ആലക്കോട്: വായാട്ടുപറമ്പ് കവലയിലെ മലഞ്ചരക്ക് കടയില്‍ കഴിഞ്ഞദിവസം കവർച്ച നടത്തിയത് കുറുമാത്തൂർ സ്വദേശികളായ രണ്ടംഗസംഘം. ഇതിലൊരാൾ മോഷണക്കേസിലും മറ്റൊരാൾ പോക്സോ കേസിലും ശിക്ഷ അനുഭവിച്ചതാണ്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. നെല്ലിപ്പാറ സ്വദേശി പുത്തന്‍പുര ബിജു അഗസ്റ്റിന്റെ മലഞ്ചരക്ക് കടയിലാണു കഴിഞ്ഞ 27ന് പുലർച്ചെ 2.30ഓടെ കവര്‍ച്ച നടന്നത്. ഇന്നോവ കാറിലെത്തിയ രണ്ടംഗസംഘമാണു കവര്‍ച്ച നടത്തിയത്. ദൃശ്യങ്ങള്‍ തൊട്ടടുത്ത സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ആലക്കോട് സിഐ കെ.ജി. വിനോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനിടെ മോഷ്ടാക്കളെ കണ്ടെത്തുന്നതിന് സൂചന നല്‍കുന്നവര്‍ക്ക് കടയുടമ അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മോഷ്ടാക്കളെത്തിയ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. പേരാവൂര്‍ സ്വദേശിയുടെ ബൈക്കിന്റെ നമ്പറാണു കാറില്‍ ഉപയോഗിച്ചിരുന്നത്. കവർച്ച ചെയ്ത കുരുമുളകിന്റെ പകുതി 28ന് രാവിലെ മണത്തണയിലെ മലഞ്ചരക്ക് കടയില്‍ മോഷ്ടാക്കള്‍ വിറ്റിരുന്നു. എന്നാല്‍…
Read MoreCategory: Kannur
നിങ്ങൾ ഭരണകക്ഷിയുടെ ആളാണോ? വൈദ്യുത ബോര്‍ഡില്‍ കാഷ്യറാകാനും എളുപ്പവഴി !
പി. ജയകൃഷ്ണന്കണ്ണൂര്: വൈദ്യുത ബോര്‍ഡില്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം ലഭിച്ചവരില്‍ ചിലരെ നിയമന മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കാഷ്യര്‍ ട്രെയിനിയായി നിയമിക്കാന്‍ നീക്കം. ഭരണകക്ഷി യൂണിയനുമായി അടുപ്പമുള്ളവരെയാണ് യോഗ്യത പോലും മറികടന്ന് നിയമിക്കാന്‍ നീക്കം നടക്കുന്നത്. നാലാം ക്ലാസ് പാസാവുകയും എസ്എസ്എല്‍സി പരാജയപ്പെടുകയും ചെയ്തവരെയാണ് നിലവില്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നത്. പാലക്കാട് ഇന്സ്ട്രിയല് ട്രൈബ്യൂണൽ വിധിയുടെ പശ്ചാത്തലത്തില്‍ നേരത്തെ താത്കാലികക്കാരായി ജോലി ചെയ്തിരുന്ന എസ്എസ്എല്‍സി പാസായവരെയും വര്‍ക്കര്‍മാരായി നിയമിച്ചിരുന്നു. ബോര്‍ഡ് ചട്ടപ്രകാരം ഡിഗ്രിയും മൂന്നുവര്‍ഷം ബോര്‍ഡില്‍ പ്രവൃത്തി പരിചയം അല്ലെങ്കില്‍ പ്രീഡിഗ്രി/ പ്ലസ് ടു യോഗ്യത ബോര്‍ഡില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരെയാണ് കാഷ്യര്‍ ട്രെയിനിയായി നിയോഗിക്കുക. ഇതിനു വിരുദ്ധമായാണ് ഇപ്പോള്‍ ചിലരെ ചട്ടം മറികടന്ന് കാഷ്യര്‍ ട്രെയിനിയായി നിയോഗിക്കാന്‍ നീക്കം നടക്കുന്നത്. നേരത്തെ ദീര്‍ഘകാലം കരാര്‍ തൊഴിലാളികള്‍ ആയിരുന്നവരില്‍ നിന്ന് 1486 ഓളം പേരെയാണ് വൈദ്യുതി ബോര്‍ഡില്‍ വര്‍ക്കര്‍…
Read Moreപാലത്തായി പീഡനക്കേസ്! തെളിവില്ലാതെ ക്രൈംബ്രാഞ്ച്; ഇരക്ക് നീതി ലഭിക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ യുഡിഎഫ്
തലശേരി: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽ അധ്യാപകൻ പീഡിപ്പിച്ചുവെന്ന കേസിൽ തെളിവ് ശേഖരിക്കാൻ കഴിയാതെ ക്രൈംബ്രാഞ്ച് സംഘം. ഏറെ വിവാദമായ ഈ കേസിൽ ഇരക്ക് നീതി ലഭിക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ യുഡിഎഫ് നീക്കമാരംഭിച്ചു. ഇതിനിടയിൽ ഈ കേസിലെ ജാമ്യഹർജി പരിഗണിച്ച സംഭവത്തിൽ ഹൈക്കോടതിയിലെ ന്യായാധിപൻ ചീഫ് ജസ്റ്റിസിന് പരാതി നൽകിയ വിവരവും പുറത്ത് വന്നു. പീഡനക്കേസിൽ ജാമ്യ ഹർജി പരിഗണിക്കുകയും കേസ് ഡയറി പരിശോധിക്കുകയും ചെയ്ത ന്യായാധിപനിൽ നിന്ന് കേസ് മാറ്റുകയും മറ്റൊരു ന്യായാധിപൻ വിധി പറയുകയും ചെയ്തതാണ് ഇപ്പോൾ വിവാദമായിട്ടുള്ളത്. മനോരോഗ വിദഗ്ധന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും തെളിവ് കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം തീർത്തും വഴിമുട്ടിയിരിക്കുകയാണ്. പെൺകുട്ടിക്ക് സൈക്കോ സോഷ്യൽ സപ്പോർട്ട് നൽകണമെന്ന നിർദ്ദേശം മാത്രമാണ് സർക്കാർ നിയോഗിച്ച മനോരോഗ വിദഗ്ധൻ ക്രൈംബ്രാഞ്ചിന് നൽകിയ റിപ്പോർട്ടിലുള്ളത്. അന്വേഷണ…
Read Moreബിജെപി നേതാക്കളുടെ വീടുകളിൽ അപായ ചിഹ്നം; കതിരൂർ പോലീസ് അന്വേഷണം തുടങ്ങി
കൂത്തുപറമ്പ്: കതിരൂരിൽ ആർഎസ്എസ്, ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിൽ അപായ ചിഹ്നം പതിച്ചതായി കണ്ടെത്തിയ സംഭവത്തിൽ കതിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആർഎസ്എസ് കണ്ണൂർ വിഭാഗ് സഹകാര്യവാഹ് വി. ശശിധരന്റെ കതിരൂർ ഡയമണ്ട് മുക്കിലെ തറവാട് വീട്ടിലും വേറ്റുമ്മൽ ശാഖ സേവാപ്രമുഖ് കെ.ശബരീഷ്, ബിജെപി കതിരൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് പിവത്സരാജ്, പ്രവർത്തകരായ വേറ്റുമ്മലിലെ കെ. ശശി,വി. ബാലകൃഷ്ണൻ തുടങ്ങിയവരുടെ വീടിന്റെ ചുവരുകളിലും തൂണുകളിലുമാണ് ചിഹ്നം പതിച്ചത്. ചുവന്ന സ്റ്റിക്കർ ഉപയോഗിച്ച് പ്ലസ് ചിഹ്നമാണ് പതിച്ചിരിക്കുന്നത്. സിപിഎം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന്ആർഎസ്എസ് ആരോപിച്ചു. എന്നാൽ ബിജെപി പ്രവർത്തകർ തന്നെയാണ് ഇതിനു പിന്നിലെന്ന് സിപിഎമ്മും ആരോപിക്കുന്നു.സംഭവത്തിന് പിന്നിൽ രാഷ്ട്രീയമാണെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും സിഐ അനിൽ പറഞ്ഞു.
Read Moreഎക്സൈസ് ഉദ്യോഗസ്ഥരുടെ തന്ത്രം ഫലിച്ചു! മൂന്നരക്കിലോ കഞ്ചാവുമായി ഉളിയില്‍ സ്വദേശി അറസ്റ്റില്‍; കഞ്ചാവ് എത്തിച്ചിരുന്നത് ചരക്കു ലോറികളില്‍
കൂത്തുപറമ്പ്: മൂന്നരക്കിലോ കഞ്ചാവുമായി ഉളിയിൽ സ്വദേശി അറസ്റ്റിൽ. ഉളിയിൽ നസീമ മൻസിലിൽ മുഹമ്മദ് മുഷ്താഖി(24)നെയാണ് കൂത്തുപറമ്പ് എക്സൈസ് ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കൂട്ടുപുഴ മുതൽ കണ്ണൂർ വരെയുള്ള ചില്ലറ കഞ്ചാവ് വില്പനക്കാർക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഞ്ചാവിന്റെ ആവശ്യക്കാരെന്ന വ്യാജേന എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ സമീപിക്കുകയായിരുന്നു. ചാലോട് വെച്ചാണ് ഇയാളെ പിടികൂടിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വലിയ ചരക്ക് വാഹനങ്ങളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന രീതിയാണ് ഇയാൾ സ്വീകരിച്ചിരുന്നത് . ഇതിനെത്തുടർന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് ആഴ്ചകളോളം പിൻതുടർന്ന് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ഇരിട്ടി – ഉളിയിൽ ഭാഗത്തെ പ്രധാന കഞ്ചാവ് വില്പനക്കാരെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചു. പിടികൂടിയ കഞ്ചാവിന് ചില്ലറ വിൽപന വിപണിയിൽ മൂന്ന് ലക്ഷം രൂപ…
Read Moreആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തിനിരയായി മരിച്ച യുവാവിന്റെ ദേഹത്ത് ഇരുപത്തഞ്ചോളം മുറിവുകള്‍
മഞ്ചേശ്വരം: മിയാപദവില്‍ കഴിഞ്ഞദിവസം ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തിനിരയായി മരിച്ച കൃപാകര (28) യുടെ ദേഹത്ത് ചെറുതും വലുതുമായ 25 ഓളം മുറിവുകളുള്ളതായി പ്രാഥമിക റിപ്പോര്‍ട്ട്. കമ്പിപ്പാര കൊണ്ട് തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബുധനാഴ്ച രാത്രി ഒമ്പതരയോടെ മിയാപദവ് കെതങ്ങാട്ടെ ജിതേഷിന്റെ വീടിന് സമീപമുണ്ടായ സംഘര്‍ഷത്തിലാണ് കൃപാകര കൊല്ലപ്പെട്ടത്. ജിതേഷും കൃപാകരയും നേരത്തേ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ മദ്യക്കടത്ത്, ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൃപാകരയുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന ബന്ധുക്കളുടെ ഉപദേശ പ്രകാരം കഴിഞ്ഞ ഒരുമാസമായി ജിതേഷ് ഈ ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതിന്റെ പേരില്‍ കൃപാകരയും ജിതേഷുമായി വാക്കുതര്‍ക്കമുണ്ടായിരുന്നതായും പറയുന്നു. കൃപാകരയെ നേരില്‍ കാണുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ജിതേഷ് വൈകുന്നേരം ജോലികഴിഞ്ഞ് നേരത്തെ വീട്ടിലെത്തുമായിരുന്നു. ജിതേഷ് തന്റെ അടുത്തുനിന്ന് ഒളിച്ചുനടക്കുകയാണെന്ന് ബോധ്യം വന്നതിനെ തുടര്‍ന്നാണ്…
Read Moreയൂത്ത് കോൺഗ്രസ് മാർച്ച്:നേതാക്കൾ ഉൾപ്പെടെ 60 പേർക്കെതിരേ കേസ്
കണ്ണൂർ: സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തിനശിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂർ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയ നേതാക്കൾ ഉൾപ്പെടെ 60 യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ്, ഷിബിൻ ഷിബു, ജിസ്മോൻ, ഫർഹാൻ മുണ്ടേരി, വി.രാഹുൽ, പ്രിനിൽ മതുക്കോത്ത്, റിജിൻരാജ്, അക്ഷയ് കോവിലകം, സി.വി.സുമിത്ത്, അക്ഷയ് കല്യാശേരി, നിസാം മയ്യിൽ, എം.രാഹുൽ, അബ്ദുൾ ജബ്ബാർ, നൗഫൽ വാരം, യഹിയ തുടങ്ങിവർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെയുമാണ് ടൗൺ പോലീസ് കേസെടുത്തത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, റോഡ് ഉപരോധം, കോവിഡ് മാനദണ്ഡം പാലിക്കാതെ അപകടകരമാം വിധം ഒത്തുചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഇന്നലെ നടന്ന എസ്പി ഓഫീസ് മാർച്ചിനിടെയുണ്ടായ ലാത്തിച്ചാർജിലും സംഘർഷത്തിലും 15 യൂത്ത് കോൺഗ്രസുകാർക്കും ടൗൺ എസ്ഐ ബാവിഷിനും പരിക്കേറ്റിരുന്നു.
Read Moreഎടിഎമ്മിലെ കള്ളപ്പണ നിക്ഷേപം; ഉറവിടം കണ്ടെത്താൻ സാധിച്ചില്ല; അന്വേഷണം വഴിമുട്ടി
പഴയങ്ങാടി(കണ്ണൂർ): ആക്സിസ് ബാങ്കിലെ എടിഎം കൗണ്ടറിലെ കള്ളപ്പണം നിക്ഷേപിച്ച സംഭവത്തിൽ അന്വേഷണം വഴിമുട്ടി. കൗണ്ടറിലെ സിസിടിവി ദൃശ്യപരിശോധനയിൽ പ്രതിയെ കുറിച്ച് സൂചന കിട്ടിയതായി അന്വേഷണസംഘം അറിയിച്ചിരുന്നുവെങ്കിലും കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് അന്വേഷണ ഉദ്യേഗസ്ഥരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 25നാണ് എടിഎം കൗണ്ടറിൽ നിന്ന് കർണാടകയിലെ കുശാൽനഗറിലെ മിസ് റിയ എന്ന യുവതിയുടെ അക്കൗണ്ടിലേക്ക് 21500 രൂപ നിക്ഷേപിക്കുന്നത്. അന്വേഷണം കുശാൽനഗറിലേക്ക് വ്യാപിപ്പിച്ചു എങ്കിലും മിസ് റിയ എന്ന യുവതിയിലേക്ക് എത്താൻ പോലീസിന് സാധിച്ചില്ല. എടിഎം കൗണ്ടറിൽ കള്ളനോട്ടുകൾ നിക്ഷേപിച്ച് രക്ഷപ്പെട്ട അന്യസംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്ന യുവാവ് പഴയങ്ങാടിയിലും പരിസരങ്ങളിലെയും മാർക്കറ്റിലും വ്യാപാര കേന്ദ്രങ്ങളിലും എത്രയധികം കള്ളനോട്ടുകൾ ചെലവഴിച്ചിട്ടുണ്ടാകുമെന്നത് ആശങ്കയുയർത്തുന്നു. യുവാവിന് ഇത്രയും പണം എങ്ങിനെ, എവിടെ നിന്ന് വന്നു ചേർന്നു എന്നതും ദുരൂഹതയുളവാക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ ഇല്ലാത്തതും അന്വേഷണത്തിന് കിറാമുട്ടിയാവുന്നു. തളിപ്പറമ്പ്…
Read Moreആംബുലൻസ് വന്നില്ല, മൃതദേഹം റോഡരുകിൽ കിടന്നത് രണ്ടര മണിക്കൂർ; കാരണം ഇങ്ങനെ…
കണ്ണൂർ: നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് തയാറാകാത്തതിനെ തുടർന്ന് മൃതദേഹംമണിക്കൂറുകളോളം റോഡരികിലെ പറമ്പിൽ കിടന്നു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. കണ്ണൂർ മുനീശ്വരൻ കോവിലിനു സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സിന്റെ ഒഴിഞ്ഞ പറമ്പിലാണ് 55 വയസു തോന്നിക്കുന്ന പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് രോഗികളെ ആശുപത്രികളിൽ എത്തിക്കുന്ന 108 നമ്പർ ആംബുലൻസിൽ നാട്ടുകാർ ഫോൺ ചെയ്ത് അറിയിച്ചെങ്കിലും മരിച്ചയാളെ ആബുലൻസിൽ കയറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതേത്തുടർന്ന് രണ്ടര മണിക്കൂറോളം മൃതദേഹം റോഡരികിലെ പറമ്പിൽ കിടന്നു. കോവിഡ് വ്യാപനം കൂടിയതോടെയാണ് 108 നമ്പർ ആംബുലൻസുമായി നാട്ടുകാർ ബന്ധപ്പെട്ടത്. തുടർന്ന് സന്നദ്ധ പ്രവർത്തകർ ഇടപെട്ട് മറ്റൊരു ആംബുലൻസ് വരുത്തിയാണ് മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റിയത്. മരിച്ചയാളെ കുറിച്ച് യാതൊരു അറിവുമില്ലെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു. വ്യക്തമായ മേൽവിലാസമോ താമസ സ്ഥലമോ അറിയില്ലെങ്കിലും നഗരത്തിൽ…
Read Moreതളിപ്പറന്പിൽ രണ്ട് നീതിയോ ? ലോക്ക്ഡൗൺ നീളുന്നതിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങി വ്യാപാരികൾ
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിൽ മൂന്നാഴ്ചയോളമായി തുടരുന്ന ലോക്ക്ഡൗൺ ഒഴിവാക്കാതെ നഗരസഭ പരിധിയിലെ കൃഷിഭവൻ മുഖേന പച്ചക്കറി വിപണനം നടത്തുന്നതും സഹകരണ നെയ്ത്ത് സൊസൈറ്റിയുടെ നേതൃത്വത്തിൽ തുണിത്തരങ്ങൾ വിപണനം നടത്താൻ അനുമതി നൽകിയതും ഇരട്ടനീതിയാണെന്നും ഉടൻ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.എസ്. റിയാസ്, ജനറൽ സെക്രട്ടറി വി. താജുദ്ദീൻ, ട്രഷറർ ടി. ജയരാജ് എന്നിവർ ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കൂവോട് കൃഷിഭവനിൽ നിന്ന് ഇന്ന് മുതൽ 30 വരെ പച്ചക്കറി വിൽപന നടത്തുന്നുണ്ട്. തളിപ്പറമ്പിലെ സഹകരണ നെയ്ത്ത് സൊസൈറ്റി (വീവേഴ്സ്) ജീവനക്കാർ ഇന്ന് രാവിലെ മുതൽ കൂവോട് സിഐടിയു ഓഫിസ് പരിസരത്ത് വച്ച് തുണിത്തരങ്ങളുടെ വിൽപനയും ആരംഭിച്ചിട്ടുണ്ട്. ഇതിനെല്ലാം അനുമതി നൽകിയ പോലീസും ആരോഗ്യ…
Read More