അ​ഴീ​ക്കോ​ട് ബൈ​ക്കും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ന​വ​വ​ര​ൻ മ​രി​ച്ചു; അ​പ​ക​ടം പു​തു​വ​ത്സ​രാ​ഘോ​ഷം ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്പോ​ൾ

അ​ഴീ​ക്കോ​ട്: പു​തു​വ​ർ​ഷ ആ​ഘോ​ഷം ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ന​വ​വ​ര​ൻ മി​നി​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ മ​രി​ച്ചു. അ​ഴീ​ക്ക​ൽ ചാ​ൽ വൃ​ദ്ധ​മ​ന്ദി​ര​ത്തി​നു​സ​മീ​പം താ​മ​സി​ക്കു​ന്ന സി.​പി. മി​ഥു​ൻ (27) ആ​ണ് മരിച്ചത്. ഇ​ന്നു പു​ല​ർ​ച്ചെ അ​ഴീ​ക്ക​ൽ ചാ​ൽ ബീ​ച്ച് ഫെ​സ്റ്റി​ൽ പു​തു​വ​ർ​ഷാ​ഘോ​ഷം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ബോ​ട്ടു​പാ​ല​ത്തു​വ​ച്ച് മ​ത്സ്യം ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന മി​നി​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ മി​ഥു​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും രാ​വി​ലെ​യോ​ടെ മ​രി​ച്ചു. ആ​റു​മാ​സം മു​ന്പാ​ണ് മി​ഥു​ന്‍റെ വി​വാ​ഹം. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം അ​ഴീ​ക്കോ​ടേ​ക്കു കൊ​ണ്ടു​പോ​കും.

Read More

പ്ലാസ്റ്റിക്ക് നിരോധനം; പ്ര​തീ​ക്ഷ​യോ​ടെ പേ​പ്പ​ർ​ ബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ

തൃ​ക്ക​രി​പ്പൂ​ർ: ജ​നു​വ​രി ഒ​ന്നു​മു​ത​ൽ സം​സ്ഥാ​ന​ത്ത് പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ന​ട​പ്പാ​ക്കു​മ്പോ​ൾ അ​തി​നെ പ്ര​തീ​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ക​യാ​ണ് പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളും ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളു​മാ​യി ആ​യി​ര​ത്തോ​ളം പേ​പ്പ​ർ​ ബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ പെ​രു​പ്പ​മാ​ണ് പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന് പ്ര​ധാ​ന​മാ​യും കാ​ര​ണ​മാ​യ​ത്. ഇ​വ​യ്ക്കു പ​ക​ര​മാ​യി എ​ല്ലാ ത​ല​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കാ​നു​ത​കു​ന്ന ത​ര​ത്തി​ലു​ള്ള പേ​പ്പ​ർ ബാ​ഗു​ക​ൾ നി​ർ​മി​ച്ചു വി​ത​ര​ണം​ചെ​യ്തുവ​രു​ന്നു​ണ്ടെ​ന്നു തൃ​ക്ക​രി​പ്പൂ​ർ ത​ലി​ച്ചാ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി. ഹ​രി​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ന​ല്ല​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന നി​ര​വ​ധി പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളു​ണ്ട്. ജ്വ​ല്ല​റി​ക​ൾ, തു​ണി​ക്ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, ഫാ​ൻ​സി ക​ട​ക​ൾ, ക​ണ്ണ​ട വി​ൽ​പ്പ​ന ശാ​ല​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ആ​വ​ശ്യ​മാ​യ രൂ​പ​ത്തി​ൽ പേ​പ്പ​ർ ബാ​ഗു​ക​ൾ നി​ർ​മി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ട്. നാ​ല് രൂ​പ മു​ത​ൽ 12 രൂ​പ വ​രെ വി​ല​യു​ള്ള പേ​പ്പ​ർ ബാ​ഗു​ക​ളാ​ണ് ന​ൽ​കി​വ​രു​ന്ന​ത്.…

Read More

ഷം​ന സ്വ​ർ​ണം ക​വ​ർ​ന്ന​ത് ഏ​റെ​യും ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തു​നിന്ന്; മറ്റ് ജില്ലകൾ തിരഞ്ഞെടുക്കാനുണ്ടായ കാരണം കേട്ട് ഞെട്ടി പോലീസ്

ത​ളി​പ്പ​റ​മ്പ്: കു​ട്ടി​ക​ളു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത​തി​ന് പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ൻ മ​ട​പ്പു​ര ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട പാ​നൂ​ർ സ്വ​ദേ​ശി ഷം​ന​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​ത് വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ. ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൂ​ടു​ത​ൽ മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞ​ത്. ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തു​നി​ന്ന് എ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ ക​വ​ർ​ച്ച ചെ​യ്തി​ട്ടു​ള്ള​ത്. മൂ​ന്ന് വ​ർ​ഷം മു​മ്പ് മു​ത​ൽ ത​ന്നെ ക​വ​ർ​ച്ച ആ​രം​ഭി​ച്ച​താ​യി ഷം​ന സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്ന് വ​ന്ന​വ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​ൻ നി​ൽ​ക്കി​ല്ലെ​ന്ന ബോ​ധ്യ​ത്തി​ലാ​ണ് ഷം​ന അ​ത്ത​ര​ക്കാ​രെ മാ​ത്രം മോ​ഷ​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ്ടി​ച്ച മു​ത​ലു​ക​ൾ പാ​നൂ​രി​ലെ ഒ​രു ജ്വ​ല്ല​റി​യി​ലാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. ഷം​ന​യു​ടെ മൂ​ന്ന് വ​ർ​ഷ​ത്തെ ടെ​ലി​ഫോ​ൺ വി​വ​ര​ങ്ങ​ളും ചി​ല സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ പു​തു​താ​യി ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ കൂ​ടി അ​റ​സ്റ്റ്…

Read More

ചീ​ക്കാ​ട് വ​ന​ത്തി​ൽ വ്യാ​ജ​മ​ദ്യ വേ​ട്ട; 200 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി

ത​ളി​പ്പ​റ​മ്പ്: ചീ​ക്കാ​ട് വ​ന​ത്തി​ല്‍ വ്യാ​ജ​മ​ദ്യ​വേ​ട്ട. 200 ലി​റ്റ​ര്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും എ​ക്‌​സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫി​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​പി.​മ​ധു​സൂ​ദ​ന​നും പാ​ര്‍​ട്ടി​യും ചേ​ര്‍​ന്നാ​ണ് ഇ​ന്ന​ലെ ക്രി​സ്മ​സ്-​ന്യൂ ഇ​യ​ര്‍ സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ല​ക്കോ​ട് റെ​യ്ഞ്ച് പ​രി​ധി​യി​ലെ ചീ​ക്കാ​ട് വ​നാ​തി​ര്‍​ത്തി​യി​ലും മ​റ്റും ന​ട​ത്തി​യ റെ​യ്ഡി​ല്‍ ചീ​ക്കാ​ട് ന​മ്പ്യാ​ര്‍ മ​ല ഭാ​ഗ​ത്ത് റി​സ​ര്‍​വ് വ​ന​ത്തി​ല്‍ കാ​ടു​പി​ടി​ച്ച തോ​ട്ടു​ചാ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച വ​ന്‍ ചാ​രാ​യ വാ​റ്റ് കേ​ന്ദ്രം ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ക​യും അ​വി​ടെ ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത നി​ല​യി​ല്‍ ചാ​രാ​യം വാ​റ്റാ​നാ​യി പ്ലാ​സ്റ്റി​ക് ബാ​ര​ലി​ല്‍ സൂ​ക്ഷി​ച്ചു വെ​ച്ച ഉ​ദ്ദേ​ശം 200 ലി​റ്റ​റോ​ളം വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്ത​ത്. റെ​യ്ഡി​ല്‍ പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പി.​വി.​ബാ​ല​കൃ​ഷ്ണ​ന്‍, സി​ഇ മാ​രാ​യ പി.​കെ.​രാ​ജീ​വ​ന്‍, എം.​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ വേ​ള​യി​ല്‍ മ​ല​യോ​ര മേ​ഖ​ല​യി​ലും പാ​ല​ക്ക​യം​ത​ട്ട്, പൈ​ത​ല്‍​മ​ല ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലും ചാ​രാ​യം ഒ​ഴു​ക്കാ​നു​ള്ള ചാ​രാ​യ ലോ​ബി​ക​ളു​ടെ ശ്ര​മ​മാ​ണ്…

Read More

മോഷ്ടിച്ച ഫോണും ബൈക്കുമായി വിലസിനടന്ന യുവാവിനെ കുടുക്കി തളിപ്പറമ്പ് പോലീസ്

ത​ളി​പ്പ​റ​മ്പ്(​ക​ണ്ണൂ​ർ): ബൈ​ക്കും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ച്ച ചെ​യ്ത മോ​ഷ്ടാ​വ് അ​റ​സ്റ്റി​ല്‍.​ക​യ്യം​ത​ട​ത്തെ മു​ത​യി​ല്‍ ഹൗ​സി​ല്‍ അ​ശ്വ​ന്ത് ശ​ശി(23)​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 13 ന് ​രാ​ത്രി ആ​ന്തൂ​ര്‍ ത​വ​ള​പ്പാ​റ​യി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ക്കു​ന്ന മാ​ങ്ങാ​ട്ടു​പ​റ​മ്പ് നി​ഫ്റ്റി​ലെ വി​ദ്യാ​ര്‍​ഥി മ​ഹാ​രാ​ഷ്ട്ര പൂ​ന​യി​ലെ ധ​ന​ഞ്ജ​യ ബൈ​ദി​ന്‍റെ എം​എ​ച്ച് 12 ജെ​ഇ 8169 യ​മ​ഹ ബൈ​ക്കാ​ണ് അ​ശ്വ​ന്ത് മോ​ഷ്ടി​ച്ച​ത്. അ​തേ ദി​വ​സം ത​ന്നെ പ​റ​ശി​നി​ക്ക​ട​വ് പി​എ​ച്ച്‌​സി​യി​ലെ ഡോ​ക്ട​റു​ടെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ നി​ന്നും ജ​ന​ലി​ന് സ​മീ​പ​ത്തെ മേ​ശ​യി​ല്‍ ചാ​ര്‍​ജ് ചെ​യ്യാ​ന്‍ വ​ച്ച 30,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്നി​രു​ന്നു. മോ​ഷ്ടി​ച്ച ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യ കു​ടു​ക്കി​യ​ത്. എ​എ​സ്‌​ഐ എ.​ജി.​അ​ബ്ദു​ള്‍​റൗ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത അ​ശ്വ​ന്തി​നെ ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

സ്വത്തു തർക്കത്തെ തുടർന്ന്  ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഗൃ​ഹ​നാ​ഥ​ൻ അ​റ​സ്റ്റി​ൽ; ഇരുകൈയുംകാലും ഒടിഞ്ഞു തൂങ്ങി ഗുരുതരാവസ്ഥയിൽ യുവതി

ക​രി​ക്കോ​ട്ട​ക്ക​രി(​ക​ണ്ണൂ​ർ): ഭാ​ര്യ​യെ ഇ​രു​മ്പ് വ​ടി ഉ​പ​യോ​ഗി​ച്ച കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി അ​റ​സ്റ്റി​ൽ. ക​രി​ക്കോ​ട്ട​ക്ക​രി​യി​ലെ തെ​ക്കേ​മ​ല ജോ​സി (62)നെ​യാ​ണ് ക​രി​ക്കോ​ട്ട​ക്ക​രി എ​സ് ഐ ​ശി​വ​ൻ ചോ​ട​ത് അ​റ​സ്റ്റ് ചെ​യ്ത​ത് . കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സി ​പി ഒ ​മാ​രാ​യ സ​ന്തോ​ഷ്‌, സ​തീ​ഷ്, ഷ​ബീ​റ​ലി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ജോ​സി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഭാ​ര്യ​യു​ടെ ഇ​രു കൈ​ക​ളും ഒ​രു കാ​ലും ഒ​ടി​ഞ്ഞു തൂ​ങ്ങി​യി​രു​ന്നു.​സ്വ​ത്തു സം​ബ​ന്ധ​മാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ജോ​സ്‌ ഭാ​ര്യ​യെ വീ​ടി​ന​ക​ത്തി​ട്ട് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു

Read More

 അഞ്ചുകോടി അനുവദിച്ച് മന്ത്രി കടന്നപ്പള്ളി;  ചാ​ല-​തോ​ട്ട​ട റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം; വി​ദ​ഗ്ദ്ധ സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു

ക​ണ്ണൂ​ർ: ചാ​ല​യെ​യും തോ​ട്ട​ട​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള റെ​യി​ൽ​വേ മേ​ൽ​പാ​ല പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​ന് റെ​യി​ൽ​വേ ഉ​ന്ന​ത സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. സ്ഥ​ലം എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്. നി​ല​വി​ൽ റെ​യി​ൽ​പാ​ളം മു​റി​ച്ചു ക​ട​ന്നാ​ണ് ഇ​രു പ്ര​ദേ​ശ​ത്തു​കാ​രും സ​ഞ്ച​രി​ക്കു​ന്ന​ത്. പോ​ളി​ടെ​ക്നി​ക്ക്, ഐ​ടി​ഐ, എ​സ്എ​ൻ കോ​ള​ജ്, എ​സ്എ​ൻ ട്ര​സ്റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക​ട​ക്ക​മു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും പാ​ളം മു​റി​ച്ചു ക​ട​ന്നാ​ണ് പോ​കു​ന്ന​ത്. ഏ​റെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ത്തു കൂ​ടി​യാ​ണ് പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം എ​ന്ന പ​ദ്ധ​തി മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​ർ​ദേ​ശി​ച്ച​ത്. ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന് കേ​ര​ള ബ​ജ​റ്റി​ൽ​നി​ന്നും അ​നു​വ​ദി​ച്ച ഫ​ണ്ടി​ൽ നി​ന്നും അ​ഞ്ചു കോ​ടി രൂ​പ പ​ദ്ധ​തി​ക്കാ​യി നീ​ക്കി വ​ച്ചി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് റെ​യി​ൽ​വേ അ​ഡീ​ഷ്ണ​ൽ ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നി​യ​ർ അ​നി​ൽ കു​മാ​ർ, സീ​നി​യ​ർ സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ ഏ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് മ​ന്ത്രി​ക്കൊ​പ്പം…

Read More

ഉ​ത്സ​വ​ന​ഗ​രി​യി​ല്‍ ‘മ​രി​ക്കാ​ത്ത’ സാ​ന്നി​ധ്യ​മാ​യി കൃ​പേ​ഷും ശ​ര​ത്‌​ലാ​ലും! ഒ​രു​പ​ക്ഷേ മ​റ്റൊ​രി​ട​ത്തും കാ​ണാ​ത്ത വൈ​കാ​രി​ക പ​രി​വേ​ഷവും….

ക​ല്യോ​ട്ട്: പെ​രു​ങ്ക​ളി​യാ​ട്ടം ന​ട​ക്കു​ന്ന ക​ല്യോ​ട്ട് ഭ​ഗ​വ​തി​ക്ഷേ​ത്ര ക​ഴ​ക​ത്തി​ലെ ഉ​ത്സ​വ​ന​ഗ​രി​യി​ല്‍ മ​രി​ക്കാ​ത്ത സാ​ന്നി​ധ്യ​മാ​യി നി​റ​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണ് കൃ​പേ​ഷും ശ​ര​ത്‌ലാ​ലും. ഒ​രു​പ​ക്ഷേ മ​റ്റൊ​രി​ട​ത്തും കാ​ണാ​ത്ത വൈ​കാ​രി​ക പ​രി​വേ​ഷ​ത്തോ​ടെ​യാ​ണ് ഉ​ത്സ​വ​ത്തി​നെ​ത്തു​ന്ന ജ​ന​സ​ഹ​സ്ര​ങ്ങ​ള്‍ ഇ​രു​വ​രും അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന സ്മൃ​തി​മ​ണ്ഡ​പ​ത്തെ നോ​ക്കി​ക്കാ​ണു​ന്ന​ത്. ഉ​ത്സ​വ​സ്ഥ​ല​ത്തും ക്ഷേ​ത്ര​ത്തി​ലും ദ​ര്‍​ശ​നം ന​ട​ത്തി തി​രി​ച്ചു​പോ​കു​ന്ന​തി​നു​മു​മ്പ് അ​വി​ടെ​നി​ന്ന് നോ​ക്കി​യാ​ല്‍ കാ​ണു​ന്ന ദൂ​ര​ത്തി​ലു​ള്ള സ്മൃ​തി​മ​ണ്ഡ​പ​ത്തി​ലെ​ത്താ​തെ മ​ട​ങ്ങു​ന്ന​വ​ര്‍ വി​ര​ള​മാ​ണ്. രാ​ഷ്ട്രീ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​വി​ടെ​യെ​ത്തി അ​ൽ​പ്പ​നേ​രം നി​ശ്ശ​ബ്ദ​രാ​യി​രു​ന്ന് പ്രാ​ര്‍​ത്ഥി​ക്കു​ക​യും പൂ​ക്ക​ള​ര്‍​പ്പി​ക്കു​ക​യും പ​ട​മെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഉ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​ദി​നം മു​ത​ല്‍ ഏ​ഴാം​നാ​ള്‍ വ​രെ ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് സ്മൃ​തി​മ​ണ്ഡ​പം സ​ന്ദ​ര്‍​ശി​ച്ച​തെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. മാ​ര്‍​ബി​ളി​ല്‍ തീ​ര്‍​ത്ത അ​ന്ത്യ​വി​ശ്ര​മ​സ്ഥാ​ന​ങ്ങ​ള്‍​ക്കു ചു​റ്റു​മാ​യി ഇ​രി​പ്പി​ട​വും ചു​റ്റും പൂ​ന്തോ​ട്ട​വും പു​ല്‍​ത്ത​കി​ടി​യും ന​ട​പ്പാ​ത​യും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി​യ വാ​ദ്യ​ക​ലാ​സം​ഘ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മു​ന്നി​ല്‍ ചെ​ണ്ട​യു​ടെ മാ​തൃ​ക​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ളും പാ​വ​ന​മാ​യ ഈ ​മ​ണ്ണി​ന്‍റെ പ്ര​ശാ​ന്ത​ത​യി​ല്‍ അ​വ​ര്‍ ശാ​ന്ത​മാ​യി ഉ​റ​ങ്ങ​ട്ടെ എ​ന്ന വാ​ച​ക​വും ത്രി​വ​ര്‍​ണ​നി​റം ചാ​ലി​ച്ച…

Read More

വാ​ട്സ് ആ​പ് ഒ​റ്റ​ന​മ്പ​ർ ലോ​ട്ട​റി ചൂ​താ​ട്ടം വ്യാ​പ​കം; വ്യാ​ജ​നെ പോ​ലും ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല

മ​യ്യി​ൽ: ജി​ല്ല​യി​ൽ വാ​ട്സ് ആ​പ് ഒ​റ്റ​ന​മ്പ​ർ ലോ​ട്ട​റി ചൂ​താ​ട്ടം വ്യാ​പ​ക​മാ​വു​ന്ന​താ​യി പ​രാ​തി. ത​ളി​പ്പ​റ​മ്പ് ,പ​യ്യ​ന്നൂ​ർ, ഇ​രി​ട്ടി, ശ്രീ​ക​ണ്ഠ​പു​രം, പ​ഴ​യ​ങ്ങാ​ടി,മ​യ്യി​ൽ, കു​റ്റ്യാ​ട്ടൂ​ർ, പ​റ​ശി​നി​ക്ക​ട​വ്, കൊ​ള​ച്ചേ​രി, നാ​റാ​ത്ത്, ക​ണ്ണാ​ടി​പ്പ​റ​മ്പ്, ചേ​ലേ​രി, ക​മ്പി​ൽ ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വാ​ട്സ് ആ​പ്പ് ഒ​റ്റ​ന​മ്പ​ർ ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ക്കു​ന്ന​ത്.​ ക​ഴി​ഞ്ഞ​ദി​വ​സം മ​യ്യി​ലി​ൽ ലോ​ട്ട​റി തി​രു​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​റ്റ​ന​മ്പ​ർ ത​ട്ടി​പ്പ് ര​ഹ​സ്യം പു​റ​ത്താ​യ​ത്. നി​യ​മ​വി​രു​ദ്ധ​മാ​യ ഒ​റ്റ​ന​മ്പ​ര്‍ ലോ​ട്ട​റി​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടും വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ള്‍ വ​ഴി ഒ​റ്റ​ന​മ്പ​ര്‍ ലോ​ട്ട​റി​ക​ളു​ടെ ക​ച്ച​വ​ട​ത്തി​ന് ത​ട​യാ​നാ​യി​ട്ടി​ല്ല . ക്ര​മ​വി​രു​ദ്ധ​മാ​യ ലോ​ട്ട​റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ലൈ​സ​ന്‍​സ് ന​ഷ്ട​മാ​കു​മെ​ന്ന് പ​റ​യു​മ്പോ​ഴാ​ണ് ഒ​റ്റ​ന​മ്പ​ര്‍ ലോ​ട്ട​റി​യു​ടെ പു​തി​യ പ​തി​പ്പാ​യ വാ​ട്സാ​പ്പ് ഒ​റ്റ ന​മ്പ​ര്‍ ലോ​ട്ട​റി​യു​ടെ ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ആ​ർ​ക്കും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ലോ​ട്ട​റി വി​ൽ​ക്കാ​മെ​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. വ്യാ​ജ​നെ പോ​ലും ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. മു​മ്പ് പ​ല ജി​ല്ല​ക​ളി​ലും ഈ ​ത​ട്ടി​പ്പ് നി​ല​നി​ന്നി​രു​ന്നു.

Read More

കണ്ടാല്‍ സുന്ദരി, കൈയിലിരിപ്പോ? പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെ നിത്യസന്ദര്‍ശക; ഷംനയെ കുടുക്കിയത് സിസിടി ദൃശ്യങ്ങള്‍

ത​ളി​പ്പ​റ​മ്പ്: പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കു​ട്ടി​ക​ളു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ പാ​നൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി അ​റ​സ്റ്റി​ല്‍. പാ​നൂ​ര്‍ മേ​ലെ ച​മ്പാ​ട് വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ഷം​ന (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ചാ​ല​ക്കു​ടി സ്വ​ദേ​ശി​ക​ളു​ടെ കു​ട്ടി​യു​ടെ ഒ​ന്ന​ര പ​വ​ന്‍ സ്വ​ര്‍​ണ കാ​ല്‍ വ​ള​യാ​ണ് ആ​ദ്യം ന​ഷ്ട​പ്പെ​ട്ട​ത്. പി​ന്നീ​ട് കോ​ഴി​ക്കോ​ട് നി​ന്നെ​ത്തി​യ കു​ട്ടി​യു​ടെ വ​ള​ക​ളും ന​ഷ​ട​പ്പെ​ട്ടു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക്ഷേ​ത്ര പ​രി​സ​ര​ത്തു നി​ന്ന് ത​ന്നെ​യാ​ണ് യു​വ​തി പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ തി​ര​ക്കു​ള്ള ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം പ​റ​ശി​നി​ക്ക​ട​വി​ല്‍ യു​വ​തി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. സി​ഐ എ​ന്‍.​കെ.​സ​ത്യ​നാ​ഥ​ന്‍, എ​സ്ഐ പു​രു​ഷോ​ത്ത​മ​ന്‍, എ​എ​സ്‌​ഐ എ.​ജി.​അ​ബ്ദു​ള്‍ റൗ​ഫ്, സ്നേ​ഹേ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ത​ളി​പ്പ​റ​മ്പ് മ​ജി​സ്ട്ര​ട്ട് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ ഷം​ന​യെ 14 ദി​വ​സ​ത്തേ​ക്ക്…

Read More