കണ്ണൂർ: മതമൗലിക വാദികളുടെ താത്പര്യം അനുസരിച്ച് പാലത്തായി പീഡനക്കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പാലത്തായി കേസ് സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്. നേരത്തെ മൂന്നു സംഘം കേസ് അന്വേഷണം നടത്തിയപ്പോൾ തങ്ങൾക്കു വേണ്ട രീതിയിലല്ല അന്വേഷണ പുരോഗതിയെന്ന് മനസിലാക്കിയാണ് നാലാമത് സംഘത്തെ കേസ് ഏൽപിച്ചത്. നേരത്തെ അന്വേഷണം നടത്തിയ മൂന്ന് സംഘങ്ങളും കണ്ടെത്തിയ തെളിവുകൾ നശിപ്പിക്കാനാണ് ഇപ്പോഴത്തെ അന്വേഷണ സംഘം ശ്രമിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനായി ഈ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. മന്ത്രി കെ.കെ. ശൈലജയുടെ താത്പര്യപ്രകാരമാണ് പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഈ സംഘത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ മുതൽ മിക്കവരും നേരത്തെ പോലീസിന്റെ വകുപ്പ് നടപടികൾക്ക് വിധേയരായവരും സിപിഎം പറയുന്നത് അനുസരിക്കുന്നവരുമാണ്. പീഡനത്തിന് ഇരയായ കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് തന്നെയാണ് ബിജെപിയുടെ ആവശ്യം. എന്നാൽ…
Read MoreCategory: Kannur
അന്ന് ഒന്ന് മാറ്റി ചിന്തിച്ചിരുന്നെങ്കില്‍..! പാർട്ടി വാഗ്ദാനം ചെയ്ത സ്ഥാനാർഥിക്കുപ്പായം വലിച്ചെറിഞ്ഞ് മുരളി വീനസ് “രക്ഷപ്പെട്ടത് ” ഗൾഫിലേക്ക്…
കണ്ണൂര്‍: തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥി കുപ്പായം സ്വയം തുന്നി തയാറെടുത്തു നിൽക്കുന്നവർക്കിടയിൽ നിന്ന് പാർട്ടി വാഗ്ദാനം ചെയ്ത സ്ഥാനാർഥി കുപ്പായം ഇട്ടെറിഞ്ഞ് ഗൾഫിൽ അഭയം തേടിയ ഒരാളുണ്ട് കണ്ണൂരിൽ. മൂന്നാം തവണയും മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടപ്പോൾ പ്രവാസ ജീവിതത്തിൽ അഭയം തേടിയ ഇദ്ദേഹത്തിന്റെ പേര് മുരളി വീനസ്. എടക്കാട് ഗ്രാമപഞ്ചായത്തിലെ ചാല വാര്‍ഡിലെ മുൻ മെന്പർ. ആദ്യ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയുടെയും രണ്ടാം തവണ കോണ്‍ഗ്രസ്-എസിന്റെയും സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ച് ജയിച്ചത്. 1995 ലായിരുന്നു കന്നിയങ്കവും വിജയവും. അന്ന് ജനതാദളിലൂടെ ഇടത് മുന്നണിക്ക് വേണ്ടിയായിരുന്നു മത്സരിച്ചത്. അതിനിടയിൽ പാര്‍ട്ടി പിളരുകയും മുരളീ വിനസ് ഹെഗ്ഡെ നേതൃത്വം നല്കുന്ന ലോക് ശക്തിയിലെത്തുകയും ചെയ്തു. കേരളത്തില്‍ ലോക്ശക്തി യുഡിഎഫിന് പിന്തുണ നല്കിയപ്പോഴും എടക്കാട് പഞ്ചായത്ത് മുരളിയുടെ ഒറ്റവോട്ടിന്റെ ബലത്തിൽ എൽഡിഎഫിന്റെ കൈയിൽ ഭദ്രമായിരുന്നു. ഒന്ന് മാറ്റി ചിന്തിച്ചിരുന്നെങ്കിൽ ഭരണം യുഡിഎഫിന്റെ കൈകളിലെത്തിക്കുകയും മുരളിക്ക് വേണമെങ്കിൽ…
Read Moreഎട്ടു ലക്ഷത്തിന്റെ കവർച്ച: ഓപ്പറേഷൻ നടത്തിയത് അഞ്ചംഗ സംഘം; പ്രതികൾ ആന്ധ്രപ്രദേശിലേക്ക് കടന്നതായി സൂചനയെന്ന് പോലീസ്
തലശേരി: പട്ടാപ്പകൽ നഗരമധ്യത്തിൽ മുഖത്ത് മുളകുപൊടി വിതറി എട്ടുലക്ഷം കവർന്ന കേസിൽ അക്രമി സംഘം രക്ഷപെട്ട മാരുതി സ്വിഫ്റ്റ് കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ സ്വദേശി നൂർ തങ്ങൾ, നിഹാൽ എന്നിവരുൾപ്പെടെ അഞ്ചുപേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്നാണ് അന്വഷണ സംഘത്തിന് ലഭിച്ചിട്ടുള്ള വിവരം. ഓപ്പറേഷനു ശേഷം നൂർ തങ്ങൾ ആന്ധ്രാപ്രദേശിലേക്ക് കടന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടയിൽ കവർച്ചാസംഘത്തിന് തലശേരിയിലെ ലഹരി മാഫിയയിൽ നിന്നും ഭീഷണി ഉയർന്നതായും ലഹരി മാഫിയാസംഘം മാരകായുധങ്ങളുമായി കവർച്ച സംഘത്തെ പിന്തുടർന്നതായും റിപ്പോർട്ടുണ്ട്. കേസിൽ ഇന്നലെ അറസ്റ്റിലായ കണ്ണൂർ വാരം വലിയന്നൂർ സ്വദേശി റുഖിയ മൻസിലിൽ അഫ്സലിനെ (27) കോടതി റിമാന്റുചെയ്തു. പ്രതിയെ കൂടുതൽ അന്വഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങുമെന്ന് സിഐ കെ. സനിൽകുമാർ രാഷ്ട്ര ദീപികയോട് പറഞ്ഞു. ഈ സംഘം ഇതിനു മുമ്പും സമാനമായ തട്ടിപ്പുകൾ നടത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.…
Read Moreകാപ്പിമലയിലെ യുവാവിന്റെ മരണം! വെടിയേറ്റത് ലൈസൻസില്ലാത്ത തോക്കിൽ നിന്ന്; പോലീസ് അന്വേഷണം തുടങ്ങി
ആലക്കോട്: കാപ്പിമലയിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ ആലക്കോട് പോലീസ് അന്വേഷണം തുടങ്ങി. കാപ്പിമല സ്വദേശി വടക്കുംകരയിൽ മനോജ് (45 ) മരിച്ചത്. ഇന്നലെ രാത്രി ഒമ്പതതോടെയാണ് സംഭവം. വീടിന് സമീപത്ത് വച്ച് അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ട മനോജിന്റെ കൈവശമുണ്ടായിരുന്ന തോക്കിന് ലൈസൻസ് ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ മറ്റു ദുരൂഹതകൾ ഉണ്ടോയെന്ന് ആലക്കോട് സ്റ്റേഷൻ ഇൻസ്പെക്ടർ വിനോയിയുടെ നേതൃത്വത്തിൽ അന്വേഷിച്ചു വരികയാണ്.
Read Moreനഗരമധ്യത്തിൽവച്ച് മുഖത്ത് മുളക് പൊടി വിതറി എട്ടു ലക്ഷം കവർച്ച ചെയ്ത സംഭവം: സംഘത്തലവൻ പിടിയിൽ
തലശേരി:പട്ടാപ്പകൽ നഗരമധ്യത്തിൽ മുഖത്ത് മുളക് പൊടി വിതറി എട്ട് ലക്ഷം കവർന്ന കേസിൽ പ്രധാന പ്രതി പിടിയിൽ. കണ്ണൂർ വാരം സ്വദേശി അഫ്സലിനെ (27) നെയാണ് തലശേരി സിഐ സനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആസൂത്രിത നീക്കത്തിലൂടെ വലയിലാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയായി പല ജില്ലകളിലൂടെയും കറങ്ങി നടന്ന സംഘത്തലവനെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പിന്തുടർന്ന പോലീസ് സംഘം വയനാട്ടിൽ നിന്ന് ഇന്ന് പുലർച്ചെ പിടികൂടുകയായിരുന്നു. കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ഇയാളെ രാവിലെ പതിനൊന്നോടെ തലശേരി സ്റ്റേഷനിലെത്തിച്ചു.
Read Moreമുഖ്യമന്ത്രി പറഞ്ഞാൽ അതുതന്നെയാണ് അവസാന വാക്ക്; ധനമന്ത്രിക്ക് ഒരു അസംതൃപ്തിയുമില്ല; പിണറായിയെ പിന്തുണച്ച് ജയരാജൻ
കണ്ണൂർ: മുഖ്യമന്ത്രി പറഞ്ഞാൽ അതുതന്നെയാണ് അവസാന വാക്കെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ. കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എവിടെയും റെയ്ഡ് ഉണ്ടായിട്ടില്ല. റെയ്ഡ് എന്നു പറഞ്ഞാൽ റെയ്ഡ് ആകുമോ. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം ഒരു കാര്യവുമില്ല. സംഗതി ക്ലിയറായെന്നും ജയരാജൻ പറഞ്ഞു. ധനമന്ത്രിക്ക് ഒരു അസംതൃപ്തിയുമില്ല. ചിലപ്പോൾ രമേശ് ചെന്നിത്തലയ്ക്ക് ലേശം അസംതൃപ്തിയുണ്ടാകും. അത് കുറച്ച് നിന്നോട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.
Read Moreപാലത്തായി പീഡനം;ഫോറൻസിക് സംഘം ടൈൽസും മണ്ണും പൊളിച്ചെടുത്തു; എഡിജിപി സംഭവ സ്ഥലം സന്ദർശിച്ചു
സ്വന്തം ലേഖകൻതലശേരി: പാലത്തായിയിൽ വിദ്യാർഥിനിയെ സ്കൂളിലെ ശുചി മുറിയിൽ പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘത്തലവനായ എഡിജിപി സംഭവ സ്ഥലം സന്ദർശിച്ചു. കോസ്റ്റൽ എഡിജിപി ഇ.ജെ. ജയരാജനാണ് ഇന്നലെ പാലത്തായിയിലെ വിദ്യാലയത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്ന എഡിജിപി ഇന്ന് കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തും. തളിപ്പറമ്പ് ഡിവൈഎസ്പി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെയും സംഭവം നടന്ന വിദ്യാലയത്തിൽ എത്തി കൂടുതൽ തെളിവെടുപ്പുകൾ നടത്തി. ഇന്നലെ സ്കൂളിൽ പോലീസ് ഉദ്യാഗസ്ഥർക്കൊപ്പം എത്തിയ ഫോറൻസിക് സംഘം പീഡനം നടന്നുവെന്ന് പറയപ്പെടുന്ന വിദ്യാലയത്തിലെ രണ്ട് ശുചിമുറികളിലേയും ടൈൽസ് പൊട്ടിച്ചെടുക്കുകയും മണ്ണ് ശേഖരിക്കുകയും ചെയ്തു. പീഡനത്തിനിടയിൽ രക്തസ്രാവമുണ്ടായിയെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകരുടയും വിദ്യാർഥികളുടേയും ശുചിമുറിയിൽ നിന്നും രക്തസാമ്പിളുകൾ കണ്ടെത്താൻ ഫോറൻസിക് സംഘം പരിശോധന നടത്തിയിട്ടുളളത്. കൊളുത്തുള്ള ശുചിമുറിയിൽ വെച്ചും കൊളുത്തില്ലാത്ത ശുചിമുറിയിൽ വെച്ചും പീഡനം നടന്നതായിട്ടാണ് പെൺകുട്ടി മൊഴി നൽകിയിട്ടുള്ളത്.…
Read Moreമാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് പറയും. കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ മുൻ ഓഫീസ് സെക്രട്ടറിയായിരുന്നു പ്രദീപ് കുമാർ. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് വിധി പറയുന്നത്. നടൻ ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് ബേക്കൽ സ്വദേശിയായ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപിനെതിരെയുള്ള കേസ്.
Read Moreരണ്ടു വര്‍ഷം, പിടിച്ചത് 34 കോടിയുടെ സ്വർണം! കണ്ണൂർ വിമാനത്താവളത്തിലെ ചില സ്വർണകഥകൾ
സ്വന്തം ലേഖകൻ മട്ടന്നൂര്‍: വിദേശത്തുനിന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി സ്വർണക്കടത്ത് വ്യാപകമാകുന്നു. വിമാനത്താവളം പ്രവർത്തനമാരംഭിച്ചു രണ്ടുവർഷം തികയാനിരിക്കെ 85.9 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 34 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് രണ്ടുവർഷത്തിനുള്ളിൽ പിടികൂടിയത്. വിമാനത്താവളത്തിലെ എയര്‍കസ്റ്റംസ് 3,11,087,791 രൂപ വരുന്ന 74.9 കിലോ സ്വര്‍ണവും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 11കിലോ സ്വര്‍ണവുമാണ് പിടികൂടിയത്. 2018-19 സാമ്പത്തികവര്‍ഷം 3557.92 ഗ്രാമും 2019-20 വര്‍ഷത്തില്‍ 47121.38 ഗ്രാമും ഈ സാമ്പത്തികവര്‍ഷം 24,229.79 ഗ്രാം സ്വര്‍ണവുമാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി ആദ്യത്തെ ഒരു മാസം അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാംവര്‍ഷം 63 കേസുകളും. ലോക്ക് ഡൗണിനുശേഷം 25 ലധികം കേസുകളാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണില്‍ വിദേശസര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ സ്വര്‍ണക്കടത്ത് കുറഞ്ഞിരുന്നുവെങ്കിലും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതിയായതോടെയാണ്…
Read Moreഇരുചക്ര വാഹനവുമായി രാത്രി 10 കഴിഞ്ഞ് കണ്ണൂരിൽ കറങ്ങിയാൽ വിവരമറിയും! കാരണം…
കണ്ണൂർ: ഇരുചക്ര വാഹനവുമായി കണ്ണൂർ നഗരത്തിൽ രാത്രിയിൽ കറങ്ങാൻ വന്നാൽ പോലീസ് പിടിക്കും. രാത്രി 10 മുതൽ പുലർച്ചെ അഞ്ചു വരെ അനാവശ്യമായി നഗരത്തിലെത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനാണ് പോലീസിനു ലഭിച്ചിരിക്കുന്ന നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സംഘർഷം സൃഷ്ടിക്കുവാൻ ജില്ലയിലെ പല സ്ഥലത്തുനിന്നും കണ്ണൂർ നഗരത്തിൽ ചിലർ എത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇരുചക്രവാഹനത്തിലെത്തുന്ന ആളുകൾ രാഷ്ട്രീയപാർട്ടികളുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച് രാഷ്ട്രീയ സംഘർഷം സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്. രാത്രി പത്തു മുതൽ ആൾക്കൂട്ടങ്ങളും കണ്ണൂർ നഗരത്തിൽ നിരോധിച്ചു. ടർഫ് കോർട്ടിലുള്ള പന്തുകളിക്ക് 11 മണി വരെയാണ് അനുമതി നൽകിയിരിക്കുന്നത്. കണ്ണൂർ ടൗൺ പോലീസിന്റെയും സിറ്റി പോലീസിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ നഗരത്തിൽ രാത്രികാല പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്.
Read More