കാസര്‍ഗോഡ്: ഭര്‍ത്താവ് കൊലപ്പെടുത്തി കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയതായി മൊഴിനല്‍കിയ പ്രമീളയുടെ മൃതദേഹം കണ്ടെത്താ ന് നാവികസേനയുടെ ഐറോവ് സ്കാനറെത്തിച്ചു. ഇന്നലെ രാവിലെയാണ് കൊച്ചിയില്‍ നിന്നുള്ള വിദഗ്ധസംഘം കാസര്‍ഗോഡെത്തി ചന്ദ്രഗിരിപ്പുഴയില്‍ ഐറോവ് സ്കാനര്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചത്. കല്ലുകെട്ടി താഴ്ത്തിയെന്ന് പറയുന്ന തെക്കില്‍പാലത്തിന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെവരെയാണ് ആദ്യഘട്ടത്തില്‍ തെരച്ചില്‍ നടത്തുന്നത്. ശബ്ദത്തിന്റെ പ്രതിധ്വനിയിലൂടെ വസ്തുക്കളെ കണ്ടെത്തുന്നതിനുള്ള ഡൈവേഴ്സ് ഹാന്‍ഡ് ഹെല്‍ഡ് സോണാര്‍ (ഡിഎച്ച്എച്ച്എസ്) സംവിധാനം ഉപയോഗിച്ചും പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. സോണാര്‍ സിസ്റ്റം വഴി എന്തെങ്കിലും സൂചന ലഭിച്ചാല്‍ അവിടെ മുങ്ങിത്തപ്പാനാണ് തീരുമാനം. കൊല്ലം ഇരവിപുരം സ്വദേശിനിയായ പ്രമീള(30)യുടെ മൃതദേഹം തെക്കില്‍ പാലത്തില്‍ നിന്ന് കല്ലുകെട്ടി പുഴയിലേക്ക് തള്ളിയതായാണ് അറസ്റ്റിലായ ഭര്‍ത്താവ് തളിപ്പറമ്പ് ആലക്കോട് നെടുപ്പത്തേല്‍ വീട്ടില്‍ സെല്‍ജോ(34) മൊഴി നല്‍കിയത്. മറ്റൊരു യുവതിയുമായുള്ള വഴിവിട്ട ബന്ധത്തിന് ഭാര്യ തടസമാണെന്നുകണ്ട് പ്രമീളയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ…
Read MoreCategory: Kannur
കേള്‍ക്കുന്നുണ്ടോ…? ഇയര്‍ഫോണ്‍ ഉപയോഗം അപകടകരം; ഭാഗിക കേള്‍വി തകരാറുമായി ഡോക്ടര്‍മാരെ സമീപിക്കുന്നവര്‍ വര്‍ധിച്ചുവരുന്നു…
സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകളോളം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് വളരെ അപകടകരമാണെന്ന് ഡോ. സി. ജോണ്‍ പണിക്കര്‍ പറയുന്നു. ഇയര്‍ഫോണില്‍ മണിക്കൂറുകളോളം സംസാരിക്കുന്നതും മ്യൂസിക്ക് ആസ്വദിക്കുന്നതും സമീപഭാവിയില്‍ തന്നെ പ്രശ്നങ്ങളുണ്ടാക്കും. 75 ഡെസിബെല്‍ വരെ ഇയര്‍ ഫോണില്‍ കുറഞ്ഞ സമയത്തേക്ക് ശബ്ദം കേള്‍ക്കുന്നത് കുഴപ്പമില്ലെങ്കിലും 50 ഡെസിബെലിന് മുകളില്‍ മണിക്കൂറുകളോളം ഉപയോഗിക്കുന്നത് പ്രശ്നമുണ്ടാക്കും. ഭാഗിക കേള്‍വി തകരാറുമായി ഡോക്ടര്‍മാരെ സമീപിക്കുന്നവര്‍ വര്‍ധിച്ചു വരുന്നതായും ഇത് മാറിയ ശീലങ്ങളുടെ ഫലമായി കരുതേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേള്‍വിത്തകരാറുകള്‍ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായ ചികിത്സയിലൂടെ അത് മാറ്റിയെടുക്കാന്‍ സാധിക്കും. നവജാത ശിശുക്കളില്‍ കേള്‍വി സംബന്ധമായ പരിശോധന നടത്തുന്നുവെന്ന് എല്ലാവരും ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവടങ്ങളില്‍ ഇതിനായി സൗജന്യ സ്ക്രീനിംഗ് ടെസ്റ്റ് സൗകര്യമുണ്ടെന്നും ഇത് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഅനാരോഗ്യകരമായ ഭക്ഷണശീലം! 650 മില്യൺ മുതിർന്നവരും 120 മില്യൺ കുട്ടികളും അമിത വണ്ണക്കാർ: ഡോ.ജയകൃഷ്ണൻ നമ്പ്യാർ
തലശേരി: ആഗോളവൽക്കരണവും നഗരവൽക്കരണവും മനുഷ്യന്റെ ഭക്ഷണ രീതിയെ മാറ്റി മറിച്ചുവെന്നും അനാരോഗ്യകരമായ ഭക്ഷണ ശീലവും അമിത വണ്ണമുള്ളവരുടെ എണ്ണം വർദ്ധിപ്പിച്ചുവെന്നും തലശേരി സഹകരണ ആശുപത്രി ഓർക്കോ പീഡിക് സർജനും ഐ എംഎ സെക്രട്ടറിയുമായ ഡോ.ജയകൃഷ്ണൻ നമ്പ്യാർ. ഐഎംഎയുടെ ആഭിമുഖ്യത്തിൽ ചിറക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലോക ഭക്ഷ്യ ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിൽ 650 മില്യൺ മുതിർന്നവരും പത്ത് വയസിന് താഴെയുള്ള 120 മില്യൺ കുട്ടികളും അമിത വണ്ണവും ഭാരവും കൊണ്ട് ബുദ്ധി മുട്ടുന്നുണ്ട്. നമ്മുടെ പ്രവർത്തനം തന്നെയാണ് നമ്മുടെ ഭാവി. പ്രകൃതിയോടിണങ്ങിയ ജീവിതം നയിക്കാൻ നാം തയാറാകണം. പ്രകൃതിദത്തമായ നാരടങ്ങിയ ഭക്ഷണത്തിന് പ്രാധാന്യം നൽകണം. ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തി ജീവിതം ക്രമപ്പെടുത്തണം. ഭക്ഷണം മൗലീകാ വകാശമാണെന്ന് ലോക ഭക്ഷ്യ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ടെന്നും ജയകൃ ഷ്ണൻ നമ്പ്യാർ തുടർന്ന് പറഞ്ഞു.പോഷകാഹാരത്തെ…
Read Moreനരനായാട്ട് തുടരുന്നു! തെരുവുനായ തലയോട്ടി കടിച്ചു പൊട്ടിച്ചു; വീട്ടമ്മ ഗുരുതരാവസ്ഥയിൽ
പരിയാരം: തെരുവുനായ തലയോട്ടി കടിച്ചു പൊട്ടിച്ച വീട്ടമ്മയ്ക്ക് ഗുരുതരം. വെള്ളോറ കോയിപ്രയിലെ മുരിക്കാൽ ഹൗസിൽ എം.അശോകന്റെ ഭാര്യ മീനാക്ഷിയെ (62) യാണ് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച്ച രാവിലെ വീട്ടിൽ മുറ്റമടിച്ചു കൊണ്ടിരിക്കെയാണ് പിറകിൽ നിന്നും വന്ന നായ മീനാക്ഷിയുടെ കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചത്. ഇതിനിടയിൽ തറയിലേക്ക് വീണ മീനാക്ഷിയുടെ തലയിൽ കടിച്ച് മുറിവേൽപ്പിച്ച തെരുവ് നായ വീട്ടുകാർ എത്തിയപ്പോഴാണ് ഓടി രക്ഷപ്പെട്ടത്. അബോധാവസ്ഥയിലായ മീനാക്ഷിയെ ഉടൻ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു.തലയോടിന്റെ ഒരു ഭാഗം അടർന്ന് തൂങ്ങിയ നിലയിലായതിനാൽ ആ ഭാഗം നീക്കം ചെയ്യുകയായിരുന്നു. തുന്നലിട്ടെങ്കിലും തലയോട്ടിയുടെ ഭാഗം നീക്കം ചെയ്തത് ഉണങ്ങാത്തതിനാൽ കടുത്ത വേദനയും ക്ഷീണവും വർധിച്ച മീനാക്ഷിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരിക്കയാണ്. എന്നാൽ കടുത്ത സാമ്പത്തിക പ്രയാസം അനുഭവപ്പെടുന്നതിനാൽ എങ്ങനെ കോഴിക്കോടേക്ക് കൊണ്ടു പോകണമെന്ന ആലോചനയിലാണ് വീട്ടുകാർ.…
Read Moreസലീം വധം:സിബിഐ അന്വേഷണമില്ല, സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റില്ല; സലീമിന്റെ പിതാവ് നല്കിയ ഹർജി ഹൈക്കോടതി തള്ളി
തലശേരി: സിപിഎം പ്രവര്ത്തകന് ന്യൂമാഹി പരിമഠം കിടാരന്‍കുന്നിലെ സാബിറ മന്‍സിലില്‍ യു.കെ സലീമിനെ (30) കുത്തി കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ട് പിതാവ് യൂസഫ് നല്കിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പിഷാരടിയാണ് ഇരു ഹർജികളും തളളിക്കൊണ്ട് ഇന്ന് രാവിലെ ഉത്തരവിട്ടത്. തലശേരിയിലെ പ്രമുഖ അഭിഭാഷകന് കെ.വിശ്വനെയാണ് കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചിരുന്നത്. അഡ്വ.വിശ്വനെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു സലീമിന്റെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. കേസ് കഴിഞ്ഞദിവസം തലശേരി കോടതി വിചാരണയ്ക്കായി പരിഗണിച്ചെങ്കിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ വിചാരണ മാറ്റിവയ്ക്കണമെന്ന സലീമിന്റെ പിതാവ് നല്കിയ ഹർജിയെ തുടര്‍ന്ന് കേസ് 22 ലേക്ക് മാറ്റിയിരുന്നു. യൂസഫിന്റെ ഹർജികൾ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ 22 ന് കേസിന്റെ വിചാരണ തീയതി നിശ്ചയിക്കുമെന്നാണ് കരുതുന്നത്.…
Read Moreപ്രായമായ സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടുന്ന കണ്ണൂരിലെ ‘നീല ഷർട്ടുകാരൻ’ മോഷണവുമായി വയനാട്ടിലും
തളിപ്പറമ്പ്: കേരളത്തില്‍ നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കിയ ആ നീല ടീ ഷര്ട്ടുകാരന് വീണ്ടും കവര്‍ച്ചയുമായി രംഗത്ത്. ഇത്തവണ പൊങ്ങിയത് വയനാട്ടിലെ മാനന്തവാടിയില്‍. ഇയാളെ അന്വേഷിച്ച് മാനന്തവാടി പോലീസ് തളിപ്പറമ്പിലെത്തി. പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് ആഭരണവും പണവും തട്ടിയെടുക്കുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് മുസ്തഫയെ തേടിയാണ് പോലീസ് എത്തിയത്. നീല ടീ ഷര്‍ട്ട് ധരിച്ച് മോഷണത്തിനിറങ്ങിയ മുസ്തഫയെ പിടികൂടാന്‍ കേരളാ പോലീസിന്റെ ചരിത്രത്തിലാദ്യമായി പോലീസ് സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകള്‍ പ്രചരിപ്പിച്ചിരുന്നു. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ എ.ജി.അബ്ദുല്‍ റൗഫ് രൂപകല്‍പ്പന ചെയ്ത വാര്‍ത്തകളും ട്രോളുകളും പ്രചരിച്ചതോടെ ക്ലീന്‍ ഷേവ് ചെയ്ത് കണ്ണട ധരിച്ച് രൂപം മാറി നടന്നുവെങ്കിലും ഒടുവില്‍ പോലീസിന്റെ വലയിലാവുകയായിരുന്നു. കണ്ണൂര്‍, തലശേരി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂര്‍ സ്റ്റേഷനുകളിലായി വിവിധ മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നീല ടീ ഷര്‍ട്ട് ഭാഗ്യചിഹ്നമായി കണ്ടാണ് ധരിച്ചിരുന്നത്. പ്രായമായ സ്ത്രീകളോട് പരിചയം നടിച്ച്…
Read Moreഅധികൃതരുടെ ആസൂത്രണമില്ലായ്മ; എംഎന്‍ ചാല് കോളനി നിവാസികള്‍ക്ക് ദുരിതയാത്ര
ചീമേനി: അധികൃതരുടെ ആസൂത്രണമില്ലായ്മ മൂലം എംഎന്‍ ചാല് കോളനി നിവാസികള്‍ക്ക് ദുരിതയാത്ര. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ പതിനാറാംവാര്ഡിലാണ് അധികൃതർ നാട്ടുകാരെ വെട്ടിലാക്കിയിട്ടുള്ളത്. കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പ് പൊളിച്ച് നീക്കിയ നടവഴിയെ നോക്കി പ്രദേശത്തുകാർ ഇപ്പോൾ നെടുവീര്‍പ്പിടുകയാണ്. പ്രായമായവരും വിദ്യാര്ത്ഥികളുമടക്കംനിരവധിയാളുകള് ദിവസേന നടന്നു പോയിരുന്ന റോഡിപ്പോള്‍ വെള്ളം കുത്തിയൊലിച്ചതോടെ ഉരുള്‍പൊട്ടിയ മലയിടുക്ക് പോലെയാണ്. കഴിഞ്ഞ മാര്‍ച്ച് മാസത്തിന് ശേഷമാണ് ഈ അവസ്ഥയിയിലായത്. മുഴക്കോം അരയാലിന്‍കീഴില്‍ റോഡില്‍ നിന്നും വലിയപൊയില്‍ ഭാഗത്തേക്കുള്ള എളുപ്പവഴി കൂടിയാണ് ഇത്. വലിയപൊയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍, ക്ലായിക്കോട് വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്കെത്താന്‍ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്നതും ഈ വഴി തന്നെയായിരുന്നു. 90 മീറ്ററോളം നീളത്തിലുള്ള ഈ ഭാഗത്തിന് ശേഷം റോഡ് ടാറിങ്ങ് നടത്തിയിട്ടുണ്ട്. ഈ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാന്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് 5ലക്ഷം രൂപ അനുവദിച്ചതോടെയാണ് നടവഴി പൊളിച്ച്നീക്കി റോഡാക്കിയത്. എന്നാല്‍…
Read Moreപട്ടിയുണ്ട് കടിക്കും…! കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലും പാർക്കിംഗ് ഏരിയകളിലും തെരുവ് നായകൾ വിലസുന്നു
കണ്ണൂർ: ചില വീടുകളുടെ ഗെയിറ്റിനു മുന്നിൽ ഇത്തരമൊരു ബോർഡ് കാണാം. വീട്ടിലെ പട്ടി കടിച്ചാൽ ഉത്തരവാദിത്വമില്ലെന്ന് പറയാതെ പറയുന്ന രീതിയാണിത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇത്തരമൊരു ബോർഡില്ലെങ്കിലും ഇവരും പറയാതെ പറയുന്നത് ഇതു തന്നെ. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലും പാർക്കിംഗ് ഏരിയകളിലും തെരുവ് നായകൾ വിലസുകയാണ്. പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾക്കടിയിലും മറ്റുമായി കിടക്കുന്ന നായക്കൂട്ടത്തെ ശ്രദ്ധിക്കാതെ നടന്നാൽ കടി കിട്ടുമെന്ന കാര്യത്തിൽ സംശയമില്ല. പാർക്കിംഗ് ഏരിയകളിൽ നിർത്തിയിട്ട വാഹനത്തിൽ കയറാനെത്തുന്ന പലരും ഭാഗ്യം കൊണ്ടു മാത്രമാണ് കടിയേൽക്കാതെ രക്ഷപ്പെടുന്നത്. സംഘടിതശക്തിയായെത്തുന്ന തെരുവ് നായകളിൽ നിന്നും രക്ഷപ്പെട്ട് വാഹനം പാർക്കിംഗ് ഏരിയയിൽ ഉപേക്ഷിച്ച് ജീവനും കൊണ്ടോടിയവരും നിരവധിയാണ്. തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്ന് റെയിൽവേ അധികൃതരോട് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടാവുന്നില്ല. കോർപറേഷനാണ് ഇക്കാര്യത്തിൽ ഇടപെടേണ്ടതെന്നാണ് റെയിൽവേയുടെ വിശദീകരണം. അതേ സമയം കോർപറേഷനാകട്ടെ തെരുവ് നായശല്യത്തിന്…
Read Moreചില വിധ്വംസക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിശീലനമാണോ ? പഴയങ്ങാടി മേഖലയിൽ വളർത്തുനായകൾക്കും തെരുവു നായകൾക്കും വെട്ടേൽക്കുന്നു
പഴയങ്ങാടി: പഴയങ്ങാടിയിലും പരിസരങ്ങളിലും വളർത്തുനായകൾക്കും തെരുവു നായകൾക്കും വെട്ടേൽക്കുന്നു. പഴയങ്ങാടി, മാടായിപ്പാറ, വെങ്ങര റെയിൽവേ ഗേറ്റ് പരിസരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് വെട്ടേറ്റ നിലയിൽ നായ്ക്കളെ കണ്ടെത്തിയത്. റെയിൽവേ ഗേറ്റിന് സമീപമുള്ള ശ്രീനിവാസന്റെ വിട്ടിലെ വളർത്തുനായ കഴിഞ്ഞ ദിവസം വെട്ടേറ്റ് ചത്തിരുന്നു. മാടായിപ്പാറയിലും പരിസരങ്ങളിലും വെട്ടേറ്റ നിലയിൽ പിടയുന്ന തെരുവ് നായ്ക്കൾ നാട്ടുകാരിൽ ഭീതിയുളവാക്കിയിട്ടുണ്ട്. ചില വിധ്വംസക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിശീലനമാണോ ഇതെന്ന് നാട്ടുകാരിൽ സംശയമുയർന്നിട്ടുണ്ട്. രണ്ട് വർഷം മുമ്പ് മാടായിപ്പാറയിൽ വച്ച് തെരുവുനായകൾക്ക് വെട്ടേറ്റിരുന്നു. ഇത് ആയുധ പരിശീലത്തിന്റെ ഭാഗമായിട്ടെന്നായിരുന്നു പോലീസ് വിലയിരുത്തൽ. സംഭവത്തിലെ ദുരൂഹത നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreകനത്ത ജാഗ്രത; കാസര്‍ഗോഡ് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച; അടുത്തുള്ള വീടുകളിൽ നിന്നും ആളുകളെ മാറ്റി; നാലു കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രത
കാസര്‍ഗോഡ്: കാസര്‍ഗോഡ് – മംഗളൂരു ദേശീയപാതയില്‍ കാസര്‍ഗോഡ് നഗരത്തിനു സമീപം അടുക്കത്ത് വയലില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.ഗ്യാസ് ചോരുന്നതായി സ്ഥിരീകരിച്ചതോടെ പ്രദേശത്ത് നാലു കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. അടുത്തുള്ള വീടുകളിലെ ആളുകളെ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റി. ദേശീയപാതയില്‍ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. സംഭവസ്ഥലത്തിന്റെ അടുത്തേക്ക് ആളുകളെയും കടത്തിവിടുന്നില്ല. സംഭവസ്ഥലത്തിന് സമീപത്തായുള്ള അടുക്കത്ത് വയല്‍ ഗവ. യുപി സ്കൂളിന് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പോലീസും അഗ്നിസുരക്ഷാസേനയും വിദഗ്ദ്ധരുടെ സഹായത്തോടെ സ്ഥിതി നിയന്ത്രണാധീനമാക്കാനുള്ള ശ്രമം തുടരുകയാണ്. പുലര്‍ച്ചെ തന്നെ പോലീസും അഗ്നിസുരക്ഷാസേനയും ചേര്‍ന്ന് നഗരത്തിലെ ഒരു ഹാര്‍ഡ് വെയര്‍ കടയുടെ സഹായത്തോടെ സേഫ്റ്റി വാല്‍വുകളും മറ്റും ഉപയോഗിച്ച് ചോര്‍ച്ചയുള്ള ഭാഗം താല്‍ക്കാലികമായി അടച്ചു. തുടര്‍ന്ന് മംഗളൂരുവില്‍ നിന്ന് ഭാരത്…
Read More