കണ്ണൂർ: കുത്താൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്നത് ഒരു പഴഞ്ചൊല്ലാണ്. കണ്ണൂരിൽ ഇതിപ്പോൾ ചില വകഭേദങ്ങളോടെ തെരുവ് നായക്കെന്ത് ജയിൽ വാർഡനെന്ന രീതിയിലാണ് പറയപ്പെടുന്നത്. തടവുകാരെ നിയന്ത്രിച്ച് നിലക്കു നിർത്തുന്നവരാണ് കാക്കിയിട്ട ജയിൽ വാർഡൻമാരെങ്കിലും ഇവരുടെ കാക്കിയെയും ഔദ്യോഗിക പദവിയെയും സെൻട്രൽ ജയിൽ പരിസരത്തെ തെരുവ് നായകൾക്ക് പുല്ലുവിലയാണ്. ഇന്നു രാവിലെ ജയിൽ പരിസരത്ത് വച്ച് ഒരു തെരുവ് നായ പണി കൊടുത്തത് ജയിൽ വാർഡനു തന്നെ. റെനീഷ് എന്ന യുവ വാർഡനെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. കടിയേറ്റ ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ജയിൽ വളപ്പിലും തൊട്ടുമുന്നിലെ ജയിൽ ഭക്ഷ്യ വില്പന കൗണ്ടർ പരിസരത്തുമെല്ലാം തെരുവ് നാശ ശല്യം രൂക്ഷമാണ്.. ജയിൽ ചപ്പാത്തി വില്പന നടത്തുന്ന കൗണ്ടറിനു മുന്നിലായി ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കിയതോടെ ഇവിടുത്തെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും തിന്നാനെത്തുന്ന തെരുവ് നായകൾ…
Read MoreCategory: Kannur
മൂന്നുവര്‍ഷത്തോളമായി ഉപദ്രവം! എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; സംഭവം പയ്യന്നൂരില്‍
പയ്യന്നൂര്‍: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് രാവണേശ്വരം വെള്ളംതട്ടയില് താമസക്കാരനായ ടി.അനീഷ്(37)നെയാണ് പയ്യന്നൂര്‍ എസ്ഐ ശ്രിജിത്ത് കൊടേരി പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. മൂന്നുവര്‍ഷത്തോളമായി ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടയ്ക്കിടെ രാവണീശ്വരത്ത് നിന്നും പയ്യന്നൂരിലെത്തുന്ന ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി സ്കൂളിലും അയല്‍വാസികളോടും വിവരം പറഞ്ഞതിനെ തുടര്‍ന്നു പോലീസിനെ അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. ഇന്നലെ രാത്രിയില്‍ കാഞ്ഞങ്ങാടെത്തിയാണ് പയ്യന്നൂര്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreകനകമല വിധി തീവ്രവാദികള്‍ക്കുള്ള മുന്നറിയിപ്പെന്ന് കുമ്മനം രാജശേഖരന്
കണ്ണൂര്‍: നാടിന്റെ അഖണ്ഡതയും സുരക്ഷിതത്വവും തകര്‍ത്ത് അരാജകത്വമുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് ലഭിച്ച ശക്തമായ മുന്നറിയിപ്പാണ് കനകമല തീവ്രവാദ ഗൂഢാലോചന കേസില്‍ കോടതിയില്‍ നിന്നുണ്ടായതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കണ്ണൂരില്‍ ബിജെപിയുടെ ഗാന്ധിസങ്കല്പ് യാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് രാജ്യമാണ് വലുത്. അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ശക്തമായി നിലകൊള്ളണം. മഹാത്മാ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചതും ഉദാത്തമായ രാജ്യസേനേഹമാണ്. ഗാന്ധിജി ഒരാദര്‍ശമാണ്. അത് കേവലം പഠിക്കാന്‍ മാത്രമുള്ളതല്ല. ജീവിതത്തില്‍ അനുഷ്ഠിക്കാന്‍ കൂടിയുള്ളതാണെന്നും കുമ്മനം പറഞ്ഞു. പുതിയതെരുവില്‍ നിന്നാംരംഭിച്ച പദയാത്ര കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ വി.പി. അപ്പുക്കുട്ടപൊതുവാള്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ദേശീയ പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് ഭാഗ്യശീലന്‍ ചാലാട് അധ്യക്ഷത വഹിച്ചു.
Read Moreകലോത്സവത്തിന് കൊടിയേറി; കലോത്സവം സാംസ്കാരിക സമന്വയത്തിന്റെ വേദിയെന്ന് സ്പീക്കർ
കാഞ്ഞങ്ങാട്: കലാകൗമാരത്തിന്റെ വസന്തോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറി. ഇനി നാലുദിനം നഗരത്തിന്റെ മണ്ണും മനസ്സും നാദവിസ്മയങ്ങളും നൂപുരധ്വനികളും കേട്ടുണരും. കലയിലും സാഹിത്യത്തിലും പുതുനാമ്പുകളുടെ സര്‍ഗവസന്തം വിരിയും. 28 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കാസര്‍ഗോഡ് ജില്ല സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്നു രാവിലെ മുഖ്യവേദിയായ ഐങ്ങോത്ത് ഗ്രൗണ്ടിൽ 60-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനു തുടക്കംകുറിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു പതാക ഉയർത്തി. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ജയസൂര്യ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനചടങ്ങിൽ 60 അധ്യാപകർ ചേർന്ന് ആലപികച്ച സ്വാഗതഗാനത്തിന് 120 വിദ്യാർഥികൾ ദൃശ്യഭാഷയൊരുക്കി. രാവിലെ 7.30 മുതൽ ദൃശ്യവിസ്മയ കമ്മിറ്റിയുടെ കലാപരിപാടികൾ മുഖ്യവേദിയിൽ അരങ്ങേറി. എല്ലാ വേദികളിലും രാവിലെ മുതൽ തന്നെ മത്സരങ്ങൾ ആരംഭിച്ചു. 28…
Read Moreമദ്യപാനികൾ സൂക്ഷിക്കുക, സഹകുടിയൻ എട്ടിന്റെ പണിയും തരും; പയ്യന്നൂരിൽ ഒരു കുടിയന് കിട്ടി എട്ടിന്റെ പണിയിങ്ങനെ…
പയ്യന്നൂര്‍: ഹോട്ടലില്‍ വച്ച പരിചയപ്പെട്ട യുവാവ് കൂട്ടുകാരനായി കൂടി ഒടുവില്‍ കൊന്നക്കാട് സ്വദേശിയുടെ പണവും രേഖകളുമായി സ്ഥലം വിട്ടു. പയ്യന്നൂരില്‍ മൊബൈല്‍ ടവര്‍ ജോലിക്കായി എത്തിയ കൊന്നക്കാട് സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് ധനഞ്ജയന് ബസില്‍ പയ്യന്നൂരെത്തിയത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിയില് പരിചയപ്പെട്ട യുവാവുമായി ചങ്ങാത്തത്തിലാവുകയും പിന്നീട് ഇരുവരും ഒന്നിച്ച് മദ്യപിക്കുകയുമായിരുന്നു. ഇതിന് ശേഷം കൂട്ടുകാരനായി കൂടിയ ആള് രാത്രി തന്റെ വീട്ടില്‍ തങ്ങാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും ചെന്നെത്തിയത് കേളോത്തെ പെട്രോള്‍ പമ്പിലായിരുന്നു. ഇവിടെ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ ധനഞ്ജയന് ഉണര്‍ന്നപ്പോള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന പഴ്സിലെ മൂവായിരം രൂപയും ആധാര്‍,പാന്‍കാര്‍ഡ് , തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും നഷ്ടപ്പെട്ടിരുന്നു.കൂട്ടുകാരനായി കൂടിയ ആളേയും കാണാതെ വന്നപ്പോള്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
Read Moreവ്യാജ രേഖ ചമച്ച് ബാങ്കുകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസ്; തോട്ടട സ്വദേശിക്ക് ഏഴു വർഷം തടവും പിഴയും
കണ്ണൂർ: കണ്ണൂരിലെ വിവിധ ബാങ്കുകളിൽ നിന്ന് വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ ലോണെടുത്ത സംഭവത്തിൽ തോട്ടട സ്വദേശിക്ക് ഏഴു വർഷം തടവും പിഴയും. കണ്ണൂർ പോൾട്രി ഡവലപ്മന്റ് അസോസിയേഷൻ ചെയർമാനും തോട്ടട സ്വദേശിയുമായ പാറയ്ക്കൽതാഴെ ബാബു (52) വിനെയാണ് ഏഴു വർഷം തടവിനും 10,000 രൂപ പിഴയ്ക്കും കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്. 2006 മുതൽ 2009 വരെയുള്ള കാലയളവിൽ പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 7.34 ലക്ഷം രൂപ, ബാങ്ക് ഓഫ് ബറോഡയിൽനിന്ന് 11,67,267 രൂപ, കേരള കോ-ഓപ്പറേറ്റീവ് ബാങ്കിൽനിന്ന് 4.50 ലക്ഷം രൂപ എന്നിങ്ങനെയാണ് വായ്പയെടുത്തത്. ഒറിജിനൽ ആധാരം ജില്ലാ സഹകരണ ബാങ്കിൽ പണയപ്പെടുത്തുകയും അതേ ആധാരം വ്യാജമായി നിർമിച്ച് ബാങ്കുകളിൽ പണയപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
Read Moreമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; കണ്ണൂർസിറ്റിയിൽ യുവതിയും കാമുകനും അറസ്റ്റിൽ
കണ്ണൂർ: ഇരുപത്തഞ്ചുകാരനോടൊപ്പം പോയ രണ്ടു കുട്ടികളുടെ അമ്മയായ 28 കാരിയെ പോലീസ് അറസ്റ്റ്ചെയ്തു ജയിലിലാക്കി. കണ്ണൂർ സിറ്റിയിലാണ് സംഭവം. സിറ്റി സ്വദേശിനിയായ യുവതിയാണ് വീടിനടുത്തുള്ള യുവാവിനൊപ്പം കുട്ടികളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. തുടർന്ന് യുവതിയുടെ അമ്മ കണ്ണൂർസിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനെയും ഭർതൃമതിയെയും കൈയോടെ പിടികൂടിയത്. ജെജെ ആക്ട് പ്രകാരം കേസെടുത്ത് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കാമുകനെയും യുവതിയെയും റിമാൻഡ് ചെയ്തു.
Read Moreകുട്ടികൾ ഓടി കളിച്ചുകൊണ്ടിരുന്ന വീട്ടുമുറ്റത്ത് പെരുമ്പാമ്പ്; പിടികൂടിയ നാട്ടുകാരെ വട്ടംകറക്കി അധികൃതർ
തലശേരി: കുട്ടികൾ ഓടി കളിച്ചുകൊണ്ടിരുന്ന വീട്ടുമുറ്റത്തേക്ക് ഇഴത്തെത്തിയ പെരുമ്പാമ്പ് ഭീതി പരത്തി. കുട്ടക്കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ അതിസാഹസികമായി പെരുമ്പാമ്പിനെ പിടികൂടി.എന്നാൽ പെരുമ്പാമ്പിനെ പിടികൂടിയ നാട്ടുകാരെ വനംവകുപ്പും പോലീസും വട്ടം കറക്കി. ഒടുവിൽ രാത്രിയിൽ പെരുമ്പാമ്പിനെ വനംവകുപ്പ് ഓഫീസിൽ എത്തിച്ച് നാട്ടുകാർ മടങ്ങി. ഇന്നലെ വൈകുന്നേരം ആറോടെ പുന്നോൽ താഴെവയലിലാണ് സംഭവം. പെരുമ്പാമ്പിനെ കണ്ട വിവരം വനം വകുപ്പിനെയും പോലീസിനെയും അറിയിച്ചെങ്കിലും സഹായവുമായി ആരും എത്തിയില്ല. ഒടുവിൽ നഗരസഭാ കൗൺസിലൻ പ്രകാശന്റെ നേതൃത്വത്തിൽ നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. പെരുമ്പാമ്പിനെ പിടിച്ചശേഷം വനം വകുപ്പിനെ ബന്ധപ്പെട്ടപ്പോൾ പിടിച്ച സ്ഥലത്ത് തന്നെ ഇറക്കി വിടാനുള്ള നിർദേശമാണ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് പാമ്പുമായി നാട്ടുകാർ ന്യൂമാഹി പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പോലീസും കൈയൊഴിഞ്ഞു. ഒടുവിൽ രാത്രി ഒമ്പതരയോടെ വനംവകുപ്പ് തലശേരിയിലെ ഓഫീസിൽ പാമ്പിനെ എത്തിച്ച് നാട്ടുകാർ മടങ്ങി. സംഭവത്തിൽ അധികൃതരുടെ…
Read Moreഅപൂര്‍വ വ്യക്തിത്വത്തിനുടമ! തളിപ്പറമ്പിന്റെ സി.കെ വിടവാങ്ങിയതു അവസാന ആഗ്രഹം ബാക്കിയാക്കി
തളിപ്പറമ്പ്: അവസാനത്തെ ആഗ്രഹം സാധിക്കാതെയാണു തളിപ്പറമ്പിന്റെ സി.കെ. എന്ന സി.കെ.നാരായണന് വിടപറയുന്നത്. സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കണമെന്ന അവസാനത്തെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനായില്ല. സിഎംപി സിപിഎമ്മില്‍ ലയിക്കുന്നതിനു വേണ്ടി നേതൃത്വപരമായി മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച സി.കെ.നാരായണന്റെ സീനിയോറിറ്റി വച്ച് നോക്കിയാല്‍ ജില്ലാ കമ്മിറ്റി അംഗമാകാനുള്ള അര്‍ഹതയുണ്ടെങ്കിലും ശാരീരിക അവശത കാരണം സിഎംപിയിലേക്കു പോകുമ്പോള്‍ ഉണ്ടായിരുന്ന തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗത്വം മാത്രം മതിയെന്നായിരുന്നു സി.കെ.യുടെ താല്പര്യം. അതുപ്രകാരം ഏരിയാ കമ്മിറ്റി അംഗമാക്കിയെങ്കിലും രോഗം ഗുരുതരമായതിനാല്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ആംബുലന്സിലെങ്കിലും അദ്ദേഹത്തെ ഏരിയാ കമ്മിറ്റി യോഗത്തിനെത്തിക്കാന്‍ സന്തതസഹചാരിയും സുഹൃത്തും സിഎംപി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി സെക്രട്ടറിയും ഇപ്പോള്‍ പരിയാരം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്ന പി.പി.മോഹനന് ശ്രമിച്ചിരുന്നുവെങ്കിലും അതിനും സാധിക്കാത്ത ഗുരുതരാവസ്ഥയില്‍ അദ്ദേഹം രോഗശയ്യയിലായിരുന്നു. സിഎംപി പ്രവര്‍ത്തകരില്‍ പലരും പാര്‍ട്ടി രൂപീകരണ കാലത്ത് ഭീഷണിഭയന്നു…
Read More28 ദിവസം പ്രായമുള്ള കുട്ടിയെ വാങ്ങിയ സംഭവം: പ്രതികളെ തേടി അന്വേഷണ സംഘം മൈസൂരിൽ
ശ്രീകണ്ഠപുരം: മൈസൂരുവിൽ നിന്ന് അനധികൃതമായി 28 ദിവസം പ്രായമുള്ള പെൺകുട്ടിയെ വാങ്ങിയ സംഭവത്തിൽ പ്രതികളെ തേടി അന്വേഷണ സംഘം മൈസൂരിൽ. ഇരിക്കൂർ എസ്ഐ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നു പുലർച്ചെ മൈസൂരുവിലെത്തിയത്. കേസിലെ പ്രതിയായ ഇരിക്കൂർ ഗവ. ഹൈസ്കൂളിന് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന റീമ പോലീസ് കേസെടുത്തതോടെ ഒളിവിലായിരുന്നു. ഇവർ കൂട്ടുപ്രതികളും ഇവരുടെ ബന്ധുക്കളും മൈസൂരു സ്വദേശികളുമായ മുബാറക് പാഷ, അബ്രീന എന്നിവരോടൊപ്പം മൈസൂരുവിലുണ്ടെന്ന വിവരത്തെത്തുടർന്നാണു പോലീസ് ഇവിടെ എത്തിയത്. കഴിഞ്ഞ സെപ്തംബറിലാണു മുബാറക് പാഷ-അബ്രീന ദമ്പതികളിൽ നിന്നു റീമ കുട്ടിയെ വാങ്ങിയതെന്നു പറയുന്നു. മുബാറക് പാഷ-അബ്രീന ദമ്പതികൾക്കു മൂന്നു പെൺകുട്ടികളാണുള്ളത്. വീണ്ടും പെൺകുട്ടിയണ്ടായപ്പോൾ അവർ മറ്റു സംഘങ്ങൾക്കു വില്പന നടത്താൻ ശ്രമിച്ചതിനെത്തുടർന്നാണു താൻ വാങ്ങിയതെന്നാണു റീമ പോലീസിനു മൊഴി നൽകിയിരുന്നത്. കർണാടകയിലെ നോട്ടറി അഭിഭാഷകൻ മുഖേന ദത്തെടുക്കൽ നിയമപ്രകാരമാണു കുട്ടിയെ ദത്തെടുത്തതെന്നായിരുന്നു ഇവർ…
Read More