പയ്യന്നൂരിൽ പ​രേ​ത​ന്‍റെ പേ​രി​ലു​ള്ള കോ​ടി​ക​ളു​ടെ സ്വ​ത്ത് ത​ട്ടി​യെ​ടു​ത്ത സം​ഭ​വം; ര​ണ്ടു വ​ർ​ഷ​​മാ​യി​ട്ടും കു​റ്റ​പ​ത്രമി​ല്ല; ആ​ക്ഷ​ൻ ക​മ്മി​റ്റി പ്ര​ക്ഷോ​ഭ​ത്തി​ന് 

പ​യ്യ​ന്നൂ​ര്‍: കോ​ടി​ക​ളു​ടെ ആ​സ്തി​യു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്തെ മു​ന്‍ റി​ട്ട.​ഡ​പ്യൂ​ട്ടി സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​റാ​യി​രു​ന്ന ത​ളി​പ്പ​റ​മ്പ് തൃ​ച്ചം​ബ​ര​ത്തെ പി.​ബാ​ല​കൃ​ഷ്ണ​ന്‍റെ (80) സ്വ​ത്ത് ത​ട്ടി​യെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ര​ണ്ടു​വ​ര്‍​ഷ​മാ​യി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ന്ന​ത ഇ​ട​പെ​ട​ല്‍ ന​ട​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ആ​ക്ഷ​ന്‍ ക​മ്മി​റ്റി പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. 2017 ജൂ​ലൈ​യി​ല്‍ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ​ന്വേ​ഷ​ണം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം മാ​റ്റ​ത്തോ​ടെ​യാ​ണ് നി​ല​ച്ച​ത്. കേ​സി​ന്‍റെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നാ​യി സ​ര്‍​ക്കാ​രി​ല്‍​നി​ന്നും നി​യ​മോ​പ​ദേ​ശം ല​ഭി​ക്കു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സ​മാ​ണ് കു​റ്റ​പ​ത്ര സ​മ​ര്‍​പ്പ​ണ​വും തു​ട​ര്‍ ന​ട​പ​ടി​ക​ളും വൈ​കു​ന്ന​തി​നി​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ കേ​സ​ന്വേ​ഷ​ണം വൈ​കി​പ്പി​ക്കു​ന്ന​തി​നും ഇ​തി​നി​ട​യി​ല്‍ വ​ഴി​തി​രി​ച്ച് വി​ടു​ന്ന​തി​നും ചി​ല ഉ​ന്ന​ത കേ​ന്ദ്ര​ങ്ങ​ൾ ശ്ര​മം ന​ട​ത്തു​ന്ന​ത​യാ​ണ് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​രോ​പ​ണം. പ​രേ​ത​ന്‍റെ സ്വ​ത്തു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം നി​ല​വി​ലു​ള്ള പ്രാ​ദേ​ശി​ക ആ​ക്ഷ​ന്‍ ക​മ്മി​റ്റി​ക​ളും പ​രേ​ത​ന്‍റെ ചെ​ന്നൈ​യി​ലു​ള്ള ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്നു​ള്ള സം​യു​ക്ത യോ​ഗം അ​ടു​ത്ത ദി​വ​സം ചേ​ര്‍​ന്ന് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും ആ​ക്ഷ​ന്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പ​ത്മ​ന്‍…

Read More

സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ യു.​കെ സ​ലീം വ​ധം; വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ല്‍

ത​ല​ശേ​രി:​ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ന്യൂ ​മാ​ഹി പ​രി​മ​ഠം കി​ടാ​ര​ന്‍​കു​ന്നി​ലെ സാ​ബി​റ മ​ന്‍​സി​ലി​ല്‍ യു.​കെ സ​ലീ​മി​നെ(30) കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബ​ഞ്ചി​ന്‍റെ വി​ധി​ക്കെ​തി​രെ കൊ​ല്ല​പ്പെ​ട്ട സ​ലീ​മി​ന്‍റെ പി​താ​വ് യൂ​സ​ഫ് ഡി​വി​ഷ​ന്‍ ബ​ഞ്ചി​ല്‍ ഹ​ർ​ജി ന​ല്‍​കി. കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ടും സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റ​ണ​മെ​ന്നു​മു​ള​ള യൂ​സ​ഫ് ന​ല്‍​കി ഹ​ർ​ജി ജ​സ്റ്റി​സ് പി​ഷാ​ര​ടി ക​ഴി​ഞ്ഞ മാ​സം 17 ന് ​ത​ള്ളി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​നെ​തി​രേ​യാ​ണ് അ​ഡ്വ.​രാം​കു​മാ​ര്‍ മ​ഖാ​ന്തി​രം ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ചി​ല്‍ഹ​ർ​ജി ഫ​യ​ല്‍ ചെ​യ്ത​ത്.​കേ​സ് ഇ​ന്ന​ലെ കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യും മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.ത​ല​ശേ​രി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ.​കെ.​വി​ശ്വ​നെ​യാ​ണ് സ​ര്‍​ക്കാ​ര്‍ സ​ലീം കേ​സി​ല്‍ സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ചി​ട്ടു​ള്ള​ത്.വി​ശ്വ​നെ സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു സ​ലീ​മി​ന്‍റെ പി​താ​വ് ഹൈ​ക്കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. മൂ​ന്ന് പേ​രു​ടെ ദു​രൂ​ഹ മ​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ലീം കൊ​ല്ല​പ്പെ​ട്ടി​ട്ടു​ള​ള​തെ​ന്നും കൊ​ല്ല​പ്പെ​ടു​ന്ന​തി​നു മു​മ്പ് സ​ലീ​മി​നെ സി​പി​മ്മു​കാ​രാ​ണ് വീ​ട്ടി​ല്‍ നി​ന്നും വി​ളി​ച്ചി​റ​ക്കി…

Read More

നല്ല കള്ളൻ; ച​ന്ദ​ന​ക്കാം​പാ​റ​യി​ൽ ക​ട​യി​ൽ നി​ന്ന് മോ​ഷ്ടി​ച്ച പ​ണം ക​ള്ള​ൻ തി​രി​കെ എ​ത്തി​ച്ചു; വിരലടയാളം നോക്കി പൊക്കാൻ പോലീസും

ശ്രീ​ക​ണ്ഠ​പു​രം: ക​ട​യി​ൽ നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ​ണം ഒ​ടു​വി​ൽ ക​ള്ള​ൻ തി​രി​കെ എ​ത്തി​ച്ചു. ച​ന്ദ​ന​ക്കാം​പാ​റ​യി​ലെ വ​രി​പ്പ​കു​ന്നേ​ൽ കൃ​ഷ്ണ​ൻ കു​ട്ടി​യു​ടെ പ​ച്ച​ക്ക​റി ക​ട​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ 14, 500 രൂ​പ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മു​ൻ​ഭാ​ഗ​ത്തെ ഷ​ട്ട​റി​ന്‍റെ അ​ടി​യി​ലൂ​ടെ പ​ണം ക​ട​യി​ലേ​ക്കി​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ടൗ​ണി​ലെ പ​ച്ച​ക്ക​റി ക​ട കു​ത്തി​ത്തു​റ​ന്ന് അ​ര​ല​ക്ഷം രൂ​പ​യോ​ളം ക​വ​ർ​ന്ന​ത്. വീ​ട് പ​ണി​ക്കാ​യി ലോ​ണെ​ടു​ത്ത പ​ണം ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു മോ​ഷ​ണം പോ​യ​ത്. തു​ട​ർ​ന്ന് പ​യ്യാ​വൂ​ർ പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ച് സ​മീ​പ​ത്തെ ഗ്രൗ​ണ്ട് വ​രെ ഓ​ടി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​ട​യെ​ക്കു​റി​ച്ച് അ​റി​യാ​വു​ന്ന​വ​രാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മോ​ഷ​ണം പോ​യ പ​ണ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ക​ട​യി​ൽ തി​രി​കെ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. പ​യ്യാ​വൂ​ർ എ​സ്ഐ പി.​സി. ര​മേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ണം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക​ണ്ണൂ​രി​ലെ വി​ര​ല​ട​യാ​ള…

Read More

67 ല​ക്ഷം രൂ​പ​യു​ടെ ചി​ട്ടി വി​ളി​ച്ച് വ​ഞ്ച​ന: അ​ധ്യാ​പി​ക​ക്ക് കോ​ട​തി പി​രി​യും വ​രെ ത​ട​വ്! തു​ക​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ 15 ദി​വ​സം ത​ട​വ​നു​ഭ​വി​ക്ക​ണം

ത​ല​ശേ​രി: ശ്രീ ​ഗോ​കു​ലം ചി​റ്റ്‌​സ് ആ​ൻ​ഡ് ഫി​നാ​ന്‍​സി​ല്‍ നി​ന്ന് 67 ല​ക്ഷം രൂ​പ​യു​ടെ ചി​ട്ടി വി​ളി​ച്ചെ​ടു​ത്ത് തു​ക കൈ​പ്പ​റ്റി​യ ശേ​ഷം തി​രി​ച്ച​ട​ക്കാ​തെ വ​ഞ്ച​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പി​ക​യെ കോ​ട​തി ശി​ക്ഷി​ച്ചു.​ കൂ​ത്തു​പ​റ​മ്പ് തൊ​ക്കി​ല​ങ്ങാ​ടി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ത​ളി​പ്പ​റ​മ്പ് കു​റ്റി​ക്കോ​ല്‍ പാ​റാ​ട് ഭാ​വ​ന​യി​ല്‍ ആ​ര്‍.​ അ​മ്പി​ളി​യെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 67,65,000 രൂ​പ ക​മ്പ​നി​ക്ക് ന​ല്‍​കാ​നും ഒ​രു ദി​വ​സം കോ​ട​തി പി​രി​യു​ന്ന​ത് വ​രെ ത​ട​വ​നു​ഭ​വി​ക്കാ​നു​മാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.​ തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ 15 ദി​വ​സം കൂ​ടി ത​ട​വ​നു​ഭ​വി​ക്ക​ണം. ​ശ്രീ ഗോ​കു​ലം ചി​റ്റ്‌​സ് ആ​ൻ​ഡ് ഫൈ​നാ​ന്‍​സി​നു വേ​ണ്ടി അ​ഡ്വ. വി​നോ​ദ് രാ​ജ് ഫ​യ​ല്‍ ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി വി​ധി വ​ന്നി​ട്ടു​ള്ള​ത്.

Read More

ഇങ്ങനെയാണ് കുഴിയടയ്ക്കേണ്ടത്! ഒ​രു​ദി​വ​സം ഒ​രു​ന​ന്മ​നാ​ടി​ന് ചെ​യ്യു​ന്ന​വ​ർ വ​ള​രെ വി​ര​ള​മാ​ണ്; ഇത് ഒറ്റയാൾ സേവനം

വ​ള​പ​ട്ട​ണം:​ഒ​രു​ദി​വ​സം ഒ​രു​ന​ന്മ​നാ​ടി​ന് ചെ​യ്യു​ന്ന​വ​ർ വ​ള​രെ വി​ര​ള​മാ​ണ്.​അ​ങ്ങ​നെ ഓ​രൊ മ​നു​ഷ്യ​നും വി​ചാ​രി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്താ​ൽ ന​മ്മു​ടെ നാ​ട് സ്വ​ർ​ഗ​മാ​ക്കാ​മെ​ന്ന് വ​ള​പ​ട്ട​ത്തെ ലോ​റി ഉ​ട​മ കെ.​സി.​സ​ലീം നാ​ടി​ന് കാ​ണി​ച്ചു കൊ​ടു​ത്തു. ദേ​ശീ​യ​പാ​ത​യി​ൽ വ​ള​പ​ട്ട​ണം കെ.​സി പെ​ട്രൊ​ൾ പ​മ്പി​ന്‍റെ അ​ടു​ത്തു​ള്ള വ​ലി​യ കു​ഴി​യാ​ണ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ വീ​ഴാ​തി​രി​ക്കാ​ൻ താ​ല്ക്ക​ലി​ക​മാ​യി സാ​ൻ​റ് ജ​ല്ലി പൊ​ടി ഇ​ട്ട് അ​ട​ച്ച​ത്. വ​ള​പ​ട്ട​ണ​ത്തെ പൊ​തു​പ്ര​വ​ർ​ത്ത​ക​നും കെ.​സി.​സ​ലീ​മാ​ണ് ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ന​ലെ കു​ഴി അ​ട​ച്ച​ത്.​ നി​ര​വ​ധി സ്ക്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ കു​ഴി​യി​ൽ വി​ഴു​ക​യും ഭാ​ഗ്യം കൊ​ണ്ട് പ​രി​ക്ക് ഏ​ല്ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യും നി​ർ​ഭാ​ഗ്യം കൊ​ണ്ട് പ​രി​ക്ക് പ​റ്റു​ക​യും ചെ​യ്ത​വ​ർ ഉ​ണ്ട് എ​ന്ന് സ​ലീം​പ​റ​യു​ന്നു. ഇ​തു പോ​ലെ യു​വാ​ക്ക​ളും രാ​ഷ്ട്രി​യ പൊ​തു​പ്ര​വ​ർ​ത്ത​ക​രും അ​വ​രു​ടെ സ്ഥ​ല​ത്തു​ള്ള റോ​ഡി​ലെ കു​ഴി​ക​ൾ മ​റ്റു​ള്ള​വ​രെ കാ​ത്ത് നി​ല്ക്കാ​തെ ത​ല്ക്കാ​ലം അ​ട​ച്ചാ​ൽ ന​മ്മ​ളെ കൊ​ണ്ട് മ​റ്റു​ള്ള​വ​ർ​ക്ക് കി​ട്ടു​ന്ന വ​ലി​യ പു​ണ്യ​മാ​ണ​ന്ന് സ​ലിം ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.

Read More

ആ​ത്മ​ഹ​ത്യ​കു​റി​പ്പി​ൽ നാ​ലു​പേ​രു​ക​ൾ! പു​തി​യ​ങ്ങാ​ടി​യി​ലെ പ്ര​വാ​സി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ ദു​രൂ​ഹ​ത; 4 പേ​ർ​ക്കെ​തി​രേ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തും

പ​ഴ​യ​ങ്ങാ​ടി: പ്ര​വാ​സി​യും റി​യ​ൽ എ​സ്റ്റേ​റ്റ് വ്യാ​പാ​രി​യു​മാ​യ പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി ലാ​യി​ൻ മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്‍റെ (55) തൂ​ങ്ങി മ​ര​ണ​ത്തി​ൽ നാ​ല്‌ പേ​ർ​ക്കെ​തി​രെ പോ​ലീ​സ് ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി​യേ​ക്കും. ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് പ്രേ​ര​ണ കു​റ്റം ചു​മ​ത്തു​ന്ന​ത്. വി​ദേ​ശ​ത്തു​ള്ള മൂ​ന്ന് പേ​രും നാ​ട്ടി​ൽ ഉ​ള്ള ഒ​രാ​ളു​മാ​ണ് ഇ​വ​ർ. വി​ദേ​ശ​ത്തു​ള്ള​വ​രു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ത​ന്നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്ന മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പും അ​വ​ർ​ക്ക് വേ​ണ്ടി നാ​ട്ടി​ൽ സ​ഹാ​യം ചെ​യ്തു കൊ​ടു​ത്ത നാ​ട്ടി​ലു​ള്ള മു​ൻ പ്ര​വാ​സി​യെ​കു​റി​ച്ചു​ള്ള ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യും ആ​ണ് പോ​ലീ​സ് കേ​സെ​ടു​ക്കു​വാ​ൻ ഒ​രു​ങ്ങു​ന്ന​തി​ന്‍റെ കാ​ര​ണം. മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ മ​ര​ണ സ​മ​യ​ത്ത് ഇ​വ​ർ എ​ല്ലാ​വ​രും നാ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു.​പോ​ലീ​സ് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. സെ​പ്റ്റം​ബ​ർ13​ന് രാ​വി​ലെ പ​ഴ​യ​ങ്ങാ​ടി ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള സ്വ​ന്തം ജെ​ന്‍റ് ബ്യൂ​ട്ടി പാ​ർ​ല​റി​ന് സ​മീ​പ​മാ​ണ് തൂ​ങ്ങി മ​രി​ച്ച​താ​യി ക​ണ്ട​ത്. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത…

Read More

ചി​റ​ക്ക​ലി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം! ട്രെ​യി​നി​ൽ നി​ന്ന് വീ​ണ​ത​ല്ല; കൊ​ല​പാ​ത​ക​മോ..‍? ദു​രൂ​ഹ​ത​യേ​റു​ന്നു…

ക​ണ്ണൂ​ർ: ചി​റ​ക്ക​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം അ​ജ്ഞാ​ത യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. വ​ള​പ​ട്ട​ണം സി​ഐ എം.​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ട്രെ​യി​നി​ൽ നി​ന്നും വീ​ണ് മ​രി​ച്ച​ത​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്തെ​ങ്കി​ൽ റി​പ്പോ​ർ​ട്ട് പോ​ലീ​സ് സ​ർ​ജ​ൻ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വ​സ്ഥ​ലം നേ​രി​ട്ട് കാ​ണ​ണ​മെ​ന്ന് സ​ർ​ജ​ൻ അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പോ​ലീ​സ് സ​ർ​ജ​ൻ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി. മ​ര​ണം സം​ഭ​വി​ക്കു​ന്പോ​ൾ വെ​ള്ളം കു​ടി​ച്ച​താ​യി പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ സൂ​ച​ന​യു​ണ്ട്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് ഒ​ഴു​ക്കു​ള്ള ഓ​വു​ചാ​ലി​ൽ നി​ന്നാ​ണ്. ബ​ലം പ്ര​യോ​ഗി​ച്ച് വെ​ള്ളം കു​ടി​പ്പി​ച്ച​താ​ണോ എ​ന്നും സം​ശ​യ​മു​ണ്ട്. മു​ഖം തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ അ​ഴു​കി​യ നി​ല​യി​ലാ​ണ്. അ​തി​നാ​ൽ യു​വ​തി ധ​രി​ച്ച വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് തി​രി​ച്ച​റി​യാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​ണ് ചി​റ​ക്ക​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം വ​ട​ക്ക് ഭാ​ഗ​ത്ത്…

Read More

കു​ന്ന​ത്തൂ​ർ​പാ​ടി വ​ന​ത്തി​ൽ സ്ത്രീ​വേ​ഷ​ത്തി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം; മ​ല​പ്പ​ട്ടം സ്വ​ദേ​ശി​യു​ടേ​തെ​ന്ന് സൂ​ച​ന; സമീപത്ത് രണ്ട് മൊബൈല്‍ ഫോണുകളും

ശ്രീ​ക​ണ്ഠ​പു​രം: കു​ന്ന​ത്തൂ​ർ​പാ​ടി മു​ത്ത​പ്പ​ൻ ആ​രൂ​ഡ​ത്തി​ന് സ​മീ​പം വ​ന​ത്തി​ൽ നി​ന്ന് സ്ത്രീ ​വേ​ഷ​ത്തി​ൽ ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത മൃ​ത​ദേ​ഹം പു​രു​ഷ​ന്‍റേ​തെ​ന്ന് വ്യ​ക്ത​മാ​യി. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ പി. ​ഗോ​പാ​ല​കൃ​ഷ്ണ​പ്പി​ള്ള പ​യ്യാ​വൂ​ർ പോ​ലീ​സി​ന് കൈ​മാ​റി. 34 വ​യ​സ് ക​ണ​ക്കാ​ക്കു​ന്ന മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് വി​ഷ​ക്കു​പ്പി ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ കോ​ഴി​ക്കോ​ട് കെ​മി​ക്ക​ൽ ലാ​ബി​ലേ​ക്ക് അ​യ​ച്ചു. അ​തേ സ​മ​യം മൃ​ത​ദേ​ഹം മ​ല​പ്പ​ട്ടം സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. എ​ന്നാ​ൽ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പൂ​ർ​ണ​മാ​യും അ​ഴു​കി​യ​തി​നാ​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ ആ​ളെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​തി​നാ​യി മ​ല​പ്പ​ട്ടം സ്വ​ദേ​ശി​യു​ടെ ഡി​എ​ൻ​എ അ​ടു​ത്ത ദി​വ​സം ശേ​ഖ​രി​ക്കും. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും സിം ​കാ​ർ​ഡു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.…

Read More

ഇതും വധശ്രമം തന്നെ..!  പാനൂരിൽ കോ​ൺ​ഗ്രസ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ച സം​ഭ​വം; ആറ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

പാ​നൂ​ർ(​ക​ണ്ണൂ​ർ): പാ​ട്യം മു​തി​യ​ങ്ങ​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ച സം​ഭ​വ​ത്തി​ൽ ആ​റ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് ക​തി​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​തി​യ​ങ്ങ​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ബി​സ്മി​ല്ല മ​ൻ​സി​ലി​ൽ എം.​സ​യ്യി​ദി​ന്‍റെ ര​ണ്ട് കാ​ലു​ക​ളും ഒ​രു കൈ​യും വെ​ട്ടി​യും അ​ടി​ച്ചൊ​ടി​ച്ചും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ക​ണ്ടാ​ല​റി​യാ​വു​ന്ന സി ​പി എം ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് മു​തി​യ​ങ്ങ​യി​ൽ ചാ​യ​ക്ക​ട​യി​ൽ ഇ​രി​ക്ക​വേ എം.​സ​യ്യി​ദി​ന് നേ​രെ വ​ടി​വാ​ളും ഇ​രു​മ്പു​വ​ടി​ക​ളും മ​റ്റു മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സി​പി​എം സം​ഘം അ​തി​ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​യ്യി​ദി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ട് ദി​വ​സം മു​ൻ​പ് രാ​ത്രി പ​ത്തോ​ടെ പാ​ട്യം മു​തി​യ​ങ്ങ​യി​ൽ വച്ച് ത​ന്നെ സ​യ്യി​ദി​ന്‍റെ കാ​റി​ന്‍റെ ചി​ല്ലു​ക​ൾ അ​ക്ര​മി​ക​ൾ എ​റി​ഞ്ഞു​ത​ക​ർ​ത്തി​രു​ന്നു. സം​ഭ​വ സ​മ​യം കാ​റി​ലു​ണ്ടാ​യ മ​ക​ളു​ടെ ക​ണ്ണി​ന് ചി​ല്ല് തെ​റി​ച്ചു പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ…

Read More

കു​രു​ക്ക് മു​റു​കി​യെ​ങ്കി​ലും…! ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ വ​നി​താ ഹൗ​സ് സ​ർ​ജ​ന്റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം; സം​ഭ​വം ഇ​ന്ന​ലെ രാ​ത്രി​

പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ വ​നി​താ ഹൗ​സ് സ​ർ​ജ​ൻ തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ച്ചു. ക​ഴു​ത്തി​ൽ കു​രു​ക്ക് മു​റു​കി​യെ​ങ്കി​ലും ഭാ​ഗ്യം കൊ​ണ്ട് കൂ​ടെ​യു​ള്ള​വ​ര്‍ ക​ണ്ട​തി​നാ​ല്‍ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​ത്രി 11.45 നാ​ണ് സം​ഭ​വം. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹൗ​സ് സ​ര്‍​ജ​ന്‍ ക്ഷീ​ണം തോ​ന്നു​ന്ന​തി​നാ​ല്‍ വി​ശ്ര​മി​ക്ക​ണ​മെ​ന്ന് കൂ​ടെ​യു​ള്ള മ​റ്റു​ള്ള​വ​രോ​ട് പ​റ​ഞ്ഞ് വി​ശ്ര​മ​മു​റി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ പോ​യി കു​റ​ച്ചു​ക​ഴി​ഞ്ഞ് വി​ശ്ര​മ​മു​റി​യി​ലേ​ക്ക് പോ​യ മ​റ്റൊ​രു ഹൗ​സ് സ​ര്‍​ജ​നാ​ണ് ബാ​ന്‍​ഡ്എ​യ്ഡ് തു​ണി ഉ​പ​യോ​ഗി​ച്ച് ക​യ​റു​ണ്ടാ​ക്കി ഫാ​നി​ല്‍ കെ​ട്ടി ക​ഴു​ത്തി​ല്‍ കു​രു​ക്കി​ടാ​ന്‍ ശ്ര​മി​ക്കു​ന്ന ഹൗ​സ് സ​ര്‍​ജ​നെ ക​ണ്ട​ത്. ഇ​വ​രു​ടെ നി​ല​വി​ളി​കേ​ട്ട് എ​ത്തി​യ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രു​ടെ ഇ​ട​പെ​ട​ലാ​ണ് തൂ​ങ്ങി​മ​ര​ണം ഒ​ഴി​വാ​ക്കി​യ​ത്.

Read More