ഇതും വധശ്രമം തന്നെ..!  പാനൂരിൽ കോ​ൺ​ഗ്രസ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ച സം​ഭ​വം; ആറ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

പാ​നൂ​ർ(​ക​ണ്ണൂ​ർ): പാ​ട്യം മു​തി​യ​ങ്ങ​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ച സം​ഭ​വ​ത്തി​ൽ ആ​റ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് ക​തി​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​തി​യ​ങ്ങ​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ബി​സ്മി​ല്ല മ​ൻ​സി​ലി​ൽ എം.​സ​യ്യി​ദി​ന്‍റെ ര​ണ്ട് കാ​ലു​ക​ളും ഒ​രു കൈ​യും വെ​ട്ടി​യും അ​ടി​ച്ചൊ​ടി​ച്ചും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ക​ണ്ടാ​ല​റി​യാ​വു​ന്ന സി ​പി എം ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് മു​തി​യ​ങ്ങ​യി​ൽ ചാ​യ​ക്ക​ട​യി​ൽ ഇ​രി​ക്ക​വേ എം.​സ​യ്യി​ദി​ന് നേ​രെ വ​ടി​വാ​ളും ഇ​രു​മ്പു​വ​ടി​ക​ളും മ​റ്റു മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സി​പി​എം സം​ഘം അ​തി​ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​യ്യി​ദി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യി​ട്ടു​ണ്ട്.

ര​ണ്ട് ദി​വ​സം മു​ൻ​പ് രാ​ത്രി പ​ത്തോ​ടെ പാ​ട്യം മു​തി​യ​ങ്ങ​യി​ൽ വച്ച് ത​ന്നെ സ​യ്യി​ദി​ന്‍റെ കാ​റി​ന്‍റെ ചി​ല്ലു​ക​ൾ അ​ക്ര​മി​ക​ൾ എ​റി​ഞ്ഞു​ത​ക​ർ​ത്തി​രു​ന്നു. സം​ഭ​വ സ​മ​യം കാ​റി​ലു​ണ്ടാ​യ മ​ക​ളു​ടെ ക​ണ്ണി​ന് ചി​ല്ല് തെ​റി​ച്ചു പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും നാ​ലു സി​പി​എം പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

Related posts