പയ്യന്നൂര്‍: ബ്രൗണ്‍ ഷുഗറുമായി കണ്ണൂര്‍ സ്വദേശിയായ യുവാവ് പയ്യന്നൂരില്‍ പിടിയിൽ.കണ്ണൂര്‍ സിറ്റിയിലെ സൈബു മന്‍സിലില്‍ ബി.ഉനൈസാണ് (21) പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. ഇന്നലെ വൈകുന്നേരം 4.30 ഓടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് പയ്യന്നൂര്‍ എസ്ഐ വി.കെ.വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഉനൈസിനെ പരിശോധിച്ചപ്പോഴാണ് ഇയാളില്‍ നിന്ന് നാല് ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്.ഇതിന് 50,000 രൂപയോളം വിലവരും.അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Read MoreCategory: Kannur
നിയമം കാറ്റിൽ പറത്തി ടിപ്പർ ലോറികൾ; കണ്ണടച്ച് അധികൃതർ; പൊതുജനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട്
കേളകം: നിയമം കാറ്റിൽ പറത്തി ചെങ്കൽ ലോറികളും ടിപ്പർ ലോറികളും. നടപടിയെടുക്കേണ്ടവർ ഇത് കണ്ടില്ലെന്ന് നടിക്കുന്നു. ചെങ്കൽ, ജെല്ലി, പാറപ്പൊടി എന്നിവ കൊണ്ടുപോകുന്ന ലോറികൾ പൊതുജനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുകാത്ത വിധത്തിൽ മൂടിക്കെട്ടി കൊണ്ടുപോകണമെന്നാണ് ചട്ടം. എന്നാൽ, മലയോരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ തുറന്ന ലോഡുമായി പായുന്ന ടിപ്പർ ലോറികൾ പതിവുകാഴ്ചയാണ്. രാവിലെ സ്കൂൾ തുടങ്ങുന്ന സമയത്തും വൈകുന്നേരം സ്കൂൾ വിടുന്ന സമയത്തും ടിപ്പർ ലോറികൾ ഓടാൻ പാടില്ലെന്നും നിയമമുണ്ട്. ഇതും മലയോര മേഖലയിൽ പാലിക്കപ്പെടുന്നില്ലെന്നും ആരോപണമുണ്ട്. കുറ്റക്കാർക്കെതിരെ പോലീസും മോട്ടോർ വകുപ്പും നടപടി യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് പൊതുജനങ്ങളുടെ പരാതി.
Read Moreവനം വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിൽ തർക്കം; കണ്ണവം-എടയാറിൽ റോഡ് സംരക്ഷണഭിത്തി നിർമാണ പ്രവൃത്തി നിർത്തി
കൂത്തുപറമ്പ്: അപകടാവസ്ഥയിലായ റോഡിന് സംരക്ഷണ ഭിത്തി കെട്ടുന്ന പ്രവൃത്തി വനം വകുപ്പും പൊതു മരാമത്ത് വകുപ്പും തമ്മിലുള്ള തർക്കത്തെ തുടർന്ന് നിർത്തിവെച്ചു.കണ്ണവത്തിനടുത്ത് എടയാറിലാണ് സംഭവം. വനം വകുപ്പിന്റെ ഭൂമി കൈയേറി പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി നടത്തിയെന്നാരോപിച്ചാണ് വനംവകുപ്പ് പ്രവൃത്തി നിർത്തിവെപ്പിച്ചത്. കഴിഞ്ഞ രണ്ടു വർഷം തുടർച്ചയായി ഉണ്ടായ പ്രളയത്തിലാണ് തലശേരി – ബാവലി പാതയിലെ എടയാറിൽ റോഡ് അപകടാവസ്ഥയിലായത്.റോഡിന്റെ അരിക് ഇടിഞ്ഞ് പുഴയിലേക്ക് പതിക്കുകയും റോഡിൽ വിള്ളൽ വീഴുകയുമായിരുന്നു. റോഡ് കൂടുതൽ തകരുന്നത് ഒഴിവാക്കാനായിരുന്നു സംരക്ഷണഭിത്തി കെട്ടുന്ന പദ്ധതി പൊതുമരാമത്ത് വകുപ്പ് തയാറാക്കിയത്. ദിവസങ്ങൾക്കു മുമ്പ് പ്രവൃത്തി ആരംഭിക്കുകയും ചെയ്തു.മൂന്ന് ദിവസം പ്രവൃത്തി നടത്തിയ ശേഷം മറ്റു ചില കാരണങ്ങളാൽ പ്രവൃത്തി താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം പ്രവൃത്തി പുനഃരാരംഭിച്ചപ്പോഴാണ് കഴിഞ്ഞ ദിവസം കണ്ണവം റെയ്ഞ്ച് വനം വകുപ്പ് അധികൃതർ എത്തി പ്രവൃത്തി നിർത്തിവെപ്പിച്ചത്. അരിക്…
Read Moreപെരുമണ്ണ് ദുരന്തത്തിന്റെ സ്മരണ പുതുക്കി, കണ്ണീരോടെ…
ശ്രീകണ്ഠപുരം: പെരുമണ്ണ് ദുരന്തത്തിന്റെ സ്മരണ പുതുക്കി നാട്. 10 വിദ്യാർഥികൾ മരിച്ച പെരുമണ്ണ് വാഹനാപകടത്തിന്റെ 11 ാം വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ഇന്നുരാവിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ സ്കൂൾ വിദ്യാർഥികളും അധ്യാപകരും രാഷ്ട്രീയ-സാമൂഹ്യമേഖലകളിലെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വസന്തകുമാരി എഇഒ ലിസ ജേക്കബ്, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ, വൈസ് പ്രസിഡന്റ് എം.എം. മോഹനൻ, പഞ്ചായത്തംഗം കെ.വി. നൈലൂഫർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ എൻഡോവ്മെന്റ് വിതരണവും നടത്തി. 2008 ഡിസംബർ നാലിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പെരുമണ്ണ് നാരായണ വിലാസം എഎൽപി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. 11 വിദ്യാർഥികൾക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. വൈകുന്നേരം സ്കൂൾ…
Read Moreഐഎസ്; ദേശീയ അന്വേഷണ ഏജൻസി സ്ഥിരീകരിച്ചു; കീഴടങ്ങിയത് മലയാളി യുവതിയായ ആയിഷ എന്ന സോണി സെബാസ്റ്റ്യനെന്ന്
കാസർഗോഡ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളി യുവതി കീഴടങ്ങിയതായി സ്ഥിരീകരിച്ചു. എറണാകുളം വൈറ്റില സ്വദേശിനിയും തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദിന്റെ ഭാര്യയുമായ ആയിഷ എന്ന സോണി സെബാസ്റ്റ്യനാണ് കീഴടങ്ങിയത്. ദേശീയ അന്വേഷണ ഏജൻസിയാണ് കീഴടങ്ങിയവരിൽ സോണി സെബാസ്റ്റ്യൻ എന്ന ആയിഷ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി.കീഴടങ്ങിയവർക്കിടയിൽ സോണിയയും കുട്ടിയും ഇരിക്കുന്ന ചിത്രം നേരത്തെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു.
Read Moreപറമ്പായി നിഷാദിന്റെ തിരോധാനം; നുണ പരിശോധനയ്ക്ക് തയാറല്ലെന്ന് സ്ഫോടനക്കേസ് പ്രതി
കൂത്തുപറമ്പ്: മമ്പറം പറമ്പായിയിലെ സ്വകാര്യ ബസ് ഡ്രൈവർ നിഷാദിന്റെ തിരോധാന കേസിൽ നുണപരിശോധനയ്ക്ക് തയാറല്ലെന്ന് കാണിച്ച് കേസിൽ പ്രതി ചേർക്കപ്പെട്ട ബംഗളൂരു സ്ഫോടന കേസിലെ പ്രതി മമ്പറം പറമ്പായിയിലെ പി.എ.സലിം (41) കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സത്യവാങ്മൂലം നൽകി. കേസിൽ അറസ്റ്റിലായപ്പോൾ പോലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ താൻ ഇപ്പോഴും ചികിത്സയിലാണെന്നും ശാരീരിക അവശത നേരിടുന്നതിനാൽ നുണപരിശോധനയ്ക്ക് അനുമതി തേടി ക്രൈംബ്രാഞ്ച് വിഭാഗം നൽകിയ അപേക്ഷ തള്ളണമെന്നുമാണ് സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നത്. സലിം ഇപ്പോൾ ബംഗളൂരു സ്ഫോടന കേസിൽ റിമാൻഡിൽ കഴിയുന്നതിനാൽ സലിം ബംഗളൂരു ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് മുമ്പാകെ ഒപ്പിട്ട് അയച്ചതായ സത്യവാങ്മൂലം ഇയാളുടെ അഭിഭാഷകൻ എ.കെ.സിറാജുദ്ദീൻ ആണ് കോടതിയിൽ ഫയൽ ചെയ്തത്. ഏഴു വർഷത്തോളം നീണ്ട നിഷാദ് തിരോധാന കേസ് എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കേസിൽ പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാനുള്ള അനുമതി തേടി…
Read Moreതലശേരിയിലെ യുവ അഭിഭാഷകയുടെ മരണം: പിന്നില്‍ അഭിഭാഷകനടങ്ങിയ ബ്ലേഡ് മാഫിയ ? ഇവരുടെ മംഗലാപുരം യാത്രകളും അന്വേഷിച്ച് പോലീസ്
തലശേരി: തലശേരി ബാറിലെ പ്രമുഖയായ യുവ അഭിഭാഷക എടക്കാട് കടമ്പൂര് നിവേദ്യത്തില്‍ പ്രിയ രാജീവ്(38) സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തിന് പിന്നില്‍ അഭിഭാഷകനടങ്ങിയ ബ്ലേഡ് മാഫിയ ആണെന്ന് പോലീസിന് സൂചന ലഭിച്ചു. പ്രിയയെ ബ്ലേഡ് മാഫിയയുമായി ബന്ധപ്പെടുത്തിയ ഈ അഭിഭാഷകനെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. തലശേരിക്കടുത്തുള്ള ഈ അഭിഭാഷകന്റെ വസതിയിൽ വച്ചാണ് പ്രിയ സാന്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ മംഗലാപുരം യാത്രകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടയില്‍ പ്രിയക്ക് ബാങ്കില്‍ നിന്നും വായ്പയെടുക്കുന്നതിന് വ്യാജ രേഖ ചമച്ച് നല്കിയ തലശേരിയിലെ നോട്ടറി അഭിഭാഷകന് കേസില്‍ പ്രതി സ്ഥാനത്തേക്ക് എത്തുമെന്ന സൂചനയും പുറത്ത് വന്നു. കേസുമായി ബന്ധപ്പെട്ട് തലശേരി ബാറിലെ അഭിഭാഷകരുള്‍പ്പെടെ പത്ത് അഭിഭാഷകരെ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതിനകം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. കേസിന്റെ ഗൗരവം കണക്കിലെടുത്ത്…
Read Moreസാമ്പത്തിക പ്രതിസന്ധിക്കിടയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയിലെന്ന് എം.ടി.രമേശ്
മട്ടന്നൂർ: കേരളത്തിൽ മാർക്കിസ്റ്റ് പാർട്ടി ഓരോ ഇലക്ഷൻ കഴിയുമ്പോഴും തകർച്ചയിൽ നിന്ന് തകർച്ചയിലേക്കാണെന്നും അതുകൊണ്ടാണ് സിപിഎമ്മിൽ മാവോവാദികളും മതവർഗീയ വാദികളും കുടികൊള്ളുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിൽ മട്ടന്നൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് പൊതുഖജനാവിൽ നിന്ന് പണം എടുത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ രാജ്യങ്ങൾ ചുറ്റുന്നതെന്നും എം.ടി.രമേശ് പറഞ്ഞു. യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ സ്ക്വയറിൽ നടത്തിയ പൊതുസമ്മേളനത്തിൽ യുവമോർച്ച മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ജിതിൻ കൂടാളി അധ്യക്ഷത വഹിച്ചു. സി. സദാനന്ദൻ മാസ്റ്റർ, പി.എം.വേലായുധൻ, രാജൻ പുതുക്കുടി, രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു. പൊതുയോഗത്തിന്റെ മൂന്നോടിയായി കല്ലേരിക്കരയിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ സ്ക്വയറിൽ സമാപിച്ചു.
Read Moreതലശേരിയിൽ ഡോക്ടര്‍ ദമ്പതികളുടെ സ്വത്തും സ്വർണവും തട്ടിയെടുത്ത കേസ്; കേന്ദ്ര ഏജന്‍സിയും അന്വേഷണം തുടങ്ങി; തട്ടിയെടുത്ത സ്വത്തിന്റെ സര്‍വേ നമ്പറുകള്‍ ലഭിച്ചു; പരാതിയെത്തിയത് അമേരിക്കയില്‍ നിന്ന്
തലശേരി: തിരുവിതാകൂറിലെ പ്രമുഖ ക്രൈസ്തവ കുടുംബത്തിലെ അംഗങ്ങളായ അതിപ്രശസ്തരായ ഡോക്ടര്‍ ദമ്പതിമാരുടെ തലശേരി നഗരത്തിലെ 20 കോടി രൂപ വില വരുന്ന അര യേക്കർ സ്ഥലവും ബഹു നിലകെട്ടിടവും 500 പവന് സ്വര്‍ണാഭരങ്ങളും തട്ടിയെടുത്ത കേസില്‍ കേന്ദ്ര ഏജന്‍സിയും അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ റിട്ട.എസ്പി യുടെ നേതൃത്വത്തിലുള്ള കൊച്ചി ആസ്ഥാനമായുള്ള സ്വകാര്യ ഡിക്ടറ്റീവ് ഏജന്‍സി അന്വേഷണം നടത്തുന്നതിനിടയിലാണ് കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശ പ്രകാരം മറ്റൊരു ഏജന്‍സിയും അന്വേഷണമാരംഭിച്ചിട്ടുള്ളത്. ഡോക്ടര്‍ ദമ്പതിമാരുടെ അമേരിക്കയിലുള്ള ബന്ധുക്കള്‍ കേന്ദ്രത്തിലെ മലയാളിയായ ഉന്നത ഉദ്യോഗസ്ഥനോട് സംഭവങ്ങള്‍ വിവരിക്കുകയും രാഷ്ട്രദീപിക വാര്‍ത്തകള്‍ അയച്ചു കൊടുക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പുതിയ ഒരു ഏജന്‍സി കൂടി രംഗത്തു വന്നിട്ടുള്ളത്.ഡോക്ടര്‍ ദമ്പതിമാരുടെ നിരവധി ബന്ധുക്കളാണ് അമേരിക്കയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലുള്ളത്. തലശേരിയില്‍ നടന്ന ക്രൂരമായി തട്ടിപ്പിന്റെ കഥകള്‍ ഇവര്‍ അറിഞ്ഞിരുന്നില്ല. അഭിമാനികളായ ഡോക്ടര്‍ ദമ്പതിമാര്‍ തങ്ങള്‍ തട്ടിപ്പിനിരയായ വിവരം പുറം…
Read Moreപയ്യന്നൂരിൽ സിഐയുടെ വാഹനത്തിന് കല്ലേറ്: സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കേസെടുത്തു
പയ്യന്നൂര്‍: പയ്യന്നൂര്‍ സിഐ സഞ്ചരിച്ചിരുന്ന വാഹനം കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കേസ്. സിഐ പി.കെ.ധനഞ്ജയ ബാബുവിന്റെ പരാതിയിലാണ് സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.ഇന്നലെ പുലര്‍ച്ചെ പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വമി ക്ഷേത്രത്തിന് സമീപമാണ് പോലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായത്.ആക്രമണത്തില്‍ പോലീസ് വാഹനത്തിന്റെ പിറകിലെ ഗ്ലാസ് തകര്‍ന്നു. ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടയില്‍ സാങ്കേതിക തടസങ്ങളുണ്ടായതിനെ തുടര്‍ന്ന് ഗാനമേള തടസപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതരായ ചിലര്‍ കയ്യാങ്കളിയുമായെത്തിയപ്പോള് പോലീസിന് ചെറിയ തോതില്‍ ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നിരുന്നു. രംഗം ശാന്തമാക്കിയ ശേഷം തിരിച്ച് പോകുകയായിരുന്ന സിഐയും പാര്‍ട്ടിയും സഞ്ചരിച്ചിരുന്ന വാഹനത്തിന് പിറകില്‍നിന്നാണ് കല്ലേറുണ്ടായത്.
Read More