പയ്യന്നൂര്‍: ഇരുപത്തിയഞ്ച് പവനോളം തൂക്കം വരുന്ന മുക്കുപണ്ടം ബാങ്കില്‍ പണയം വെച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാനെത്തിയ സംഘത്തെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നീലേശ്വരം, പാടിയോട്ട്ചാല്‍ എന്നിവിടങ്ങളിലെ സൊസൈറ്റികളില്‍ മുക്ക്പണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.ഈ സംഭവങ്ങളില്‍ രണ്ടു കേസുകള്‍ കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ രണ്ടുപേരെകൂടി പിടികൂടാനായുള്ള തെരച്ചില്‍ പോലീസ് തുടരുന്നു. മുക്കുപണ്ട പണയ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഹോസ്ദുര്‍ഗ് പുത്തരിയടുക്കം നീലായിലെ വയറിംഗ് തൊഴിലാളി വല്ലോംപറമ്പില് ഹൗസില്‍ രാജന് (39), ഹോട്ടല്‍ തൊഴിലാളി ചെറുപുഴ പാടിയോട്ടുചാലിലെ ചിറയ്ക്കല്‍ ഹൗസില്‍ ബൈജു(38), പോത്ത് കച്ചവടക്കാരന് മാടായി വെങ്ങരയിലെ പുന്നക്കന്‍ ഹൗസില്‍ മന്‍സൂര്‍ (36), പ്രദര്‍ശന നഗരികളില്‍ സ്റ്റാളുകള്‍ നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി ബാവക്കോട് സ്വദേശി പി. ഷാജഹാന്…
Read MoreCategory: Kannur
തലശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; കൊല്ലുന്നതിന് മുമ്പ് മുട്ട പുഴുങ്ങി നൽകി, ഒപ്പം കട്ടൻ ചായയും; നിർമലയെ കൊല്ലാൻ കുഞ്ഞുമുഹമ്മദിനെ പ്രേരിപ്പിച്ചതിന്റെ കാരണം പോലീസ് പറയുന്നതിങ്ങനെ…
തലശേരി: പാചക തൊഴിലാളിയായ അമ്പത്തിയഞ്ചുകാരിയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളിയ കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തലശേരി മെയിന്‍ റോഡ് മട്ടാമ്പ്രം ചക്കരക്കാരന്റവിട മാക്കോത്താന് വീട്ടില്‍ പരേതനായ തിലകന്റെ ഭാര്യ നിര്‍മല കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ അഴിയൂര്‍ കോറോത്ത് റോഡില്‍ മൂന്നാം ഗേറ്റില്‍ വാടക വീട്ടില്‍ താമസക്കാരനുമായ കുഞ്ഞഹമ്മദ് എന്ന കുഞ്ഞുമൊയ്തീനെ(58)യാണ് ഇന്ന് തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുക. ഡിവൈഎസ്പി കെ.വി. വേണുഗോപാൽ, സിഐ സനൽകുമാർ, എസ്ഐ ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ഇന്നലെ സംഭവ സ്ഥലത്തും സഹോദരിയുടെ വീട്ടിലും കൊണ്ടു പോയി തെളിവെടുത്തു. കൊലയ്ക്കുപയോഗിച്ച കമ്പിപ്പാര വീടിന്റെ ഓഫീസ് മുറിയിൽ നിന്നും കണ്ടെടുത്തു. പ്രതിയുടെയും കൊല്ലപ്പെട്ട നിർമലയുടെയും മൊബൈൽ ഫോണുകൾ ഉൾപ്പെടെ നിർണായക തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ…
Read Moreപെരളശേരിയിൽ കടയുടെ മറവിൽ ഒറ്റനന്പർ ചൂതാട്ടം; 90,000 രൂപയുമായി യുവാവ് അറസ്റ്റിൽ
എടക്കാട്: പെരളശേരി മൂന്നുപെരിയയിൽ ഒറ്റ നന്പർ ചൂതാട്ടം നടത്തിയയാൾ പിടിയിൽ. മൂന്നുപെരിയയിലെ വി.സി കമ്യൂണിക്കേഷൻസ് നടത്തിവരുന്ന വി.സി. ഷമൽ രാജിനെ (39) യാണ് എടക്കാട് പോലീസ് അറസ്റ്റ്ചെയ്തത്. ഇയാളുടെ പക്കലിൽ നിന്നു 90,000 രൂപയും പോലീസ് കണ്ടെടുത്തു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കടയുടെ മറവിൽ ഇയാൾ ഒറ്റ നന്പർ ചൂതാട്ടം നടത്തിവരികയായിരുന്നു. ഓൺലൈൻ ലോട്ടറി തട്ടിപ്പും ഒറ്റ നന്പർ ചൂതാട്ടവും വ്യാപകമാകുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലാകുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് ഇന്നലെ വൈകുന്നേരം ഇയാളുടെ കടയിൽ പരിശോധന നടത്തിയത്. ഒറ്റനന്പർ ചൂതാട്ടം നടത്തിയ പണം മേശവലിപ്പിൽനിന്ന് പോലീസ് കണ്ടെടുത്തു. കൂടാതെ മൊബൈൽ ഫോണും പിടിച്ചെടുത്തു.
Read Moreസര്‍ക്കാര്‍ സ്കൂളില്‍ ബസിന് പണം നല്‍കിയില്ല! വിദ്യാർഥിനിക്ക് മാനസിക പീഡനം : അധ്യാപകർക്കെതിരേ കേസെടുത്തു
നാദാപുരം: സര്‍ക്കാര്‍ സ്കൂളില്‍ ബസിന് പണം നല്‍കാത്തതിന് വിദ്യാർഥിനിയെ മാനസീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ കല്ലാച്ചി ഗവ. യുപി സ്കൂൾ അധ്യാപകർക്കെതിരേ നാദാപുരം പോലീസ് കേസെടുത്തു. കല്ലാച്ചി ഗവ. യുപി സ്കൂള്‍ അധ്യാപകര്ക്കെതിരേ കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. പോലീസ് അന്വേഷണത്തിനിടെ ഏതൊക്കെ അധ്യാപകരാണ് പരാതിക്കിടയാക്കിയ സംഭവത്തിൽ ഉൾപെട്ടതെന്ന് കണ്ടെത്തി അവരെ പ്രതി ചേർക്കുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച്ച ശ്വാസതടസമനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായതോടെ ഓക്സിജന്‍ നല്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ദിവസം വാര്‍ഡിലേക്ക് മാറ്റിയെങ്കിലും അസ്വസ്ഥത പ്രകടിപ്പിക്കുകയുണ്ടായി. ഡോക്ടര്‍മാര്‍ മാതാവിനെ വിളിച്ച് വരുത്തി കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സ്കൂള്‍ ബസിന് പണം നല്കാത്തതിനാല് അധ്യാപകര്‍ സ്റ്റാഫ് റൂമില്‍ വിളിച്ച് വരുത്തുകയും വീട്ടില്‍ പോയി കരഞ്ഞ് കൊണ്ട്…
Read Moreനിർമല കൊല്ലപ്പെട്ടത് തിങ്കളാഴ്ച..? സ്വര്‍ണം വിറ്റ തുകയില്‍ നിന്ന് പകുതി തന്നാല്‍ രക്ഷപെടുത്താമെന്ന് സിഐ; ഒടുവില്‍ മനസ് തുറന്ന് പ്രതി
നവാസ് മേത്തര്‍ തലശേരി: ഞായറാഴ്ച വൈകുന്നേരമാണ് നിർമല ജോലിക്കായി വീട്ടില്‍ നിന്നും പോകുന്നത്. എന്നാല്‍ രണ്ട് ദിവസം പിന്നിട്ടിട്ടും നിര്‍മല എത്തിയില്ല. തുടര്‍ന്ന് ഇന്നലെ മകള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തലശേരി സിഐ സനല്‍കുമാറിന്റെയും എസ്ഐ ബിനുമോഹനന്റെയും നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.40 ന് നിര്‍മലയുടെ മൊബൈല്‍ ഫോണ്‍ അഴിയൂര്‍ കോറോത്ത് റോഡില്‍ വെച്ച് സ്വിച്ച് ഓഫായതായി കണ്ടെത്തി. ഇതിനിടയില്‍ നിര്‍മല കുഞ്ഞഹമ്മദുമായിട്ടാണ് ഒടുവില്‍ സംസാരിച്ചതെന്ന സൂചനയും പോലീസ് സംഘത്തിന് ലഭിച്ചു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കുഞ്ഞഹമ്മദിന്റെ മൊബൈൽ പ്രവര്‍ത്തിക്കുന്നില്ലെന്ന വിവരവും പോലീസിന് ലഭിച്ചു. ഇതോടെ കുഞ്ഞഹമ്മദിന്റെ പിറകെ അതീവ രഹസ്യമായി കൂടിയ പോലീസ് ഇയാളെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഒരു വര്‍ഷമായി നിര്‍മലയുമായി ബന്ധമില്ലെന്ന മറുപടിയാണ് പ്രതിയില്‍ നിന്ന് ലഭിച്ചത്. ഇതോടെ എസ്ഐ ബിനു മോഹന്‍ പോലീസ് ശൈലിയിലും…
Read Moreവയലുകൾ കുത്തകകള്‍ക്കു തീറെഴുതി കൊടുക്കൻ നീക്കമെന്ന് സതീശന് പാച്ചേനി
പയ്യന്നൂര്‍: പശ്ചിമബംഗാളില്‍ ചെയ്തതുപോലെ വയലുകൾ കുത്തകകള്‍ക്കു തീറെഴുതി കൊടുക്കാനാണ് ഇടതുനീക്കമെന്നു ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി. കണ്ടങ്കാളിയില്‍ നെല്‍വയല്‍ നികത്തി പെട്രോളിയം സംഭരണശാല സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിനു മുന്നില്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനം മുതല്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമബംഗാളില്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് ഇന്ത്യോനേഷ്യയിലെ കുത്തകകള്‍ക്കു കൊടുക്കാനായി പാവങ്ങളെ വെടിവച്ചു വീഴ്ത്തി. എന്നാല്‍ കേരളം പ്രബുദ്ധമാണ്. വളരെയധികം ഗൗരവമുള്ള വിഷയമാണിത്. വളരെയധികം ആഴത്തിലുള്ള പഠനങ്ങള്‍ക്കു ശേഷമാണു പരിസ്ഥിതി സ്നേഹികള്‍ സമര രംഗത്തിറങ്ങിയത്. അല്ലാതെ ഈ സമരം വികസനത്തിനു തുരങ്കംവയ്ക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിനു മനുഷ്യമുഖമാണു വേണ്ടത്. ജനങ്ങള്‍ക്കു ദുരിതം സമ്മാനിക്കലല്ല വികസനത്തിന്റെ ലക്ഷ്യം. ഭാവിയിലും ഇവിടെ ജീവിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. നരേന്ദ്രമോദി ആര്‍സിഇപി കരാറില്‍നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചതു ജനങ്ങളുടെ പ്രതിഷേധത്തിന്റെ…
Read Moreകീഴ്പ്പള്ളിയിലെ അജയ് ജോസഫിന്റെ മരണം; വെളിമാനം സ്വദേശി കസ്റ്റഡിയിൽ
ഇരിട്ടി: കീഴ്പ്പള്ളി അത്തിക്കലിലെ ഐടിഐ വിദ്യാര്‍ഥി അജയ് ജോസഫിന്റെ (42) മരണവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് അന്വേഷണസംഘം വെളിമാനം സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. കീഴ്പ്പള്ളി അത്തിക്കിലില് അര്‍ധരാത്രി വാഹനം തട്ടിയെന്നതു പോലെ റോഡില്‍ കിടക്കുകയായിരുന്ന അജയ് ജോസഫിനെ അതുവഴി വന്ന കോൾ ടാക്സി ഡ്രൈവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയയായിരുന്നു. 2014 ഒക്ടോബര്‍ 19ന് അര്‍ധരാത്രിയായിരുന്നു സംഭവം. അബോധാവസ്ഥയിലായതിനാല്‍ ആശുപത്രിലേക്കു കൊണ്ടുപോയവര്‍ക്കും അജയ് ജോസഫില്‍ നിന്നു കൂടുതലൊന്നും ചോദിച്ചറിയാന്‍ സാധിച്ചില്ല. ആദ്യം ലോക്കല്‍ പോലീസും കഴിഞ്ഞ നാലുവര്‍ഷമായി ക്രൈംബ്രാഞ്ചുമാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലന്നാരോപിച്ചു നാട്ടുകാര്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതല്ലാതെ കാര്യമായ അന്വേഷണ പുരോഗതിയുണ്ടായിരുന്നില്ല. അജയ് ജോസഫിന്റെ മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തത് ഏറെ ദുരൂഹത…
Read Moreപശ ലഹരി; പാനൂരിൽ 18 കാരൻ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു; പശ ലഹരിക്ക് അടിമപ്പെട്ട് വിദ്യാർഥി പിടിയിലാകുന്നത് രണ്ടാം തവണയെന്ന് പോലീസ്
പാനൂർ: പശ ലഹരിയായി ഉപയോഗിച്ച 18 കാരനായ ഡിഗ്രി വിദ്യാർഥി ഒന്നാം നിലയിൽ നിന്നു കുഴഞ്ഞു വീണ് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 10 ഓടെ പാനൂർ ബസ്സ്റ്റാൻഡിലെ നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിലെ ഒന്നാം നിലയിൽ നിന്നാണ് 18 കാരൻ ലഹരി മൂത്ത് കുഴഞ്ഞു വീണ് സാരമായി പരിക്കേറ്റത്. പരിസരത്തുണ്ടായിരുന്നവർ പാനൂർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ഈ വിദ്യാർഥി പശ പയോഗിച്ച് ലഹരി മൂത്ത് പാനൂർ പോലീസിന്റെ പിടിയിലാകുന്നത്. ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയെ ആശുപത്രി വാസത്തിന് ശേഷം പാനൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. പാനൂർ മേഖലയിൽ സ്ഥിരമായി പശ ലഹരിയായി ഉപയോഗിക്കുന്ന നിരവധി വിദ്യാർഥികളുള്ളതായി പാനൂർ പോലീസ് പറയുന്നു.
Read Moreതലശേരിയിൽ അറുപതുകാരിയെ കൊന്ന് കുറ്റിക്കാട്ടിൽ തള്ളി; നിര്‍മലയുടെ ഏഴ് പവന് സ്വര്‍ണാഭരണം കാണാനില്ല
തലശേരി: പാചകതൊഴിലാളിയായ അറുപതുകാരിയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളി. തലശേരി മെയിന്‍ റോഡ് മട്ടാമ്പ്രം ചക്കരക്കാരന്റവിട മാക്കോത്താന് വീട്ടില്‍ തിലകന്റെ ഭാര്യ നിര്‍മലയാണ് കൊല്ലപ്പെട്ടത്. നിര്‍മലയുടെ ഏഴ് പവന് സ്വര്‍ണാഭരണം നഷ്ടപ്പെട്ടിട്ടുണ്ട്. സഹപ്രവര്‍ത്തകനായ വടകര സ്വദേശിയും അഴിയൂര്‍ കോറോത്ത് റോഡില്‍ വാടക വീട്ടില്‍ താമസക്കാരനുമായ അമ്പത്തിയെട്ടുകാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. നിര്‍മലയുടെ മൃതദേഹം ചോമ്പാല പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ അഴിയൂര്‍ കോറോത്ത് റോഡിലെ വാടകവീടിന്റെ പിന്‍ഭാഗത്തെ കുറ്റിക്കാട്ടില്‍ നിന്ന് തലശേരി സിഐ സനില്‍കുമാര്‍, എസ്ഐ വിനു മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് കണ്ടെടുത്തു. ഞായറാഴ്ച രാവിലെ ബിരിയാണി വയ്ക്കുന്ന ജോലിക്കായി വീട്ടില്‍ നിന്ന് പോയ നിര്‍മലയെ കാണാതാവുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്.
Read Moreപറമ്പായി നിഷാദ് തിരോധാനം; നുണപരിശോധനാ ഹർജി 11 ലേക്ക് മാറ്റി
കൂത്തുപറമ്പ്: മമ്പറം പറമ്പായിയിലെ സ്വകാര്യ ബസ് ഡ്രൈവർ നിഷാദിന്റെ തിരോധാന കേസിൽ പ്രതി ചേർക്കപ്പെട്ട പറമ്പായിയിലെ സലീമിനെ (38) നുണപരിശോധന നടത്താൻ അനുമതി തേടി ക്രൈംബ്രാഞ്ച് വിഭാഗം കോടതിയിൽ നൽകിയ ഹർജി വിധി പറയാനായി 11ലേക്ക് മാറ്റി.ഏഴു വർഷത്തോളം നീണ്ട അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കേസിൽ പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള അനുമതി തേടി അന്വേഷണ സംഘം കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. കേസിൽ കോടതി പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷമാണ് വിധി പറയാനായി മാറ്റിയത്. ക്രൈംബ്രാഞ്ച് സിഐ ബി.സുനുകുമാർ ആണ് ഇതിനായി അപേക്ഷ നൽകിയത്. 2012 ഒക്ടോബർ 21 മുതലാണ് നിഷാദിനെ കാണാതായത്. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കേസിൽ വഴിത്തിരിവായി ബംഗളൂരു സ്ഫോടന കേസിൽ കർണാടക പോലീസിന്റെ അറസ്റ്റിലായ പറമ്പായിയിലെ സലീമിന്റെ നിർണായക വെളിപ്പെടുത്തലുണ്ടായത്. നിഷാദിനെ കൊലപ്പെടുത്തിയതാണെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന്റെ…
Read More