കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ജ്വല്ലറിയുടെ ജനറല്‍ മാനേജരെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇതാദ്യമായാണ് അന്വേഷണത്തിന്റെ ഭാഗമായി ജ്വല്ലറി ഗ്രൂപ്പിന്റെ തലപ്പത്തുള്ള ഒരാളിനെ ചോദ്യം ചെയ്യുന്നത്. അതേസമയം എം.സി. ഖമറുദീന് എംഎല്‍എയും ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ടി.കെ. പൂക്കോയ തങ്ങളുമുള്പ്പെടെയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരായ നിക്ഷേപകര്‍ എംഡിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ജ്വല്ലറി ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് നിക്ഷേപം സ്വീകരിച്ചതും അത് വിനിയോഗിച്ച വഴികളും സംബന്ധിച്ച വിശദമായ കാര്യങ്ങള്‍ അന്വേഷണസംഘം ജനറല്‍ മാനേജരോട് ആരാഞ്ഞതായാണ് വിവരം. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരേ എടുത്ത ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ അന്വേഷണസംഘം എതിര് സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളുടെ ചന്തേര പോലീസ് സ്റ്റേഷനടുത്തുള്ള വീട്ടിലേക്കാണ്…
Read MoreCategory: Kannur
കണ്ണൂരിൽ ബൈക്ക് അപകടം ;ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റിന് ദാരുണാന്ത്യം
കണ്ണൂർ: ജോലിക്ക് പോകുന്നതിനിടെ കോഫീ ഹൗസ് ജീവനക്കാരനായ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. കല്യാശേരി കോലത്ത് വയൽ സ്വദേശി വൈഷ്ണവ് (23) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴോടെ കണ്ണൂർ-തളിപ്പറന്പ് ദേശീയ പാതയിൽ പള്ളിക്കുളത്തായിരുന്നു അപകടം. കണ്ണൂർ കാൽടെക്സിലെ കോഫീ ഹൗസ് ജീവനക്കാരനാണ്. സിപിഎം കോലത്ത് വയൽ മനോജ് സ്ക്വയർ ബ്രാഞ്ച് മെന്പർ, ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
Read Moreമാതൃകയായി യുവഡോക്ടർമാർ;നൂറു ദിവസം കോവിഡ് ഡ്യൂട്ടി അതും പ്രതിഫലമില്ലാതെ
കണ്ണൂർ: പ്രതിഫലമില്ലാതെയുള്ള ഈ ഡോക്ടർമാരുടെ സേവനത്തിന് ഇന്ന് നൂറു ദിവസം തികയുന്നു. കോവിഡ് വ്യാപനത്തിന്റെ കാലയളവിലാണ് കണ്ണൂർ ഡെന്റൽ കോളജിലെ ഇരുപത്തിരണ്ടോളം ഹൗസ് സർജർമാർ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ സേവനമനുഷ്ഠിക്കാൻ തയാറായത്. കോഴ്സ് പൂർത്തിയാക്കിയെങ്കിലും ഇന്റേൺഷിപ്പിന്റെ ഭാഗമായായിരുന്നു സേവനം. ഇന്റേൺഷിപ്പിന്റെ കാലാവധി കഴിഞ്ഞ് പലരും സേവനം അവസാനിപ്പിച്ചെങ്കിലും ഇതിൽ എട്ടുപേർ നൂറുദിവസമായി ഇപ്പോഴും കർമനിരതരായി സേവനം തുടരുകയാണ്. സാധാരണ ഇന്റേൺഷിപ്പ് ചെയ്യുന്പോൾ സ്റ്റൈപ്പൻഡ് ലഭിക്കാറുണ്ട്. എന്നാൽ, പ്രതിഫലമില്ലാതെയാണ് ഇവരുടെ ജോലി. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കു കീഴിൽ അസിസ്റ്റന്റ് കളക്ടർ ശ്രീലക്ഷ്മി, കണ്ണൂർ ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ.അരുൺ നാരായണൻ, ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്റർ നോഡൽ ഓഫീസർ ഡോ.അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ യുവതീ-യുവാക്കൾ പ്രതിഫലമില്ലാതെ ജൂലൈ 10 മുതൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്നത്. സ്വാബ് കളക്ഷൻ, സെന്റിനൽ സർവയ്ലൻസ് ക്യാമ്പുകൾ, പോർട്ടൽ എൻട്രി…
Read Moreകെ.എം. ഷാജിയെ വധിക്കാൻ 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ; ക്വട്ടേഷൻ നല്കിയ പാപ്പിനിശേരി സ്വദേശിയെ തേടി പോലീസ്
കണ്ണൂർ: “കൊലപാതകം നടത്തി ഉടനെ തിരിച്ചുപോകണം…’ കെ.എം. ഷാജി എംഎൽഎയെ വധിക്കാൻ ക്വട്ടേഷൻ നൽകിയയാളുടെ ഫോൺ സംഭാഷണമാണിത്. ലോക്ക്ഡൗണായതു കാരണം സഞ്ചരിക്കാൻ ആവശ്യത്തിന് വാഹനങ്ങൾ കിട്ടുമോയെന്ന ക്വട്ടേഷൻ സംഘത്തിന്റെ ചോദ്യത്തിന് “അതൊന്നും പ്രശ്നമല്ല, ഇവിടെ എല്ലാം റെഡിയാക്കാം, കൃത്യം നടത്തി ഉടൻ സ്ഥലം വിടണം” എന്നും സംഭാഷണത്തിൽ പറയുന്നു. എംഎൽഎയാണ് സൂക്ഷിക്കണമെന്നു പറുയുന്പോൾ അതൊന്നും പ്രശ്നമല്ലെന്നാണ് കൊലയാളി സംഘം പറയുന്നത്. രപ്തി സാഗർ എക്സ്പ്രസിന് ടിക്കറ്റ് ബുക്ക് ചെയ്ത് ക്വട്ടേഷൻ സംഘം കേരളത്തിലെത്താനും ആവശ്യപ്പെടുന്നുണ്ട്. അഴീക്കോട് എംഎൽഎ കെ.എം. ഷാജിക്കെതിരേയുള്ള വധഭീഷണിയിൽ വളപട്ടണം പോലീസ് കേസെടുത്തിട്ടുണ്ട്. 120 ബി പ്രകാരം ക്രിമിനൽ ഗൂഢാലോചനയ്ക്കാണ് കേസെടുത്തിട്ടുള്ളത്. പാപ്പിനിശേരി സ്വദേശി തേജസ് എന്നയാളാണ് എംഎൽഎയ്ക്കെതിരേ വധഭീഷണി മുഴക്കിയതെന്ന് മുഖ്യമന്ത്രിക്കും ഡിജിപ്പിക്കും നൽകിയ പരാതിയിൽ കെ.എം. ഷാജി പറയുന്നു. എന്നാൽ, അത്തരത്തിലുള്ള ഒരാളെ തിരിച്ചറിയാൻ ഇതുവരെ പോലീസിനായിട്ടില്ല. തുടർ ദിവസങ്ങളിൽ അന്വേഷണം…
Read Moreപയ്യന്നൂരില്‍ തോക്കിന് പിന്നാലെ ബോംബും; പടോളി ക്ഷേത്രം റോഡിൽ സ്റ്റീല്‍ ബോംബ് കണ്ടെത്തി
പയ്യന്നൂര്‍: പയ്യന്നൂര്‍ പടോളി ക്ഷേത്രം റോഡില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി.കഴിഞ്ഞ ദിവസം അന്നൂരില്‍ റോഡരികില്‍നിന്നും പിസ്റ്റളും 12 തിരകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതിനിടയിലാണ് ഇന്ന് രാവിലെ റോഡരികില്‍ ബോംബ് കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പടോളിയിലെ റോഡരികില്‍ ബോംബ് കണ്ടെത്തിയത്.അധികം പഴക്കമില്ലാത്ത സ്റ്റീല്‍ ബോംബാണ് ടാറിട്ട റോഡിൽ കണ്ടെത്തിയത്. വിവരമറിഞ്ഞയുടന്‍ പയ്യന്നൂര്‍ പോലീസ് കണ്ട്രോള് യൂണിറ്റും പയ്യന്നൂര്‍ പോലീസും സ്ഥലത്തെത്തി.വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. അധികം പഴക്കമില്ലാത്ത അത്യുഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബാണിതെന്ന് ബോംബ് സ്ക്വാഡ് എസ്ഐ ടി.വി.ശശീധരന് പറഞ്ഞു. ഇതേതുടര്‍ന്ന് ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റകൃത്യങ്ങള്‍ ലക്ഷ്യമാക്കി വാഹനത്തില്‍ പോകുന്നവരില്‍നിന്നും താഴെ വീണതായിരുന്നുവെങ്കില് ബോംബ് പൊട്ടുമായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാട്ടുകാരില്‍ പരിഭ്രാന്തി പരത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി കാല്‍നടയാത്രക്കാര്‍ക്ക് കാണാന്‍ പറ്റുന്ന വിധത്തില്‍…
Read More25 ലക്ഷം രൂപ വാങ്ങിയെന്ന് പരാതിക്കാരൻ കെ. പത്മനാഭൻ; എംഎൽഎ കെ.എം. ഷാജിക്കെതിരായ അഴിമതി ആരോപണം: ഇഡി അന്വേഷണം ആരംഭിച്ചു
കണ്ണൂർ: ഹയർസെക്കൻഡറി സ്കൂൾ അനുവദിക്കാൻ പണം വാങ്ങിയെന്ന പരാതിയിൽ അഴീക്കോട് എംഎൽഎ കെ.എം. ഷാജിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. ഇഡി കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ.എം.ഷാജി ഉൾപ്പെടെ 30 പേർക്കു നോട്ടിസ് നൽകി. ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്ന ആരോപണം അന്വേഷിക്കാൻ നേതാക്കളുടെയും മൊഴിയെടുക്കും. പണം കൈമാറിയതായിപ്പറയുന്നവരും ചർച്ചകളിൽ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. ഹയർ സെക്കൻഡറി വിഭാഗം അനുവദിക്കുന്നതിനായി അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽനിന്നും 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ലീഗ് നേതാവു കൂടിയായ കെ.എം. ഷാജിക്കെതിരായ ആരോപണം. സ്കൂളിന് പ്ലസ്ടു വിഭാഗം അനുവദിക്കുന്നതിനായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിക്കു പണം നൽകാനായിരുന്നു നിർദേശം. പിന്നീട് എംഎൽഎ ഇടപെട്ട് പഞ്ചായത്ത് കമ്മിറ്റി സ്കൂൾ അധികൃതരുമായി ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ പിന്നീട് എംഎൽഎ ഇടപെട്ട് പണം നൽകേണ്ടതില്ലെന്ന് നിലപാട് എടുത്തു.…
Read Moreപയ്യന്നൂരിലെ റോഡരികില്‍ പിസ്റ്റളും തിരകളും! ക്വട്ടേഷന്‍ സംഘത്തിന്റേതോ ?
പയ്യന്നൂര്‍: പയ്യന്നൂര്‍ അന്നൂരില്‍ റോഡരികില്‍നിന്നും പിസ്റ്റളും 12 തിരകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. കണ്ടുകിട്ടിയ പിസ്റ്റള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് സൂചന. ഇന്ന് ഫോറന്‍സിക് സംഘം പരിശോധന നടത്തും. പിസ്റ്റളിനൊപ്പം കണ്ടുകിട്ടിയ തിരകള്‍ പ്രത്യേത പ്ലാസ്റ്റിക്ക് കണ്ടെയ്നറില്‍ നിര്‍മിച്ചതാണ്. ഇന്നലെ രാവിലെ എട്ടരയോടെയാണ് അന്നൂര്‍ കാറമേല്‍ പീപിള്‍സ് ക്ലബിന് സമീപത്തെ റോഡരികില്‍നിന്ന് തോക്കും തിരകളും കണ്ടെത്തിയത്. അമേരിക്കന്‍ ടൂറിസ്റ്റര്‍ ബാഗിനുള്ളില്‍ കാഞ്ഞങ്ങാട്ടെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പേരുള്ള പ്ലാസ്റ്റിക് കവറിലായിരുന്നു തോക്കും തിരകളുമുണ്ടായിരുന്നത്. റോഡരികില്‍ വീണ് ചിതറിയ നിലയിലാണ് തോക്കും തിരകളും വഴിയാത്രക്കാര്‍ കണ്ടെത്തിയത്.വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. അധികം പഴക്കമില്ലാത്ത പിസ്റ്റളാണ് കണ്ടുകിട്ടിയത്.ഇതിന്റെ കൂടെയുണ്ടായിരുന്ന തിരകള്‍ നിര്‍മിച്ചിരിക്കുന്നത് കട്ടിയുള്ള പ്ലാസ്റ്റിക് കണ്ടെയ്നറിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ് പറഞ്ഞു. തിരകളുടെ അടിഭാഗം മാത്രം ലോഹംകൊണ്ടുണ്ടാക്കിയവയാണ്. ഇതിനകത്ത് ഗണ്‍പൗഡര്‍ നിറച്ചിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ…
Read Moreഎന്തോന്ന് കോവിഡ്..! പയ്യാമ്പലത്ത് ഉല്ലാസസായാഹ്നം
സ്വന്തം ലേഖകൻ കണ്ണൂർ: കോവിഡ് രോഗവ്യാപാനം തടയുന്നതിന് വേണ്ടി സർക്കാർ പുറപ്പെടുവിച്ച നിരോധനാജ്ഞ ലംഘിച്ച് പയ്യാമ്പലം ബീച്ചിൽ ഒഴിവുദിന ആഘോഷം. ഇന്നലെ ഞായറാഴ്ച അവധിയായതിനാൽ നിരവധിയാളുകളാണ് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അവധി ആഘോഷിക്കാൻ പയ്യാമ്പലം ബീച്ചിലെത്തിയത്. പലരും കുടുംബസമേതം പയ്യാമ്പലത്ത് എത്തി വിവിധ വിനോദങ്ങളിൽ ഏർപ്പെട്ടു. കുട്ടികളും വയോധികരും ഉൾപ്പെടെയുള്ളവർ അക്കൂട്ടത്തിലുണ്ട്. പയ്യാമ്പലം പോലീസ് എയ്ഡ് പോസ്റ്റിനു മുന്നിൽ വാഹനം പാർക്ക് ചെയ്താണ് ബീച്ചിലേക്ക് പോയത്. പോലീസിന്റെ മൂക്കിന് താഴെ നടന്ന സംഭവത്തിൽ യാതൊരു നടപടിയും ഉണ്ടായില്ല. മാത്രമല്ല കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശകരെ തടയാനോ നിരോധനാജ്ഞയെക്കുറിച്ച് ബോധവത്ക്കരിക്കാനോ പോലീസ് തയാറായില്ല. കോവിഡ് സമൂഹ വ്യാപനത്തെത്തുടർന്ന് മാസങ്ങളായി വീടുകളിൽ കഴിയുന്നവർ പുറത്തിറങ്ങാനുള്ള അവസരം കാത്തു നിൽക്കുന്നതിനിടെയാണ് വിലക്കുകൾ ലംഘിച്ച് ആളുകൾ ബീച്ചിലെത്തിയത്. നവംബർ ഒന്നുമുതൽ ബീച്ചുകളിലേക്ക് പ്രവേശന അനുമതി നൽകാൻ വിനോദ സഞ്ചാര വകുപ്പ് തീരുമാനിച്ചിട്ടുണ്ടെങ്കിലും…
Read Moreഇത് ആരുടെ വീട് ? പയ്യന്നൂരിൽ വീടിന്റെ താക്കോല്‍ദാനം; വിവാദങ്ങള്‍ മുറുകുന്നു, ഒപ്പം ലക്ഷ്മിയുടെ വേദനയും
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ കേളോത്തെ സി. ലക്ഷ്മിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്ദാനത്തെചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുന്നു. വീട് നിര്‍മിച്ച് നല്‍കിയത് മഹിളാ കോണ്‍ഗ്രസ് ആണെന്ന അവകാശവാദമുന്നയിച്ച് താക്കോല്‍ ദാനം ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയെക്കൊണ്ട് നിര്‍വഹിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. നിര്‍മാണം പൂര്‍ത്തീകരിക്കാനാവാതെ കിടന്നിരുന്ന വീടിന്റെ നിര്‍മാണം ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ട പദ്ധതിയുലുള്പ്പെടുത്തിയാണ് പൂര്‍ത്തീകരിച്ചതെന്ന് നഗരസഭ ചെയര്മാന് പറയുന്നു. ലൈഫ് പദ്ധതിയില്‍ അനുവദിച്ച 3,15,000 രൂപ ചെലവഴിച്ചാണ് ലക്ഷ്മിയുടെ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു. വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത് പയ്യന്നൂര്‍ ലയണ്‍സ് ക്ലബാണെന്ന അവകാശവാദവുമായി പയ്യന്നൂര്‍ ലയണ്‍സ് ക്ലബും രംഗത്തു വന്നിരുന്നു. നഗരസഭ ലൈഫ് മിഷന് പദ്ധതിയുമായി സഹകരിച്ച് നിര്‍മാണം പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ദാനം ലയണ്‍സ് ഗവര്‍ണറുടെ സന്ദര്‍ശന ദിവസം നിര്‍വഹിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് ലയണ്‍സ് ക്ലബ് പറയുന്നത്. സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഇവര്‍ക്ക്…
Read Moreആ കാമുകൻ താനല്ല; പുനരന്വേഷണം വേണം! ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ രണ്ടാംപ്രതിയുടെ ഹർജി കോടതിയിൽ
കണ്ണൂർ: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കണ്ണൂർ തയ്യിൽ കടപ്പുറത്തെ ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായ നിതിൻ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകി. കേസിലെ ഒന്നാംപ്രതിയായ ഒന്നരവയസുകാരന്റെ അമ്മ ശരണ്യയുടെ കാമുകൻ താനല്ലെന്നും കേസിലെ 27-ാം സാക്ഷിയായ പാലക്കാട്ടുകാരനായ അരുണാണ് കാമുകനെന്നും കാണിച്ചാണ് അഡ്വ. മഹേഷ് വർമ്മ മുഖാന്തരം നിതിൻ കോടതിയെ സമീപിച്ചത്. എന്നാൽ, കേസ് വഴിതിരിച്ചുവിടാനുള്ള പ്രതിയുടെ ആസൂത്രിതമായ ശ്രമമാണ് ഇതെന്ന് പോലീസ് പറയുന്നു. ഒരിക്കൽ പ്രതിയായ നിതിന്‍ ഇത്തരത്തിൽ ഹർജി സമർപ്പിക്കാൻ നിയമപരമായി സാധിക്കില്ലെന്നും ഇത് കോടതി പരിഗണിക്കാനുള്ള സാധ്യതയില്ലെന്നുമാണ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ പറയുന്നത്. ശരണ്യയും കാമുകൻ നിതിനും ഗൂഢാലോചന നടത്തിയാണ് കുഞ്ഞിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. 2020 ഫെബ്രുവരി 17 ന് പുലർച്ചെ…
Read More