പയ്യന്നൂര്‍: ഇന്ന് ചന്ദ്രന് ചൊവ്വയുടെ തൊട്ടരികില്‍ എത്തുന്നു. ഭൂമിയുടെ അടുത്തുകൂടി കടന്നു പോകുന്ന ചൊവ്വയെ ഇന്ന് ചന്ദ്രന്റെ തൊട്ടരികിലായി നഗ്നനേത്രം കൊണ്ട് കാണാന്‍ കഴിയുമെന്ന് പയ്യന്നൂര്‍ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഗംഗാധരന് വെള്ളൂര്‍. ഒക്ടോബര്‍ ആറിന് ഭൂമിയോട് കൂടുതല്‍ അടുത്തെത്തിയ ചൊവ്വയെ ഇനിയും കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടിയുള്ള സുവര്‍ണാവസരം കൂടിയാണ് ഇന്നുള്ളതെന്നും അദ്ദേഹം അറിയിച്ചു. ചന്ദ്രന്റെ തൊട്ട് വടക്കുഭാഗത്താണ് ചൊവ്വയെ കാണുക. ചന്ദ്രനോടൊപ്പം നില്ക്കുന്ന ചൊവ്വയെ രാത്രി ഒന്പതുമുതല് പുലര്‍ച്ചെ നാലുവരെ വരെ ആകാശത്ത് വ്യക്തമായി കാണുവാനാകും.
Read MoreCategory: Kannur
മട്ടന്നൂരിൽ 10 വയസുകാരിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം; കുട്ടി ബഹളം വച്ചതോടെ യുവാവ് മുങ്ങി
മട്ടന്നൂർ: കടയിൽ പോയി സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പത്തു വയസുകാരിയെ യുവാവ് ബലമായി ബൈക്കിൽ പിടിച്ചു കയറ്റി കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ പ്രകാരം പോലീസ് കേസെടുത്തു.
Read Moreഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; 40 ലക്ഷം തട്ടിയെന്ന പരാതിയുമായി പയ്യന്നൂരില്‍ രണ്ട് കേസുകള്‍ കൂടി
പയ്യന്നൂർ: എം.സി. ഖമറുദ്ദീന് എംഎല്‍എ ഉള്‍പ്പെടെ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ പയ്യന്നൂര്‍ പോലീസ് രണ്ടുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ പയ്യന്നൂരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ 15 ആയി. മാട്ടൂല്‍ സ്വദേശികളായ അച്ചി ചില്ലമ്മല് അബ്ദുള്‍ കരീമിന്റെയും എസ്.പി.മൊയ്തുവിന്റെയും പരാതികളിലാണ് പുതിയ കേസുകൾ 2015 മാര്‍ച്ച് അഅഞ്ചി ഫാഷന്‍ ഗോള്‍ഡിന്റെ പയ്യന്നൂര്‍ ശാഖയില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചതായും ഈ തുക തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നുമാണ് അബ്ദുള്‍ കരീമിന്റെ പരാതി. 17 ലക്ഷം രൂപ നിക്ഷേപിച്ചതില്‍ ബാക്കി തിരിച്ചുകിട്ടാനുണ്ടായിരുന്ന 10 ലക്ഷം ലക്ഷം രൂപ നൽകാതെ വഞ്ചിച്ചതായാണ് മൊയ്തുവിന്റെ പരാതി. ഇരു കേസുകളിലും ഫാഷന്‍ ഗോള്‍ഡ് ചെയര്മാന് എം.സി. ഖമറുദ്ദീൻ, മാനേജിംഗ് ഡയറക്ടര്‍ പി.കെ. പൂക്കോയ തങ്ങൾ, ഹാരിസ് അബ്ദുള്‍ ഖാദര്‍ എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.ഇതോടെ പയ്യന്നൂരില്‍ വന്ന പരാതികളില്‍ മാത്രമായി അഞ്ചുകോടിയിലേറെ രൂപയുടെ നിക്ഷേപ…
Read Moreഈ പൂക്കാലം കുഞ്ഞിമംഗലത്തിന് “സ്വകാര്യ അഹങ്കാരം’
പയ്യന്നൂര്‍: കുഞ്ഞിമംഗലം എന്ന ഗ്രാമത്തിന്റെ “സ്വകാര്യ അഹങ്കാരമായി’ ആന്പലിന്റെ പൂക്കാലം. മഴക്കാലമായാല്‍ കുഞ്ഞിമംഗലത്തെ വെള്ളക്കെട്ടുകളില്‍ ആമ്പലുകള്‍ വിരിഞ്ഞുനില്ക്കാറുണ്ടെങ്കിലും ഇത്തവണ മഴക്കാലം നീണ്ടുനിന്നതോടെ വിവിധ പ്രദേശങ്ങളിലെല്ലാം ആമ്പലുകള്‍ വിരിഞ്ഞു നില്‍ക്കുകയാണ്. റോഡരികിലായതിനാല്‍ കാണികളെ കൂടുതലായി ആകര്‍ഷിക്കുന്നത് കൊവ്വപ്പുറം-വെങ്ങര റോഡരികിലെ കാഴ്ചയാണ്.ചരിത്രമുറങ്ങുന്ന ഏഴിമലയുടെ പശ്ചാത്തലം കൂടിയാകുമ്പോള്‍ കാഴ്ചയുടെ സൗന്ദര്യം വർധിക്കുന്നു. വാഹനങ്ങളില്‍ തിരക്കിട്ട് പോകുന്നവരും വാഹനം നിര്‍ത്തി അല്പനേരം ഈ കാഴ്ചകളില്‍ ലയിച്ച ശേഷമാണ് യാത്ര തുടരുന്നത്. മൊബൈലില്‍ സെല്‍ഫിയെടുക്കുന്നവരും ഏറെയാണ്.
Read Moreപ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിക്ക് പീഡനം; നാലു കേസുകള്‍ രജിസ്റ്റർ ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍
പെരിങ്ങോം(കണ്ണൂർ): പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടുപേരെ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കുപ്പോള്‍ സ്വദേശി വിനീഷ് (28), മടക്കാംപൊയില്‍ സ്വദേശി സുവര്‍ണ്ണന്‍ (39)എന്നിവരെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്.പതിനേഴുകാരിയുടെ പരാതിയില്‍ നാലു കേസുകളാണ് പോലീസെടുത്തത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്തും ഈ മാസത്തിലുമായാണ് സംഭവമെന്നായിരുന്നു പരാതി. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പോലീസ് മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരുന്നു. പീഡനം നടന്ന വിവരം ഇവിടെനിന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. ഇതേത്തുടര്‍ന്ന് മട്ടന്നൂര്‍ പോലീസ് പെണ്‍കുട്ടിയില്‍നിന്നു മൊഴിയെടുത്ത ശേഷം പെരിങ്ങോം പോലീസിന് കൈമാറുകയായിരുന്നു. ഈ പരാതിയില്‍ രണ്ടുകേസുകളെടുത്ത പെരിങ്ങോം പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ അമ്മയില്‍ നിന്നു മൊഴിയെടുത്തിരുന്നു. ഇതിന് ശേഷം പെണ്‍കുട്ടിയില്‍ നിന്നു വീണ്ടും മൊഴിയെടുത്തതോടെ ഇന്നലെ രണ്ടുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇന്നലെയെടുത്ത കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്.
Read Moreപണിപാളി! ചെറുവാഞ്ചേരിയിൽ യൂത്ത് കോൺ. നേതാവിനെ ഭീഷണിപ്പെടുത്താൻ എത്തിയ ഒരാൾ കിണറ്റിൽ വീണു, രണ്ടാമനെ നാട്ടുകാർ പിടികൂടി
കൂത്തുപറമ്പ്: യൂത്ത് കോൺഗ്രസ് നേതാവിനെ ഒരു സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തി. വീട്ടുകാർ ബഹളം വെച്ചപ്പോൾ ഓടി രക്ഷപ്പെടുന്നതിനിടെ ഒരാൾ പിടിയിൽ. മറ്റൊരാൾ കിണറ്റിൽ വീണു.ഇന്നലെ രാത്രി 11 ഓടെ ചെറുവാഞ്ചേരിക്കടുത്ത് പൂവത്തൂർ കണ്ണാടി വെളിച്ചത്താണ് സംഭവം. യൂത്ത് കോൺഗ്രസ് കൂത്തുപറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.പി.അമൽ ജിത്തി (25) ന്റെ വീട്ടിലാണ് നാലംഗ സംഘം ആയുധങ്ങളുമായി എത്തിയത്. വീട്ടുകാർ ബഹളം വെച്ചതിനാൽ ഇവർ ഓടി രക്ഷപ്പെടുന്നതിനിടയിലാണ് സംഘത്തിലുണ്ടായ പൂവ്വത്തൂരിലെ പ്രണവ് (25) വീടിനു സമീപത്തെ പൊട്ടക്കിണറ്റിൽ വീണത്. സ്ഥലത്തെത്തിയ ഫയർഫോഴ്സാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കണ്ടിയൻ മുക്കിലെ സൗരവിനെ (26)യാണ് നാട്ടുകാർ പിടികൂടിയത്.ഇരുവരെയും കണ്ണവം പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് നേതാവ് റോബർട്ട് വെള്ളം വെള്ളിയെ ഒരു സംഘം തടഞ്ഞുവെച്ചിട്ടുണ്ടെന്ന് അറിയിച്ചാണ് സംഘം അമൽ ജിത്തിന്റെ വീട്ടിൽ എത്തിയത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും കണ്ണവം…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ യുവതിയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ വേട്ട. ഒരു കിലോയോളം സ്വർണവുമായി കോഴിക്കോട് പയ്യോളി സ്വദേശിനിയെ കസ്റ്റംസ് പിടികൂടി. ഇന്ന് രാവിലെ 6.30 ന് ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു സ്ത്രീ. ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ സ്ത്രീയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ തമിഴ്നാട് സ്വദേശി അബ്ദുൾ ഗഫൂർ ഗുലാമി മൊഹിദ്ദീനി (53) ൽ നിന്ന് 158 ഗ്രാം സ്വർണവും ദുബായിൽ നിന്ന് ഗോ എയർ വിമാനത്തിലെത്തിയ കടവത്തൂർ സ്വദേശി മീത്തലെ കുന്നത്ത് ഇസ്മായിൽ, കാസർഗോഡ് നാറമ്പടി സ്വദേശി ജാവദ് യൂസഫ് എന്നിവരിൽ നിന്നായി രണ്ടു കിലോ 288 ഗ്രാം സ്വർണവും പിടികൂടിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും സ്വർണം പിടികൂടിയത്. കസ്റ്റംസ്…
Read Moreകൂറ്റന്‍ തണല്‍മരം കടപുഴകി വീണു! പയ്യന്നൂരില്‍ നാലര മണിക്കൂര്‍ ഗതാഗത സ്തംഭനം
പയ്യന്നൂര്‍: നഗരത്തിലെ പ്രധാന റോഡില്‍ കൂറ്റന്‍ തണല്‍മരം കടപുഴകി വീണതിനെ തുടര്‍ന്ന് നഗരത്തില്‍ നാലര മണിക്കൂര്‍ ഗതാഗത സ്തംഭനം. അപകടത്തില്‍ വൈദ്യുത പോസ്റ്റുകള്‍ തര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. കച്ചവട സ്ഥാപനങ്ങള്‍ക്കും നഷ്ടം. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിന് സമീപത്തെ കൂറ്റന്‍ തണല്‍മരം നിലംപൊത്തിയത്. പയ്യന്നൂര്‍ നഗരത്തില്‍ നിലവിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള മരങ്ങളിലൊന്നാണിത്. കനത്ത മഴയിലും കാറ്റിലും മരം വേരോടെ കടപുഴകി റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.അപകടത്തില്‍ വൈദ്യുത പോസ്റ്റുകളും ലൈനുകളും തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധവും ഇല്ലാതായി. റോഡിനെതിര്‍വശത്തെ സ്വപ്ന വെജിറ്റബിള്‍സ് കടയുടെ ഷീറ്റുമേഞ്ഞ മുന്‍ഭാഗം തകര്‍ന്നു.സമീപത്തെ കളേര്‍സ് ഫ്ളവേഴ്സിന്റെ ഷീറ്റുമേഞ്ഞ മുന്‍ഭാഗത്തിനും കേടുപറ്റി. വൈദ്യുതി പോസ്റ്റ് കടപുഴകി സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ തട്ടിയാണ് നില്‍ക്കുന്നത്. മരച്ചുവട്ടിലുണ്ടായിരുന്ന പെട്ടിപീടിക തകര്‍ന്ന് നിലംപൊത്തി. ഇതുവഴിയുള്ള ഗതാഗതം നിലച്ചതോടെ നഗരത്തിലേക്ക് പോകേണ്ട വാഹനങ്ങള്‍ മുന്‍സിപ്പല്‍ റോഡുവഴിയും പെരുമ്പ ബൈപാസ് റോഡുവഴിയും…
Read Moreലക്ഷ്മിയുടെ വീടുനിര്‍മാണം! അനുവദിച്ച 3,15,000 രൂപയും കൈപ്പറ്റിയെന്ന് നഗരസഭ
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ മേൽപാലത്തിന് സമീപത്തെ കേളോത്തെ സി.ലക്ഷ്മിക്കായി ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി വീടുനിര്‍മാണത്തിനായി നഗരസഭ അനുവദിച്ച പണം പൂര്‍ണമായും കൈപ്പറ്റിയിട്ടുണ്ടെന്ന് നഗരസഭ ചെയര്മാന്. 1,05,000 രൂപയാണ് മൂന്നു ഘട്ടങ്ങളിലായി ബാങ്കില്‍നിന്നും ലഭിച്ചതെന്നും ബാക്കിപ്പണത്തിന് എന്തുസംഭവിച്ചുവെന്നും അറിയില്ല എന്ന ലക്ഷ്മിയുടെ സഹായി ബാലചന്ദ്രന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാലുഘട്ടങ്ങളിലായാണ് വീടുനിര്‍മാണത്തിനായി ലക്ഷ്മിയുടെ അക്കൗണ്ടിലേക്ക് 3,15,000 രൂപ അനുവദിച്ച് നലകിയത്. പിഎംഎവൈ – ലൈഫ് മിഷന് പദ്ധതി ആരംഭിച്ച ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാവാതെ പാതി വഴിയിലായ വീടുകള്‍ പൂര്‍ത്തിയാക്കുന്നതിന് നഗരസഭ മുന്‍ഗണന നല്‍കുകയും ഇതിന്റെ ഭാഗമായി മുടങ്ങിക്കിടന്നിരുന്ന വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി ലക്ഷ്മിക്ക് നാല് ഘട്ടങ്ങളിലായി 3,15,000 രൂപ അനുവദിച്ചു നല്‍കുകയുമായിരുന്നു. സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഇവര്‍ക്ക് വീട് നിര്‍മിക്കുന്നതിനായി മുമ്പ് ഫണ്ട് അനുവദിച്ചിരുന്നു.വേറെ പദ്ധതി പ്രകാരമുള്ള തുകയായതിനാല്‍ ഈ പണം ലൈഫ് പദ്ധതിയുടെ പണത്തില്‍നിന്നും നഗരസഭ തിരിച്ച്…
Read Moreഅഞ്ചംഗ വിദ്യാർഥി സംഘം ലഹരി വില്പനയിലൂടെ നേടിയത് ലക്ഷങ്ങള്‍! കണ്ണൂരിൽ കുട്ടി ലഹരി മാഫിയയും ക്വട്ടേഷൻസംഘങ്ങളും സജീവം! ലഹരിക്ക് ‘ഡോർ ഡെലിവറി’
തലശേരി: ലഹരിയുടെ മറവിൽ കണ്ണൂരിൽ കുട്ടി ക്വട്ടേഷൻസംഘങ്ങളും. കുട്ടികളുടെ നിയന്ത്രണത്തിലുള്ള ലഹരിമാഫിയ ജില്ലയിൽ പിടിമുറുക്കുന്നു. കോവിഡ് കാലത്ത് സ്കൂൾ, കോളജുകൾ തുറക്കാത്തതിനാൽ ലഹരി എത്തിക്കാൻ ഡോർ ഡെലിവറിയുമായി കുട്ടി ലഹരി മാഫിയ സജീവമായിരിക്കുന്നത്. പാനൂരിനടുത്ത ഗ്രാമത്തിൽ കോവിഡ് കാലത്ത് അഞ്ചംഗ വിദ്യാർഥി സംഘം ലഹരി വില്പനയിലൂടെ നേടിയത് ലക്ഷങ്ങളാണ്. ചുരുങ്ങിയ കാലംകൊണ്ടു തന്നെ ഈ സംഘം ആഢംബര കാറുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഈ സംഘം മൊബൈൽ ഫോണിന്റെ ബോക്സുകൾ ഉപയോഗിച്ചാണ് ലഹരി കടത്തുന്നത്. ഫോണുകളുടെ ബോക്സുകളിലാണ് വിവിധ കേന്ദ്രങളിൽ ലഹരി മരുന്നുകൾ എത്തിക്കുന്നത്. ഇവരുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിവരം പുറത്തു പറഞ്ഞ യുവാവിനെ സംഘം വീട് കയറി അക്രമിക്കുകയും ചെയ്തു.വീട് കയറിയുള്ള അക്രമത്തെ കുറിച്ച് പോലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. ചില രാഷ്ട്രീയ ക്രിമിനൽ സംഘങ്ങളുടെ ഒത്താശയും കുട്ടി ക്വട്ടേഷൻ സംഘങ്ങൾക്കുള്ളതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ…
Read More