കൊ​ട്ടി​യൂ​ർ നീ​ണ്ടു​നോ​ക്കി​യി​ലെ തീ​പി​ടി​ത്തം: ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ച്ചു സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ; ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന​തി ഇ​ങ്ങ​നെ…

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ നീ​ണ്ടു​നോ​ക്കി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​തി​ൽ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ച്ചു സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ. ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന​തി ഇ​ങ്ങ​നെ: ചൊ​വ്വാ​ഴ്ച്ച പു​ല​ർ​ച്ചെ 1.46 ന് ​മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ച ഒ​രാ​ൾ മേ​ലെ കൊ​ട്ടി​യൂ​ർ ഭാ​ഗ​ത്തു നി​ന്നും വ​രു​ന്നു. 1.50 ന് ​ഇ​യാ​ൾ ക​ട​യു​ടെ പി​ന്നി​ലേ​ക്കു പോ​കു​ന്നു തു​ട​ർ​ന്നു 1.56 ന് ​ക​ട​യു​ടെ പി​ൻ​ഭാ​ഗ​ത്തു മു​ക​ളി​ലാ​യി തീ ​ഉ​യ​രു​ന്നു. അ​തേ​സ​മ​യം ത​ന്നെ വ​ന്ന​യാ​ൾ നേ​ര​ത്തേ​വ​ന്ന അ​തേ ഭാ​ഗ​ത്തേ​ക്കു തി​രി​ച്ചു​പോ​കു​ന്നു. തു​ട​ർ​ന്നു തീ ​ക്ര​മാ​നു​സ്ര​ത​മാ​യി വ​ർ​ധി​ക്കു​ന്നു. പി​ന്നീ​ട് 2.50 എ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​രാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ വി​വ​രം സ​മീ​പ​വാ​സി​ക​ളെ​യും തു​ട​ർ​ന്നു ക​ട​യു​ട​മ​ക​ളെ​യും വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സാ​ണു തീ​യ​അ​ണ​യ്ക്കു​ന്ന​ത്. അ​പ്പോ​ഴേ​ക്കും ര​ണ്ട് ക​ട​ക​ൾ പൂ​ർ​ണ​മാ​യും ര​ണ്ടു ക​ട​ക​ൾ ഭാ​ഗി​ക​മാ​യും ക​ത്തി​യി​രു​ന്നു.

Read More

ര​ണ്ടെ​ണ്ണ​മ​ടി​ച്ച് പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ല്‍ വി​ല​സി ന​ട​ക്കാ​മെ​ന്ന മോ​ഹം ഇ​നി വേ​ണ്ട; ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മായി പോ​ലീ​സ്; സംഭവങ്ങള്‍ ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: ര​ണ്ടെ​ണ്ണ​മ​ടി​ച്ച് ഇ​നി പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ല്‍ വി​ല​സി ന​ട​ക്കാ​മെ​ന്ന മോ​ഹം ആ​ര്‍​ക്കും വേ​ണ്ട. ന​ഗ​ര​പ​രി​ധി​യി​ലെ മ​ദ്യ​പ ശ​ല്യ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യാ​ണ് പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പോ​ലീ​സി​ന്‍റെ വ​ല​യി​ല്‍ കു​രു​ങ്ങി​യ​ത് മൂ​ന്ന് പേ​രാ​ണ്.​കു​ട്ടി​ക​ളെ ക​യ​റ്റി പോ​കു​ന്ന ഓ​ട്ടോ താ​യി​നേ​രി പ​ള്ളി​ഹാ​ജി റോ​ഡി​ല്‍ മ​റി​ഞ്ഞ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു.​വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട നി​ല​യി​ലാ​യി​രു​ന്നു ഇ​തി​ന്‍റെ ഡ്രൈ​വ​ര്‍.​ഓ​ട്ടോ​യി​ല്‍ കു​ട്ടി​ക​ളി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് ദു​ര​ന്ത​ങ്ങ​ള്‍ ഒ​ഴി​വാ​യ​ത്. ഇ​തി​ന്‍റെ ഡ്രൈ​വ​ര്‍ ക​ണ്ട​ങ്കാ​ളി​യി​ലെ 42കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ‌രാ​വി​ലെ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ ബ​സി​ലാ​യി​രു​ന്നു ശ്രി​ക​ണ്ഠാ​പു​രം സ്വ​ദേ​ശി​യാ​യ 44കാ​ര​ന്‍റെ പ​രാ​ക്ര​മം.​മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​സി​ലെ യാ​ത്ര​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഇ​യാ​ളു​ടെ പേ​രി​ലും പോ​ലീ​സ് കേ​സെ​ടു​ത്തു.​രാ​ത്രി​യി​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ റോ​ഡി​ലാ​യി​രു​ന്നു കൊ​ള​പ്രം സ്വ​ദേ​ശി​യാ​യ 22കാ​ര​ന്‍റെ ക​സ​ര്‍​ത്ത്.​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സി​നോ​ട് ത​ട്ടി​ക്ക​യ​റി​യ ഇ​യാ​ളു​ടെ പേ​രി​ലും പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന് സ​മീ​പം മ​ദോ​ന്മ​ത്ത​നാ​യി വെ​ല്ലു​വി​ളി ന​ട​ത്തി​യി​രു​ന്ന ക​ക്ഷി​ക്ക് പെ​ട്ടെ​ന്ന് വ​യ​റ്റി​ലെ…

Read More

വ​ര​ള്‍​ച്ച​യെ നേ​രി​ടാ​ന്‍ കു​റു​മാ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി; പു​ഴ​യി​ല്‍ ഗോ​വ​ന്‍ മോ​ഡ​ലി​ല്‍ മൂ​ന്ന് ബ​ന്ദാ​ര​ക​ള്‍​

ത​ളി​പ്പ​റ​മ്പ്: കു​റു​മാ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍ വ​ര​ള്‍​ച്ച​യെ നേ​രി​ടാ​ന്‍ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. കാ​ലി​ക്ക​ട​വ് മു​ത​ല്‍ കു​റ്റി​ക്കോ​ല്‍ പാ​റാ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്ത് പു​ഴ​യി​ല്‍ ഗോ​വ​ന്‍ മോ​ഡ​ലി​ല്‍ മൂ​ന്ന് ബ​ന്ദാ​ര​ക​ള്‍ കൂ​ടി നി​ര്‍​മി​ച്ചാ​ണ് വ​ര​ള്‍​ച്ച​യെ നേ​രി​ടാ​ന്‍ പ​ഞ്ചാ​യ​ത്ത് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. 50.79 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള കു​റു​മാ​ത്തു​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഏ​ക സ്വാ​ഭാ​വി​ക ജ​ല ശ്രോ​ത​സാ​ണ് 18 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലു​ള്ള ക​രി​മ്പം പു​ഴ. ഈ ​പു​ഴ​യി​ലാ​ണു പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ കാ​ലി​ക്ക​ട​വ് മു​ത​ല്‍ പാ​റാ​ട് വ​രെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ഇ​ട​വി​ട്ട് 12 ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ മൂ​ന്നെ​ണ്ണം ഗോ​വ​ന്‍ മോ​ഡ​ല്‍ ബ​ന്ദാ​ര ത​ട​യ​ണ​ക​ളാ​ണ്. ജ​യിം​സ് മാ​ത്യു എം​എ​ല്‍​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​വ നി​ര്‍​മി​ച്ച​ത്. ഇ​തോ​ടെ ജ​ല​സ​മൃ​ദ്ധ​മാ​യി മാ​റി​യ പു​ഴ​യി​ല്‍ ഇ​ത്ത​വ​ണ​ത്തെ വ​ര​ള്‍​ച്ച​യെ അ​തി​ജീ​വി​ക്കാ​ന്‍ ത​ക്ക​വി​ധ​ത്തി​ല്‍ വെ​ള്ളം നി​റ​ഞ്ഞി​ട്ടു​ണ്ട്. ആ​ളു​ക​ള്‍ കു​ടി​ക്കാ​നും കു​ളി​ക്കാ​നും കൃ​ഷി ആ​വ​ശ്യ​ത്തി​നും ത​ട​യ​ണ​യി​ലെ വെ​ള്ളം…

Read More

86-ലും ​പെ​രു​മാ​ളി​നാ​യി സ​മ​ർ​പ്പി​ച്ച വാ​ദ്യ​ജീ​വി​ത​വു​മാ​യി ശ​ങ്ക​ര​മാ​രാ​ര്‍; ഈ ക്ഷേ​ത്ര​​മാ​യും വി​ശ്വാ​സി​ക​ളു​മാ​യു​ള്ള ഈ ​ഇ​ഴ​യ​ടു​പ്പ​ത്തി​ന് ആ​റ​ര പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്

പ​യ്യ​ന്നൂ​ര്‍: എ​ണ്‍​പ​ത്തി​യാ​റാം വ​യ​സി​ലും പ​യ്യ​ന്നൂ​ര്‍ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ത​ന്‍റെ വാ​ദ്യ​മി​ക​വു​മാ​യി ക​ഴി​യു​ന്ന പു​ളി​യാം​പ​ള്ളി ശ​ങ്ക​ര​മാ​രാ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം സു​പ​രി​ചി​ത​നാ​ണ്. ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് ക്ഷേ​ത്ര​വു​മാ​യും വി​ശ്വാ​സി​ക​ളു​മാ​യു​ള്ള ഈ ​ഇ​ഴ​യ​ടു​പ്പ​ത്തി​ന് ആ​റ​ര പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്. പെ​രു​മാ​ളി​ന് മു​ന്നി​ല്‍ നി​ത്യ​വും പ​ന്തീ​ര​ടി പൂ​ജ​യ്ക്കും സ​ന്ധ്യാ​വേ​ല​യ്ക്കും കൊ​ട്ടി​പ്പാ​ടി സേ​വ ന​ട​ത്തി വ​രു​ന്ന​ത് ഇ​ദ്ദേ​ഹ​മാ​ണ്. ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ല്‍ പെ​രു​മാ​ള്‍ എ​ഴു​ന്ന​ള്ളു​മ്പോ​ള്‍ ഭ​ക്തി തീ​വൃ​ത വ​ർ​ദ്ധി​പ്പി​ക്കു​ന്ന സോ​പാ​ന​സം​ഗീ​ത​വു​മാ​യും ശ​ങ്ക​ര​മാ​രാ​രു​ണ്ടാ​കും. പ​യ്യ​ന്നൂ​ർ പെ​രു​മാ​ളി​ന് മു​ന്നി​ലെ ശ​ങ്ക​ര​മാ​രാ​രു​ടെ സം​ഗീ​ത സ​മ​ര്‍​പ്പി​ത ജീ​വി​ത​മാ​ണി​ത്. ചെ​ണ്ട, മൃ​ദം​ഗം, ഇ​ട​യ്ക്ക, ത​വി​ല്‍ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം പ്രാ​വീ​ണ്യം നേ​ടി​യി​ട്ടു​ള്ള ശ​ങ്ക​ര​മാ​രാ​ര്‍ ശി​ഷ്യ സ​മ്പ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും പി​റ​കി​ല​ല്ല. ഈ ​വ​ര്‍​ഷം മ​റ്റൊ​രു പ്ര​ധാ​ന ചു​മ​ത​ല കൂ​ടി ശ​ങ്ക​ര​മാ​രാ​ര്‍ നി​ര്‍​വ​ഹി​ച്ചു. ആ​രാ​ധ​നാ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ പെ​രു​മാ​ളി​ന് മു​ന്നി​ല്‍ താ​യ​മ്പ​ക അ​വ​ത​രി​പ്പി​ച്ച​തും ഇ​ദ്ദേ​ഹ​മാ​ണ്. സ​ഹോ​ദ​ര​ൻ കൃ​ഷ്ണ​മാ​രാ​രി​ൽ നി​ന്നും സ്വാ​യ​ത്ത​മാ​ക്കി​യ താ​യ​മ്പ​ക​യി​ൽ മാ​സ്മ​രി​ക​താ​ളം തീ​ർ​ത്ത​ത് ശി​ഷ്യ​ഗ​ണ​ങ്ങ​ളു​ടെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി​യാ​യി​രു​ന്നു.…

Read More

ശ്രീ​ക​ണ്ഠ​പു​ര​ത്ത് എ​സ്എ​ഫ്ഐ കൊ​ടി​മ​രം ത​ക​ർ​ത്ത് അ​ടി​വ​സ്ത്രം കെ​ട്ടി​യ സം​ഭ​വം: എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹൈ​സ്കൂ​ളി​ൽ എ​സ്എ​ഫ്ഐ​യു​ടെ കൊ​ടി​മ​രം ത​ക​ർ​ത്ത് അ​ടി​വ​സ്ത്രം കെ​ട്ടി​യ സം​ഭ​വ​ത്തി​ൽ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ 19 കാ​ര​നെ​യാ​ണ് എ​സ്ഐ എം.​പി. ഷാ​ജി ഇ​ന്ന് രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സ്കൂ​ൾ ഗേ​റ്റി​ന് സ​മീ​പം കോ​ൺ​ക്രീ​റ്റി​ൽ ഇ​രു​മ്പ് പൈ​പ്പ് ഒ​രു​ക്കി കൊ​ടി​മ​രം സ്ഥാ​പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ കൊ​ടി​മ​രം പി​ഴു​തു​മാ​റ്റി ക​മ്പ് കു​ത്തി അ​ടി​വ​സ്ത്രം കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ലെ സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ബൈ​ക്കി​ലെ​ത്തി​യ ഇ​യാ​ൾ കൊ​ടി​മ​രം ത​ക​ർ​ക്കു​ന്ന​താ​യി സി​സി​ടി​വി യി​ൽ വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. കേ​സി​ൽ ആ​കെ ര​ണ്ട് പ്ര​തി​ക​ളാ​ണു​ള്ള​ത്. കൂ​ട്ടു​പ്ര​തി​യാ​യ വി​ദ്യാ​ർ​ഥി​യെ പി​ടി​കൂ​ടി​യി​ട്ടി​ല്ല.

Read More

തൃ​പ്തി​യു​ടെ വ​ര​വി​ൽ ഗൂ​ഢാ​ലോ​ച​ന; ഒ​രു ചാ​ന​ലി​നെ മാ​ത്രം അ​റി​യി​ച്ചാ​ണ് തൃ​പ്തി വ​ന്ന​തെന്ന ആരോപണമുന്നയിച്ച്  ദേ​വ​സ്വം മ​ന്ത്രി

ക​ണ്ണൂ​ർ: തൃ​പ്തി ദേ​ശാ​യി​യു​ടെ ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള വ​ര​വി​നു പി​ന്നി​ൽ കൃ​ത്യ​മാ​യ തി​ര​ക്ക​ഥ​യും അ​ജ​ണ്ട​യും ഗൂ​ഢാ​ലോ​ച​ന​യും ഉ​ണ്ടെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. സം​ഘ​മെ​ത്തി​യ​ത് ആ​ർ​എ​സ്‌​എ​സി​നും ബി​ജെ​പി​ക്കും സ്വാ​ധീ​ന​മു​ള്ള പൂ​നെ​യി​ൽ നി​ന്നാ​ണ്. ഒ​രു ചാ​ന​ലി​നെ മാ​ത്രം അ​റി​യി​ച്ചാ​ണ് തൃ​പ്തി വ​ന്ന​ത്. തീ​ർ​ഥാ​ട​നം അ​ല​ങ്കോ​ല​മാ​ക്കാ​ൻ ബോ​ധ​പൂ​ർ​വം ശ്ര​മം ഇ​തി​നു പി​ന്നി​ലു​ണ്ട്. ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്നം ഉ​ണ്ടാ​ക്കാ​നാ​ണ് ചി​ല​രു​ടെ ശ്ര​മ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

Read More

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടു; പ​രി​യാ​ര​ത്ത് ഡോ​ക്ട​ർ​മാ​രു​ടെ പേ​രു​ക​ൾ​ക്കൊ​പ്പം ബി​രു​ദ​ങ്ങ​ളും

പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ​മാ​രു​ടെ പേ​രു​ക​ളോ​ടൊ​പ്പം ബി​രു​ദ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ പ​രാ​തി​യി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ബോ​ർ​ഡു​ക​ളി​ൽ മാ​റ്റം വ​രു​ത്തി തു​ട​ങ്ങി. ഇ​ന്ന് രാ​വി​ലെ മു​ത​ലാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ബി​രു​ദം ഉ​ൾ​പ്പെ​ടെ​യു​ള്ള ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ പ​രി​യാ​രം കോ​ര​ൻ​പീ​ടി​ക​യി​ലെ കെ.​പി.​മൊ​യ്തു ന​ൽ​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. ര​ണ്ടാ​ഴ്ച​യ്ക്ക​കം ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം ക​മ്മീ​ഷ​നെ അ​റി​യി​ക്കാ​നാ​ണു ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക്, ജു​ഡീ​ഷ്യ​ൽ അം​ഗം പി.​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​പി​ക​ളി​ലും കാ​ഷ്വാ​ലി​റ്റി​ക​ളി​ലും ഡ്യൂ​ട്ടി സ​മ​യ​ത്ത് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ പേ​രു​ക​ൾ മാ​ത്ര​മേ ബോ​ർ​ഡു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ളൂ. ത​ന്നെ പ​രി​ശോ​ധി​ച്ചു ചി​കി​ത്സ നി​ർ​ണ​യി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ ബി​രു​ദം എ​ന്താ​ണെ​ന്ന​റി​യാ​ൻ രോ​ഗി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന കെ.​പി.​മൊ​യ്തു​വി​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണു വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ചീ​ഫ് സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ…

Read More

എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ്; ആ​ധു​നി​ക രീ​തി​യി​ലു​ള്ള ക​ഠാ​ര  കണ്ടെത്തിയതായി പോലീസ്

ക​ണ്ണൂ​ർ: കൊ​ടു​വാ​ൾ ഉ​ൾ​പ്പെ​ടെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​റ​സ്റ്റി​ലാ​യ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ മു​ണ്ട​യാ​ട് പ​ള്ളി​പ്ര​ത്തെ കൊ​ന്പ​ൻ​ചാ​ലി​ൽ മു​ഹ​മ്മ​ദ് ഫ​സി​മി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. ഇ​യാ​ളു​ടെ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​നി​ടി​യി​ൽ നി​ന്നും ആ​ധു​നി​ക രീ​തി​യി​ലു​ള്ള ക​ഠാ​ര പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. തീ​വെ​പ്പ്, വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് ഫ​സിം. എ​സ്‌​ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ടൗ​ൺ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി ക​ക്കാ​ട് പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ട് സ്കൂ​ട്ട​റു​ക​ളി​ലാ​യി അ​ഞ്ചു​പേ​ർ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ് വാ​ഹ​നം കൈ​കാ​ണി​ച്ച് നി​ർ​ത്താ​ൻ ആ​വ​സ്യ​പ്പെ​ട്ട​തോ​ടെ സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മു​ഹ​മ്മ​ദ് ഫ​സിം പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. മ​റ്റു നാ​ലു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് പോ​ലീ​സ് സ്കൂ​ട്ട​ർ പി​ര​ശോ​ധി​ച്ച​പ്പോ​ൾ വ​ടി​വാ​ൾ, സ​ർ​ജി​ക്ക​ൽ ബ്ലെ​യ്ഡ്, ക​ഠാ​ര, ഇ​രു​ന്പ് ക​ന്പി, ക​ട്ടിം​ഗ് പ്ലെ​യ​ർ, വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ പ്ലെ​യ്റ്റ് എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.…

Read More

ത​ളി​പ്പ​റ​ന്പി​ൽ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം; എ​ടി​എം തല്ലി തകർത്തു; അഞ്ചുലക്ഷം രൂപ‍യുടെ നാശം ഉണ്ടായതായി അധികൃതർ

ത​ളി​പ്പ​റ​മ്പ്: എ​ടി​എം കൗ​ണ്ട​ര്‍ അ​ടി​ച്ചു​ത​ക​ര്‍​ത്ത് ന​ഗ​ര​ത്തി​ല്‍ പ​രാ​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ബ​ലം പ്ര​യോ​ഗി​ച്ച് കീ​ഴ്‌​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ലെ ഇ​ല​ക്ട്രീ​ഷ്യ​നും കു​റ്റ്യേ​രി സ്വ​ദേ​ശി​യു​മാ​യ പു​തി​യ​പു​ര​യി​ല്‍ രാ​കേ​ഷ് (32)ആ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ല്‍ ഭീ​തി​പ​ര​ത്തി പ​രാ​ക്ര​മം ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭാ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്ണൂ​ര്‍ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​റാ​ണ് ഇ​യാ​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്. അ​ഞ്ച് ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ പി.​പി.​സു​രേ​ന്ദ്ര​ന്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. രാ​വി​ലെ അ​ഞ്ചോ​ടെ ദേ​ശീ​യ​പാ​ത​യി​ലെ മി​ല്‍​മ ബൂ​ത്തി​ല്‍ നി​ന്ന് ചാ​യ ക​ഴി​ച്ച രാ​കേ​ഷ് ചാ​യ ഗ്ലാ​സ് കൈ​കൊ​ണ്ട് അ​ടി​ച്ചു​ത​ക​ര്‍​ത്ത ശേ​ഷം ചോ​ര​യൊ​ലി​ക്കു​ന്ന കൈ​യോ​ടെ​യാ​ണ് എ​ടി​എം​കൗ​ണ്ട​റി​ലെ​ത്തി മെ​ഷീ​ന്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്. കൗ​ണ്ട​റി​ന​ക​ത്തെ സാ​ധ​ന​ങ്ങ​ളെ​ല്ലാം അ​ടി​ച്ചു​ത​ക​ര്‍​ത്ത് വ​ലി​ച്ചെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ഇ​യാ​ള്‍ ഓ​ടി​ച്ചു​വ​ന്ന ബൈ​ക്ക് റോ​ഡി​ന് കു​റു​കെ നി​ര്‍​ത്തി ദേ​ശീ​യ​പാ​ത​യി​ലും മെ​യി​ന്‍ റോ​ഡി​ലും വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ക​യും…

Read More

തലശേരി ബാറിലെ യു​വ അ​ഭി​ഭാ​ഷ​ക​യു​ടെ മ​ര​ണം; ഒ​രു കോ​ടി രൂ​പ എ​വി​ടെ…‍‍?പ​ണം​പോ​യ വ​ഴി തേ​ടി എ​ട​ക്കാ​ട് പോ​ലീ​സ്

ത​ല​ശേ​രി: ത​ല​ശേ​രി ബാ​റി​ലെ പ്ര​മു​ഖ​യാ​യ യു​വ അ​ഭി​ഭാ​ഷ​ക സ്വ​ന്തം വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മ​ാക്കി. എ​ട​ക്കാ​ട് ക​ട​മ്പൂ​ര്‍ നി​വേ​ദ്യ​ത്തി​ല്‍ പ്രി​യ രാ​ജീ​വ്(38) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് എ​ട​ക്കാ​ട് എ​സ്‌​ഐ ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ള്ള​ത്. 75 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ പ​ണ​യം​വ​ച്ച് വാ​ങ്ങി​യ​തും വീ​ടും പ​റ​മ്പും ഈ​ടു​ന​ൽ​കി വാ​യ്പ എ​ടു​ത്ത​തും ബ്ലേ​ഡു​കാ​രി​ല്‍ നി​ന്ന് വാ​ങ്ങി​യ​തും സു​ഹൃ​ത്തു​ക്ക​ളാ​യ ത​ല​ശേ​രി​യി​ലെ​യും ക​ണ്ണൂ​രി​ലെ​യും അ​ഭി​ഭാ​ഷ​ക​ർ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രി​ല്‍ നി​ന്ന് ക​ടം വാ​ങ്ങി​യ തു​ക​ക​ളും ഉ​ള്‍​പ്പെ​ടെ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ പ്രി​യ​യു​ടെ കൈ​യി​ല്‍ എ​ത്തി​യി​ട്ടു​ള്ള​താ​യി പ്രി​യ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഈ ​തു​ക എ​വി​ടേ​ക്കാ​ണ് പോ​യ​തെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ മാ​ത്ര​മേ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ക​യു​ള​ളു​വെ​ന്നും പ്രി​യ​യു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​യു​ന്നു.വി​ദേ​ശ​ത്തു​ള്ള ഭ​ര്‍​ത്താ​വി​ന്‍റെ പേ​രി​ലു​ള്ള വീ​ടി​ന്‍റെ​യും സ്ഥ​ല​ത്തി​ന്‍റെ​യും വ്യാ​ജ മു​ക്ത്യാ​ർ ഉ​ണ്ടാ​ക്കി​യാ​ണ് പ്രി​യ വാ​യ്പ​യെ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.…

Read More