എം.വി. അബ്ദുൾ റൗഫ് മയ്യിൽ: മയ്യിലെ വ്യാപാരിയുടെ പണം കവർന്ന സംഭവത്തിൽ രണ്ട് ഇറാനിയൻ സ്വദേശികൾ അറസ്റ്റിൽ. മാജിദ് (32), മുഹ്സിൻ (45) എന്നിവരെയാണ് മയ്യിൽ എസ്ഐ വി.ആർ. വിനീഷ്, എഎസ്ഐ എ. ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചേർത്തലയിലെ മെറ്റൽ ഏജൻസിയിൽ നിന്ന് 34,000 രൂപ കവർന്ന കേസിൽ അറസ്റ്റിലായി മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ എട്ടിന് രാത്രിയാണ് മയ്യിൽ എട്ടിൽ പഴം-പച്ചക്കായ് വ്യാപാരം നടത്തുന്ന ശ്രീനിവാസ 80, 000 ഓളം രൂപ കവർന്നത്. കാറിലെത്തിയ നാലംഗസംഘം കടയുടെ അമ്പത് മീറ്ററോളം ദൂരെ കാർ നിർത്തിയ ശേഷം രണ്ടു പേർ കടയിലെത്തുകയും സെയിൽസ്മാൻ മിഥിലാജിനോട് പഴം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഡോളർ നൽകിയെങ്കിലും സ്വീകരിക്കില്ലെന്ന് അറിയിച്ചതോടെ…
Read MoreCategory: Kannur
1,500 രൂപയ്ക്ക് വാങ്ങിയ 10 ലിറ്റര്‍ മദ്യം! മംഗളൂരുവിലെ ‘മാലിന്യം’ ഇവിടെ ഒന്നാംതരം മദ്യം
മഞ്ചേശ്വരം: മംഗളൂരുവിലെ ബാറുകളില്‍ ഒഴിച്ചുകൊടുക്കുന്നതിനിടെ പാഴാകുന്നതും ഉപയോഗിച്ച കുപ്പികളില്‍ ബാക്കിവരുന്നതുമായ മദ്യം താരതമ്യേന ചെറിയ വിലയ്ക്ക് ശേഖരിച്ച് കാസര്‍ഗോട്ടേക്ക് കടത്തുന്ന സംഘത്തിലെ കണ്ണി പിടിയില്‍. പയ്യന്നൂര്‍ കോറോം സ്വദേശി സുഗതനെ (42) യാണ് മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്. 10 ലിറ്റര്‍ മദ്യം ഉള്‍ക്കൊള്ളുന്ന കന്നാസുമായി ബസില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. മംഗളൂരുവിലെ ഏജന്റുമാരില്‍ നിന്ന് 1,500 രൂപയ്ക്കാണ് ഇത് വാങ്ങിയതെന്ന് ഇയാള്‍ വെളിപ്പെടുത്തി. ഇത്തരത്തില്‍ ബാറുകളില്‍ നിന്ന് മദ്യം ശേഖരിച്ച് വില്‍പ്പന നടത്തുന്ന വിപുലമായ സംഘം തന്നെ മംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Read Moreഇങ്ങനെയും സ്വര്‍ണം കടത്താം, പക്ഷേ പണിപാളി! കണ്ണൂർ വിമാനത്താവളത്തിൽ അരക്കിലോ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച അര കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി. ഇന്നു പുലർച്ചെ ഒന്നോടെ ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വടകര പാറക്കടവ് സ്വദേശി ഫാസിലിൽ നിന്നാണ് 23 ലക്ഷത്തി 24000 രൂപ വിലമതിക്കുന്ന 463 ഗ്രാം തൂക്കം വരുന്ന സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കി മൂന്ന് ഗുളിക മാതൃകയിലുള്ള സ്വർണമാണ് പിടികൂടിയത്. വിമാന യാത്രക്കാരുടെ ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. പരിശോധനയിൽ കസ്റ്റംസ് അസി.കമ്മീഷണർ മധുസൂദനൻ ഭട്ട്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, യദു കൃഷ്ണ, കെ.വി.രാജു, സന്ദീപ് കുമാർ, സോനിത്ത് കുമാർ എന്നിവർ പങ്കെടുത്തു.
Read Moreകൈവിടല്ലേ പ്രതിരോധം! കോവിഡ് രണ്ടാംതരംഗത്തിന് സാധ്യത; കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും
കാസർഗോഡ്: കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത പരിഗണിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ താഴെ പറയുന്ന പ്രകാരം കൂടുതല്‍ കര്‍ശനമാക്കും. ഹോട്ടലുകള്‍ രാത്രി ഒമ്പതുവരെ ജില്ലയില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം രാത്രി ഒമ്പത് വരെ മാത്രമേ അനുവദിക്കു. രാത്രി 11 വരെ തുറക്കാന്‍ അനുവദിക്കണമെന്ന ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന് നല്കിയ അപേക്ഷയിലാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് സമയം നീട്ടാനാവില്ലെന്ന് കളക്ടര്‍ അറിയിച്ചത്. തട്ടുകടകളില്‍ പാഴ്സല്‍ മാത്രം തട്ടുകടകള്‍ക്ക് വൈകുന്നേരം വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പാഴ്സല്‍ മാത്രമേ വിതരണം ചെയ്യാന്‍ അനുമതിയുള്ളൂ. തട്ടുകടകള്‍ക്ക് സമീപം നിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. നിയമ വിരുദ്ധമായ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കും. തട്ടുകടകള്‍ നിയമം ലംഘനം തുടര്‍ന്നാല്‍ നടപടി കര്‍ശനമാക്കുന്നതിന് മാഷ് പദ്ധതിയുടെ ഭാഗമായ അധ്യാപകരെ ചുമതലപ്പെടുത്തി.…
Read Moreഫാഷൻ ഗോൾഡ് തട്ടിപ്പ്: കണ്ണൂരിലെ കേസുകളിൽ കമറുദ്ദീനെ ചോദ്യം ചെയ്യാൻ അനുമതി
കണ്ണൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കേസുകളിൽ മുഖ്യപ്രതിയുമായ എം.സി കമറുദ്ദീനെ ചോദ്യം ചെയ്യാൻ അനുമതി. പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിലാണ് കോടതിയുടെ അനുമതി. വെള്ളിയാഴ്ച കണ്ണൂർ സെൻട്രൽ ജയിലിലെത്തി ക്രൈം ബ്രാഞ്ച് സംഘം കമറുദ്ദീനെ ചോദ്യം ചെയ്യും. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ നവംബര്‍ ഏഴിനാണ് മഞ്ചേശ്വരം എംഎൽഎ എം.സി. കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. റിമാൻഡിൽ കഴിയവേ നേരത്തെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം. സി കമറുദ്ദീനു ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഡിസ്ചാർജ് ചെയ്ത കമറുദ്ദീനെ കഴിഞ്ഞദിവസം ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു.
Read Moreഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്..! പോലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന തട്ടിപ്പ്
ഇരിട്ടി: ഓൺലൈൻ വ്യാപാര ശൃംഖല ഇടപാടുകാർക്ക് അയച്ച 11 ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംഭവത്തിന് പിന്നിൽ വൻ തട്ടിപ്പ് സംഘമെന്ന് പോലീസ്. ഫ്ലിപ്കാർട്ട് വിപണന ശൃംഖല മുഖേന ഇടപാടുകാർക്ക് അയച്ച 31 ഫോണുകളും ഒരു കാമറയുമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഫ്ലിപ്കാർട്ട് സാമഗ്രികൾ ഇടപാടുകാർക്ക് എത്തിച്ചു നൽകുന്നതിന് ചുമതലയുള്ള എന്റേർസ് സ്പോർട്സ് ട്രാൻസ്പോർട്ട് ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ഏരിയ മാനേജർ പി.രാജു നൽകിയ പരാതിയിൽ ഇരിട്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തു വരുന്നത്. ഓൺലൈൻ വ്യാപാര ശൃംഖലയെ കന്പളിപ്പിച്ചത്. ഉല്പന്നങ്ങൾക്ക് വില തീരെ കുറവുള്ള സമയത്ത് വ്യാജ വിലാസം രജിസ്റ്റർ ചെയ്തു വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുന്നതിനായി ഓർഡർ നൽകുന്നു. ശേഷം ഇവ എത്തിയശേഷം സാധനം കൈപ്പറ്റിയ ശേഷം പെട്ടിയിൽ ഡ്യൂപ്ലിക്കേറ്റ് സാധനം കയറ്റി തിരിച്ചയക്കും. പണം കമ്പനിക്ക്നൽകാതിരിക്കുകയും…
Read Moreഅത് ‘വെറും വെറുതെ’യല്ലായിരുന്നു! കണ്ണൂർ ടൗൺ പോലീസിനെ മൂൾമുനയിൽ നിർത്തിയ രാത്രി…
കണ്ണൂർ: തിങ്കളാഴ്ച രാത്രി കണ്ണൂർ സ്പെഷൽ ബ്രാഞ്ചിൽ നിന്നും ടൗൺ പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വന്നത്. ചാലാട് ഒരു വീട് ആക്രമിക്കുന്നു എന്നതായിരുന്നു ഫോൺ സന്ദേശം. ടൗൺ സ്റ്റേഷനിൽ നിന്നും ഉടൻ പോലീസ് സംഘം ചാലാടിലേക്ക് കുതിച്ചു. പഞ്ഞിക്കൈയിലെ എ. രേണുകയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. പോലീസ് വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെ സ്പെഷൽ ബ്രാഞ്ചിന് മറ്റൊരു കോൾ വന്നു. കൊറ്റാളി അത്താഴക്കുന്നിലെ സിപിഎം ഓഫീസിനു നേരെ അക്രമം നടക്കുന്നുവെന്നാണ് ഫോൺ സന്ദേശത്തിലുണ്ടായിരുന്നത്.സ്പെഷൽ ബ്രാഞ്ചിലേക്ക് നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് വിവരങ്ങൾ കൈമാറിയത്. തെരഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് പോലീസിനുള്ളതുകൊണ്ട് പെട്ടെന്നു തന്നെ ചാലാട് നിന്നും പോലീസ് സംഘം അത്താഴക്കുന്നിലേക്കു പുറപ്പെട്ടു. വഴിയിൽ വച്ച് വീണ്ടും കോളെത്തി. കൊറ്റാളിയിൽ നിർത്തിയിട്ട മൂന്ന് ബസുകൾക്കു നേരെ അക്രമം നടന്നിട്ടുണ്ടെന്നാണ് വിവരം.…
Read Moreഡബിളാ… ഡബിള്‍.. ഇവിടെയും കണ്ടു, അവിടെയും കണ്ടു! ഒരേ സമയം രണ്ടിടത്ത് മത്സരിച്ച് എൻഡിഎ സ്ഥാനാർഥി; സിറ്റിംഗ് സീറ്റ് വേണ്ടെന്ന് നേതാവ്; അന്തംവിട്ട് പ്രവർത്തകർ
തലശേരി: ഒരേ സമയം രണ്ട് സ്ഥാനങ്ങളിലേക്ക് മത്സരിച്ച് എൻഡിഎ സ്ഥാനാർഥി. ബിജെപി കൂത്തുറമ്പ് മണ്ഡം വൈസ് പ്രസിഡന്റായ കെ.പി മഞ്ജുഷയാണ് കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ 21ാം വാർഡിലേക്കും, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് കോട്ടയം ഡിവിഷനിലേക്കും ജനവിധി തേടുന്നത്. കഴിഞ്ഞ തവണയും ഇവർ മത്സര രംഗത്തുണ്ടായിരുന്നു. ഇത്തവണ വിജയം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മഞ്ജുഷ. വീടുകൾ കയറി ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കിയിട്ടുണ്ട്. ഇരുമുന്നണികളും പൂർണ പരാജയമാണെന്നും വിജയപ്രതീക്ഷയിലാണെന്നും വീടുകൾ കയറുമ്പോഴുള്ള ജനങ്ങളുടെ പ്രതികരണം ആത്മവിശ്വാസം വർധിപ്പിക്കുന്നതായി മഞ്ജുഷ പറഞ്ഞു ചെണ്ടയാട് സ്വദേശിയായ മഞ്ജുഷ എൽഐസി ഏജന്റ് കൂടിയാണ്. സിറ്റിംഗ് സീറ്റ് വേണ്ടെന്ന് നേതാവ്; അന്തംവിട്ട് പ്രവർത്തകർ തലശേരി: സീറ്റു കിട്ടാനും സ്ഥാനാർഥി രാഷ്ട്രീ പ്രവർത്തകർ നെട്ടോട്ടമോടുമ്പോൾ സിറ്റിംഗ് സീറ്റ് വേണ്ടെന്ന് പറയുന്ന നേതാക്കളും നമ്മുടെ നാട്ടിലുണ്ട്. പാനൂർ നഗരസഭയിലാണ് കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച സീറ്റ് വേണ്ടെന്ന് പറയാനും…
Read Moreവെറൈറ്റി അല്ലേ..! റിബൽ സ്ഥാനാർഥിയായി എംഎൽഎയുടെ അനിയനും എംപിയുടെ മരുമകനും
കണ്ണൂർ: എംഎൽഎയുടെ അനിയൻ റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്നു. പേരാവൂർ എംഎൽഎ സണ്ണി ജോസഫിന്റെ അനിയൻ ഷാന്റി ജോസഫാണ് ഇരിക്കൂർ ബ്ലോക്കിലെ വട്ട്യാംതോട് ഡിവിഷനിൽ യുഡിഎഫ് റിബലായി മത്സരിക്കുന്നത്. ഇവിടെ എ ഗ്രൂപ്പ് നേതാവും കെപിസിസി അംഗവുമായ ചാക്കോ പാലക്കലോടാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി. മുൻ മണ്ഡലം പ്രസിഡന്റും സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരൻകൂടിയാണ് ഷാന്റി ജോസഫ്. കണ്ണൂർ കോർപറേഷനിൽ ആലിങ്കൽ ഡിവിഷനിൽ കെ. സുധാകരൻ എംപിയുടെ മരുമകൻ കെ. നിശാന്ത് റിബലായി മത്സരിക്കുന്നുണ്ട്. ഡെപ്യൂട്ടി മേയറായിരുന്ന പി.കെ. രാഗേഷാണ് ഇവിടെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി. പത്രിക പിൻവലിക്കാൻ വൈകിപ്പോയെന്നാണ് നിശാന്ത് പറയുന്നത്. നിശാന്ത് ഔദ്യോഗിക സ്ഥാനാർഥിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഡിസിസി പറയുന്നു. കെ. സുധാകരന്റെ വീട് ഇരിക്കുന്ന പ്രദേശമാണ് ആലിങ്കൽ.
Read Moreപ്രളയകാലത്തെ ദുരിതബാധിതർക്കായി രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യകിറ്റുകൾ പുഴുവരിച്ച നിലയിൽ
മലപ്പുറം: പ്രളയകാലത്തെ ദുരിതബാധിതര്‍ക്കായി വയനാട് എംപി രാഹുല്‍ ഗാന്ധി നല്കിയ ഭക്ഷ്യകിറ്റുകള്‍ കെട്ടികിടക്കുന്നു. ഭക്ഷ്യകിറ്റിലെ അരി ഉള്‍പ്പടെയുള്ള പലസാധനങ്ങളും പുഴുവരിച്ച നിലയിലാണ്. നിലമ്പൂര്‍ പഴയ നഗരസഭ ഓഫീസിന് മുന്പിലെ വാടക മുറിയിലാണ് ഭക്ഷ്യ കിറ്റുകളുള്ളത്. കോണ്‍ഗ്രസ് നിലമ്പൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിക്ക് നല്കിയ ഭക്ഷ്യകിറ്റുകളാണിത്. കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്ന ആളുകളാണ് ഭക്ഷ്യകിറ്റുകള്‍ കെട്ടികിടക്കുന്നത് കണ്ടത്. സംഭവമറിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കടമുറി പൂട്ടിയിട്ടു. ഭക്ഷ്യ കിറ്റുകള്‍ കൂടാതെ പുതപ്പ്, വസ്ത്രങ്ങള്‍ എന്നിവയും കടമുറിയില്‍ കെട്ടികിടക്കുന്നുണ്ട്. ഈ വസ്തുക്കള്‍ തെരഞ്ഞെടുപ്പ് സമയം വിതരണം ചെയ്യാനായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിക്കുന്നു.
Read More