തളിപ്പറമ്പ്: പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകൽ കേസിൽ തളിപ്പറന്പ് പോലീസ് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പിലെ വമ്പന്മാരുടെയും പ്രമുഖരാഷ്ട്രീയനേതാവിന്റെയും കൊച്ചുമക്കളെയാണ് കേസിൽ തളിപ്പറമ്പ് പോലീസ് രക്ഷിച്ചെടുത്തത്. കരിമ്പത്ത് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന 12കാരിയുടെ പരാതിയിൽ കുടുങ്ങിയത് വമ്പൻമാരുടെ മക്കളാണെന്നറിഞ്ഞതോടെയാണ് പോലീസ് ഉണർന്നു പ്രവർത്തിച്ചത്. രണ്ടാഴ്ച മുന്‍പ് രണ്ടാഴ്ച മുമ്പേയുള്ള ഒരു ശനിയാഴ്ച നടന്ന സംഭവമാണ് വിവാദമായത്. 12കാരിയെ ഓമ്നി വാനിൽ പിന്തുടർന്ന് സർ സയ്യിദ് സ്കൂളിന്റെ പിറകു വശത്തു നിന്ന് നാല് കൗമാരക്കാർ വാനിൽ പിടിച്ചു കയറ്റാൻ ശ്രമിച്ചു. കുതറിയോടിയ പെൺകുട്ടി അടുത്തുള്ള ക്വാർട്ടേസിൽ അഭയം തേടി. എന്നാൽ വീട്ടുകാരി വലിയ കാര്യമാക്കാതെ കുട്ടിയോട് പേടിക്കണ്ട തോന്നിപ്പോയതാകാം എന്നു പറഞ്ഞു സമാധാനിപ്പിച്ചു വിടുന്നു. ഒറ്റയ്ക്ക് വീട്ടിലേക്ക് പോയ പെൺകുട്ടിയെ അതേ വാൻ പിന്തുടരുന്നത് കണ്ട വീട്ടുകാരൻ കുട്ടിയുടെ വീട്ടിൽ കൊണ്ട്…
Read MoreCategory: Kannur
കണ്ണൂർ വിമാനത്താവളം: കാർഗോ കോംപ്ലക്സ്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് നിർമാണം പുരോഗമിക്കുന്നു
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്സിന്റെയും കിയാൽ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെയും നിർമാണം പുരോഗമിക്കുന്നു. എയർട്രാഫിക് കൺട്രോൾ കെട്ടിടത്തിനു സമീപത്ത് 5800 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് കാർഗോ കോംപ്ലക്സ് നിർമിക്കുന്നത്. പാസഞ്ചർ ടെർമിനൽ കെട്ടിടത്തിനു മുന്നിലായാണ് 3085 ചതുരശ്ര മീറ്ററിൽ കിയാൽ ഓഫീസിനായി നാലുനിലകെട്ടിടം നിർമിക്കുന്നത്. മാസങ്ങൾക്കുമുമ്പാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കാർഗോ കോംപ്ലക്സിന്റെയും വ്യവസായ മന്ത്രി ഇ.പി.ജയരാജൻ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെയും നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ദീർഘകാല വികസനസാധ്യത കണക്കിലെടുത്താണ് 63000 ടൺ ശേഷിയുള്ള കാർഗോ കോംപ്ലക്സിന്റെ നിർമാണപ്രവൃത്തി ആരംഭിച്ചത്. കണ്ണൂർ, കാസർഗോഡ്, കുടക് ജില്ലകളിൽനിന്നും വടകര മേഖലയിൽനിന്നുമാണ് കാർഗോ വഴി കാർഷികോത്പന്നങ്ങളുടെ കയറ്റുമതിക്ക് സാധ്യതയുള്ളത്. പഴം, പച്ചക്കറി എന്നിവയുൾപ്പെടെയാണ് കയറ്റുമതി ചെയ്യുക. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവ കേടുവരാതെ സൂക്ഷിക്കാനും കയറ്റി അയക്കാനും കോൾഡ് സ്റ്റോറേജ് ഉൾപ്പടെ അത്യാധുനികസൗകര്യങ്ങളോടെയാണ് കാർഗോ കോംപ്ലക്സ് ഒരുങ്ങുന്നത്. വിശാലമായ അന്താരാഷ്ട്ര കാർഗോ സോണിനുപുറമെ…
Read Moreതളിപ്പറന്പ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചാൽ ‘മിണ്ടില്ല’! നന്നാക്കാനാവില്ലെന്ന് പറഞ്ഞ് ബിഎസ്എന്‍എല്‍ തലയൂരി
തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ ലാൻഡ്ലൈന്‍ നമ്പര്‍ കേടായി കിടക്കുന്നത് തുടരുന്നതിനാല്‍ പരാതി പറയാന്‍ ജനം വലയുന്നു. സ്റ്റേഷനിലെ 2203100 എന്ന നമ്പര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തകരാറിലാണ്. ഈ നമ്പറിലേക്ക് വിളിച്ചാല്‍ എന്‍ഗേജ്ഡ് ട്യൂൺ മാത്രമാണ് ലഭിക്കുക. നന്നാക്കാനാവില്ലെന്ന് പറഞ്ഞ് ബിഎസ്എന്‍എല്‍ തലയൂരിയെങ്കിലും പുതിയ നമ്പര്‍ ലാൻഡ്ലൈന്‍ ഇതുവരെ സ്ഥാപിക്കാന്‍ പോലീസും തയാറായിട്ടില്ല. എന്തെങ്കിലും അത്യാവശ്യത്തിന് പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചാല്‍ ലഭിക്കാത്തതിനാല്‍ വാഹനാപകടങ്ങളോ മറ്റ് അത്യാവശ്യ വിവരങ്ങളോ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിയുന്നില്ല. എസ് ഐ, സി ഐ തുടങ്ങിയവരുടെ മൊബൈല്‍ സിയുജി നമ്പര്‍ പ്രസിദ്ധപ്പെടുത്തിയത് പൊതുജനങ്ങള്‍ക്ക് വിളിക്കാനാണെങ്കിലും ഈ നമ്പറുകളും വിളിച്ചാല്‍ എടുക്കാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായാണ് ആക്ഷേപമുയരുന്നത്. പലപ്പോഴും അത്യാവശ്യകാര്യം പറയാന്‍ പോലീസ് സ്റ്റേഷനിലേക്ക് നേരിട്ടെത്തേണ്ട സ്ഥിതിയാണ്. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More8,000 രൂപയോ അതിന്റെ ഗുണിതങ്ങളോ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 15 ദിവസത്തിനകം തുക ഇരട്ടിച്ച് നല്‍കും! പക്ഷേ… കണ്ണൂരില്‍ മണിചെയിന്‍ ഉടമ അറസ്റ്റില്‍
കണ്ണൂർ: കണ്ണൂർ നഗരത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ പോലീസ് നടത്തിയ റെയ്ഡിൽ മണിചെയിൻ കന്പനി ഉടമ അറസ്റ്റിൽ. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ടുവൈടു ഡോട്ട്കോം എന്ന മണി ചെയിൻ സ്ഥാപനത്തിന്റെ ഉടമ തൃശൂർ കൈപ്പമംഗലത്തെ ഷാജി സി. മുഹമ്മദിനെ (48) അറസ്റ്റ്ചെയ്തത്. തൃശൂർ, പാലക്കാട് കേന്ദ്രീകരിച്ചാണ് ഇയാൾ മണിചെയിൻ മാതൃകയിൽ തട്ടിപ്പ് നടത്തിയത്. തുടർന്ന് നിക്ഷേപകരെ പറ്റിച്ച് അവിടെ നിന്ന് മുങ്ങുകയായിരുന്നു. 8,000 രൂപയോ അതിന്റെ ഗുണിതങ്ങളോ ഈ സൈറ്റിലുള്ള അക്കൗണ്ടിൽ നിക്ഷേപിച്ചാൽ 15 ദിവസത്തിനകം തുക ഇരട്ടിച്ച് നൽകാമെന്നാണ് വാഗ്ദാനം. തുക ഇരട്ടിച്ച് നൽകുന്പോൾ 20 ശതമാനം കമ്മീഷൻ കന്പനി എടുക്കുകയും ചെയ്യും. ആദ്യമൊക്കെ ഇതിൽ നിക്ഷേപിച്ചവർക്ക് തുക തിരിച്ചുനൽകിയിരുന്നു. പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നായി 31921 പേരാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. ഇവരിൽനിന്ന് 31,92,10,000 രൂപ നിക്ഷേപമായി…
Read Moreവിവാഹ വാഗ്ദാനം നല്കി രണ്ടു വർഷം പീഡനം: യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റില്‍
പയ്യന്നൂര്‍: വിവാഹ വാഗ്ദാനം നല്കി യുവതിയെ മൂന്നു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍.കോറോം നോര്‍ത്തിലെ രൂപേഷിനെ(31)യാണ് പയ്യന്നൂര്‍ സിഐ പി.കെ.ധനഞ്ജയബാബു അറസ്റ്റ് ചെയ്തത്. പിക്കപ്പ് വാന്‍ ഡ്രൈവറായ പ്രതി സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന ഇരുപത്തേഴുകാരി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് കേസ്. 2017 ഏപ്രിലിലെ വിഷുദിവസം മുതല്‍ കഴിഞ്ഞ സെപ്തംബര്‍ ആറു വരെ വെള്ളൂര്‍, കോത്തായിമുക്ക്, ഏച്ചിലാംവയല്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
Read Moreപറമ്പായി നിഷാദിന്റെ തിരോധാനം; നുണ പരിശോധനാ ഹർജി തള്ളിയത് ക്രൈംബ്രാഞ്ചിന് തിരിച്ചടി
കൂത്തുപറമ്പ്: മമ്പറം പറമ്പായിയിലെ നിഷാദ് തിരോധാന കേസിന്റെ അന്വഷണം വഴിതിരിവിൽ എത്താനിരിക്കെ അന്വേഷണ സംഘത്തിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് പ്രതിയുടെ നുണ പരിശോധന ഹർജി തള്ളിയത്. 2012 മുതൽ നടന്ന കേസന്വേഷണമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ പുരോഗതിയിലേക്ക് നീങ്ങിയത്. എന്നാൽ കേസിലെ പ്രതി സലീമിനെ നുണപരിശോധനക്ക് വിധേയമാക്കാൻ അനുമതി തേടി അന്വേഷണ സംഘം നൽകിയ ഹരജി കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു. നുണപരിശോധനയ്ക്ക് വിധേയമാകുന്ന ആളുടെ അനുവാദം വേണമെന്ന നിയമം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ആവശ്യത്തിന് താൻ തയാറല്ലെന്ന സലീമിന്റെ സത്യവാങ്മൂലം പരിഗണിച്ചായിരുന്നു കോടതി ഹർജി തള്ളിയത്. 2012 ൽ ആരംഭിച്ചതാണ് നിഷാദിന്റെ തിരോധാന കേസന്വേഷണം.2018 ഡിസംബറിൽ ബംഗളുരു സ്ഫോടന കേസിൽ പറമ്പായിയിലെ പി.എ. സലീം ബംഗളുരു പോലീസിന്റെ അറസ്റ്റിലായപ്പോൾ ഇയാൾ നടത്തിയെന്ന് പറയുന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിഷാദ് തിരോധാന കേസിന് വീണ്ടും ജീവൻ വെച്ചത്. നിഷാദിനെ…
Read Moreകുടുംബ വഴക്കിനിടയില്‍ മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു; തില്ലങ്കേരിയിൽ മാതൃസഹോദരി അറസ്റ്റിൽ
ഇരിട്ടി: തില്ലങ്കേരിയിൽ കുടുംബ വഴക്കിനിടയില്‍ മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച മാതൃ സഹോദരി അറസ്റ്റിൽ. കാവുംപടി ലക്ഷം വീട് കോളനിയിലെ ഷാഹിദ (40 ) യെയാണ് മു ഴക്കുന്ന് എസ്ഐ എം.എൻ ബിജോയ് അറസ്റ്റ് ചെയ്തത് . കോളനിയിലെ സക്കീനയുടെ മകന് മൂന്ന് വയസുകാരന് ആബിലിനാണ് സാരമായി പൊള്ളലേറ്റത്. കഴിഞ്ഞ മാസം 26ന് കാവുംപടിയിലെ സക്കീനയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ. ആബിലിന്റെ ഉമ്മ സക്കീനയും മാതൃ സഹോദരി ഷാഹിദയും തമ്മില്‍ വീട്ടില്‍ വെച്ച് കുടുംബ വഴക്ക് ഉണ്ടായി. വാക്ക് തര്‍ക്കം മൂത്തപ്പോള്‍ ഷാഹിദ അടുപ്പിലുണ്ടായിരുന്ന തിളച്ച വെള്ളം എടുത്ത് സക്കീനയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. സക്കീനയുടെ ഒക്കത്ത് ഉണ്ടായിരുന്ന ആബിലിന്റെ ദേഹത്താണ് തിളച്ച വെള്ളം വീണത്. കുഞ്ഞിന് സാരമായി പൊള്ളലേറ്റു. ഇക്കാര്യം കുടുംബാംഗങ്ങള്‍ മറച്ചു വെച്ച് കുട്ടിക്ക് കോഴിക്കോട് മെഡിക്കല്‍…
Read Moreയൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്: പട്ടികയിൽ 10 പേർ; കണ്ണൂരിൽ നിന്ന് റിജിൽ മാക്കുറ്റിയും
റെനീഷ് മാത്യു കണ്ണൂർ: കേരളത്തിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പട്ടിക ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. പട്ടികയിൽ എംപിമാരും എംഎൽഎമാരുമടക്കം 10 പേരാണുള്ളത്. രണ്ട് വനിതകളും പട്ടികയിലുണ്ട്. എറണാകുളം എംപി ഹൈബി ഈഡൻ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോർഡിനേറ്റർ എൻ.എസ്. നുസൂർ, യൂത്ത് കോൺഗ്രസ് കൊല്ലം പാർലിമെന്റ് മണ്ഡലം പ്രസിഡന്റ് എസ്.ജെ. പ്രേംരാജ്, ആലത്തൂർ എംപി രമ്യ ഹരിദാസ്, യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലിമെന്റ് മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി, യൂത്ത് കോൺഗ്രസ് മലപ്പുറം പാർലിമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എസ്.എം. ബാലു, അരുവിക്കര എംഎൽഎ കെ.എസ്. ശബരീനാഥ്, പാലക്കാട് എംഎൽഎ ഷാഫി പറന്പിൽ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ എന്നിവരാണ് പട്ടികയിൽ ഇടം നേടിയത്. ഇതിൽ രമ്യ ഹരിദാസ്, ഹൈബി ഈഡൻ എന്നിവർ എംപിമാരാണ്.…
Read Moreസ്റ്റേഡിയം ഇപ്പോഴും കടലാസിൽത്തന്നെ; തൃക്കരിപ്പൂർ വിവിധോദ്ദേശ സ്റ്റേഡിയത്തിന് ടെൻഡർ നൽകിയിട്ട് ആറുമാസം
തൃക്കരിപ്പൂർ: ഉത്തരകേരളത്തിന്റെ കായികസ്വപ്നങ്ങൾക്ക് കുതിപ്പേകുമെന്നു കരുതപ്പെട്ട തൃക്കരിപ്പൂരിലെ വിവിധോദ്ദേശ സ്റ്റേഡിയം പദ്ധതി കടലാസിലൊതുങ്ങി. പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന നടക്കാവിലെ രാജീവ്ഗാന്ധി സിന്തറ്റിക് ടർഫിനോട് ചേർന്നാണു പൂർണമായും സർക്കാർ ഉടമസ്ഥതയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം നിർമിക്കാൻ തീരുമാനിച്ചത്. 32 കോടിയുടെ ടെൻഡർ സർക്കാർ അംഗീകരിച്ചുവെങ്കിലും മറ്റുനടപടികൾ ഒന്നും നീങ്ങിയില്ല. മേരിമാത കൺസ്ട്രക്ഷൻ കമ്പനിയാണ് ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന്റെ കരാർ നേടിയിരിക്കുന്നത്. ആറു മാസം പിന്നിട്ടിട്ടും തറക്കല്ലിടൽ പോലും നടന്നില്ല. കായികമന്ത്രി ഇ.പി. ജയരാജൻ വിവിധോദ്ദേശ സ്റ്റേഡിയത്തിന് തറക്കല്ലിടുന്നെന്നറിയിച്ചിരുന്നുവെങ്കിലും അത് മാറ്റിവയ്ക്കുകയായിരുന്നു. നടക്കാവ് വലിയകൊവ്വൽ മൈതാനിയിൽ പഞ്ചായത്ത് കൈമാറിയ ആറര ഏക്കർ ഭൂമിയിൽ മൂന്ന് ഏക്കറിലാണ് സ്റ്റേഡിയം സ്ഥാപിക്കേണ്ടത്. നിലവിലുള്ള സിന്തറ്റിക്ക് ടർഫിന് പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലായി പണിയുന്ന സ്റ്റേഡിയം എല്ലാ കായിക വിനോദങ്ങൾക്കായും ഒരു കുടക്കീഴിൽ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യമിട്ടായിരുന്നു അനുവദിച്ചത്. ബാസ്കറ്റ്ബോൾ, വോളിബോൾ, കബഡി, ടേബിൾ…
Read Moreമാങ്ങാട്ടിടത്തെ ഗൃഹനാഥന്റെ കൊലപാതകം; അറസ്റ്റിലായ മകനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
കൂത്തുപറമ്പ്: മാങ്ങാട്ടിടം കരിയിലെ ഗൃഹനാഥൻ പുത്തൻപുര രാജനെ(63) കൊലപ്പെടുത്തിയെന്ന കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ക്രൈം ബ്രാഞ്ച് വിഭാഗം ചോദ്യം ചെയ്യൽ തുടരുന്നു. കേസിലെ പ്രതിയും കൊല്ലപ്പെട്ട രാജന്റെ മകനുമായ കെ.അനൂപിനെ (36)യാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി.സുനു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. തെളിവെടുപ്പിന്റെ ഭാഗമായി ഇയാളെ അടുത്ത ദിവസം രാജന്റെ കരിയിലെ വീട്ടിലെത്തിച്ചും അന്വേഷണം നടത്തും. ചൊവ്വാഴ്ചയാണ് ഇയാളെ എട്ടു ദിവസത്തേക്ക് കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.കഴിഞ്ഞ മാസം 27നാണ് അനൂപിനെ കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി.സുനു കുമാർ അറസ്റ്റു ചെയ്തത്. 2017 നവംബർ 22 ന് നടന്ന രാജന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ് നടന്നത്. കുറ്റകൃത്യത്തിന് വാഹനമോ ആയുധങ്ങളോ ഉപയോഗിച്ചിട്ടുണ്ടോ, പ്രതിക്ക് മറ്റാരുടെയെങ്കിലും…
Read More