കണ്ണൂർ: ജില്ലാ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പിന് എത്തിയയാളുടെ 10,000 രൂപ മോഷണംപോയി. കണ്ണൂർ ചാല എസ്ഐ റോഡിലെ കണ്ണോത്ത് നാരായണി (80) യുടെ കൂട്ടിരിപ്പിന് എത്തിയ മകൾ രമയുടെ പണമാണ് മോഷണംപോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രണ്ട് ദിവസം മുന്‍പ് വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് നാരായണിയെ ജില്ലാ ആശുപത്രിയിലെ എഫ്സി ഒന്ന് വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. കാലിന്റെ എല്ല് പൊട്ടിയതിനെ തുടർന്ന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. ഇന്നു രാവിലെയാണ് ശസ്ത്രക്രിയ നിസ്ചയിച്ചിരുന്നത്. അത്യാവശ്യകാര്യങ്ങൾക്കായി പണം കരുതി വന്നതായിരുന്നു മകൾ രമ. ഇന്നലെ രാത്രി ഉറങ്ങാൻ കിടക്കവെ തലയിണയുടെ അടിയിൽ പണമടങ്ങിയ പഴ്സ് സൂക്ഷിക്കുകയായിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ജില്ലാ ആശുപത്രി എയ്ഡ് പോസ്റ്റിലെത്തി പോലീസിൽ പരാതിപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Kannur
ഇരിട്ടി-വീരാജ്പേട്ട അന്തർസംസ്ഥാന പാതയിൽ ബസുകളുടെ നിയന്ത്രണം പിൻവലിച്ചു; ലോറികളുടെ നിയന്ത്രണം തുടരും
ഇരിട്ടി: പ്രളയം മൂലം അടച്ച മാക്കൂട്ടം ഇരിട്ടി-വീരാജ്പേട്ട അന്തർസംസ്ഥാന പാതയിൽ ബസുകൾക്ക് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പിൻവലിച്ചു. ഇന്ന് രാവിലെ മുതലാണ് നിയന്ത്രണം നീക്കിയത്. തകർന്ന റോഡുകൾ പൂർണമായും പുനർനിർമിച്ചിട്ടില്ലെങ്കിലും താൽക്കാലിക സംവിധാനത്തിലൂടെയാണ് ബസുകളെ കടത്തിവിടുന്നത്. ഇതേ തുടർന്ന് ഇന്ന് രാവിലെ മുതൽ മൈസൂർ, ബാംഗളൂർ ഭാഗത്തേക്കുള്ള ബസുകൾ ഇതുവഴി സർവീസ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ മാക്കൂട്ടം, പെരുന്പാടി ചുരങ്ങളിൽ മൂന്നിടങ്ങളിലായി റോഡ് പൂർണായും തകർന്നിരുന്നു. ഇതിനുശേഷം ഒരു മാസത്തിനുശേഷം ചെറിയ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. എന്നാൽ, ലോറി ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ നിരോധനം പിൻവലിച്ചിട്ടില്ല.
Read Moreമരം മുറിച്ച മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്ത സംഭവം; കേരളത്തിലെ ഉന്നതസംഘത്തെ “വട്ടംകറക്കി’ കർണാടക വനം വകുപ്പ്
ഇരിട്ടി: മാക്കൂട്ടത്ത് മലയാളി ദമ്പതികളെ കേരളത്തിന്റെ പുറമ്പോക്ക് ഭൂമിയില്‍ നിന്നും മരം മുറിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത കര്‍ണാടക വനപാല സംഘം ഇവരെ കോടതിയില്‍ ഹാജരാക്കുന്നതില്‍ മനഃപൂര്‍വം വൈകിപ്പിച്ച് കേരളത്തില്‍ നിന്നുള്ള ഉന്നതതല സംഘത്തെ വട്ടം കറക്കി. ഇന്നലെ രാവിലെ അറസ്റ്റിലായ ബാബു മാട്ടുമ്മലിനേയും ഭാര്യ സൗമിനിയേയും രാത്രി എട്ടരയോടെയാണ് വീരാജ് പേട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. വന്യ ജീവി സംരക്ഷണ നിയമം പ്രകാരമായിരുന്നു ഇവർക്കെതിരെയുള്ളകേസ്.അതിനാൽ ജാമ്യാപേക്ഷയിൽ വിശദമായി വാദം കേൾക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റി. ഇതോടെ ഇരുവരേയും വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വീരാജ്പേട്ട- കൂട്ടുപുഴ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചിരുന്നു. ജില്ലാ ഭരണകൂടം കുടക് ജില്ലാ അധികൃതരുമായും വനം വകുപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കുന്നതിനും മരംമുറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനുമായി ഉന്നതതല സംഘത്തെ വീരാജ്പേട്ടയിലേക്ക് അയക്കാനും…
Read Moreആറ് വയസുകാരിയുടെ മൂക്കില്‍ മോതിരം കയറി; ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മൂന്ന് തവണ എക്സ്റേ എടുത്തു, എച്ച്ഐവി ടെസ്റ്റും; ചെലവിട്ടത് മൂന്ന് ദിവസം; വട്ടം കറക്കിയതായി ബന്ധുക്കള്‍; ഒടുവില്‍…
വെള്ളമുണ്ട: അബദ്ധത്തിൽ ആറ് വയസുകാരിയുടെ മൂക്കിനുള്ളിൽ മോതിരം കയറിപ്പോൾ ചികിത്സക്കായി ജില്ലാ ആശുപത്രിയിലെത്തിച്ച ബന്ധുക്കൾ വട്ടം കറക്കിയതായി പരാതി. വെള്ളമുണ്ട കെ.കെ.സി. ആഷിഖ്-റസീന ദന്പതികളുടെ മകൾ ആയിഷറിതയുടെ മൂക്കിനുള്ളിൽ ഞായറാഴ്ച രാത്രി 11.45 നാണ് മോതിരം കുടുങ്ങിയത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം അടുത്ത ദിവസം രാവിലെ ഇഎൻടി സ്പെഷലിസ്റ്റ് ഡോക്ടറെ സമീപിക്കാൻ ഡ്യൂട്ടി ഡോക്ടർ നിർദ്ദേശിച്ചു . തിങ്കളാഴ്ച രാവിലെ ഒന്‍പതിന് ജില്ലാ ആശുപത്രിയിലെത്തി ഇഎൻടി സ്പെഷലിസ്റ്റിന്റെ നിർദ്ദേശപ്രകാരം എക്സറേ എടുത്തു. എക്സറെ ശരിയായില്ലെന്ന് പറഞ്ഞ് മൂന്ന് തവണയാണ് ഡോക്ടർ ആയിഷറിതയുടെ എക്സറെ എടുപ്പിച്ചത്. ശേഷം അനസ്തേഷ്യ നൽകി സർജറി ചെയ്യണമെന്നും അനസ്തേഷ്യ ഡോക്ടറെ കാണാനും നിർദ്ദേശിക്കുകയായിരുന്നു. അനസ്തേഷ്യ ഡോക്ടര്‍ നിരവധി ലാബ് ടെസ്റ്റിന് നിർദ്ദേശിച്ചു. എച്ച്ഐവി അടക്കമുള്ള ലാബ് ടെസ്റ്റ് എടുത്ത് ഉച്ചയ്ക്ക് 1.30 ന് റിപ്പോർട്ടുമായി അനസ്തേഷ്യ…
Read More‘വിലയേറിയ’ സമ്മാനം! ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി; ഡിവൈഎഫ്ഐ കാടകം മൂടാംകുളം യൂണിറ്റാണ് മത്സരത്തിന്റെ സംഘാടകര്‍
ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി. ഫൈനലില്‍ പൊരുതിത്തോറ്റു റണ്ണറപ്പ് ആകുന്നവരും അധികം നിരാശപ്പെടേണ്ടിവരില്ല. ഒന്നരക്കിലോ ഉള്ളിയാണ് രണ്ടാം സമ്മാനം. ഇന്നു രാത്രി എട്ടിന് കാടകം കര്‍മംതൊടി ഫ്രണ്ട്സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് “വിലയേറിയ’ സമ്മാനങ്ങളുമായി ഷട്ടില്‍ ടൂര്‍ണമെന്റ് നടക്കുന്നത്. ഡബിള്‍സ് ടീമുകളായാണ് മത്സരത്തിനിറങ്ങേണ്ടത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ഓരോ ടീമും ഗ്രൗണ്ട് ഫീസായി 100 രൂപ വീതം നല്‍കണം. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്താന്‍ കഴിഞ്ഞാല്‍ അതിനെ നാലുമടങ്ങായി കവച്ചുവയ്ക്കുന്ന സമ്മാനവുമായി മടങ്ങാം. ഡിവൈഎഫ്ഐ കാടകം മൂടാംകുളം യൂണിറ്റാണ് മത്സരത്തിന്റെ സംഘാടകര്‍. മത്സരാര്‍ഥികള്‍ എട്ടുമണിക്കുമുമ്പ് സ്ഥലത്തെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നേരത്തേ പെട്രോള്‍ വില ക്രമാതീതമായി ഉയര്‍ന്ന സമയത്തു ഇതേസ്ഥലത്ത് നടത്തിയ ക്രിക്കറ്റ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് പെട്രോള്‍ സമ്മാനമായി നല്‍കിയിരുന്നു.
Read Moreഎല്ലാം ശരിയാക്കാം! വീസ വാഗ്ദാനം നല്കി കാങ്കോലിലെ ഡോക്ടറുടെ 13 ലക്ഷം തട്ടി
പയ്യന്നൂര്‍: വീസ വാഗ്ദാനം ചെയ്ത് ഡോക്ടറുടെ 13 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കാങ്കോല്‍ കുണ്ടയംകൊവ്വലിലെ കാവേരി ഹൗസില്‍ ഡോ.നിധിന്റെ പരാതിയിലാണ് വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്. ആൻഡമാൻ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ പോര്‍ട്ട് ബ്ലെയര്‍ ചക്രഗാണില് റീജിയണല്‍ റിസര്‍ച്ച് സെന്റർ ഓഫ് ആയുര്‍വേദയിലെ സീനിയര്‍ റിസര്‍ച്ച് ഫെലോ ആയി ജോലി ചെയ്തു വരികയായിരുന്ന ഡോ.നിധിനാണ് കബളിപ്പിക്കപ്പെട്ടത്. പോര്‍ട്ട് ബ്ലെയറിലെ ഐഡിബിഐ ബാങ്കിന്റെ അക്കൗണ്ട് മുഖേനയാണ് പലതവണകളിലായി പണം നല്‍കിയത്. ആൻഡമാനിലെ ബാഫര്‍ അക്കാഡമിയില്‍ സ്പോക്കണ് ഇംഗ്ലീഷ് പഠിക്കുന്നതിനിടയിലാണ് അക്കാഡമിയുടമയായ ആന്‍ഡ്രിയാസ് കെ.മാസി എന്നയാള്‍ ആസ്ട്രേലിയയില്‍ വീസ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്.പണം കൈപ്പറ്റിയശേഷം വീസ നല്‍കാതെ വഞ്ചിച്ചുവെന്ന ഇദ്ദേഹത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
Read Moreഉത്തരമലബാർ കർഷക പ്രക്ഷോഭം: പ്രതിഷേധ കോട്ട തീർത്ത് കർഷകർ
കണ്ണൂർ: കർഷക ജനതയുടെ പോരാട്ട ചരിത്രത്തിൽ പുതിയ അധ്യായമെഴുതി കണ്ണൂരിൽ കർഷക മഹാസംഗമം. തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന ഉത്തരമലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ മഹാസംഗമത്തിലും കർഷകറാലിയിലും ലക്ഷങ്ങൾ അണിനിരന്നു. നിലനിൽപ്പിനായുള്ള പോരാട്ടത്തിന് പരന്പരാഗത കർഷക വേഷത്തിൽ കാർഷികോപകരണങ്ങളുമായി എത്തിയ കർഷകർ ഭരണസിരാകേന്ദ്രങ്ങൾക്ക് ചുറ്റിലും കോട്ട തീർത്തു. ഇന്നു പുലർച്ചെ മുതൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ മേഖലകളിൽ നിന്ന് കണ്ണൂരിലേക്ക് കർഷകരുടെ പ്രവാഹമായിരുന്നു. എല്ലാ വഴികളും രാവിലെ ഒൻപതിന് കളക്ടറേറ്റ് മൈതാനിയിൽ സംഗമിച്ചു. തുടർന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി. ബത്തേരി ബിഷപ് ജോസഫ് മാർ തോമസ്, താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കോട്ടയം അതിരൂപത…
Read Moreമാങ്ങാട്ടിടത്തെ ഗൃഹനാഥന്റെ കൊല: നിർണായക വിവരങ്ങൾ ലഭിച്ചതായി ക്രൈംബ്രാഞ്ച്; കുറ്റാരോപിതനെ നാളെ കോടതിയിൽ ഹാജരാക്കും
കൂത്തുപറമ്പ്: മാങ്ങാട്ടിടത്തെ ഗൃഹനാഥൻ പുത്തൻപുര രാജന്റെ കൊലപാതക കേസിൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയ കുറ്റാരോപിതനെ ക്രൈം ബ്രാഞ്ച് നാളെ തിരികെ കോടതിയിൽ ഹാജരാക്കും.കേസിൽ ഈയാളുടെ മകൻ അനൂപിനെ ഈ മാസം മൂന്നിനാണ് എട്ടു ദിവസത്തേക്ക് കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ടു കോടതി കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് സംഘത്തിന് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അനൂപുമായി കൊല്ലപ്പെട്ട രാജന്റെ വീട്ടിലും രാജന്റെ മൃതദേഹം കണ്ടെത്തിയ വീടിനു സമീപം കശുമാവിൻ തോട്ടത്തിലും തെളിവെടുപ്പ് നടത്തി. ഇയാൾ നൽകിയ മൊഴി സംബന്ധിച്ച് വ്യക്തത വരുത്താനാണ് സ്ഥലത്തെത്തിച്ചത്. അതേ സമയം, തെളിവെടുപ്പിൽ കേസിന് ബലമേകുന്ന നിർണായക തെളിവുകൾ പോലീസിന് ലഭിച്ചതായാണ് വിവരം. അനുപിന് കുറ്റകൃത്യം നടത്താൻ മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും ഇതു സംബന്ധിച്ച ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും…
Read Moreകണ്ണപുരം പോലീസിന് നേരേ അതിക്രമം ; നാലുപേർ അറസ്റ്റിൽ; കണ്ടാലറിയാവുന്ന ഒമ്പതു പേർക്കെതിരേ കേസ്
പഴയങ്ങാടി: കണ്ണപുരം പോലീസിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ അറസ്റ്റിലായ നാലുപേരെ റിമാൻഡ് ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെ കണ്ണപുരം കാരങ്കാവ് അമ്പലത്തിന് സമീപമുള്ള റോഡരികിൽ നിർമിച്ച ഷെൽട്ടർ പൊളിക്കുന്നതുമായി ബന്ധപെട്ട തർക്കമാണ് കൈയേററത്തിൽ കലാശിച്ചത്. കാരങ്കാവിന് സമീപത്തെ കെ. വി. സജീവൻ (42), കെ.വി.ജിജേഷ് (34), കെ.വി.ജിനേഷ് (39), എ.വി. രഞ്ജിത് (43) എന്നിവരെയാണ് കണ്ണപുരം എസ്ഐ ബിജു പ്രകാശും സംഘവും അറസ്റ്റു ചെയ്ത് ത്. മജിസ്ട്രേട്ടു മുന്‍പാകെ ഹാജരാക്കിയ പ്രതികളെയാണ് റിമാൻഡു ചെയ്തത്. അമ്പല റോഡരികിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ മദ്യപിച്ച് പരിസര വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ ഇവരെ പരിസരവാസികളുടെ പരാതിയെ തുടർന്ന് എസ്ഐയുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം ഷെഡ് പൊളിച്ച് മാറ്റുകയും ഒരാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ട് വരുകയും ചെയ്തു. തുടർന്ന് സംഘടിച്ചെത്തിയ സംഘം പിന്നിട്ട് ഷെഡ് പുനസ്ഥാപിച്ചു എന്ന വിവരത്തെ തുടർന്ന് എത്തിയ…
Read Moreഉമ്മ നൽകിയ പണം നഷ്ടപ്പെട്ടു; വഴക്കുപറയുമെന്ന പേടിയിൽ നാടുവിടാൻ റെയിൽവേ സ്റ്റേഷനിലെത്തിയ പതിനേഴുകാരിയെ വീട്ടുകാർക്ക് കൈമാറി റെയിൽവേ പോലീസ്
കണ്ണൂർ: ഉമ്മ കൊടുത്ത ആയിരം രൂപ നഷ്ടപ്പെട്ട മനോവിഷമത്തിൽ നാടുവിടാനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പതിനേഴുകാരിക്ക് കണ്ണൂർ റെയിൽവേ പോലീസ് ആശ്വാസമായി. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ കയറാൻ പോകുന്നതിനിടെ സംശയം തോന്നിയ റെയിൽവേ എഎസ്ഐ അക്ബർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ്കുമാർ എന്നിവർ കുട്ടിയെ തിരിച്ചുവിളിച്ച് കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോഴാണ് വീട്ടിൽ നിന്നും ഉമ്മ തന്ന ആയിരം രൂപ കാണാതായെന്നും ഇതെതുടർന്ന് ഉമ്മ വഴക്കുപറയുമെന്ന വിഷമത്തിലാണ് താൻ നാടുവിടാൻ ഒരുങ്ങിയതെന്നും പതിനേഴുകാരി പോലീസിനോടു പറഞ്ഞത്. പെൺകുട്ടികൾക്കെതിരേയുള്ള അതിക്രമം രാജ്യത്ത് വ്യാപകമായിരിക്കെ പോലീസിനെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 50 രൂപ മാത്രമാണ് ഈസമയം കുട്ടിയുടെ കൈവശമുണ്ടായത്. ഉടൻ വീട്ടുകാരെ വിവരം അറിയിക്കുകയും വീട്ടുകാരെത്തി കുട്ടിയെ തിരിച്ചുകൊണ്ടുപോവുകയുമായിരുന്നു. ഇതേ ദിവസം തന്നെ കോഴിക്കോട്ടെ ചൈൽഡ് ഹോമിൽ നിന്നും രക്ഷപ്പെട്ട പതിനേഴുകാരനും…
Read More