കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ലീഗിലെ പൊട്ടിത്തെറി ജില്ലാ നേതൃമാറ്റത്തിലേക്ക് വരെ നീങ്ങിയേക്കും. ജില്ലാ നേതൃത്വത്തിലെ ചിലർ ചർച്ചകൾ പോലും നടത്താതെ ഏകപക്ഷീയമായ തീരുമാനം നടപ്പിലാക്കിയെന്ന് കാണിച്ച് സംസ്ഥാന നേതൃത്വത്തിന് രേഖാമൂലം പരാതി നൽകാനുള്ള നീക്കത്തിലാണ് ജില്ലാ ഭാരവാഹികളിൽ ചിലർ. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇതിനകം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നേരത്തെ തന്നെ ജില്ലാ നേതൃത്വത്തിന്റെ ചില നിലപാടുകൾക്കെതിരേ ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർകകും അമർഷമുണ്ടായിരുന്നു. കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് ഇത് പൊട്ടിത്തെറിയിലെത്തിയത്. താണ ഡിവിഷനില്‍ നിന്ന് ജയിച്ച കെ. ഷബീനയുടെയും തായത്തെരുവിൽ നിന്നു ജയിച്ച ഷമീമ ഇസ്ലാഹിയയുടെ പേരുകളുമായിരുന്നു ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ഉയർന്നുവന്നത്. ആരാകണം ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയെന്നത് നിശ്ചയിക്കാൻ ഞായറാഴ്ച ലീഗ് കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ കോർപറേഷൻ സമിതി യോഗം വിളിച്ചു ചേർത്തിരുന്നു. എന്നാൽ ജില്ലാ…
Read MoreCategory: Kannur
ഈ നഗരത്തിന് ഇതെന്തുപറ്റി ? തെരുവ് വിളക്കുകളില്ല, തളിപ്പറന്പ് മാർക്കറ്റിൽ മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരും വിലസുന്നു
തളിപ്പറമ്പ്: തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ ഇരുട്ടിന്റെ മറവിൽ തളിപ്പറന്പ് മാർക്കറ്റ് പരിസരം രാത്രികാലങ്ങളിൽ തളിപ്പറന്പ് മാർക്കറ്റ് മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറുന്നു. മാർക്കറ്റിൽ സന്ധ്യകഴിഞ്ഞ് സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ വെളിച്ചമില്ലാത്തതു കാരണം ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇരുട്ടിന്റെ മറവിൽ പിടിച്ചുപറിക്കാർ ഉൾപ്പെടെയുള്ളവരെ ഭയന്നാണ് സന്ധ്യയ്ക്ക് ശേഷം ആളുകൾ മാർക്കറ്റിലെത്തുന്നത്. ന്യൂസ്കോര്‍ണര്‍ റോഡിലും മെയിന്‍ റോഡിലും സമാന സാഹചര്യമാണ്.
Read Moreമത്തിയും മറ്റ് മത്സ്യ കറികളും ഉണ്ടാക്കാൻ സൂപ്പര്‍! ഷിംജിത്തിന്റെ കൃഷിയിടത്തിലെ പുളി വെണ്ട കൗതുകമാകുന്നു
മട്ടന്നൂർ: തില്ലങ്കേരിയിലെ ജൈവ കർഷകനായ ഷിംജിത്തിന്റെ കൃഷിയിടത്തിലെ അപൂർവ സസ്യമായ പുളിവെണ്ട കൗതുകമാകുന്നു. മത്തിപ്പുളി, മീൻപുളി എന്നീ പേരുകളിലുമാണ് വടക്കൻ കേരളത്തിൽ അറിയപ്പെടുന്നത്. മത്തിയും മറ്റ് മത്സ്യ കറികളും ഉണ്ടാക്കാൻ ഇത് ഉപയോഗിച്ചിരുന്നു. ചുവന്ന കായയും പച്ച നിറത്തിലുള്ള കായയും ഉണ്ടാകുന്ന പുളിവെണ്ടയുണ്ട്. ഇളം പുളിരസം ആസ്വദിച്ച് ഇത് പച്ചയായും കഴിക്കാറുണ്ട്. വിറ്റാമിൻ സി ഇതിൽ നന്നായി അടങ്ങിയിട്ടുണ്ട്. ഇത് അന്യം നിന്നുപോയെങ്കിലും ഷിംജിത്തിന്റെ കൃഷിയിടത്തിൽ പുളിവെണ്ട ധാരാളമുണ്ട്. ഒരു കാലത്ത് നാട്ടിൻ പുറങ്ങളിൽ ഏറെ ഉണ്ടായിരുന്ന അപൂർവ സസ്യമാണിത്. അര ഏക്കറോളം സ്ഥലത്താണ് പുളിവെണ്ട പരന്നു കിടക്കുന്നത്. മഞ്ഞൾ കൃഷിക്കിടയിൽ നട്ട പുളിവെണ്ടയുടെ വിത്ത് വീണും നിരവധി തൈകൾ ഉണ്ടാകുന്നുണ്ടെന്നും വിളവെടുപ്പിനായതായും ഷിംജിത്ത് പറയുന്നു.
Read Moreവലിയ വില നൽകേണ്ടി വരും! കോവിഡ് ജാഗ്രതാ പരിശോധനകളില്‍ പിഴയൊടുക്കിയവര്‍ക്ക് ഇരുട്ടടി
പയ്യന്നൂര്‍: കോവിഡ് ജാഗ്രതയുടെ ഭാഗമായി പോലീസ് സ്റ്റേഷനുകളില്‍ പിഴയൊടുക്കി തടിയൂരിയവരോട് വീണ്ടും പിഴയൊടുക്കാന്‍ കോടതിയുടെ നോട്ടീസ്. ഇതോടെ പോലീസ് സ്റ്റേഷനുകളില്‍ പിഴയൊടുക്കിയവർ വീണ്ടും പിഴയടക്കേണ്ട ഗതികേടിലായി. പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിവര്ക്ക് മുന്നില്‍ നിസഹായരായി കൈമലര്‍ത്തുകയാണ് പോലീസ്. കൊറോണ ജാഗ്രതയുടെ ഭാഗമായി മാസ്ക് ധരിക്കാത്തവരും ആവശ്യമായ രേഖകള്‍ ഇല്ലാതെ വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവരുമാണ് ഇപ്പോള്‍ വെട്ടിലായത്. സര്‍ക്കാരിന്റെ അന്നത്തെ നിര്‍ദ്ദേശമനുസരിച്ച് പോലീസ് സ്റ്റേഷനുകളില്‍ പിഴയൊടുക്കിയാണ് പലരും തടിയൂരിയത്. കോടതികളില്‍ പിഴയൊടുക്കാമെന്ന് സമ്മതിച്ചവരും ഉണ്ട്. പിന്നീട് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയപ്പോള്‍ പോലീസ് സ്റ്റേഷനുകളില്‍ പിഴയൊടുക്കുന്ന നടപടികള്‍ നിര്‍ത്തുകയായിരുന്നു. ഇതോടെ എല്ലാ കേസുകളുടേയും ഫയലുകള്‍ കോടതിയിലെത്തി. കോടതിയുടെ തുടര്‍നടപടികളുടെ ഭാഗമായി പിഴയൊടുക്കുന്നതിനുള്ള നോട്ടീസെത്തിയപ്പോള്‍ ആദ്യം പോലീസ് സ്റ്റേഷനുകളില്‍ പിഴയൊടുക്കിയവരും വീണ്ടും പിഴയടക്കേണ്ട ഗതികേടിലായി. മാസ്ക്ക് ധരിക്കാത്തതിന് പോലീസ് സ്റ്റേഷനുകളില്‍ പിഴയടച്ചവരും ഇപ്പോള്‍ ഇതേഗതി വരുമോയെന്ന ആശങ്കയിലാണ്.
Read Moreബാലേട്ടൻ! എല്ലാവരോടും പ്രത്യേക വാത്സല്യമായിരുന്നു ഇദ്ദേഹത്തിന്; മന്പറത്തിന്റെ കെ.വി.കെ ഇനി ഓർമകളിൽ
കൂത്തുപറമ്പ്: മമ്പറം ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പായിരുന്ന കെ.വി.കെ. എന്നറിയപ്പെട്ട കെ.വി.കെ ബാലൻ ഓർമയായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിതനായ ഇദ്ദേഹം വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. എല്ലാവരോടും പ്രത്യേക വാത്സല്യമായിരുന്നു ഇദ്ദേഹത്തിന്. ബാലേട്ടൻ പേരെടുത്തു വിളിക്കുമ്പോഴും സംസാരിക്കുമ്പോഴും ഇദ്ദേഹത്തിന്റെ വാക്കുകളിൽ തുളുമ്പിയിരുന്ന സ്നേഹം അനുഭവിച്ചറിഞ്ഞവരാണ് പ്രദേശവാസികളിൽ ഓരോരുത്തരും. നാടിന്റെ സന്തോഷത്തിലും സങ്കടത്തിലും ഒരു പോലെ പങ്കുചേർന്ന ഒരു മനുഷ്യൻ. കുഞ്ഞിന്റെ പേരിടൽ ചടങ്ങായാലും വീടിന്റെ കുറ്റിയടിയായാലും കല്യാണചടങ്ങോ മരണ വീടോ ആയിക്കൊള്ളട്ടെ, നാട്ടിലെ ഓരോ കുടുംബത്തിന്റെയും എല്ലാ സുഖ ദുഃഖ വേളയിലും താങ്ങും തണലുമായി ഇദ്ദേഹം നിലകൊണ്ടു. എല്ലായിടത്തും ആദ്യം എത്തി എല്ലാം കഴിഞ്ഞ് അവസാനം പോകുന്നതായിരുന്നു ശീലം. കല്യാണം കഴിക്കാത്ത ഇദ്ദേഹം ആയിരക്കണക്കിന് വിവാഹങ്ങൾ മംഗളകരമായി നടത്തി. മരിച്ച വീട്ടിൽ കയറിചെല്ലുമ്പോൾ ഏത് സമയത്തായായാലും ഉമ്മറത്തു ഉണ്ടാകുമായിരുന്നു ബാലേട്ടൻ. നിസ്വാർത്ഥമായ പൊതു പ്രവർത്തനം എങ്ങനെയാവണമെന്നതിന് മാതൃകയായിരുന്നു ഇദ്ദേഹം. ബീഡി…
Read Moreയുവാവിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച കേസ്! മുഖ്യപ്രതി അറസ്റ്റിൽ; കൊല്ലാനുള്ള കാരണമായി പറയുന്നത് ഇങ്ങനെ…
തലശേരി: ഗോപാൽ പേട്ടയിൽ വച്ച് യുവാവിനെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കുട്ടിമാക്കൂൽ ധന്യയിൽ അമിത്തി (34) നെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യ പ്രതി മുഴപ്പിലങ്ങാട് സ്വദേശി ഹിബാലിനെ (21) യാണ് സിഐ കെ.സനൽകുമാർ, എഎസ്ഐ രാജീവൻ വളയം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഘർഷത്തിൽ കൈക്ക് സാരമായി പരിക്കേറ്റ് ഒമ്പത് തുന്നലുകളുള്ള പ്രതി പ്ലാസ്റ്റിക്ക് സർജറിക്ക് തയാറെടുക്കുന്നതിനിടയിലാണ് പോലീസിന്റെ വലയിലാക്കുന്നത്. കണ്ണൂർ , കോഴിക്കോട് ജില്ലകളിൽ ഒളിവിൽ കഴിയവെ വിവിധ ആശുപത്രികളിൽ പ്രതി ചികിത്സ തേടുകയും ചെയ്തിരുന്നു. ഓൺ ലൈൻ സംവിധാനത്തിലൂടെ വില്പന നടത്തുന്ന മൂർച്ചയേറിയ പ്രത്യേകതരം കത്തി ഉപയോഗിച്ചാണ് അമിത്തിന്റെ കഴുത്ത് മുറിച്ചതെന്ന് ഹീബാൽ പോലീസിനു മൊഴി നൽകി. ഇയാളുടെ സുഹൃത്ത് പൊന്നു എന്ന ദിൽജിത്താണ് കത്തി…
Read Moreകൊട്ടിയൂരിൽ ബിജെപി- ഡിവൈഎഫ്ഐ സംഘർഷം; 2 പേർക്ക് പരിക്ക്; ഗർഭിണിയെ വീട്ടിൽ കയറി മർദിച്ചെന്ന് പരാതി
കൊട്ടിയൂർ: പാലുകാച്ചിയിൽ ബിജെപി-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്. ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവും സിപിഎം കൊട്ടിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പാലുകാച്ചിയിലെ ഞൊണ്ടിക്കൽ ജോയൽ ജോബ് (26), ഡിവൈഎഫ്ഐ പാലുകാച്ചി യൂണിറ്റ് വൈസ് പ്രസിഡന്റ് പുതനപ്ര അമൽ(23) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരെയും തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ കൊടി ഉയർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കൊടി ഉയർത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ ഒരു സംഘം ബിജെപി പ്രവർത്തകർ തടഞ്ഞെന്നു പറയുന്നു. ഇതേ തുടർന്ന് പ്രതിഷേധ പ്രകടനം നടത്തി ഡിവൈഎഫ്ഐ പ്രവർത്തകർ കൊടി ഉയർത്തി. തുടർന്നു നടന്ന പ്രതിഷേധ യോഗത്തിലേക്ക് ബിജെപി-ആർഎസ്എസ് പ്രവർത്തകർ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി പ്രകോപനം സൃഷ്ടിച്ചും പ്രവർത്തകരെ അക്രമിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ-സിപിഎം നേതൃത്വം ആരോപിച്ചു. ഇതിനു പിന്നാലെ…
Read Moreകടവത്തൂർ മേഖലയിൽ വീടുകൾക്ക് നേരെ ബോംബേറ്, പീഡനക്കേസ് പ്രതിയുടെ ബൈക്ക് കത്തിച്ചു
തലശേരി: പാനൂർ കടവത്തൂർ മേഖലയിലുണ്ടായ സംഘർഷത്തിൽ നാലു വീടുകൾക്ക് നേരെ ബോം ബേറ്. ബൈക്ക് കത്തിച്ചു. പാലത്തായി പീഡന കേസിൽ പ്രതി ചേർക്കപ്പെട്ട പദ്മരാജന്റെ ബൈക്കാണ് കത്തിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച സുലൈഖയുടെ വീടിന് നേരെയാണ് ആദ്യ ബോംബേറ് നടന്നത്. ഇതിനു പിന്നാലെ ഒരുമ നഗറിലെ ലീഗ് പ്രവർത്തകൻ വാർപ്പിൽ നാസറുടെ വീടിനും ബിജെപി. സ്ഥാനാർത്ഥിയായി മൽസരിച്ച പെരുവാമ്പ്ര ഷാനിമയുടേയും, ബി.ജെ പി പ്രവർത്തകൻ കണിയാം കുന്നുമ്മൽ ജയപ്രകാശിന്റെ വീടുകൾക്കു നേരെയും ബോംബേറുണ്ടായി. നാസറിന്റെ വീട്ടു മതിലിനും ഷാനിമയുടെ വീട്ടു ഗേറ്റിന്റെ തൂണിനും ജയപ്രകാശന്റെ വീടിലെ കുളിമുറിയുടെ ജനൽ ഗ്ലാസിനും കേടുപറ്റി. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അക്രമം. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് പത്മരാജന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ചത്. വീട്ടിൽ പത്മരാജന്റെ അമ്മ ചീരുവും സഹോദരൻ മുകുന്ദനുമാണ് താമസം. സംഭവത്തിന് പിന്നിൽ…
Read Moreകോണ്‍ഗ്രസുമായി രഹസ്യ ചര്‍ച്ച! പയ്യന്നൂര്‍ ബിജെപിയിലും പൊട്ടിത്തെറി; മുന്‍കൈ എടുത്ത കോണ്‍ഗ്രസ് നേതാവും ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളും വെട്ടില്‍
പയ്യന്നൂര്‍: പയ്യന്നൂരിലെ ബിജെപി നേതൃത്വം തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തി. ഈ വിവരം പുറത്തായതിനെ തുടര്‍ന്ന് പയ്യന്നൂരിലെ ബിജെപിയിലും പൊട്ടിത്തെറി. രഹസ്യചര്‍ച്ച നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഉന്നതനേതൃത്വം നടപടിക്ക്. ചര്‍ച്ചക്ക് കളമൊരുക്കി മധ്യസ്ഥം വഹിക്കാന്‍ മുന്‍കൈ എടുത്ത കോണ്‍ഗ്രസ് നേതാവും ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളും വെട്ടില്‍. കെപിസിസി നിയോഗിച്ച സുപ്രധന ചുമതലയുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലാണ് ബിജെപി-കോണ്‍ഗ്രസ് രഹസ്യയോഗം നടന്നത്. ഈ കോണ്‍ഗ്രസ് നേതാവിന്റെ മധ്യസ്ഥതയിലാണ് ബിജെപി നേതാക്കളുടെ താത്പര്യ പ്രകാരം ചര്‍ച്ചക്ക് കളമൊരുക്കിയത്. ചര്‍ച്ചയില്‍ പയ്യന്നൂരിലെ മൂന്ന് ബിജെപി നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തുവെന്ന വിവരമാണ് പുറത്ത് വരുന്നത്. കോണ്‍ഗ്രസ് മുക്ത മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ ഈ നടപടിയെപ്പറ്റി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിജെപി നേതൃത്വം അതീവ ഗൗരവത്തോടെയാണ് വിഷയത്തെ നോക്കിക്കാണുന്നത്. പയ്യന്നൂരിലെ ബിജെപിയിലും ഈ…
Read Moreഉള്ളിൽ കയറിയാൽ “ഒന്നുകിൽ പാട്ടു പാടണം, അല്ലെങ്കിൽ തള്ളിപിടിക്കണം”! ഈ കംഫർട്ട് സ്റ്റേഷൻ ഒട്ടും കംഫർട്ടല്ല
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെത്തുന്നവര്‍ക്ക് അത്യവശ്യമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നാല്‍ കണ്ണും മൂക്കും പൊത്തി വേണം നഗരസഭ നിര്‍മിച്ച പൊതു ശുചിമുറി ഉപയോഗിക്കാന്‍. പണം കൊടുത്ത് ഉപയോഗിക്കുന്നതാണെങ്കിലും വൃത്തി എന്നത് സ്വപ്നത്തിൽ മാത്രം. ലക്ഷങ്ങൾ മുടക്കി നിർമിച്ച ശൗചാലയം ഉപയോഗിക്കുന്നവർ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിൽ പറഞ്ഞതു പോലെ ഒന്നുകിൽ ഉള്ളിൽ കയറിയാൽ പാട്ടു പാടണം, അല്ലെങ്കിൽ വാതിൽ തള്ളിപിടിക്കണം. കാരണം വാതിലുകൾ പൂട്ടാൻ സംവിധാനമില്ലെന്നതു തന്നെ. ഈ ശൗചാലയം ഒരുതവണ ഉപയോഗിച്ചാല്‍ പോലും അസുഖം ഉറപ്പ്. മിക്ക യാത്രക്കാരും ഗതികേട് കൊണ്ടാണ് ഇവിടേക്ക് കയറുന്നത്. ശൗചാലയത്തില്‍ പണം വാങ്ങാന്‍ മാത്രമായാണ് ആളുകള്‍ ഇരിക്കുന്നത്. നടത്തിപ്പുകാർ വൃത്തിയാക്കാൻ തയാറാകുന്നില്ല. എന്നാൽ ഇതെല്ലാം പരിശോധിക്കേണ്ട നഗരസഭ ആരോഗ്യ വിഭാഗമാകട്ടെ ഇതൊന്നും കണ്ടില്ലെന്നും നടിക്കുകയാണ്.
Read More