍ വെളുത്ത വലയങ്ങളുള്ള പാമ്പ് ഉമ്മറത്തെ കോഴിക്കൂടിനടുത്തേക്ക് ഇഴഞ്ഞുപോകുന്നത് അലി കണ്ടത്. ലക്ഷണങ്ങളില്‍ നിന്ന് രാജവെമ്പാലയാണെന്ന സംശയമുണ്ടായതോടെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പാമ്പ് മറ്റെങ്ങോട്ടും പോകാതിരിക്കാന്‍ വീട്ടുകാര്‍ സ്ഥലത്ത് കാവല്‍നിന്നു. വൈകുന്നേരം നാലോടെ കാഞ്ഞങ്ങാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശേഷപ്പ, പാമ്പ് പിടുത്തക്കാരന് പനയാലിലെ കെ.പി. സന്തോഷ്, ശരത് ഗോപാല്‍ എന്നിവര്‍ സ്ഥലത്തെത്തി. കോഴിക്കൂടിനടുത്ത് ഉണ്ടായിരുന്ന അലമാരയുടെ അടിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തി പിടികൂടിയത്. പാമ്പിനെ പിന്നീട് വനംവകുപ്പ് അധികൃതര്‍ വനത്തില്‍ കൊണ്ടുവിട്ടു.
Read More