ഉപതെരഞ്ഞെടുപ്പ്;  മ​ഞ്ചേ​ശ്വ​ര​ത്ത് ക​ള്ള​വോ​ട്ടി​ന് ശ്ര​മ​മെ​ന്ന് പ​രാ​തി; യു​വ​തി പി​ടി​യി​ല്‍

കാ​സ​ർ​ഗോ​ഡ്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ ക​ള്ള​വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യേ​ത്തു​ട​ർ​ന്ന് യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ബീ​സ എ​ന്ന യു​വ​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബാ​ക്ര​ബ​യ​ലി​ലെ 42-ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് സം​ഭ​വം. വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ നി​ന്ന് പേ​രു നീ​ക്കം ചെ​യ്ത സ്ത്രീ​യു​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ബീ​സ പി​ടി​യി​ലാ​യ​ത്. പ്രി​സൈ​ഡി​ങ് ഓ​ഫീ​സ​റു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ന​ബീ​സ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

പാ​നൂ​രി​ലെ ബ്ലാ​ക്ക്മാ​ൻ 16 കാ​ര​നോ..? നാ​ട്ടു​കാ​ർ പി​ടി​കൂ​ടിയ 16 കാ​ര​നെ പോ​ലീ​സ് വി​ട്ട​യ​ച്ചു

പാ​നൂ​ർ: ബ്ലാ​ക്ക്മാ​നാ​യി പാ​നൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്തെ ഏ​താ​നും വീ​ടു​ക​ളി​ൽ ഭ​യാ​ന​ക സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​യാ​ൾ​ക്കാ​യി നാ​ട്ടു​കാ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ 16 കാ​ര​നെ പി​ടി​കൂ​ടി. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ഇ​യാ​ളെ പോ​ലീ​സി​ലേ​ൽ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും വി​ട്ട​യ​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ന് മു​മ്പ് പ്ര​ദേ​ശ​ത്ത് യോ​ഗം വി​ളി​ച്ച് പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടി സ​മാ​ധാ​ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​മെ​ന്ന് പോ​ലീ​സ്ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. പി​ടി​കൂ​ടി​യാ​ൾ ബ്ലാ​ക്ക് മാ​നാ​യി ച​മ​ഞ്ഞ​യാ​ളാ​ണെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ക​ന​ത്ത നാ​ശം​ വി​ത​ച്ച് തു​ലാ​മ​ഴ! രാ​ജ​ഗി​രി ക​പ്പാ​ല​ത്തും അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ ഇ​ര​ട്ട​പ്പാ​ല​ത്തും ഉ​രു​ൾ​പൊ​ട്ടി

ചെ​റു​പു​ഴ\​ആ​ല​ക്കോ​ട്: ഇ​ന്ന​ലെ പെ​യ്ത ക​ന​ത്തമ​ഴ​യി​ൽ മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​നാ​ശം. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ രാ​ജ​ഗി​രി ക​പ്പാ​ല​ത്തി​നു മു​ക​ളി​ലും അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ ഇ​ര​ട്ട​പ്പാ​ല​ത്തും ഉ​രു​ൾ​പൊ​ട്ടി. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​താം വാ​ർ​ഡി​ൽ​പ്പെ​ട്ട ക​പ്പാ​ല​ത്തി​നു മു​ക​ളി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. രാ​ജ​ഗി​രി-​ജോ​സ്ഗി​രി റോ​ഡി​ന്‍റെ ഒ​രുഭാ​ഗം ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി​പ്പോ​യി. രാ​ജ​ഗി​രി​യി​ലെ പ​ടി​ഞ്ഞാ​റെ​വീ​ട്ടി​ൽ സു​ബി​ൻ ജോ​സ​ഫി​ന്‍റെ വീ​ടി​ന്‍റെ പി​ന്നി​ൽ ക​ല്ലും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു​പു​റ​മെ പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​ട്ടേ​റെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ന​ശി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ ആ​രം​ഭി​ച്ച ക​ന​ത്തമ​ഴ 5.30നാ​ണ് ശ​മി​ച്ച​ത്. മ​ഴ ശ​മി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ കാ​ര്യം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. രാ​ജ​ഗി​രി ഇ​ട​ക്കോ​ള​നി​യി​ലേ​ക്ക് പോ​കു​ന്ന ര​ണ്ട് ന​ട​പ്പാ​ല​ങ്ങ​ൾ വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി​പ്പോ​യി. തേ​ജ​സ്വി​നി പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്തി​യി​ലാ​യി. സം​ഭ​വ​മ​റി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല കോ​ള​യ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​ന്നി കാ​വാ​ലം, പ​ഞ്ചാ​യ​ത്ത്…

Read More

കാ​സ​ർ​ഗോ​ട്ട് ഉ​രു​ൾ​പൊ​ട്ട​ൽ: പു​ഴ​ക​ളി​ൽ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്നു; ജാ​ഗ്ര​താ നി​ർ​ദേ​ശം

കൊ​ന്ന​ക്കാ​ട്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കൊ​ന്ന​ക്കാ​ട് മാ​ലോ​ത്തി​ന​ടു​ത്ത് വ​ന​ത്തി​ൽ ഉ​രു​ൾ​പൊ​ട്ടി. മ​ല​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് വ​രു​ന്ന​തി​നാ​ൽ തേ​ജ​സ്വി​നി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. നീ​ലേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റി താ​മ​സി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Read More

പാ​നൂ​രി​ലെ ബ്ലാക്ക്മാ​ൻ! പ്ര​ചാ​ര​ണ​ത്തി​നു പി​ന്നി​ൽ കി​ട​പ്പ​റ നോ​ട്ട​ക്കാ​ർ; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് പോ​ലീ​സ്

പാ​നൂ​ർ: പാ​നൂ​ർ മേ​ഖ​ല​യി​ലെ ബ്ലാക്ക്മാൻ ഇ​റ​ങ്ങി​യെ​ന്ന പ്ര​ചാ​ര​ണ​ത്തി​ൽ അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് പോ​ലീ​സ്. രാ​ത്രി വീ​ടു​ക​ളി​ലെ കു​ളി​മു​റി​യി​ലും കി​ട​പ്പ​റ​ക​ളി​ലും ഒ​ളി​ഞ്ഞു നോ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സ​ദാ​ചാ​ര വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​യാ​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഏ​താ​നും ദി​വ​സം മു​ന്പ് പാ​നൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​മാ​യി​രു​ന്നു ബ്ലാക്ക്മാന്‍റെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് പ്ര​ചാ​ര​ണ​മു​ണ്ടാ​യ​ത്. അ​സ്വാ​ഭാ​വി​ക സാ​ഹ​ച​ര്യ​ത്തി​ൽ ചി​ല​ർ ഒ​രാ​ളെ ക​ണ്ടി​രു​ന്നു. ഇ​തോ​ടെ പാ​നൂ​രി​ൽ ബ്ലാക്ക്മാൻ ഇ​റ​ങ്ങി​യെ​ന്ന പ്ര​ച​രി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞു പോ​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ത​ല​ശേ​രി​യി​ലും പ​രി​സ​ര​ത്തും ബ്ലാക്ക്മാൻ ഇ​റ​ങ്ങി​യി​രു​ന്നു. ഇ​യാ​ളെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് ത​ല​ശേ​രി​ക്കാ​രു​ടെ ആ​ശ​ങ്ക​യ്ക്കും ഭ​യ​ത്തി​നും വി​രാ​മ​മാ​യ​ത്. പാ​നൂ​രി​ൽ ബ്ലാക്ക്മാൻ ഇ​റ​ങ്ങി​യെ​ന്ന പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്ന് സി​ഐ ടി.​പി. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ രാ​ത്രി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. പ്ര​ദേ​ശ​വാ​സി​യാ​യ ഒ.​ടി. ന​വാ​സി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ സി​ഐ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി…

Read More

ഇവിടെ സ്റ്റോപ്പില്ല! കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച യാ​ത്ര​ക്കാ​ര​ന് മാ​ന​ഹാ​നി​യും ധ​ന​ന​ഷ്ട​വും; സംഭവം തളിപ്പറമ്പില്‍

ത​ളി​പ്പ​റ​മ്പ്: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച യാ​ത്ര​ക്കാ​ര​ന് മാ​ന​ഹാ​നി​യും ധ​ന​ന​ഷ്ട​വും. കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ടൗ​ണ്‍ ടു ​ടൗ​ണ്‍ ബ​സി​ല്‍ പ​യ്യ​ന്നൂ​രി​ല്‍ നി​ന്ന് ക​യ​റി​യ യാ​ത്ര​ക്കാ​ര​ന്‍ ചി​റ​വ​ക്കി​ല്‍ നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വി​ടെ സ്റ്റോ​പ്പി​ല്ലെ​ന്ന് പ​റ​ഞ്ഞ ഡ്രൈ​വ​ര്‍ ത​ളി​പ്പ​റ​മ്പ് ഹൈ​വേ​യി​ലെ ബ​സ് സ്റ്റോ​പ്പി​ലാ​ണ് നി​ര്‍​ത്തി​യ​ത്. പ്ര​കോ​പി​ത​നാ​യ യാ​ത്ര​ക്കാ​ര​ന്‍ ഡ്രൈ​വ​റു​ടെ സീ​റ്റി​ന​ടു​ത്തെ​ത്തി ക​ഴു​ത്തി​ന് പി​ടി​ച്ച് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ശ്‌​ന​ത്തി​ൽ ഇ​ട​പെ​ട്ട യാ​ത്ര​ക്കാ​ര്‍ മ​ര്‍​ദി​ച്ച​യാ​ളെ പി​ടി​ച്ചു​വ​യ്ക്കു​ക​യും ഒ​ത്തു​തീ​ര്‍​പ്പെ​ന്ന നി​ല​യി​ല്‍ ഡ്രൈ​വ​റു​ടെ കാ​ലു​പി​ടി​ച്ച് മാ​പ്പു​പ​റ​യി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യം ആ​ളു​ക​ള്‍ റോ​ഡി​ല്‍ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ ഗ​താ​ഗ​ത​ത​ട​സ​മാ​യി. തു​ട​ര്‍​ന്ന് ട്രാ​ഫി​ക് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ത​ന്നെ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും മ​ര്‍​ദി​ച്ച​താ​യി ഡ്രൈ​വ​റെ ത​ല്ലി​യ യാ​ത്ര​ക്കാ​ര​ന്‍ പോ​ലീ​സി​നോ​ട് പ​രാ​തി​പ്പെ​ട്ടു. ഇ​തോ​ടെ ബ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്കെ​ടു​ക്കാ​ന്‍ പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചു. ബ​സി​ല്‍ നി​ന്ന് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി മ​റ്റൊ​രു ബ​സി​ല്‍ ക​യ​റ്റി​വി​ട്ടു. ക​ണ്ണൂ​രി​ലെ​ത്തി മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​കേ​ണ്ട ബ​സി​ന്‍റെ ട്രി​പ്പ് ഇ​തോ​ടെ റ​ദ്ദാ​ക്കി. സം​ഭ​വം…

Read More

സി​നി​മ​ക​ളി​ൽ കാ​ണും​വി​ധം ഭീ​ക​ര​ത! ക​മ്പി​ൽ ടൗ​ണി​ൽ വാ​ഹ​നം ഓ​ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃഷ്ടിച്ചു; യു​വാ​വി​നെ പോ​ലീ​സ് പിടിച്ചു

മ​യ്യി​ൽ: ക​മ്പി​ൽ ടൗ​ണി​ൽ വാ​ഹ​നം ഓ​ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​വി​നെ മ​യ്യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പു​തി​യ​തെ​രു ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ടാ​ക്സി കാ​റാ​ണ് തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ വ​ന്ന് സി​നി​മ​ക​ളി​ൽ കാ​ണും​വി​ധം ഭീ​ക​ര​ത സൃ​ഷ്ടി​ച്ച​ത്. കാ​റ് ത​ട്ടി ആ​റോ​ളം വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കാ​റി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ല്ക്കു​ക​യും ചെ​യ്തു. ഭീ​ക​രാ​ന്ത​രീ​ഷം സൃ​ഷ്ടി​ച്ച കാ​ർ ഒ​ടു​വി​ൽ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ത​ട​ഞ്ഞു. മ​യ്യി​ൽ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി വാ​ഹ​നം ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.​നാ​റാ​ത്ത് പാ​മ്പു​രു​ത്തി സ്വ​ദേ​ശി​ക്കാ​ണ് കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ​ത്. നാ​റാ​ത്ത് സ്വ​ദേ​ശി​യെയാണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

Read More

വടക്കൻ ജില്ലയിലെ  മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി;  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

ക​ണ്ണൂ​ർ: വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യും സു​ര​ക്ഷാ​കാ​ര്യ​ങ്ങ​ളും വി​ല​യി​രു​ത്താ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല യോ​ഗം ക​ണ്ണൂ​രി​ൽ തു​ട​ങ്ങി. ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് യോ​ഗം. ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ, ഐ​ജി​മാ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ വ​നാ​തി​ർ​ത്തി​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം മാ​വോ​യി​സ്റ്റു​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വ​നാ​തി​ർ​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ക​ർ​ശ​ന സു​ര​ക്ഷ ഒ​രു​ക്കാ​ൻ നി​ർ​ദേ​ശ​വും ന​ല്കി​യി​രു​ന്നു.

Read More

ഭാ​ര്യ​യെ പ​രി​ച​യ​പ്പെ​ടു​ത്താ​മെന്നു പറഞ്ഞു വി​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം: യുവാവ് അറസ്റ്റിൽ

പ​യ്യ​ന്നൂ​ര്‍: ഭാ​ര്യ​യെ പ​രി​ച​യ​പ്പെ​ടു​ത്താ​മെ​ന്ന് പ​റ​ഞ്ഞ് ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി​യ യു​വ​തി​യെ ലോ​ഡ്ജി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​യ്യി​ല്‍ കു​റ്റ്യാ​ട്ടൂ​ർ ച​ട്ടു​ക​പ്പാ​റ​യി​ലെ വി.​സി.​പ്ര​ശാ​ന്തി​നെ (31) യാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.​ആ​യൂ​ര്‍​വ​ദ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​യ ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ യു​വ​തി​യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.​ നേ​ര​ത്തെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന ഈ ​യു​വ​തി​യോ​ട് ത​ന്‍റെ ഭാ​ര്യ​യെ പ​രി​ച​യ​പ്പെ​ടു​ത്താ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ പ​യ്യ​ന്നൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി​യ​ത​ത്രെ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ​ത്തി​യ യു​വ​തി​യെ ഒ​രു ലോ​ഡ്ജി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​യാ​ള്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; കീ​ഴ്പ്പ​ള്ളി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ഇ​രി​ട്ടി: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഇ​രി​ട്ടി​യി​ൽ നി​ന്നും ഉ​ളി​ക്ക​ൽ വ​ഴി ആ​ല​ക്കോ​ട് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ലാ​ണ് വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യം ചെ​യ്ത​ത​ത്. കീ​ഴ്പ്പ​ള്ളി​യി​ലെ കു​ഴി​ക​ണ്ണി ജി​തേ​ഷി​നെ (33) യാ​ണ് ഉ​ളി​ക്ക​ൽ എ​സ്ഐ കെ.​വി നി​ഷി​ത്ത്, എ​എ​സ്ഐ നാ​സ​ർ പൊ​യി​ല​ൻ , സി​പി​ഒ അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ മ​ട്ട​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.​വി​ദ്യാ​ർ​ഥി​നി​യെ ജി​തേ​ഷ് ബ​സി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മാ​റി നി​ൽ​ക്കാ​ൻ പ​റ​ഞ്ഞു​വെ​ങ്കി​ലും പീ​ഡ​ന ശ്ര​മം തു​ട​രു​ക​യും വി​ദ്യാ​ർ​ഥി​നി ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് സ​ഹ യാ​ത്രി​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഉ​ളി​ക്ക​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും പി​ന്നീ​ട് അ​റ​സ്റ്റ്‌ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി പ​രാ​തി എ​ഴു​തി ന​ൽ​കു​ക​യും ചെ​യ്തു.

Read More