ശ്രീകണ്ഠപുരം: ഇന്നലെയുണ്ടായ കനത്ത മഴയിൽ മലപ്പട്ടം-കണിയാർവയൽ റോഡ് ചെളി പ്രളയമായതോടെ ഇതുവഴിയുള്ള ഗതാഗതം താറുമാറായി. തളിപ്പറമ്പ്-ശ്രീകണ്ഠപുരം-മയ്യിൽ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് സ്വകാര്യ ബസുകൾ ഇന്ന് രാവിലെ മലപ്പട്ടം തലക്കോട് ചെളിയിൽ അകപ്പെട്ട് ട്രിപ്പ് റദ്ദാക്കി. കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ബസ് അഡൂർ വഴി തിരിച്ചുവിട്ടു. 12.95 കിലോമീറ്റർ ദൂരം വരുന്ന മലപ്പട്ടം-കണിയാർവയൽ-അഡുവാപ്പുറം- പാവന്നൂർമൊട്ട റോഡ് പണി 2018 ഒക്ടോബർ 17 നാണ് തുടങ്ങിയത്. അടുത്ത ഒക്ടോബർ 16 ന് മെക്കാഡം ടാറിംഗ് നടത്തി നിർമാണം പൂർത്തിയാക്കണമെന്നാണ് കരാറെങ്കിലും പണിയുടെ 25 ശതമാനം പോലും പൂർത്തിയായിട്ടില്ല. പണി ഇഴഞ്ഞുനീങ്ങുന്നതിനാൽ പൊതുമരാമത്ത് വകുപ്പ് തളിപ്പറമ്പ് ഡിവിഷനു കീഴിലുള്ള റോഡ് നിർമാണം അടുത്തിടെ കിഫ്ബി ‘യെലോ’ ലിസ്റ്റിൽ പെടുത്തിയിരുന്നു. മൂന്ന് മാസത്തിനുളളിൽ നടക്കുന്ന അടുത്ത പരിശോധനയിലും പണിയിൽ പുരോഗതിയുണ്ടായില്ലെങ്കിൽ റോഡ് റെഡ് ലിസ്റ്റിൽ ഉൾപെടുത്തി ഫണ്ടുകൾ തടയും.
Read MoreCategory: Kannur
കൈ പൊള്ളിച്ച് പച്ചക്കറി വില! വിഭവങ്ങളിൽ ഉള്ളി കുറച്ചു; പല ഇനങ്ങൾക്കും വൻ വില
കണ്ണൂർ: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടെ പച്ചക്കറി വില കുതിച്ചുയരുന്നു. വലിയ ഉള്ളി, ചെറിയ ഉള്ളി, വെളുത്തുള്ളി, മുരിങ്ങക്കായ എന്നിവയുടെ വില മൂന്നക്കം കടന്നു. ഇതോടെ ഉള്ളി ഒഴിവാക്കിയും, കുറച്ചുമുള്ള വിഭവങ്ങളൊരുക്കുകയാണ് മലയാളി. ഉള്ളി മുറിക്കുന്പോൾ മാത്രമല്ല, വില കേൾക്കുന്പോൾ തന്നെ ഇപ്പോൾ കണ്ണീർപൊഴിയുന്നുവെന്നാണ് വീട്ടമ്മമാരുടെ കമാന്റ്. ശബരിമല സീസൺ കൂടി ആയതോടെ പ്രത്യേകിച്ച് മലയാളികൾ കൂടുതൽ പച്ചക്കറികൾ ഉപയോഗിക്കുന്ന സമയത്തെ വിലക്കയറ്റം വലിയ തിരിച്ചടിയാണ്. മുന്നാഴ്ച്ചക്കുള്ളിൽ കാരറ്റ്, തക്കാളി, വെണ്ടയ്ക്ക എന്നിയുടെ വില ഇരട്ടിയോളമായി. പച്ചമുളക്, പയർ, ബീൻസ് എന്നിവയ്ക്കും വലിയ വിലയാണ്. വലിയ ഉള്ളിക്ക് 110 രൂപയാണ് വില, ചെറിയ ഉള്ളിക്ക് 150 രൂപ കൊടുക്കണം. വെളുത്തുള്ളി യുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. 240 രൂപയാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില. മുരിങ്ങയ്ക്ക് 200 രൂപ നല്‍കണം. തക്കാളിക്ക് 24 -26രൂപ വരേയാണ് വില.…
Read Moreകാറിൽ ഉച്ചവരെ ലോട്ടറി വില്പന പിന്നെ കഞ്ചാവ്; വേലു കുടുങ്ങി
കണ്ണൂർ: നാനോ കാറിൽ ലോട്ടറി വില്പനയ്ക്കിടെ 350 ഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കീഴ്ത്തള്ളിയിൽ വച്ച് വേലു എന്ന വേലുരത്നത്തിനെ കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാറിൽ പ്രത്യേക രീതിയിലുള്ള അറകൾ സജ്ജീകരിച്ചാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉച്ചവരെ ലോട്ടറി വില്പനയും അതിനുശേഷം കഞ്ചാവ് വില്പനയുമാണ് ഇയാൾ നടത്തിയിരുന്നതെന്നും സ്കൂൾ കോളജ് വിദ്യാർഥികൾക്കും ചെറുപ്പക്കാർക്കും കഞ്ചാവ് എത്തിക്കുകയാണ് പതിവെന്നും എക്സൈസ് അധികൃതർ പറഞ്ഞു. ഇയാളുടെ പേരിൽ മുന്‍പും കഞ്ചാവ് കേസുണ്ട്. പൊള്ളാച്ചിയിൽ നിന്നും ചെറിയ വിലക്ക് ലഭിക്കുന്ന കഞ്ചാവ് ചെറു പാക്കറ്റുകളാക്കി വലിയ വിലയ്ക്ക് വേലും വില്പന നടത്തുകയാണ്. കഞ്ചാവ് കച്ചവടത്തിന് ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സി.വി.ദിലീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.പി.രതീഷ്, ബൈജേഷ്, പി.വി. ഗണേഷ്…
Read Moreതളിപ്പറമ്പില്‍ ഓട്ടോ നമ്പര്‍ മാഫിയ വിലസുന്നു; മറിയുന്നത് ലക്ഷങ്ങള്‍
തളിപ്പറമ്പ്: നഗരത്തില്‍ ഓട്ടോറിക്ഷ സർവീസ് നടത്തുന്നതിന് നഗരസഭ അനുവദിക്കുന്ന പാര്‍ക്കിംഗ് നമ്പര്‍ ലഭിക്കുന്നതിനായി 80,000 മുതല്‍ ഒരു ലക്ഷം രൂപവരെ വാങ്ങുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം പുതുതായി 250 ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിംഗ് നമ്പര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചതായി നഗരസഭ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. പ്രമുഖ പത്രങ്ങളില്‍ അറിയിപ്പ് കണ്ട് അന്നുതന്നെ അപേക്ഷയുമായി എത്തിയവരോട് അപേക്ഷ സ്വീകരിക്കുന്നില്ലെന്നും 250 എണ്ണം പൂര്‍ത്തിയായെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നഗരസഭയില്‍ നിന്ന് മറുപടി നല്‍കിയത്. നവംബര്‍ 30 ആണ് അപേക്ഷിക്കാനുള്ള അവസാനദിവസമെന്ന് പറഞ്ഞ നഗരസഭയാണ് 21 ന് അപേക്ഷ നല്കാന് എത്തിയവരെ മടക്കി അയച്ചതെന്നാണ് ആക്ഷേപം. ഇതേപ്പറ്റിയുള്ള അന്വേഷണത്തിലാണ് നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോനമ്പര് മാഫിയയുടെ വിവരം പുറത്തായത്. നഗരസഭയിലെ ചിലരുമായി ചേര്‍ന്ന് ചില ഏജന്റുമാര്‍ മൊത്തമായി നമ്പര്‍ വാങ്ങി മറിച്ചുവില്‍ക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നഗരസഭ പരിധിയില്‍ ഓട്ടോറിക്ഷ ഓടിക്കാനായി പാര്‍ക്കിംഗ് നമ്പര്‍ ലഭിക്കാന്‍ ഈ…
Read Moreസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; കായികാധ്യാപകൻ അറസ്റ്റിൽ; ബാർബർ ഷോപ്പ് ഉടമയ്ക്കെതിരേയും കേസ്
ശ്രീകണ്ഠപുരം: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കായികാധ്യാപകനെതിരേയും വിദ്യാർഥിനികളെ അശ്ലീലദൃശ്യം കാണിച്ചെന്ന പരാതിയിൽ ബാർബർ ഷോപ്പ് ഉടമയ്ക്കെതിരേയും കേസ്. കായികാധ്യാപകൻ പയ്യാവൂർ മാവുംതോടെ സജി (47) ക്കെതിരേയും ചന്ദനക്കാംപാറയിലെ ബാർബർ ഷോപ്പ് ഉടമയ്ക്കെതിരേയുമാണ് പയ്യാവൂർ പോലീസ് കേസെടുത്തത്. സജിയെ ഇന്നു രാവിലെ എസ്ഐ പി.സി.രമേശന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റുചെയ്തു. പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ ഇയാളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ നാട്ടുകാർ കൈകാര്യം ചെയ്തു. കണ്ണൂരിൽ കായികമത്സരത്തിൽ പങ്കെടുപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. സ്കൂളിൽ ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ കൗൺസിലിംഗിലായിരുന്നു വിദ്യാർഥിനി പീഡനത്തെക്കുറിച്ച് മൊഴി നൽകിയത്. ഇതേത്തുടർന്ന് മൊഴിപ്പകർപ്പുകൾ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് കൈമാറുകയും ഇവരുടെ നിർദേശകാരം പോലീസ് കേസെടുക്കുകയുമായിരുന്നു.
Read Moreപയ്യന്നൂരില്‍ ലോറിയുടെ കാബിനിൽ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹത…
പയ്യന്നൂര്‍: സിമന്റ് കയറ്റിവന്ന ലോറിയില്‍ ഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് തേനി പെരിയകുളത്തെ അബുതാഹിര്‍ എന്ന ഭായിയെ (45)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് കുറൂര്‍ ബാലഗണപതി ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ ഡ്രൈവറാണ്. ഇന്ന് പ്രഭാത സവാരിക്കിറങ്ങിയവരാണ് പയ്യന്നൂരില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ ബസ്സ്റ്റാൻഡിലേക്കുള്ള റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ കാബിനകത്ത് തൂങ്ങി മരിച്ചനിലയില്‍ ഇയാളെ കണ്ടെത്തിയത്. തമിഴ്നാട്ടിലെ കരിങ്കാലിയില് നിന്ന് സിമന്റുമായി നിലേശ്വരത്തേക്കുള്ള യാത്രയ്ക്കിടയില്‍ മറ്റു ലോറികള്‍ക്കൊപ്പം ഇന്നലെ വൈകുന്നേരം നിര്‍ത്തിയിട്ടതായിരുന്നു ലോറി.രാത്രി എട്ടരയോടെ മറ്റു വാഹനങ്ങളിലെ ജീവനക്കാര്‍ ഉറങ്ങിയിരുന്നു. സംഭവത്തിലെ ദുരൂഹതയകറ്റാന്‍ പയ്യന്നൂര്‍ സിഐ പി.കെ.ധനഞ്ജയബാബുവിന്റെ നിര്‍ദേശപ്രകാരം എസ്ഐ ശ്രിജിത്ത് കൊടേരി കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ഗോപാലകൃഷ്ണപ്പിള്ളയുടെ സഹായം തേടി. ഇതേതുടര്‍ന്ന് ഫോറന്‍സിക് സര്ജന് സംഭവസ്ഥലത്തെത്തി മൃതദേഹവും ലോറിയും പരിശോധിച്ചു.സംഭവവുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറികളുടെ അഞ്ച് ഡ്രൈവര്‍മാരെ…
Read Moreഒരു പാതി ശിവൻ, മറുപാതി പാർവതി! ഇത് കൊമ്മേരി സുകുമാരന്റെ വേഷപകർച്ചകൾ
കാതടിപ്പിക്കുന്ന സംഗീതത്തിന്റെ അകന്പടിയില്ലാതെ കാണികളെ കൈയിലെടുക്കുകയാണ് കൊമ്മേരി സുകുമാരൻ എന്ന കലാകാരൻ. ശിവതാണ്ഡവം അർധനാരീശ്വര വേഷത്തിലാണ് സുകുമാരൻ വേദികളിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ നാലര പതിറ്റാണ്ടായി നൃത്തരംഗത്തുള്ള സുകുമാരൻ കഴിഞ്ഞ 15 വർഷമായി ചെയ്യുന്നത് അർധനാരീശ്വര വേഷത്തിലുള്ള ശിവതാണ്ഡവമാണ്. അരമണിക്കൂർ ദൈർഘ്യമുള്ള ഈ നൃത്തത്തിനായി ശരീരത്തിന്റെ ഒരുപാതി പരമശിവനായും മറുപാതി പാർവതീ ദേവിയായും രൂപമാറ്റം വരുത്തി സർവാഭരണ വിഭൂഷിതനായാണ് ഈ നർത്തകൻ വേദിയിലെത്തുക. രൗദ്രവും ലാസ്യവും ഒരേ സമയം വിരിഞ്ഞൊഴുക മുഖകാന്തിയുമായ് അരങ്ങിലെത്തുന്ന സുകുമാരന്‍ കാണികൾ നിറഞ്ഞ പ്രോത്സാഹനമാണ് നൽകിപോരുന്നത്. കഴിഞ്ഞ 15 വർഷമായി കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിനു വേദികളിൽ അർധനാരീശ്വര വേഷത്തിലുള്ള ശിവതാണ്ഡവം ഇദ്ദേഹം ആടിയിട്ടുണ്ട്. ആദ്യകാലത്ത് ഉത്സവപ്പറന്പുകളിലാണ് നൃത്തം അവതരിപ്പിച്ചിരുന്നെങ്കിൽ ഇപ്പോൾ റസിഡന്റ്സ് അസോസിയേഷനുകളിലെ പരിപാടികളിലും പ്രദർശന നഗരികളിലും അവാർഡ് നൈറ്റുകളിലും കൊമ്മേരി സുകുമാരന്റെ ശിവതാണ്ഡവം ഹിറ്റായി മാറുകയാണ്. കൊമ്മേരി സ്കൂളിൽ നാലാം ക്ളാസിൽ പഠിക്കുന്പോൾ…
Read Moreനോ പാര്‍ക്കിംഗ്! ഇത് പഴയങ്ങാടി, മുന്നറിയിപ്പ് ബോർഡുണ്ട്… പക്ഷേ പുല്ലുവില
പഴയങ്ങാടി: യാത്രാ തിരക്കേറിയ പഴയങ്ങാടി റെയിൽവേ സ്റ്റേഷന് മുൻവശത്തുള്ള റോഡരികിലാണ് പോലിസിന്റെ നിർദേശങ്ങൾ പോലും കാറ്റിൽ പറത്തി വാഹനങ്ങൾ റോഡരികിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത്. റോഡിൽ അതിരൂക്ഷമായുള്ളഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പോലീസ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. സ്റ്റേഷന് സമീപം പേ പാർക്കിംഗ് സംവിധാനമുണ്ടായിട്ടും ഇത് ഒഴിവാക്കിയാണ് റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡിന്റെ ശോചനീയാവസ്ഥയും വീതി കുറവും തകർച്ചയും ഇവിടങ്ങളിൽ വീണ്ടും ഗതാഗതത്തിന് തടസമാവുകയാണ്. അധികൃതരുടെ നിർദ്ദേശങ്ങൾ പോലും കാറ്റിപറത്തി വാഹനങ്ങൾ ഗതാഗതത്തിന് തടസമാക്കുന്നവർക്ക് എതിരെ ശക്തമായ നടപടികൾ പോലിസ് അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.
Read Moreകൃഷികള്‍ നശിപ്പിക്കുന്നു! കുരങ്ങു ശല്യത്തില്‍ വലഞ്ഞ് കര്‍ഷകര്‍; അക്രമത്തിനിരയാകുന്നതില്‍ ഏറെയും നാളികേര കര്‍ഷകര്‍
ശ്രീകണ്ഠപുരം: കൂട്ടത്തോടെ ഇറങ്ങുന്ന കുരങ്ങുകൾ കർഷകരുടെ ഉറക്കം കെടുത്തുന്നു. ഇരിക്കൂർ, വളവുപാലം, പട്ടീൽ പ്രദേശങ്ങളിലാണ് കുരങ്ങു ശല്യം രൂക്ഷമായിട്ടുള്ളത്. കരിക്ക്, വാഴക്കുല, പുളി, പപ്പായ, കൈതച്ചക്ക, പച്ചക്കറികൾ തുടങ്ങിയവയാണ് കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നത്. പല കാർഷിക വിളകളും മൂപ്പെത്തും മുമ്പേ ഇവ പറിച്ചെറിയുകയാണ്. നാളികേര കർഷകരാണ് കുരങ്ങുകളുടെ അക്രമത്തിനിരയാകുന്നതിൽ ഏറെയും. രാപ്പകൽ ഭേദമില്ലാതെ തെങ്ങിൻ തോപ്പുകളിൽ അലഞ്ഞ് തിരിയുന്ന കുരങ്ങുകൾ ചെറുതും വലുതുമായ തെങ്ങുകളിൽ കൂട്ടം കൂടിയെത്തി ഇളനീരുകളും മൂപ്പെത്തിയ തേങ്ങകളും ഉൾപ്പെടെയാണ് നശിപ്പിക്കുന്നത്. പല തെങ്ങുകളുടെയും വിരിയാറായ കൂമ്പുകൾ വരെ നശിപ്പിച്ചിട്ടുണ്ട്. തെങ്ങുകൾക്ക് വളപ്രയോഗം നടത്തിയവരും ജലസേചനം നടത്തുന്നവരുമെല്ലാം ആദായം ലഭിക്കാതെ നെട്ടോട്ടമോടുകയാണ്. മണ്ഡരി രോഗം ബാധിച്ചതോടെ തേങ്ങകൾ കിട്ടുന്നത് കുറഞ്ഞിരുന്നെങ്കിലും തെങ്ങിൻ തോട്ടങ്ങൾ കുരങ്ങുകൾ താവളമാക്കിയതോടെ തേങ്ങ കണികാണാൻ പോലും കിട്ടാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. വീടുകൾക്ക് നേരെയും ഇവയുടെ അക്രമമുണ്ടാകുന്നുണ്ട്. ഓടുമേഞ്ഞ വീടുകളിലെ…
Read Moreആഷിറിന്റെ ദുരൂഹ മരണം: പോലീസ് ഭയക്കുന്നതാരെ ? ആഷിറിന്റെ പിതാവ് പറയുന്നത്…
പാനൂർ: പെരിങ്ങത്തൂർ അണിയാരത്തെ പയലത്ത് വീട്ടിൽ അബ്ദുള്ള – ഹഫ്സത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് ആഷിർ (17) മരണപ്പെട്ടിട്ട് രണ്ട് വർഷമാകുന്നു. 2017 ഡിസംബർ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തങ്ങൾ പീടികയിലെ ചായക്കടയിൽ സഹപാഠികളായ രണ്ട് പേരോടൊപ്പം ഇരിക്കവേ ആഷിറിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്കൂൾ അധ്യാപകന്റെ നേതൃത്വത്തിൽ തലശേരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് വീട്ടുകാർ പാനൂർ സിഐയ്ക്ക് അന്ന് തന്നെ പരാതി നൽകിയെങ്കിലും ഒരാളെ പോലും ചോദ്യം ചെയ്യാൻ തയാറായില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. മയക്കുമരുന്ന് ലോബിയുടെ ശക്തമായ ഇടപെടൽ മൂലമാണ് അന്വേഷണം മുടങ്ങിയതെന്ന് വീട്ടുകാർ ആരോപിക്കുന്നു. പെരിങ്ങത്തൂർ, അണിയാരം മേഖലകളിലെ ശക്തരായ മയക്കുമരുന്ന് മാഫിയകളാണ് തന്റെ മകന്റെ മരണത്തിന് പിന്നിലെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ എസ്ഐ, സിഐ, ഡിവൈഎസ്പി തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും…
Read More