അനുഭാവം പ്രകടിപ്പിക്കാന്‍ സമരക്കാരുടെ അരികില്‍ പോയാല്‍ അറസ്റ്റും ഗൂഡാലോചനക്കുറ്റവും ഞാനിതാ പിന്‍വാങ്ങുന്നു; സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു

joy600ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. സാംസ്കാരിക നായകരുടെ മൗനത്തെയും അദേഹം കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തിയവരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യുവിന്റെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശം.

നോട്ടു കിട്ടാതാവുമ്പോള്‍ മാത്രം വാ തുറക്കുന്ന സാംസ്കാരിക നായകന്മാരെ മുന്നില്‍ക്കണ്ട് ഒരു പ്രതിഷേധത്തിനും നമ്മളില്ലേ എന്നാണ് ജോയ് മാത്യു അവസാനം കുറിക്കുന്നത്. സര്‍ക്കാരിന്റെയും ചില സാംസ്കാരിക പ്രവര്‍ത്തകരുടെയും കുറ്റകരമായ മൗനത്തെയും ന്യായീകരണങ്ങളെയും ജോയ്മാത്യു ഈര്‍ഷ്യയോടെയാണ് പ്രതികരിക്കുന്നത്. ജോയ് മാത്യുവിന്റെ പോസ്റ്റ്: അനുഭാവം പ്രകടിപ്പിക്കാന്‍ സമരക്കാരുടെ അരികില്‍ പോയാല്‍ അറസ്റ്റും ഗുഡാലോചനാക്കുറ്റവും!

ഷാജഹാനും ഷാജിര്‍ ഖാനും മിനിയും അങ്ങിനെ ജയിലിലായിതോക്കില്ലാതെ അതിനടുത്തൂടെ നടന്നുപോയ തോക്ക് സാമി വരെ അകത്തായി അതുകൊണ്ട് ജിഷ്ണുവിന്റെ കുടുംബത്തോട് അനുഭാവം പ്രകടിപ്പിക്കാന്‍ തീരുമാനിച്ച ഞാനിതാ പിന്‍വാങ്ങുന്നു നോട്ട് കിട്ടാതാവുബോള്‍ മാത്രം വാ തുറക്കുന്ന സാംസ്കാരിക നയകന്മാരെ മുന്നില്‍ക്കണ്ട് ഒരു പ്രതിഷേധത്തിനും ഇനി നമ്മളില്ല.

Related posts