കണ്ണൂർ: പോലീസുകാർ ഭക്ഷണവും വെള്ളവും നൽകി പോറ്റി വളർത്തിയ തെരുവുനായക്ക് പേയിളകി മരിച്ചതിനെ തുടർന്ന് 40 പോലീസുകാർ പ്രതിരോധ കുത്തിവയ്പ് എടുത്തു. കണ്ണൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ നിത്യ സന്ദർശകനും രാത്രി പോലീസുകാരോടൊപ്പം ‘പാറാവ് ഡ്യൂട്ടി’ ചെയ്യുകയും ചെയ്തിരുന്ന തെരുവുനായയെ വളരെ സ്നേഹത്തോടെയാണ് പോലീസുകാർ പരിചരിച്ചത്. പോലീസുകാർ കഴിക്കുന്ന ആഹാരത്തിന്റെ ഒരു വിഹിതം ഈ തെരുവുനായക്ക് നൽകിയും മറ്റുള്ള തെരുവുനായകളിൽനിന്നും രക്ഷിച്ചും ഇതിന് സ്റ്റേഷനിൽ സ്ഥിര താമസം ഒരുക്കി. ഇതിന് പ്രത്യുപകാരമായി തെരുവുനായ രാത്രിയിൽ ട്രാഫിക് സ്റ്റേഷന്റെ മുറ്റത്ത് ഇരുന്ന് അസമയത്ത് സ്റ്റേഷനിലേക്ക് എത്തുന്നവർക്കു നേരെ കുരച്ച് പോലീസുകാരെ ഉണർത്തി ആളുകൾ സ്റ്റേഷനിലേക്ക് വരുന്നുണ്ടെന്ന് ബോധ്യപ്പെടുത്തും. പോലീസിന്റെ സ്നേഹ സാന്ത്വനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെ രണ്ടു ദിവസം മുന്‍പ് പോലീസ് സ്റ്റേഷൻ കോന്പൗണ്ടിൽ തെരുവുനായയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നല്ല ആരോഗ്യമുള്ള തെരുവുനായ പെട്ടെന്ന് ചത്തത് പോലീസുകാർക്കിടയിൽ സംശയം ബലപ്പെട്ടു.…
Read MoreCategory: Kannur
കതിരൂരിൽ പോലീസ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബേറ്; ആർഎസ്എസ് പ്രവർത്തകൻ കോയന്പത്തൂരിൽ അറസ്റ്റിൽ
കൂത്തുപറമ്പ്: കതിരൂർ നായനാർ റോഡിൽ പോലീസ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബെറിഞ്ഞ കേസിൽ പ്രതിയെ പോലീസ് പിടികൂടി. മലാൽ കുടക്കളത്തെ ആർഎസ്എസ് പ്രവർത്തകനായ കെ.പ്രബേഷി (30)നെയാണ് കതിരൂർ എസ്.ഐ നിജീഷും സംഘവും കോയമ്പത്തൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം ഉണ്ടായത്. നായനാർ റോഡിൽ പ്രവർത്തിക്കുന്ന പോലീസ് പിക്കറ്റിംഗ് പോസ്റ്റിനു നേരെയാണ് ബോംബേറുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസർമാരായ അരുൺ കുമാർ, മഹേഷ് എന്നിവർ എതാനും നിമിഷങ്ങൾക്ക് മുൻപ് വിശ്രമമുറിയിലേക്ക് പോയതിനാലാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് ബോംബെറിഞ്ഞയാളെക്കുറിച്ച് വിവരം ലഭിച്ചത്. നായനാർ റോഡിന് സമീപ പ്രദേശമായ കുണ്ടുചിറയിൽ നിന്നും ആഴ്ചകൾക്ക് മുൻപ് ബോംബു ശേഖരം കണ്ടെത്തിയിരുന്നു. ഈ കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് പോലീസ് പിക്കറ്റിംഗ് പോസ്റ്റിനു നേരെ ബോംബേറുണ്ടായത്. എസ്ഐക്കു പുറമെ സിവിൽ പോലീസ് ഓഫീസർമാരായ…
Read Moreമണൽ ലോറിക്ക് പിന്നാലെ എത്തിയ പോലീസ് ജീപ്പിനു മുകളിലേക്ക് മണൽ തള്ളിൽ അപായപ്പെടുത്താൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് പോലീസ്
പഴയങ്ങാടി: പഴയങ്ങാടിയിൽ പോലീസിനെ അപായപ്പെടുത്താൻ മണൽമാഫിയ സംഘത്തിന്റെ ശ്രമം. പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്നു പുലർച്ചെ അഞ്ചോടെയാണ് സംഭവം.എരിപുരം ഗ്യാസ് ഗോഡൗണിന് സമീപം വച്ചാണ് അനധികൃതമായി മണൽ കടത്തുന്ന ലോറി രാത്രികാലപട്രോളിംഗിനിറങ്ങിയ പഴയങ്ങാടി എസ്ഐ കെ.ഷാജുവും കണ്ടത്. പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ ലോറിയെ പോലീസ് പിന്തുടർന്നു. ഇതിനിടയിൽ ലോറിയിലുണ്ടായിരുന്ന മണൽ പോലീസ് ജീപ്പിന്റെ മുന്നിലേക്ക് തട്ടുകയായിരുന്നു. പോലീസ് ജീപ്പ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ലോറി സമീപത്തെ വീട്ടുമതിലിൽ ഇടിക്കുകയും ചെയ്തു. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ ലോറിയുമായി മണൽമാഫിയസംഘം കടന്നുകളയുകയും ചെയ്തു.പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ മണൽകടത്ത് സംഘങ്ങൾ വ്യാപകമാണ്. തുടർന്നാണ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയത്.സംഘത്തിൽ ക്രൈം എസ്ഐ കെ.മുരളി,സിപിഒ.സിദിഖ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Read Moreകണ്ണൂർ വിമാനത്താവളത്തിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 32 ലക്ഷത്തിന്റെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 32 ലക്ഷത്തിന്റെ സ്വർണമാണ് പിടികൂടി. കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഇന്നു രാവിലെ ദോഹയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കല്ലായി സ്വദേശിയായ അബ്ദുൾ മുനീറിൽ നിന്നാണ് 808 ഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്. കസ്റ്റംസ് അസി.കമ്മീഷണർ മധുസൂദനൻ ഭട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ചു വച്ചത് കണ്ടെത്തിയത്.
Read Moreകണ്ണൂർ അന്പായത്തോട് ടൗണിൽ ആയുധധാരികളായ മാവോയിസ്റ്റുകളുടെ പ്രകടനം; നാല് പേരുൾപ്പെട്ട സംഘത്തിൽ ഒരു സ്ത്രീയും
അമ്പായത്തോട്(കണ്ണൂർ): കൊട്ടിയൂർ അമ്പായത്തോട്ടിൽ ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി പ്രകടനം നടത്തി. ഇന്ന് രാവിലെ ആറോടെ ആയുധധാരികളായ നാലംഗ സംഘമാണ് എത്തിയത്. ഒരു സ്ത്രീയും മൂന്ന് പുരുഷൻമാരും അടങ്ങുന്ന സംഘമാണ് എത്തിയത്. ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തു. പുലർച്ചെ ആറോടെ എത്തിയ സംഘം ആറരയോടെയാണ് മടങ്ങിയത്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ വഴിയിലൂടെയാണ് സംഘം ടൗണിൽ എത്തിയത്. തിരിച്ച് ആ വഴി പോകുകയും ചെയ്തു.മൂന്നു പേരുടെ കൈകളിൽ തോക്കുകൾ ഉണ്ടായിരുന്നു. കോട്ടയത്ത് നിന്നെത്തിയ അന്ന ബസിലും അമ്പായത്തോട് നിന്ന് പുറപ്പെടുന്ന ഡെൽന ബസിലെയും ജീവനക്കാർക്ക് ലഘുലേഖകൾ വിതരണം ചെയ്തു. തങ്ങൾ മാവോയിസ്റ്റുകാരാണെന്ന് പരിചയപെടുത്തുകയും ചെയ്തു. ജനുവരി 31ന് നടത്തുന്ന ഭാരത് ബന്ത് വിജയിപ്പിക്കുക. അട്ടപ്പാടിയിലെ ചിന്തിയ രക്തത്തിന് പകരം വീട്ടുക, ഓപ്പറേഷൻ സമാധാൻ ജനങ്ങൾക്കെതിരായ യുദ്ധം പരാജയപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിലും ലഘുലേഖയിലും ഉണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി…
Read Moreമണിയുടെ മരണം! മൃതദേഹത്തിനു സമീപം വിഷക്കുപ്പി ഉണ്ടായിരുന്നു; തോട്ടം ഉടമകളായ പിതാവും മകനും അറസ്റ്റിൽ
കേണിച്ചിറ: അതിരാറ്റുപാടി പണിയ കോളനിയിലെ മഞ്ചിയുടെ മകൻ മണിയുടെ(45)മരണവുമായി ബന്ധപ്പെട്ട കേസിൽ പിതാവും മകനും അറസ്റ്റിൽ. കേണിച്ചിറ വേങ്ങനിൽക്കുംതൊടിയിൽ വി.ഇ. തങ്കപ്പൻ(62), മകൻ സുരേഷ്(40)എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. മണിയുടെ മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. തോട്ടം ഉടമകളുമായ പ്രതികളുടെ ജോലിക്കാരനായിരുന്നസ മണിയെ 2016 ഏപ്രിൽ നാലിനാണ് കോളനിക്കു സമീപം തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിനു സമീപം വിഷക്കുപ്പി ഉണ്ടായിരുന്നു. അസ്വാഭാവിക മരണത്തിനാണ് കേണിച്ചിറ പോലീസ് ആദ്യം കേസെടുത്തത്. പോസ്റ്റുമോർട്ടത്തിലാണ് കഴുത്തിൽ ബലം പ്രയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ മേയ് 27ന് കൊലപാതകത്തിനുള്ള വകുപ്പും കേസിൽ ഉൾപ്പെടുത്തി. ലോക്കൽ പോലീസിനു പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ 2018 മാർച്ച് 20നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. കൂലി സംബന്ധിച്ച തർക്കമാണ് കൊലയിൽ കലാശിച്ചത്. മണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം തോട്ടത്തിൽ തള്ളുകയായിരുന്നു.…
Read Moreഅലങ്കോലമാക്കാന്‍ ട്രാഫിക് എസ്ഐ ശ്രമിച്ചിട്ടും ജനപിന്തുണയോടെ പ്രിയ അച്ചുപാടി; ചികിത്സാസഹായ നിധിയിലേക്കു ലഭിച്ചത് 72,004 രൂപ
തളിപ്പറമ്പ്: ഗാനമേള അലങ്കോലമാക്കിയ ട്രാഫിക് എസ്ഐയുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. പാവങ്ങളുടെ വാനമ്പാടിയെന്നറിയപ്പെടുന്ന പ്രിയ അച്ചുവിന്റെ ഇന്നലെ തളിപ്പറമ്പില്‍ നടന്ന ഗാനമേളയാണ് തളിപ്പറമ്പ് ട്രാഫിക് എസ് ഐ കെ.വി.മുരളി അലങ്കോലമാക്കിയത്. ആയിരത്തിലേറെ ഡയാലിസിസുകള്‍ കഴിഞ്ഞ തേര്‍ത്തല്ലിയിലെ പി.പി.ബിജുവിന്റെ ചികിത്സാസഹായ നിധിയിലേക്കുള്ള ധനശേഖരണാര്‍ത്ഥമാണ് പ്രിയ അച്ചു ഇന്നലെ സൗജന്യമായി ഗാനമേള നടത്താന്‍ തളിപ്പറമ്പില്‍ വന്നത്. തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന പ്രിയ അച്ചു രോഗപീഢകളനുഭവിക്കുന്ന സഹജീവികള്‍ക്ക് സഹായം ചെയ്യുന്നതിനാണ് സൗജന്യമായി പാട്ടുപാടാന്‍ എത്തുന്നത്. ഇന്നലെ രാവിലെ ടൗണ്‍ സ്ക്വയറിന് സമീപം ആരംഭിച്ച ഗാനമേളയാണ് ബസ്സ്റ്റാൻഡില്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായി ആരോപിച്ച് ട്രാഫിക് എസ്ഐ നിര്‍ത്തിവയ്പ്പിച്ചത്. എസ്ഐയുടെ ആക്രോശ പ്രകടനങ്ങള്‍ പ്രിയ അച്ചു തല്‍സമയം ഫേസ്ബുക്ക് ലൈവായി നല്‍കിയിരുന്നു. ഇരുപത് മണിക്കൂറിനകം 3,76, 449 പേരാണ് ഇത് കണ്ടത്. നിയമപരമായി മൈക്ക് പെര്മിഷന് വാങ്ങി സംഘടിപ്പിച്ച പരിപാടിക്ക് തളിപ്പറമ്പ്…
Read Moreപുസ്തക പ്രകാശനത്തിന് ക്ഷേത്രത്തിലെത്തി; തളിപ്പറന്പിൽ സാഹിത്യകാരനെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ അപമാനിച്ചു ഇറക്കിവിട്ടു
തളിപ്പറമ്പ്: ക്ഷേത്രത്തിലേക്ക് ക്ഷണിച്ചുവരുത്തിയ സഞ്ചാരസാഹിത്യകാരന്‍ പി.എം.ജോണിനെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ അപമാനിച്ചു ഇറക്കിവിട്ടതായി ആക്ഷേപം. സ്വന്തം പുസ്തകം പ്രകാശനം ചെയ്യുന്ന വേദിയില്‍ കയറാനാവാതെ റോഡില്‍ നിന്ന് ചടങ്ങ് വീക്ഷിച്ച് രചയിതാവ് ജോണ്‍ മടങ്ങിപ്പോയി. തളിപ്പറമ്പ് പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് സംഭവം. 15 ന് വൈകുന്നേരം നാലിന് മകരസംക്രമ പൂജയും അതോടനുബന്ധിച്ച് സഞ്ചാര സാഹിത്യകാരനും കവിയുമായ പി.എം.ജോണ്‍ രചിച്ച പാലകുളങ്ങര ദേശവിശേഷങ്ങള്‍ എന്ന പുസ്തക പ്രകാശനവുമാണ് സംഘടിപ്പിച്ചിരുന്നത്. പാലകുളങ്ങര അയ്യപ്പാ ചാരിറ്റബിള്‍ ട്രസ്റ്റാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ആറ് മാസത്തിലേറെക്കാലമായി പി.എം. ജോണ്‍ തളിപ്പറമ്പിലെത്തി നിരവധി പേരുമായി സംസാരിച്ച് പഠനങ്ങള്‍ നടത്തി രചിച്ച പുസ്തകത്തിന്റെ പ്രകാശനം ധര്‍മ്മശാസ്താവിന്റെ സാന്നിധ്യത്തില്‍ തന്നെ വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. നേരത്തെ രണ്ട് തവണ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുകയും ആദരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ 15 ന് നടക്കുന്ന ചടങ്ങില്‍ ഇദ്ദേഹത്തെ ക്ഷേത്രമതില്കെട്ടിനകത്തോ, ഊട്ടുപുരയിലോ പ്രവേശിപ്പിക്കില്ലെന്ന…
Read Moreപ്രസംഗത്തിൽ പ്രഖ്യാപിക്കാനിരുന്ന സൗജന്യ ചികിത്സാ പദ്ധതികൾ മാധ്യമങ്ങളിൽ! മന്ത്രിയുടെ ഓഫീസ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് അധികൃതരോട് വിശദീകരണം തേടി
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഫെബ്രുവരി ഒന്നു മുതൽ വിവിധ വിഭാഗങ്ങളിൽ സൗജന്യചികിത്സ ആരംഭിക്കുന്ന വിവരം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് മന്ത്രിയുടെ ഓഫീസ് മെഡിക്കൽ കോളജ് അധികൃതരോട് വിശദീകരണം തേടി. 25 ന് കാരുണ്യ ഫാർമസി ഉദ്ഘാടനം ചെയ്യാൻ എത്തുന്ന മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപിക്കാനിരുന്ന സൗജന്യ ചികിത്സാ പദ്ധതികൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്നാണ് മന്ത്രിയുടെ ഓഫീസ് വിശദീകരണം ചോദിച്ചിരിക്കുന്നത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിലവിലുള്ള ചികിത്സാ ഫീസുകൾ തന്നെയായിരിക്കും അടുത്തമാസം ഒന്ന് മുതൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും ഈടാക്കുക. മറ്റ് സർക്കാർ ചികിത്സാ സൗകര്യങ്ങളും ലഭ്യമാകും. ആശുപത്രി വികസന സൊസൈറ്റിയുടെ പൂർണ തോതിലുള്ള പ്രവർത്തനങ്ങളും അന്നു മുതൽ തന്നെ ആരംഭിക്കാനായിരുന്നു തീരുമാനം. ഏറ്റെടുത്ത് ഒരു വർഷം തികയാറായിട്ടും സൗജന്യ ചികിത്സയും മറ്റു സൗകര്യങ്ങളും ആരംഭിക്കാത്തത് കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഈ വർഷം ഒക്ടോബറിൽ തദ്ദേശ…
Read Moreപടിയൂരിൽ വ്യാപക അക്രമം ! 9 ചെങ്കൽ ലോറികളും എടിഎമ്മും അക്ഷയകേന്ദ്രവും വായനശാലയും തകർത്തു
ശ്രീകണ്ഠപുരം: പടിയൂരിൽ വ്യാപക അക്രമം. ഒമ്പത് ചെങ്കൽ ലോറികളും എടിഎം, അക്ഷയ കേന്ദ്രവും, വായനശാലയും അടിച്ചു തകർത്തു. പടിയൂർ ടൗണിലെ ഗ്രാമീണ ബാങ്കിന്റെ എടിഎം കൗണ്ടർ, പടിയൂരിലെ സി. രമേശന്റെ ഉടമസ്ഥതയിലുള്ള അക്ഷയ കേന്ദ്രം, പടിയൂർ പൊതുജന വായനശാല എന്നിവയുടെ ഗ്ലാസുകളാണ് തകർത്തത്. ഇവിടുന്ന് 500 മീറ്റർ അകലെ പുലിക്കാട് ടൗണിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഒമ്പത് ചെങ്കൽ ലോറികളും തകർത്തു. പടിയൂർ സ്വദേശികളായ പ്രകാശൻ, അജേഷ്, സന്തോഷ്, രജീഷ്, വിനോദ്, രാജീവൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ലോറികളാണ് തകർത്തത്. വിവിധ സ്ഥലങ്ങളിലേക്ക് ചെങ്കല്ലുമായി പോവുകയായിരുന്ന ലോറികൾ രാത്രി ഇവിടെ നിർത്തിയിട്ടതായിരുന്നു. പുലർച്ചെ ഡ്രൈവർമാർ ലോറി എടുക്കാനെത്തിയപ്പോഴാണ് അക്രമം നടന്നതായി അറിഞ്ഞത്. എല്ലാ ലോറികളുടെയും ഗ്ലാസുകൾ പൂർണമായും തകർത്ത നിലയിലാണ്. വിവരമറിഞ്ഞ് ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പുലിക്കാട് റോഡരികിലെ വീട്ടിലെ സിസിടിവി പോലീസ് പരിശോധിച്ചപ്പോൾ അർധരാത്രിയോടെ ഒരാൾ…
Read More