പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിക്ക് പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷിക്കുമ്പോഴും തങ്ങളുടെ പരിതാപകരമായ അധോഗതിയിലുള്ള ആകുലതകളിലാണ് പരിസര വാസികള്‍. നേവല്‍ അക്കാഡമി ഏഴിമലയില്‍ സ്ഥാപിക്കാനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയത് 1982 ലാണ്. ആരും കുടിയൊഴിയേണ്ടി വരില്ലെന്നും പുറമ്പോക്ക് സ്ഥലമായ പൂച്ചാല്‍ കടലോരമാണ് ഇതിനായി അക്വയര്‍ ചെയ്യുന്നതെന്നുമാണ് അന്നത്തെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നത്. പിന്നീട് സര്‍ക്കാര്‍ ഉത്തരവുപ്രകാരം യുദ്ധകാലാടിസ്ഥാനത്തിലുള്ള കുടിയൊഴിപ്പിക്കല്‍ വന്നപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി ജനങ്ങള്‍ തിരിച്ചറിഞ്ഞത്. 1200 ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചാണ് 2452 ഏക്കര്‍ സ്ഥലമേറ്റെടുത്തത്. ഏക്കര്‍ കണക്കിന് സ്വത്തുണ്ടായിരുന്നവര് ചാക്കില്‍ കെട്ടിയ പണവുമായി സ്ഥലം വിട്ടപ്പോള്‍ അഞ്ചും പത്തും സെന്റ് സ്ഥലമുണ്ടായിരുന്ന കര്‍ഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമാണ് നട്ടം തിരിഞ്ഞത്. ജനവാസയോഗ്യമല്ലാതിരുന്ന ഏഴിമലയുടെ മലമടക്കുകളില്‍ ഇവരുടെ പുനരധിവാസത്തിനായി നല്കിയ സ്ഥലത്ത് ജീവിതം വഴിമുട്ടിയ ഇവര്‍ക്ക് ആശ്വാസമായത് സര്‍ക്കാരിന്റെ വാഗ്ദാനങ്ങളാണ്. ഏറ്റെടുത്ത സ്ഥലത്ത്…
Read MoreCategory: Kannur
മാലിദ്വീപില്‍ ഉയര്‍ന്ന ശന്പളത്തിലുള്ള ജോലി! വീസക്കായി പണം വാങ്ങി വഞ്ചന: രണ്ട് പേര്‍ക്കെതിരേ പയ്യന്നൂരിൽ കേസ്
പയ്യന്നൂര്‍: മാലിദ്വീപിലെ ഉയര്‍ന്ന ശന്പളത്തിലുള്ള ജോലിക്കായി വീസ നല്‍കാമെന്ന ഉറപ്പില്‍ പണം വാങ്ങി വഞ്ചിച്ചതായുള്ള പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. മലപ്പുറം വലിയഹാജി റോഡിലെ സലിം കൊന്നോല, ഉടുമ്പുന്തലയിലെ ഫദാലില്‍ ഹൗസില്‍ സലിം എന്നിവര്‍ക്കെതിരെയാണ് എട്ടിക്കുളത്തെ ടി.കെ ഹൗസില്‍ മിസ്ഹബിന്റെ പരാതിയില്‍ കേസെടുത്തത്. അഞ്ചു മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് വീസക്കുള്ള ചിലവെന്നും അഡ്വാന്‍സ് നല്‍കണമെന്നും പറഞ്ഞതിനെ തുടര്‍ന്നാണ് പരാതിക്കാരന് പണമടച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനും ഒക്ടോബര്‍ 11നുമായാണ് 60,000 രൂപ പ്രതികളുടെ അക്കൗണ്ട് വഴി വീസക്കായി നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു.പിന്നീട് താന്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യമുണ്ടായപ്പോഴാണ് പരാതി നല്‍കുന്നതെന്നും നിരവധിപേര്‍ ഇവരുടെ തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്നും പോലീസിന് നലകിയ പരാതിയിലുണ്ട്.
Read Moreഇതും ഒരു സർക്കാർ ആശുപത്രി ആണേ…! പാമ്പ് കടിയേറ്റ കുട്ടിയെ രക്ഷിച്ച് പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനം
പേരാവൂർ: വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പാമ്പ്കടിയേറ്റ് അവശനിലയിലെത്തിച്ച വിദ്യാർഥിനി യഥാസമയം ചികിത്സ ലഭിക്കാതെ മരിക്കാനിടയായതിൽ ഡോക്ടർമാർക്കെതിരെ പ്രതിഷേധാഗ്നി കത്തുമ്പോൾ സമാന സംഭവത്തിൽ അവസരോചിതമായി പ്രവർത്തിച്ച പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനം മാതൃകയായി. പാമ്പ് കടിയേറ്റ് അബോധാവസ്ഥയിൽ രക്ഷിതാക്കൾക്കൊപ്പം ആശുപത്രിയിലെത്തിയ മണത്തണയിലെ ആദർശിനെ രണ്ടാം ജന്മത്തിലേക്ക് വഴി തുറന്ന്പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ അവസരോചിതമായ ചികിത്സയാണ് ഫലം കണ്ടത്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരം ഏഴിനാണ് പാമ്പ് കടിയേറ്റ് അവശനിലയിൽ അബോധാവസ്ഥയിലായിരുന്ന ആദർശിനെ (10) ആശുപത്രിയിലെത്തിച്ചത്. പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിക്കുമ്പോൾ ഹൃദയമിടിപ്പും, രക്ത സമ്മർദ്ദവും താഴ്ന്ന നിലയിൽ അതീവ ഗുരുതരമായിരുന്നു അവസ്ഥ. നിരന്തരം ഛർദ്ദിച്ച് അബോധാവസ്ഥയിലായ കുട്ടിയെ ഉടൻ തന്നെ ഡ്യൂട്ടി ഡോക്ടർ ആശുപത്രി സൂപ്രണ്ട് ,ശിശുരോഗ വിദ്ഗ്ദൻ എന്നിവരെ അറിയിച്ചു. തുടർന്ന് ആശുപത്രിയിലെ ശിശുരോഗ വിദഗ്ദൻ കുട്ടിയെ വിശദമായി പരിശോധിച്ച് ഡ്രിപ്പ് ,…
Read More‘അബദ്ധങ്ങൾ’ രക്ഷിതാക്കളെയോ അധ്യാപകരേയോ അറിയിക്കണം; സ്കൂൾ കുട്ടികൾക്കൊപ്പം കേസന്വേഷണങ്ങളിലെ സങ്കടങ്ങൾ പങ്കുവെച്ച് ഡിജിപി
തലശേരി: സ്കൂൾ കുട്ടികൾക്കൊപ്പം കവിത ചൊല്ലിയും കേസന്വേഷണങ്ങളിലെ സങ്കടങ്ങൾ പങ്കുവെച്ചും ആംഡ് ബറ്റാലിയൻ ഡിജിപി ബി.സന്ധ്യ. തലശേരി സീനിയർ ചേമ്പറിന്റെ ആഭിമുഖ്യത്തിൽ തലശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ മിഴി തുറന്ന് എന്ന പരിപാടിയിലാണ് ഡിജിപി കുട്ടികൾക്കൊപ്പം സംവദിച്ചു കൊണ്ട് ഒരു മണിക്കൂർ ചിലവഴിച്ചത്. കുസൃതികൾ അതിരു കടക്കരുതെന്നും എന്ത് അബദ്ധങ്ങൾ സംഭവിച്ചാലും അത് രക്ഷിതാക്കളെയോ അധ്യാപകരേയോ പോലീസ് ഉദ്യോഗസ്ഥരേയോ അറിയിക്കാൻ മടിക്കരുതെന്നും ബി.സന്ധ്യ പറഞ്ഞു. താൻ എഎസ്പിയായിരിക്കെ ഉണ്ടായ അനുഭവം ഇന്നും മനസിൽ സങ്കടമായുണ്ട്. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊന്ന് കിണറ്റിൽ തള്ളിയ കേസ് മനസിൽ നൊമ്പരമുണർത്തുന്നു. കേസിലെ പ്രതിക്ക് പതിനെട്ട് വയസ് മാത്രമായിരുന്നു പ്രായം. പെൺകുട്ടിയെ മുമ്പൊരിക്കൽ പ്രതി ഉപദ്രവിച്ചിരുന്നു. അന്ന് പ്രതിയിൽ നിന്നും പെൺകുട്ടി അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. പിന്നീട് ആസൂത്രിതമായി പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കുന്നതിന് മുമ്പ് ആദ്യം നടന്ന…
Read Moreതത്തയെ പിടിക്കാന്‍ വന്നതാ..! തളിപ്പറന്പ് പന്നിയൂരിൽ രണ്ട് വീടുകളിൽ കവർച്ചാ ശ്രമം; വീട്ടുകാരന് എത്തിയപ്പോള്‍ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു
തളിപ്പറമ്പ്: രണ്ട് വീടുകളില്‍ മോഷണശ്രമം, വീട്ടുകാരന് എത്തിയപ്പോള്‍ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. പന്നിയൂര്‍ ചെറുകരയില്‍ ഇന്നലെ വൈകുന്നേരം ആറിനും ഏഴരക്കും ഇടയിലായിരുന്നു മോഷണം. തളിപ്പറമ്പ് നഗരത്തിലെ ഓട്ടോഡ്രൈവറും കരിമ്പം സാരഥി ഓട്ടോസംഘം സെക്രട്ടറിയുമായ ചെരിച്ചില്‍ മണികണ്ഠന്റെ വീട്ടിലും തൊട്ടടുത്ത മറ്റൊരു വീട്ടിലുമാണ് കവര്‍ച്ചക്ക് ശ്രമം നടന്നത്. മണികണ്ഠന്റെ ഭാര്യയും കുടുംബാംഗങ്ങളും വൈകുന്നേരം വീടുപൂട്ടി ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. തൊട്ടടുത്ത വീട്ടുകാരും സ്ഥലത്തുണ്ടായിരുന്നില്ല. അടുത്തടുത്ത് വീടുകളുള്ള പ്രദേശമായതിനാല്‍ ഇതുവരെ മോഷണങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല. സ്ഥിരം താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നും താക്കോലെടുത്ത് വീട് തുറന്ന മോഷ്ടാവ് മുറികളില്‍ കയറിയിറങ്ങി ഷെല്‍ഫുകള്‍ തുറന്ന് തുണിയും മറ്റ് സാധനങ്ങളും വാരിവലിച്ചുപുറത്തിട്ട് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കെ മണികണ്ഠന്റെ ഓട്ടോറിക്ഷ വരുന്ന ശബ്ദം കേട്ട് ഓടിരക്ഷപ്പെടുകയായിരുന്നു. മണികണ്ഠന് വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് അകത്തുകയറിയപ്പോഴാണ് ഷെല്‍ഫുകള്‍ തുറന്നുകിടക്കുന്നത് കണ്ടത്. തുണികളും മറ്റും കട്ടിലില്‍ വാരിയിട്ട നിലയിലാണ്. ഉടന്‍…
Read Moreകുട്ടിയുടെ സുരക്ഷ ഉറപ്പ് വരുത്താൻ അധ്യാപകർക്കായില്ല; ഷഹലയുടെ മരണത്തിൽ പ്രധാനാധ്യാപകർക്ക് സസ്പെൻഷൻ, പിടിഎ പിരിച്ചു വിട്ടു
വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവണ്മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കഡറി സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപകര്‍ക്ക് സസ്പെന്ഷന്. പ്രിന്‍സിപ്പൽ എ.കെ.കരുണാകരനും ഹെഡ്മാസ്റ്റര് കെ.കെ. മോഹനനുമാണ് സസ്പെന്ഷന്. പിടിഎ പിരിച്ചുവിടാനും തീരുമാനമായി. വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റേതാണ് നടപടി. കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ അധ്യാപകർക്കായില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മറ്റ് അധ്യാപകർ തെറ്റുകാരാണെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകുമെന്നും വകുപ്പുതല അന്വേഷണത്തിനു ശേഷം അധികൃതർ വ്യക്തമാക്കി. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ ക്ലാസ് തുടര്‍ന്ന അധ്യാപകന് ഷിജിലിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുന്നതിനിടെയാണ് നടപടി.
Read Moreഎങ്ങനെ കടത്തിയാലും പൊക്കും! കണ്ണൂർ വിമാനത്താവളത്തിൽ 2.04 കോടിയുടെ സ്വർണവേട്ട
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ അഞ്ചര കിലോഗ്രാം സ്വർണം പിടികൂടി. ആറു യാത്രക്കാരിൽ നിന്ന് ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. മസ്കറ്റ്, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് എത്തിയ കോഴിക്കോട് ബേപ്പൂർ, മലപ്പുറം, കാസർഗോഡ് സ്വദേശികളിൽ നിന്നാണ് രഹസ്യവിവരത്തെ തുടർന്നു ഡിആർഐ കണ്ണൂർ യൂണിറ്റും കസ്റ്റംസും നടത്തിയ പരിശോധനയിൽ സ്വർണം കണ്ടെടുത്തത്. ഇന്നലെ രാത്രി മസ്കറ്റിൽ നിന്ന് ഗോഎയർ വിമാനത്തിലെത്തിയ ബേപ്പൂർ സ്വദേശി മുഹമ്മദ് അമീറിൽ നിന്ന് 729 ഗ്രാം സ്വർണം കസ്റ്റസും കാസർഗോഡ് സ്വദേശി മുഹമ്മദ് നാദിർ കടവത്ത് അബൂബക്കർ, കോഴിക്കോട് നരിക്കുനിയിലെ കീഴ്പ്പറമ്പിൽ മുഹമ്മദ് ഷാഫി, മലപ്പുറം മഞ്ഞേരി കുപ്പത്തിൽ നഹീം, മലപ്പുറം കുറവത്ത് കയ്പ്പനി കുഴീക്കര പീടികയിൽ അജ്മൽ, കോഴിക്കോട്ടെ നാലുക്കടി പറമ്പിൽ മുജീബ് എന്നിവരിൽ നിന്ന് നാലര കിലോ സ്വർണം ഡിആർഐയുമാണ് പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസ്, ഗോ എയർ…
Read Moreകവർച്ചകൾ പതിവ്, സിസി ടിവി ഇല്ല! കണ്ണൂർ നഗരത്തിലെ ടൂറിസ്റ്റ് ഹോമിൽ കവർച്ച; പ്രത്യേകസംഘം അന്വേഷിക്കും
കണ്ണൂർ: നഗരത്തിലെ ടൂറിസ്റ്റ് ഹോമിൽനിന്ന് ദന്പതികളുടെ ആഭരണങ്ങളും പണവും കവർന്ന സംഭവം കണ്ണൂർ ടൗൺ പോലീസിലെ പ്രത്യേകസംഘം അന്വേഷിക്കും. വിവാഹത്തിൽ പങ്കെടുക്കാൻ ഛത്തീസ്ഗഡിൽനിന്ന് കണ്ണൂരിലെത്തിയ ഷാനിൽ-റിനി ദന്പതികളുടെ ആഭരണങ്ങളും പണവുമാണ് കൊള്ളയടിച്ചത്. താവക്കരയിലെ ഒരു ടൂറിസ്റ്റ് ഹോമിലാണ് ഇവർ മുറിയെടുത്തത്. ഡയമണ്ട് നെക്ലേസ് ഉൾപ്പെടെ എട്ടുലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും 50,000 രൂപയുമാണ് മോഷണം പോയത്. സിസിടിവി ഇവിടെ പ്രവർത്തിച്ചിരുന്നില്ല. ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും സിസിടിവികൾ ഉൾപെടെയുള്ള സംവിധാനങ്ങൾ നിർബന്ധമാക്കണമെന്ന് പോലീസിന്റെ നിർദേശമുണ്ടായിരുന്നു. കഴിഞ്ഞദിവസം കവർച്ച നടന്ന ടൂറിസ്റ്റ് ഹോമിൽ ഏഴോളം കളവുകൾ ഇതിനകം നടന്നിരുന്നു. എന്നാൽ രണ്ടു കേസുകൾ മാത്രമാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. കവർച്ച നടന്നപ്പോൾ തന്നെ സിസിടിവി സ്ഥാപിക്കണമെന്ന് ലോഡ്ജ് ഉടമക്ക് നിർദേശം നൽകിയെങ്കിലും ഇവർ പാലിച്ചില്ലെന്ന് പോലീസ് പറയുന്നു.
Read Moreമാവോയിസ്റ്റ് നേതാവ് രൂപേഷ് പ്രതിയായ കേസ്: കുറ്റപത്രം സമര്‍പ്പിച്ച അഞ്ച് കേസുകളില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്; എല്ലാം കള്ളക്കേസുകളെന്ന് രൂപേഷ്
തലശേരി: മാവോയിസ്റ്റ് വേട്ടയ്ക്കിടയില് എഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട കേരളത്തില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ശക്തമായ നിലപാടുമായി സര്‍ക്കാര്‍ രംഗത്ത്. രൂപേഷ് പ്രതിയായ കേസിൽ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാനിരുന്ന അഞ്ച് കേസുകളില്‍ തുടരന്വേഷണം നടത്തണമെന്ന് ഡിസ്ട്രിക് ഗവ. പ്ലീഡര്‍ ബി.പി ശശീന്ദ്രന് വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടു. ജില്ലാ സെഷന്‍സ് കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് ഗവ. പ്ലീഡര്‍ അഞ്ച് കേസുകളിലും തുടന്വേഷണം വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. പുതിയ സാഹചര്യത്തില്‍ മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കേസിലെ മറ്റ് പ്രതികളായ നാല് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസില്‍ ദൃക്സാക്ഷികളുണ്ടെന്നും മാവോയിസ്റ്റ് സംഘടന നിരോധിച്ചതാണെന്നും ബി.പി ശശീന്ദ്രന് കോടതിയില്‍ പറഞ്ഞു. എന്നാല്‍ തനിക്കെതിരേയുള്ള യുഎപിഎ നിലനില്‍ക്കില്ലെന്നും തന്റെ വിടുതല്‍ ഹർജി കോടതി ആദ്യം പരിഗണിക്കണമെന്നും രൂപേഷ് കോടതിയോട് പറഞ്ഞു. തനിക്കെതിരേയുളളത് കള്ളക്കേസാണ്. ലഘുലേഖ പിടിച്ചെടുത്തുവെന്നത് കള്ളക്കഥയാണ്. തന്നെ…
Read Moreമാവോയിസ്റ്റ് ഭീഷണി! മുഖ്യമന്ത്രിയുടെ പിണറായിലെ വീട് ഇനി പോലീസ് സുരക്ഷയിൽ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിലെ വീടിനു മുന്നിൽ ഇനി തോക്കേന്തിയ പോലീസുകാർ കാവൽ നിൽക്കും. രണ്ടു ഹെഡ് കോൺസ്റ്റബിളും നാലും പോലീസുകാരും അടങ്ങുന്ന ഗാർഡാണ് സുരക്ഷയൊരുക്കുന്നത്. മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം സുരക്ഷയൊരുക്കിയത്. കഴിഞ്ഞദിവസം കണ്ണൂരിൽനിന്നെത്തിയ പിണറായി വിജയൻ പിണറായിലെ വീട്ടിൽ വന്നത് മുതലാണ് കാവൽ. ഇനി മുതൽ പിണറായിലെ വീട്ടിൽ മുഖ്യമന്ത്രിയെ കാണാൻ എത്തുന്നവർ ദേഹപരിശോധന ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ പൂർത്തിയാക്കാതെ മുഖ്യമന്ത്രിയെ കാണാൻ സാധിക്കില്ല. മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞ മാസം മുതൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. ഡൽഹിയിലും മറ്റും മുഖ്യമന്ത്രി യാത്ര ചെയ്യുന്പോൾ ബുള്ളറ്റ് പ്രൂഫ് വാഹനം ഉൾപ്പെടെയുള്ള കവചിത വാഹനങ്ങളുടെ സുരക്ഷയിലാണ് മുഖ്യമന്ത്രി.
Read More