ലോ​ട്ട​റി ടി​ക്ക​റ്റ് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് വ​യോ​ധി​ക​ന്‍റെ ലോ​ട്ട​റി ടി​ക്ക​റ്റു​മാ​യി ക​ട​ന്നു

ച​ക്ക​ര​ക്ക​ൽ: ഏ​ച്ചൂ​ർ കെ​സി​ബി ഓ​ഫീ​സി​നു സ​മീ​പം ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തി ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന വ​യോ​ധി​ക​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ലോ​ട്ട​റി ടി​ക്ക​റ്റു​മാ​യി ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ക​ട​ന്നു. ഏ​ച്ചൂ​ർ ന​ല്ലാ​ഞ്ചി സ്വ​ദേ​ശി​യാ​യ ചു​ന്ത​ര​ൻ നാ​രാ​യ​ണ​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ടി​ക്ക​റ്റാ​ണ് യു​വാ​വ് മോ​ഷ്ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ഏ​ച്ചൂ​ർ കെ​സി​ബി ഓ​ഫീ​സി​നു സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​ന്‍റെ വ​രാ​ന്ത​യി​ൽ ടി​ക്ക​റ്റ് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​നെ ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് മോ​ട്ടോ​ർ ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന യു​വാ​വ് ലോ​ട്ട​റി ടി​ക്ക​റ്റ് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന റോ​ഡി​ന്‍റെ അ​രി​കി​ലേ​ക്കു വി​ളി​ക്കു​ക​യും അ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ ടി​ക്ക​റ്റും വാ​ങ്ങി​യ​തി​നു​ശേ​ഷം അ​തി​ൽ നി​ന്നും 39 ടി​ക്ക​റ്റ് എ​ടു​ത്ത് ബാ​ക്കി​യു​ള്ള​വ തി​രി​ച്ചു കൊ​ടു​ത്ത​തി​നു​ശേ​ഷം ടി​ക്ക​റ്റി​ന്‍റെ വി​ല കൊ​ടു​ക്കാ​തെ മോ​ട്ടോ​ർ ബൈ​ക്കു​മാ​യി ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ​മ​യം യു​വാ​വ് ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല.1170 രൂ​പ​യു​ടെ ഇ​ന്ന​ത്തെ ടി​ക്ക​റ്റു​മാ​യാ​ണ് യു​വാ​വാ​യ മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തു സം​ബ​ന്ധി​ച്ച് ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts