മൂലേടം: കോട്ടയം നഗരസഭ 31-ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി ഷീനാ ബിനുവിന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിൽ. കഴിഞ്ഞ ദിവസം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ നടന്നിരുന്നു. അതിന് പിന്നാലെയാണ് ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചത്. സംഭവത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. പുള്ളിമാൻകുന്ന് സ്ഥാനാർഥി പി.പി. ചന്ദ്രാംഗദന്റെ മങ്കട്ട റോഡരികിലെയും നെടുങ്ങോം വാർഡ് സ്ഥാനാർഥി എ.പി. മുനീറിന്റെ ഐച്ചേരി ടൗണിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ സ്ഥാപിച്ച പ്രചാരണ ബോർഡും എള്ളിരിഞ്ഞി വാർഡ് സ്ഥാനാർഥി കാഞ്ചന മോഹന്റെ കൂട്ടുംമുഖത്ത് സ്ഥാപിച്ച പ്രചാരണ ബോർഡുകളുമാണ് നശിപ്പിച്ചത്. സംഭവത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകി.
Read MoreCategory: Kannur
തലശേരി ലീഗിൽ പൊട്ടിത്തെറി വിമത സ്ഥാനാർഥി ” സാജിത ഔട്ട്’; ലീഗ് നേതൃത്വം സാമാന്യ മര്യാദ കാണിക്കണമെന്ന് സാജിത
തലശേരി: ചേറ്റംകുന്ന് വാർഡിൽ വിമത സ്ഥാനാർഥിയായി മത്സര രംഗത്തുള്ള ലീഗ് വനിതാ നേതാവിന് സസ്പെൻഷൻ. വനിതാ ലീഗ് ജില്ലാ നേതാവും നഗരസഭാ പ്രതിപക്ഷ നേതാവുമായിരുന്ന പി.പി.സാജിതയെയാണ് പാർട്ടി തീരുമാനവും അച്ചടക്കവും ലംഘിച്ചതിന് പ്രാഥമികാംഗത്വത്തിൽ സസ്പെൻഡ് ചെയ്തതായി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് അറിയിച്ചത്. എന്നാൽ ലീഗ് സംസ്ഥാന നേതൃത്വം സാമാന്യ മര്യാദ കാണിക്കണമെന്ന് പി.പി. സാജിത പ്രതികരിച്ചു. ഇരുപത്തിയൊന്ന് വർഷമായി ലീഗിൽ പ്രവർത്തിക്കുന്നു. പുറത്താക്കിയ വിവരം അറിയിച്ചിട്ടില്ല. കാരണം കാണിക്കൽ നോട്ടീസോ വിശദീകരണമോ ഇതുവരെ ചോദിച്ചിട്ടില്ല. നടപടി ക്രമം പാലിക്കാതെ എങ്ങനെയാണ് പുറത്താക്കുക. ലീഗ് നേതൃത്വം സാമാന്യ മര്യാദ കാണിക്കണം. നവ മാധ്യമങ്ങളിലൂടെ വലിയ അപവാദ പ്രചരണമാണ് തനിക്കെതിരെ നടക്കുന്നതെന്നും സാജിത രാഷ്ട്രദീപികയോട് പറഞ്ഞു. ഇതിനിടയിൽ സാജിതക്ക് പിന്തുണയുമായി ഇടതു മുന്നണിയും രംഗത്തെത്തി. ഇതിന്റെ ഭാഗമായി ചേറ്റം കുന്നിൽ മത്സര രംഗത്തുണ്ടായിരുന്ന എസ്എഫ്ഐനേതാവ് എം.കെ.ഹസൻ നാമനിർദ്ദേശ പത്രിക പിൻവലിച്ചു.…
Read Moreകെപിസിസിക്ക് “കൈ’ കൊടുക്കാതെ കണ്ണൂർ ഡിസിസി; മൂന്നിടങ്ങളിൽ ഡിസിസി നിശ്ചയിച്ച സ്ഥാനാർഥികളെ മാറ്റണമെന്ന കെപിസിസിയുടെ നിർദേശം അംഗീകരിച്ചില്ല
കണ്ണൂർ: കണ്ണൂരിലെ മൂന്നിടങ്ങളിൽ ഡിസിസി നിശ്ചയിച്ച സ്ഥാനാർഥികളെ മാറ്റണമെന്ന കെപിസിസിയുടെ നിർദേശം ഡിസിസി അംഗീകരിച്ചില്ല. ഇവിടങ്ങളിൽ കൈപ്പത്തി ചിഹ്നത്തിൽ ഡിസിസിയുടെ സ്ഥാനാർഥികൾ മത്സരിക്കുന്പോൾ സ്വതന്ത്ര ചിഹ്നത്തിൽ കെപിസിസിയുടെ സ്ഥാനാർഥികൾ മത്സരിക്കും. ഡിസിസിക്കെതിരേ എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും സംസ്ഥാന നേതൃത്വത്തിനും അഖിലേന്ത്യാ നേതൃത്വത്തിനും പരാതി നല്കി. കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കെപിസിസി ഇടപെട്ട് മൂന്നു സ്ഥാനാർഥികളെ പിൻവലിപ്പിക്കണമെന്ന് ഡിസിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇരിക്കൂർ ബ്ലോക്ക് നുച്യാട് ഡിവിഷനിൽ രണ്ട് ഡിസിസി ജനറൽ സെക്രട്ടറിമാരാണ് ഏറ്റുമുട്ടുന്നത്. ഡിസിസി ജനറൽ സെക്രട്ടറി ജോജി വർഗീസ് വട്ടോളി കെപിസിസിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്പോൾ മറ്റൊരു ഡിസിസി ജനറൽ സെക്രട്ടറി ബേബി തോലാനിക്കൽ ഡിസിസി സ്ഥാനാർഥിയായി കൈപ്പത്തിൽ ചിഹ്നത്തിൽ മത്സരിക്കും. പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ പത്താംവാർഡിൽ പി.പി. അഷ്റഫ് കെപിസിസിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്പോൾ ഡിസിസിയുടെ…
Read Moreപാലത്തായി പീഡനം: തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ നടന്നത്ആ സൂത്രിത നീക്കം’
തലശേരി: പാലത്തായിയിൽ വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽ പീഡിപ്പിച്ച കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ആസൂത്രിത നീക്കം നടന്നതായി സൂചന. എഡിജിപി ജയരാജിന്റെ മേൽനോട്ടത്തിൽ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കേസിന്റെ നാൾ വഴികളിൽ നടന്നിട്ടുള്ള ആസൂത്രിത നീക്കങ്ങൾ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്. അട്ടിമറി സംഭവങ്ങൾ സംബന്ധിച്ച് ആഭ്യന്തര വകുപ്പിന് ലഭിച്ച രഹസ്യ റിപ്പോർട്ടിന് പിന്നാലെ തളിപ്പറമ്പ് ഡിവൈഎസ്പി രത്നകുമാറിന്റെ നേതൃത്വത്തിൽ പുതിയ പോലീസ് സംഘം കേസന്വേഷണം ഊർജിതമാക്കി. കേസിന്റെ അവലോകന യോഗം ഇന്ന് ഉച്ചകഴിഞ്ഞ് തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിൽ നടക്കും. ഏറെ വിവാദമായ ഈ കേസിൽ വളരെ ശ്രദ്ധയോടെയാണ് പുതിയ അന്വേഷണ സംഘം മുന്നോട്ട് നീങ്ങുന്നത്. കേസ് അന്വേഷിച്ച പാനൂർ സിഐ മുതൽ ക്രൈംബ്രാഞ്ച് ഐജിവരെയുളളവർ വിവാദത്തിലകപ്പെട്ട പാലത്തായി കേസിന്റെ ഇനിയുള്ള നാൾ വഴികളും ഏറെ ശ്രദ്ധിക്കപ്പെടുമെന്നതിനാൽ…
Read Moreഇഷ്ടപ്പെട്ട വനിതക്ക് വനിതാ ലീഗിൽ ട്രിപ്പിൾ പ്രമോഷനെന്ന് സാജിത ടീച്ചർ; സാജിത ടീച്ചർ സമ്പന്ന ലോബിയുടെ കൈകളിലെന്ന് അഡ്വ. കെ.എ. ലത്തീഫ്
തലശേരി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തലശേരിയിലെ മുസ്ലിംലീഗിൽ പൊട്ടിത്തെറി. തലശേരിയിലെ ലീഗിൽ പുരുഷ മേധാവിത്വമാണെന്നും ഇഷ്ടപ്പെട്ട വനിതകൾക്ക് വനിതാ ലീഗിൽ ട്രിപ്പിൾ പ്രമോഷനാണ് നൽകുന്നതെന്നും വനിത ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറിയും നഗരസഭാ കൗൺസിൽ പ്രതിപക്ഷ നേതാവുമായിരുന്ന പി.പി. സാജിത ടീച്ചർ. എന്നാൽ സാജിത ടീച്ചർ സമ്പന്ന ലോബിയുടെ കൈകളിലാണെന്നും സമ്പന്നന്റെ ബന്ധുവാണ് സൂക്ഷ്മ പരിശോധന വേളയിൽ ടീച്ചർക്ക് വേണ്ടി ഹാജരായതെന്നും മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് രാഷ്ട്രദീപികയോട് പറഞ്ഞു. പുരുഷ മേധാവിത്വം നിലനിൽക്കുന്ന തലശേരിയിൽ വനിതാ നേതാക്കളെ വരെ തീരുമാനിക്കുന്നത് പുരുഷ നേതാക്കളാണ്. ശാഖ, ടൗൺ, മണ്ഡലം കമ്മറ്റികളിലൂടെയാണ് നേതാക്കൾ വളർന്നു വരുന്നത്. എന്നാൽ ജില്ലക്കാരി പോലുമല്ലാത്ത വനിതയെ വനിതാ നേതാക്കളോടു പോലും ആലോചിക്കാതെ മാനദണ്ഡങ്ങൾ മറികടന്ന് വനിതാ ലീഗിൽ ട്രിപ്പിൾ പ്രമോഷനാണ് നൽകിയതെന്നും സാജിദ ടീച്ചർ പറയുന്നു. ലീഗിൽ ആരേയും വളരാൻ…
Read Moreപാലത്തായി പീഡനക്കേസ്; ഐജി ശ്രീജിത്ത് ഉൾപ്പെട്ട അന്വേഷണ സംഘത്തെ മാറ്റി; കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് നടപടി
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി. പകരം പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. തളിപറമ്പ് ഡിവൈഎസ്പി രത്നകുമാറാണ് കേസ് അന്വേഷിക്കുന്നത്. എഡിജിപി ജയരാജാണ് അന്വേഷണത്തിന്റെ മേൽനോട്ടം. ഐജി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുകകയാണെന്നും ആരോപിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ പുതിയ സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതുതായി രൂപീകരിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തരുതെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് പുതിയ സംഘത്തെ നിയോഗിച്ചത്. പാലത്തായിയിൽ ബിജെപി നേതാവായ അധ്യാപകൻ നാലാം ക്ലാസുകാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതി പത്മരാജന് കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതുതായി രൂപീകരിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തരുതെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് പുതിയ സംഘത്തെ നിയോഗിച്ചത്. പാലത്തായിയിൽ ബിജെപി…
Read Moreകോവിഡിനെ പ്രതിരോധിക്കാന്‍ ; കോവിഡ് ടെസ്റ്റ് ചലഞ്ച് ഏറ്റെടുത്ത് കളക്ടര്‍
കാസർഗോഡ്: കോവിഡിനെ പ്രതിരോധിക്കാന്‍ ജില്ലാ തല ഐഇസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലയില്‍ ആരംഭിച്ച ആന്റിജെന്‍ ടെസ്റ്റ് ചലഞ്ച് ഏറ്റെടുത്ത് ജില്ലാ കളക്ടര്‍ ഡി. സജിത്ബാബു. ഡിസംബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന കോവിഡ് ടെസ്റ്റ് ചലഞ്ചില്‍ ആദ്യ ദിനം ആന്റിജന്‍ ടെസ്റ്റ് നടത്തിയ എഡിഎം എന്‍. ദേവീദാസ് ജില്ലാ കളക്ടര്‍ ഡി. സജിത്ബാബുവിനെ ചലഞ്ച് ചെയ്തിരുന്നു. ചലഞ്ച് ഏറ്റെടുത്ത കളക്ടര്‍ വെള്ളിയാഴ്ച രാവിലെ കളക്ടറേറ്റിലാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്.ടെസ്റ്റ് ഫലം നെഗറ്റീവാണ്. ടെസ്റ്റ് ചെയ്യുന്ന ഫോട്ടോയോടൊപ്പം ഞാന്‍ കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവാണ് എന്നെഴുതി #Antigen test challenge at Kasaragod എന്ന ടാഗിൽ കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പയെ ചലഞ്ച് ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ ഉദ്യോഗസ്ഥരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും ചലഞ്ച് ഏറ്റെടുക്കും. കോവിഡ് ടെസ്റ്റ് വര്‍ധിപ്പിക്കുക…
Read Moreഇലക്ഷനൊക്കെയല്ലേ..! ലഹരി വസ്തുക്കൾ പാഴ്സൽ കേന്ദ്രങ്ങൾ വഴി കടത്തൽ; പരിശോധനകളുമായി എക്സൈസ് സംഘം
മട്ടന്നൂർ: ലഹരി വസ്തുക്കൾ പാഴ്സൽ സർവീസുകൾ വഴി കടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് മട്ടന്നൂരിൽ എക്സൈസിന്റെ പരിശോധന. മട്ടന്നൂർ മേഖലയിലെ പാഴ്സൽ സർവീസുകൾ നടത്തുന്ന സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മട്ടന്നൂർ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും പാഴ്സൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. കെട്ടുകൾ മുഴുവനും പരിശോധിച്ചാണ് എക്സൈസ് സംഘം മടങ്ങിയത്. പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ടിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പായതിനാൽ മദ്യക്കടത്ത് ഉൾപ്പെടെ തടയുന്നതിന് പരിശോധന കർശനമാക്കിയതായി ബഷീർ പിലാട്ട് പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർമാരായ പി.ശ്രീനാഥ്, എ.കെ.റിജു, ടി.അനീഷ്, വി.കേശവൻ എന്നിവരും പങ്കെടുത്തു.
Read Moreപത്രികാ സമർപ്പണം പൂർത്തിയായി; വിമതൻമാരെ മെരുക്കാൻ മാരത്തോൺ ചർച്ച
കണ്ണൂർ: പത്രികാ സമർപ്പണം പൂർത്തിയായതോടെ വിമതശല്യം പരിഹരിക്കാൻ നേതാക്കൾക്ക് രംഗത്തിറങ്ങി. യുഡിഎഫിന് തന്നെയാണ് വിമത ശല്യം തലവേദനയായിരിക്കുന്നത്. കോർപറേഷനിലും പഞ്ചായത്തുകളിലുമാണ് യുഡിഎഫിന് വിമതൻമാർ ഭീഷണിയായിരിക്കുന്നത്. പത്രിക പിൻവലിക്കാൻ നാലു ദിവസങ്ങളാണ് ഇനി ശേഷിക്കുന്നത്. 23 നാണ് പത്രിക പിൻവലിക്കേണ്ടത്. ഇതിനിടയിൽ വിമതൻമാരുമായി യുഡിഎഫ് നേതാക്കൾ ചർച്ച തുടങ്ങി കഴിഞ്ഞു. രാവിലെ മുതൽ തുടങ്ങുന്ന ചർച്ച പുലർച്ചെവരെ നീളും. കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കൾ വിമതൻമാരുമായി നടത്തിയ ചർച്ച നീണ്ടത് പുലർച്ചെ മൂന്നുവരെയായിരുന്നു. ചിലയിടങ്ങളിൽ യുഡിഎഫ് നേതൃത്വം ഇടപെട്ട് രണ്ടും മൂന്നും പത്രിക കൊടുത്തിട്ടുണ്ട്. പത്രിക പിൻവലിക്കാത്ത സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾക്കെതിരേ കർശന നടപടിയെടുക്കാനാണ് കോൺഗ്രസിന്റെയും ലീഗിന്റെയും തീരുമാനം. എൽഡിഎഫിലും ബിജെപിയിലും വിമതശല്യം താരതമ്യേന കുറവാണ്. അതിനാൽ അവർ പ്രചാരണത്തിന്റെ ഒന്നാംഘട്ടം കഴിയുകയും ചെയ്തു.ജില്ലയില്‍ ഇന്നലെ ലഭിച്ചത് 2687 നാമനിര്‍ദ്ദേശ പത്രികകളാണ്. ജില്ലാ പഞ്ചായത്തില്‍ ലഭിച്ചത് 46 പത്രികകളാണ്.…
Read Moreസ്കൂൾ മറ്റത്തൊരു അംബേദ്കർ പ്രതിമ; കാഞ്ഞങ്ങാട് കോടോത്ത് ഡോ. അംബേദ്ക്കര്‍ സ്കുളിലെ പൂർവ്വ വിദ്യാർഥികളുടെ വാട്സാപ്പ് ഗ്രൂപ്പാണ് പ്രതിമ നിർമിച്ചു നൽകുന്നത്
പയ്യന്നൂര്‍: ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായിരുന്ന ഡോ.ബി.ആര്. അബേദ്ക്കറിന്റെ പൂര്‍ണകായ ശില്പമൊരുങ്ങുന്നു. നിരവധി ശില്പങ്ങള് നിര്‍മിച്ച് ശ്രദ്ധേയനായ ശില്പി ചിത്രന് കുഞ്ഞിമംഗലമാണ് പ്രതിമ നിര്‍മിക്കുന്നത്. ഭരണഘടന ഗ്രന്ഥം നെഞ്ചോടടുക്കി അനീതിക്കും സാമൂഹ്യ അസമത്വത്തിനെതിരേ ചൂണ്ടുന്ന വലംകയ്യുമായി നില്ക്കുന്ന രൂപത്തിലുള്ളതാണ് ശില്പം. കോട്ടും പാന്റും ടൈയും ഷൂവും കണ്ണടയും ധരിച്ചതായുള്ള രീതിയിലാണ് ശില്പം നിര്‍മിക്കുന്നത്. കാഞ്ഞങ്ങാട് കോടോത്ത് ഡോ. അംബേദ്ക്കര്‍ ഗവ: ഹയര്‍ സെക്കൻഡറി സ്കൂളിന് മുന്നില്‍ സ്ഥാപിക്കാനായാണ് ശില്പം നിര്‍മിക്കുന്നത്. അഞ്ചടി ഉയരമുള്ള പീഠത്തിലാണ് ഒന്‍പതടി ഉയരമുള്ള ഫൈബറില്‍ നിര്‍മിച്ച ശില്പം സ്ഥാപിക്കുന്നത്. 1993-94 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ച് രൂപം കൊടുത്ത “കൂട്ടരങ്ങ് ‘ എന്ന വാട്സ് ആപ് കൂട്ടായ്മയാണ് സ്കൂളിലേക്ക് ശില്പം സംഭാവന ചെയ്യുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ എകെജിയുടെ ശില്പം നിര്‍മ്മിച്ച പ്രശസ്ത ശില്പി കുഞ്ഞിമംഗലം നാരായണന് മാസ്റ്ററുടെ മകനും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂളിലെ…
Read More