ശ്രീകണ്ഠപുരം(കണ്ണൂർ): ചെങ്ങളായി ചേരൻമൂലയിൽ വിവാഹ വീട്ടിൽ അക്രമം. 5 കാറുകൾ അടിച്ചു തകർത്തു. പ്രവാസി വ്യവസായി കെ.പി.പി. അബ്ദുൾ ഫത്താഹിന്റെ വീട്ടിലാണ് അക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ കണയന്നൂർ സ്വദേശി ശ്രീകണ്ഠപുരം കായിമ്പച്ചേരിയിൽ താമസിക്കുന്ന റഫീഖിനെ ശ്രീകണ്ഠപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുമ്പ് പൈപ്പും പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. അബ്ദുൾ ഫത്താഹും കുടുംബവും വർഷങ്ങളായി ഖത്തറിലാണ് താമസം. മൂന്ന് മാസം മുമ്പ് അബ്ദുൾ ഫത്താഹിന്റെ മകൻ ഫഹീമിന്റെ വിവാഹം ഖത്തറിൽ നടന്നിരുന്നു. ഇതിന്റെ റിസപ്ഷൻ ഇന്നു വൈകുന്നേരം ചേരൻമൂലയിലെ വീട്ടിൽ നടക്കാനിരിക്കുവെയാണ് അക്രമമുണ്ടായത്. മുറ്റത്ത് നിർത്തിയിട്ടിരുന്ന ബെൻസ്, ഇന്നോവ ക്രിസ്റ്റോ, മാരുതി റിപ്സ്, മാരുതി ബ്രസ, സിഫ്റ്റ് ഡിസയർ കാറുകളാണ് തകർത്തത്. കാറിന്റെ മുൻ ഭാഗത്തെയും പിന്നിലെയും സൈഡിലെയും ഗ്ലാസുകൾ ഉൾപ്പെടെ തകർത്തു. ശബ്ദം കേട്ട് പുറത്തെത്തിയ പാചകക്കാരന് നേരെയും വീടിന് നേരെയും പുറത്ത്…
Read MoreCategory: Kannur
108 ആംബുലന്‍സിലെ ആദ്യപ്രസവം പയ്യന്നൂരിലെ ആംബുലന്‍സില്‍; പുഷ്പയുടെ സുഖ പ്രസവത്തിന് തുണയായി ടെക്നിഷ്യനും ഡ്രൈവറും
പയ്യന്നൂര്‍: സര്‍ക്കാരിന്റെ 108 ആംബുലന്‍സിലെ ആദ്യപ്രസവം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ കനിവ്-108 ആംബുലന്‍സില്‍. ബീഹാര്‍ സ്വദേശി പുഷ്പയാണ് ഇന്നലെ ഉച്ചയോടെ ഈ ആംബുലന്‍സില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട പുഷ്പയുടെ ആരോഗ്യനിലയില്‍ ആശങ്കയുയർന്നതിനെ തുടര്‍ന്നാണ് ഇവരെ ഉടനെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയത്. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കു സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി ലഭിച്ച കനിവ് 108 ആംബുലന്‍സിലായിരുന്നു യാത്ര. ഇതിനിടയിലാണു പിലാത്തറയെത്തിയപ്പോള് പുഷ്പ പ്രസവിച്ചത്.ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് കെ.ജെ സന്തോഷിന്റെയും ഡ്രൈവര്‍ ജിതിന്റെയും ഇടപെടല്‍ പുഷ്പക്കു തുണയായി. ആശുപത്രി നഴ്സിംഗ് രംഗത്തു പത്തുവര്‍ഷത്തെ പരിചയമുള്ള സന്തോഷ് പെരുമ്പടവ് സ്വദേശിയാണ്. ഡ്രൈവര്‍ ജിതിന് ആലക്കോട് സ്വദേശിയും. എഴിമല നാവിക അക്കാദമീ ഓഫിസറായ പ്രീതയുടെ വീട്ടുവേലക്കാരിയാണു പുഷ്പ. ആംബുലന്‍സില്‍ പ്രീതയുമുണ്ടായിരുന്നതു സന്തോഷിനും ജിതിനും സഹായകവുമായി. ആംബുലന്‍സിന്റെ നടത്തിപ്പ് ചുമതലയുള്ള…
Read Moreറോഡിലേക്ക് വീണ തെങ്ങില്‍ ബൈക്കിടിച്ച് ഗൃഹനാഥന് മരിച്ചു; കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയെന്ന്; നാട്ടുകാർ റോഡ് ഉപരോധിച്ചു
തലശേരി: റോഡിനു കുറുകെ കടപുഴകി വീണ തെങ്ങില്‍ ബൈക്കിടിച്ച് ഗൃഹനാഥന് മരിച്ചു. പാനൂര്‍ പാലത്തായി വലിയപറമ്പത്ത് സതീശ് (37) ആണ് മരണടഞ്ഞത്. ഇന്ന് രാവിലെ ആറോടെ പൂക്കോം കാട്ടിമുക്കിലാണ് സംഭവം. ഇന്നലെ രാത്രി പന്ത്രണ്ടോയെടാണ് തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥര്‍ ലൈന്‍ ഓഫ് ചെയ്ത ശേഷം തെങ്ങ് റോഡില്‍ നിന്ന് മാറ്റുകയോ അപകട മുന്നറിയിപ്പുകൾ നൽകുകയോ ചെയ്യാതെ സ്ഥലം വിടുകയായിരുന്നു.രാവിലെ ജോലി സ്ഥലമായ പൂക്കോത്തെ മത്സ്യമാര്‍ക്കറ്റിലേക്ക് ബൈക്കില്‍ വരികയായിരുന്ന സതീശ് റോഡിനു കുറുകെ കിടന്ന തെങ്ങില്‍ ബൈക്കിടിച്ച് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സതീശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വൈദ്യുതി ബോർഡ് ജീവനക്കാരുടെ മനുഷ്യത്വഹിതമായ നടപടിയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ കാട്ടിമുക്ക്-എലാങ്കോട് റോഡ് ഉപരോധിച്ചു. റോഡിനു കുറുകെ കിടന്ന തെങ്ങ് മാറ്റിയിടാന്‍ വൈദ്യുതി ബോർഡ് ജീവനക്കാര്‍ തയ്യറായിരുന്നുവെങ്കില് സതീശന് ജീവന് നഷ്ടപ്പെടില്ലായിരുന്നുവെന്ന്…
Read Moreഉറങ്ങിഎണീറ്റ ലോറി ഡ്രൈവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; തളിപ്പറമ്പിൽ റോഡരികിൽ നിർത്തിയിട്ട കണ്ടെയ്നര്‍ ലോറിയുടെ ആറ് ടയറുകള്‍ കവർന്ന് കള്ളൻമാർ
തളിപ്പറമ്പ്: നിര്‍ത്തിയിട്ട നാഷണല്‍ പെര്‍മിറ്റ് കണ്ടെയ്നര്‍ ലോറിയുടെ പിന്‍ഭാഗത്തെ ആറ് ടയറുകള്‍ കവര്‍ച്ച ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്ന് കോഴിക്കോട്ടേക്ക് പൈപ്പുമായി പോകുകയായിരുന്ന എംപി- 09-എച്ച് എച്ച് 7532 ലോറിയുടെ ടയറുകളാണ് അഴിച്ചുകൊണ്ടുപോയത്. കഴിഞ്ഞ 18 നാണ് ലോറി ഇന്‍ഡോറില്‍നിന്ന് പുറപ്പെട്ടത്. ശനിയാഴ്ച രാത്രി ഒന്‍പതോടെ ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ടപ്പോഴാണ് ടയറുകൾ മോഷണം പോയത്. ഡ്രൈവര്‍ രാജ്വീര്സിംഗ് ലോറിക്കകത്താണ് കിടന്നിരുന്നത്. ഈ ലോറിക്ക് പിന്നിലായി ഇതേ കമ്പനിയുടെ എംപി-09എച്ച്എച്ച് 5710 ലോറിയും പാര്‍ക്ക് ചെയ്തിരുന്നു.ഇന്നലെ പുലര്‍ച്ചെ മൂന്നിന് പിന്നിൽ പാര്‍ക്ക് ചെയ്ത ലോറിയുടെ ഡ്രൈവര്‍ തിലക്രാജ് പുറപ്പെടാനായി വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ടയര്‍ അഴിച്ചുമാറ്റിയതായി ശ്രദ്ധയിൽപ്പെട്ടത്. ഉടന്‍ രാജ്വീര്സിംഗിനെ വിളിച്ചുണര്‍ത്തുകയായിരുന്നു. ജാക്കിയും നെല്ലിയോട് ക്ഷേത്രനിര്‍മാണത്തിനായി കൊണ്ടുവന്ന കരിങ്കല്ശിലകളും ഉപയോഗിച്ച് കണ്ടെയ്നര്‍ ലോറി പൊക്കിയാണ് ടയറുകള്‍ അഴിച്ചുകൊണ്ടുപോയത്. ഒരു…
Read Moreജില്ലയിലെ ബാങ്കുകൾ ആറുമാസം കൊണ്ട് 5895 കോടി രൂപ വായ്പ നൽകി
കണ്ണൂർ: ജില്ലയിലെ ബാങ്കുകൾ നടപ്പു സാന്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 5898 കോടി രൂപ വായ്പ വിതരണം ചെയ്തതായി കണ്ണൂർ ജില്ലാതല ബാങ്കിംഗ് അവലോകന സമിതി വിലയിരുത്തി. ഇതിൽ 2725 കോടി രൂപ കാർഷിക വായ്പ ഉൾപ്പെടെ 4033 കോടി രൂപയും മുൻഗണനാ വായ്പാ വിഭാഗത്തിലാണു വിതരണം ചെയ്തിട്ടുള്ളത്. സിൻഡിക്കേറ്റ് ബാങ്ക് കണ്ണൂർ റീജണൽ ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോക യോഗത്തിൽ ജില്ലാ കളക്ടർ ടി.വി. സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജർ ഫ്രോണീ ജോൺ പ്രസംഗിച്ചു. സിൻഡിക്കേറ്റ് ബാങ്ക് റീജണൽ ഓഫീസർ ഇന്ദുശ്രീ മുഖ്യപ്രഭാഷണം നടത്തി. റിസർവ് ബാങ്ക് ജില്ലാ ലീഡ് ഓഫീസർ പി.വി. മനോഹരൻ ജില്ലയിലെ ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്തി. നബാർഡ് ജില്ലാ ഡെവലപ്മെന്റ് മാനേജർ കെ.വി. മനോജ്കുമാർ മുൻഗണനാ വിഭാഗത്തിൽപെട്ട വായ്പാവിതരണം വിലയിരുത്തി. ഉപഭോക്താക്കളുമായി ബന്ധപ്പെടുന്പോൾ മാനുഷിക അവകാശങ്ങൾക്കും…
Read Moreഓഫീസർ ഹാജരല്ല; കോളാരി വില്ലേജ് ഓഫീസ് പ്രവർത്തനം അവതാളത്തിൽ;സർട്ടിഫിക്കറ്റുകൾ കിട്ടാതെ വലഞ്ഞ് ജനങ്ങൾ
മട്ടന്നൂർ:കോളാരി വില്ലേജ് ഓഫീസിൽ ഓഫീസറില്ലാത്തതിനാൽ പ്രവർത്തനം അവതാളത്തിലാകുന്നു. നിലവിലുള്ള ഓഫീസർ അവധിയിൽ പോയതോടെ ആവശ്യത്തിന് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ലഭിക്കാതെ വന്നതോടെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്.മട്ടന്നൂർ – കണ്ണൂർ റോഡിൽ പോലീസ് സ്റ്റേഷന് സമീപം അസൗകര്യങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനം നടത്തുന്നത്. ഒരു വില്ലേജ് ഓഫീസറും രണ്ടു വീതം സ്പെഷ്യൽ വില്ലേജ്മാനും ഫീൽഡ് അസിസ്റ്റുമാണ് ഓഫീസിലുണ്ടായിരുന്നത്. ഈ മാസം വില്ലേജ് ഓഫീസർ ഒരു മാസത്തെ അവധിയിൽ പോയതോടെ മറ്റു നാല് പേർ മാത്രമാണ് ഓഫീസിലുള്ളത്. ഇതിൽ ഒരാൾ നികുതി അടക്കുന്നതിന് മാത്രമാണ്. ഓഫീസർ മൂന്ന് ദിവസത്തിൽ കൂടുതൽ അവധിയിൽ പോകുമ്പോൾ പകരം വില്ലേജ് ഓഫീസർക്ക് ചുമതല നൽകണമെന്നുണ്ടെങ്കിലും ഓഫീസിലെ സ്പെഷ്യൽ വില്ലേജർക്കാണ് ചുമതല നൽകിയിരിക്കുന്നത്. നികുതി അടവ്, സർവേ പ്ലാൻ, പട്ടയം, ഭൂമിയുടെ റിപ്പോർട്ട് തയാറാക്കൽ, കെട്ടിടം അളക്കൽ, നോട്ടീസ് നൽകൽ തുടങ്ങിയ നിരവധി ജോലി ഓഫീസ്…
Read Moreലോട്ടറി ടിക്കറ്റ് വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ യുവാവ് വയോധികന്റെ ലോട്ടറി ടിക്കറ്റുമായി കടന്നു
ചക്കരക്കൽ: ഏച്ചൂർ കെസിബി ഓഫീസിനു സമീപം ലോട്ടറി വിൽപന നടത്തി ഉപജീവനമാർഗം കണ്ടെത്തുന്ന വയോധികന്റെ കൈവശമുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുമായി ബൈക്കിലെത്തിയ യുവാവ് കടന്നു. ഏച്ചൂർ നല്ലാഞ്ചി സ്വദേശിയായ ചുന്തരൻ നാരായണന്റെ കൈവശമുണ്ടായിരുന്ന ടിക്കറ്റാണ് യുവാവ് മോഷ്ടിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഏച്ചൂർ കെസിബി ഓഫീസിനു സമീപത്തുള്ള ഹോട്ടലിന്റെ വരാന്തയിൽ ടിക്കറ്റ് വിൽപന നടത്തുകയായിരുന്ന വയോധികനെ കണ്ണൂർ ഭാഗത്തേക്ക് മോട്ടോർ ബൈക്കിൽ പോവുകയായിരുന്ന യുവാവ് ലോട്ടറി ടിക്കറ്റ് വാങ്ങാനെന്ന വ്യാജേന റോഡിന്റെ അരികിലേക്കു വിളിക്കുകയും അവരുടെ കൈവശമുണ്ടായിരുന്ന മുഴുവൻ ടിക്കറ്റും വാങ്ങിയതിനുശേഷം അതിൽ നിന്നും 39 ടിക്കറ്റ് എടുത്ത് ബാക്കിയുള്ളവ തിരിച്ചു കൊടുത്തതിനുശേഷം ടിക്കറ്റിന്റെ വില കൊടുക്കാതെ മോട്ടോർ ബൈക്കുമായി കണ്ണൂർ ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. സംഭവ സമയം യുവാവ് ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല.1170 രൂപയുടെ ഇന്നത്തെ ടിക്കറ്റുമായാണ് യുവാവായ മോഷ്ടാവ് രക്ഷപ്പെട്ടത്. ഇതു സംബന്ധിച്ച് ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ പരാതി…
Read Moreപൂട്ടുപൊളിച്ചുള്ള മോഷണശ്രമം: നാട്ടുകാര്‍ കള്ളനെ പിടികൂടി പോലീസിൽ ഏൽപിച്ചു; കള്ളന്റെ പരാതിയില്‍ നാലു പേര്‍ക്കെതിരേ കേസ്
പയ്യന്നൂര്‍: ആള്‍താമസമില്ലാതിരുന്ന വീടിന്റെ സമീപത്തെ ഷെഡിന്റെ പൂട്ടുപൊളിച്ചു മോഷണം നടത്താന്‍ ശ്രമിച്ച കള്ളനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപം താമസിക്കുന്ന തമിഴ്നാട് കള്ളക്കുറുച്ചി ലക്ഷ്യം വില്ലേജിലെ അമ്മാളിയുടെ മകന് എ.കണ്ണനാണു (43) പിടിയിലായത്. പെരിങ്ങോം പോലീസ് അറസ്റ്റ്ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ചൂരലിലാണു മോഷണം. ചൂരല്‍ എല്‍പി സ്കൂളിനു സമീപത്തെ കാരങ്ങാട്ട് കുന്നുമ്പുറത്ത് വീട്ടില്‍ ജനാര്‍ദനന്റെ വീടിനു സമീപത്തെ ഷെഡിന്റെ പൂട്ടുതകര്ത്താണു മോഷണ ശ്രമം. അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കള്ളന് ഓടി രക്ഷപ്പെടുകയായിരുന്നു. അയല്‍വാസിയാണു നാട്ടുകാരോട് ഇക്കാര്യമറിയിച്ചത്.രണ്ടുദിവസങ്ങളിലായി ഈ പ്രദേശങ്ങളില്‍ ചെറിയ മോഷണങ്ങള്‍ നടക്കുന്നുണ്ടായിരുന്നതിനാല്‍ കള്ളനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പരിസരവാസികള്‍. വിവരമറിഞ്ഞയുടന്‍ നാട്ടുകാര്‍ നടത്തിയ തെരച്ചിലുകള്‍ക്കൊടുവില്‍ വൈകുന്നേരത്തോടെ മാത്തില്‍ കുറുവേലിയില്നിന്നും പിടികൂടിയ ഇയാളെ പോലീസിനു കൈമാറുകയായിരുന്നു. അതേസമയം പിടിയിലായ കള്ളന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരേയും പോലീസ് കേസെടുത്തു.
Read Moreപോലീസിനെതിരെ പോലീസ് സ്റ്റേഷന് മുന്നിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സത്യഗ്രഹം
തളിപ്പറമ്പ്: പോലീസിനെതിരെ കോണ്‍ഗ്രസ് പ്രവര്ത്തകന് തളിപ്പറന്പ് പോലീസ് സ്റ്റേഷന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം സത്യാഗ്രഹം ആരംഭിച്ചു. തളിപ്പറമ്പ് പുളിമ്പറമ്പിലെ തോണിക്കുഴി ജോസാണ് ഇന്ന് രാവിലെ മുതല്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്. പോലീസ് നീതി പാലിക്കുക, വീട് കയറിയുള്ള ഗുണ്ടാ ആക്രമണത്തിൻ പ്രതിയായ മുനിസിപ്പൽ കൗൺസിലറേയും ഗുണ്ടകളേയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുക, പൗരാവകാശം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കുന്ന പ്ലക്കാർഡ് പ്രദർശിപ്പിച്ചാണ് സത്യാഗ്രഹം. നേരത്തെ സത്യാഗ്രഹം നടത്തിയിരുന്നു. എന്നാല്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുക്കാമെന്ന് പോലീസ് സമ്മതിച്ചതിനാല്‍ സത്യാഗ്രഹം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ പ്രധാന പ്രതി ഉള്‍പ്പെടെ 16 പേരെ കേസില്‍ നിന്ന് ഒഴിവാക്കിയിരിക്കയാണെന്നാണ് ജോസ് ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ 10 മുതല്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. ജില്ലാ കളക്ടര്‍, പോലീസ് മേധാവി, തളിപ്പറമ്പ് സിഐ എന്നിവര്‍ക്കും ഇത് സംബന്ധിച്ച് അറിയിപ്പ് കൊടുത്തിട്ടുണ്ടെന്നും വൈകുന്നേരം…
Read Moreകണ്ണാടിപ്പറന്പിൽ വീട്ടുമുറ്റത്ത് നിന്നും വിദ്യാർഥിനിയെ കാണാതായി; വിദ്യാർഥിനിക്കായി നാട്ടുകാരുടെയും പോലീസിന്റെയും തെരച്ചിൽ
ചേലേരിമുക്ക്: കണ്ണാടിപ്പറമ്പ് മാലോട്ട് പതിനൊന്നുവയസുകാരിയെ കാണാനില്ലെന്ന് പോലീസിൽ പരാതി. മാലോട്ട് റോഡിൽ ബാങ്കിന് സമീപത്തെ ത്വയിബിന്റെ മകൾ ഫെഹിമിത(11)യെയാണ് ഇന്ന് രാവിലെ 8.15 മുതൽ കാണാതായത്. ത്വയിബ് ഗൾഫിലാണ്. രാവിലെ വീട്ടിൽ ഉണ്ടായിരുന്ന മകൾ മുറ്റത്ത് നിൽക്കുന്നത് ഉമ്മ സജ്ന കണ്ടിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു. പരാതി ലഭിച്ചയുടൻ മയ്യിൽ പോലീസ് സ്ഥലത്തെത്തി.സമീപത്തെ ബാങ്കിന്റെയും മറ്റും സിസിടിവി കാമറകൾ പരിശോധിച്ചു . സമീപത്തെ മുഴുവൻ വീടുകളിലും നാട്ടുകാരും പോലീസും തെരച്ചിൽ നടത്തുകയാണ്.
Read More