മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി! മു​ഖ്യ​മ​ന്ത്രി​യു​ടെ പി​ണ​റാ​യി​ലെ വീ​ട് ഇ​നി പോ​ലീ​സ് സു​ര​ക്ഷ​യി​ൽ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പി​ണ​റാ​യി​ലെ വീ​ടി​നു മു​ന്നി​ൽ ഇ​നി തോ​ക്കേ​ന്തി​യ പോ​ലീ​സു​കാ​ർ കാ​വ​ൽ നി​ൽ​ക്കും. ര​ണ്ടു ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളും നാ​ലും പോ​ലീ​സു​കാ​രും അ​ട​ങ്ങു​ന്ന ഗാ​ർ​ഡാ​ണ് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സു​ര​ക്ഷ​യൊ​രു​ക്കി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണൂ​രി​ൽ​നി​ന്നെ​ത്തി​യ പി​ണ​റാ​യി വി​ജ​യ​ൻ പി​ണ​റാ​യി​ലെ വീ​ട്ടി​ൽ വ​ന്ന​ത് മു​ത​ലാ​ണ് കാ​വ​ൽ. ഇ​നി മു​ത​ൽ പി​ണ​റാ​യി​ലെ വീ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ ദേ​ഹ​പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ സാ​ധി​ക്കി​ല്ല.

മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി ഉ​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ മാ​സം മു​ത​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഡ​ൽ​ഹി​യി​ലും മ​റ്റും മു​ഖ്യ​മ​ന്ത്രി യാ​ത്ര ചെ​യ്യു​ന്പോ​ൾ ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി.

Related posts