കാസർഗോഡ്: കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റിലൂടെ വീക്ഷിക്കുന്നതിനും സൂക്ഷിക്കുന്നതിനും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നതിനുമെതിരായി സംസ്ഥാനത്ത് ഓപ്പറേഷന് “പി-ഹണ്ട്’ എന്ന പേരില്‍ പോലീസ് പരിശോധന നടത്തുന്നു. ഇതിന്റെ ഭാഗമായി ജില്ലയിൽ വിവിധ സ്ഥലങ്ങളിലെ വീടുകളിലും മറ്റുമായി സൈബര്‍ പോലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തി. ബന്ധപ്പെട്ട പോലീസ് സ്റ്റേഷന് അധികാരികളും സൈബര്‍ സെല്‍ വിദഗ്ദ്ധരും റെയ്ഡിന് നേതൃത്വം നല്കി. ഇന്റര്‍നെറ്റ് വഴി കുട്ടികളുടെയും മറ്റും അശ്ലീല വീഡിയോകൾ വീക്ഷിക്കുന്നവരെ സൈബര്‍ പോലീസ് നീരിക്ഷിച്ച് വിശദവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും നിരീക്ഷണവും റെയ്ഡും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.
Read MoreCategory: Kannur
കടക്ക് പുറത്ത്! പണയംവച്ച സ്വര്‍ണം മറ്റു ബാങ്കുകളില്‍ പണയംവച്ചു തട്ടിപ്പ് ! തളിപ്പറമ്പ് ജില്ലാ ബാങ്ക് ജൂണിയര്‍ മാനേജരെ പിരിച്ചുവിട്ടു
തളിപ്പറമ്പ്: ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് മെയിന്‍ ബ്രാഞ്ചില്‍ ഇടപാടുകാര്‍ പണയംവച്ച സ്വര്‍ണം ഔദ്യോഗിക പദവിയുപയോഗിച്ചു തട്ടിയെടുത്ത് മറ്റു ബാങ്കുകളില്‍ പണയംവച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായ ജൂണിയര്‍ മാനേജരെ പിരിച്ചുവിട്ടു. ചെറുകുന്ന് തറയിലെ തൂണോളി വീട്ടില്‍ ടി. വി. രമയെയാണ് (42) പിരിച്ചുവിട്ടത്. ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ സഹകരണ ജോയിന്റ് രജിസ്ട്രാറുടെതാണു നടപടി. ബാങ്ക് ലോക്കറില്‍നിന്ന് 70 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ചത് തെളിഞ്ഞ സാഹചര്യത്തിലാണ് ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. പണയസ്വര്‍ണം മോഷ്ടിക്കുകയും പകരം ലോക്കറില്‍ മുക്കുപണ്ടം വയ്ക്കുകയും ചെയ്തതിന് രമയെ 2017 ഒക്ടോബര്‍ 26ന് അന്നത്തെ സിഐ പി.കെ. സുധാകരനും എസ്ഐ പി.എ. ബിനു മോഹനനുമുള്പ്പെട്ട സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ തളിപ്പറമ്പ് ജുഡീഷല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി രമയെ റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. ഒരു മാസത്തോളം റിമാൻഡില്‍ കഴിഞ്ഞ രമയെ ബാങ്ക് സസ്പെൻഡ് ചെയ്തിരുന്നു.…
Read Moreമറ്റൊരാളുടെ സ്ഥലം കാണിച്ച് കച്ചവടം, പെരുമ്പയിലെ ദമ്പതികള്‍ക്കെതിരേ വഞ്ചനാകുറ്റത്തിന് കേസ്
പയ്യന്നൂര്‍: മറ്റൊരാളുടെ സ്ഥലം കാണിച്ച് കച്ചവടമുറപ്പിച്ച് പണം വാങ്ങി വഞ്ചിച്ചതിനെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു.പയ്യന്നൂര്‍ കൊക്കാനിശേരിയിലെ മുണ്ടയാട്ട് രഘുനാഥിന്റെ പരാതിയിലാണ് പെരുമ്പയിലെ ഹനീഫക്കും ഭാര്യ സാജിറയ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. 2017 ഏപ്രില്‍ 25നാണ് പരാതിക്കാസ്പദമായ സംഭവം. സ്വന്തം സ്ഥലമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കച്ചവടമുറപ്പിക്കുകയും മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയശേഷം സ്ഥലമോ വാങ്ങിയ പണമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് തന്നെ കാണിച്ചുതന്ന സ്ഥലം മറ്റൊരാളുടേതാണെന്ന് മനസിലായതെന്നും കോടതിയില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.ഈ പരാതിയിലാണ് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തത്.
Read Moreകുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചു; ചൊക്ലിയിൽ ഡിവൈഎഫ്ഐ നേതാവടക്കം മൂന്ന് പേർ അറസ്റ്റിൽ
പാനൂർ: കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചതിന് ഡിവൈഎഫ്ഐ നേതാവടക്കം മൂന്ന് പേർ അറസ്റ്റിൽ. മത്തിപറമ്പിലെ ഡിവൈഎഫ്ഐ നേതാവ് ആലോളതിൽ ജിഷ്ണു (24), തൈപറമ്പിൽ ലിജിൻ (28), കുണ്ടൻ ചാലിൽ രമിത്ത് (28) എന്നിവരെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ചൊക്ലി പോലീസ് പിടികൂടിയത്. പ്രത്യേക നിർദേശ പ്രകാരം ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിലാണ് മൂന്ന് പേരും പിടിയിലായത്.റെയ്ഡിൽ വീഡിയോ സൂക്ഷിക്കുന്നതിനും പ്രചാരണത്തിനും വേണ്ടി ഉപയോഗിച്ച മൊബൈൽ ഫോണുകൾ വീടുകളിൽ നിന്നും പോലീസ് പിടിച്ചെടുത്തു.സംസ്ഥാന വ്യാപകമായി കുട്ടികളുടെ നഗ്നതാ വീഡിയോ പ്രചരിപ്പിക്കുന്നവരെ പിടികൂടാൻ സൈബർ സെല്ലിന്റെ സഹായത്തോടെ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു.
Read Moreഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്താണോ?; ചെന്നിത്തലയോടു മുഖ്യമന്ത്രി
മഞ്ചേശ്വരം: വിശ്വാസ പരാമർശത്തിൽ മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി ശങ്കർ റൈക്കു പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശങ്കർ റൈ വിശ്വാസിയായതാണ് ചിലരുടെ പ്രശ്നമെന്നും വർഗീയ കാർഡ് ഇറക്കാനാണു പലരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മഞ്ചേശ്വരത്ത് ശങ്കർ റൈയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരത്ത് ഇടതു സ്ഥാനാർത്ഥി വിശ്വാസിയായതാണു ചിലരുടെ പ്രശ്നം. ഈ പരിപാടിയിൽ പോലും മഹാഭൂരിപക്ഷം വിശ്വാസികളാണ്. മഞ്ചേശ്വരത്തെ വോട്ടർമാരുടെ മനസറിഞ്ഞതിനാലാണു സ്ഥാനാർഥിയെ ആക്ഷേപിക്കുന്നത്. എന്തിനാണു വേവലാതി?- മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫും ബിജെപിയും രാഷ്ട്രീയം പറയുന്നില്ല. വർഗീയ കാർഡ് ഇറക്കാനാണു പലരും ശ്രമിക്കുന്നത്. ചെന്നിത്തലയുടെ കപട ഹിന്ദു പരാമർശം അൽപ്പത്തരമാണ്. താങ്കൾ എന്താണെന്നറിയാം. അതു മഞ്ചേശ്വരത്തെ പാവങ്ങളുടെ മുന്നിൽ വേണ്ട. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും വച്ചു തന്നിട്ടുണ്ടോയെന്നും പിണറായി ചോദിച്ചു. ഉപതെരഞ്ഞെടുപ്പുകൾ കഴിഞ്ഞ തെറ്റുകൾ തിരുത്താനുള്ള അവസരമായി ജനങ്ങൾ കാണുന്നുണ്ടെന്നും അതാണു…
Read Moreപ്രഭാകരന് കേസ് വാദിക്കാന്‍ പറ്റുമോ? കോടതി കോമ്പൗണ്ടില്‍ എഴുപതുകാരനെ ആക്രമിച്ച കേസ്; കോടതിയുടെ തീരുമാനം നിര്‍ണായകം
തലശേരി: കോടതികളില്‍ സ്വന്തം കേസുകള്‍ വാദിച്ചും പവര്‍ ഓഫ് അറ്റോണി ഉപയോഗിച്ച് മറ്റുള്ളവരുടെ കേസുകളും വാദിച്ചും ശ്രദ്ധേയനായ കണ്ണൂര്‍ എളയാവൂര് ലക്ഷ്മി പ്രഭയില്‍ വി.വി പ്രഭാകരനെ കോടതി കോമ്പൗണ്ടിൽ തടഞ്ഞു നിര്‍ത്തി വധഭീഷണി ഉയര്‍ത്തുകയും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ തലശേരി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം നിർണായകമാകും. തലശേരി ബാറിലെ പ്രമുഖരായ നാല് അഭിഭാഷകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്ത ഈ സംഭവത്തിൽ പവര്‍ ഓഫ് അറ്റോണി ഉപയോഗിച്ച് കേസ് നടത്താൻ കോടതി നൽകിയ അനുമതി കോടതി തന്നെ പിൻവലിക്കുമോ എന്നാണ് നിയമ രംഗത്തുള്ളവരും പോലീസും നോക്കുന്നത്. പ്രഭാകരൻ പവർ അറ്റോണിയുടെ ബലത്തിൽ കോടതിയുടെ അനുമതിയോടെ വാദിച്ചിരുന്ന കേസ് ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. കേസിൽ വാദിക്കാൻ പ്രഭാകരന് കോടതി തുടർന്നും അനുമതി നൽകുമോയെന്നാണ് നിരീക്ഷകർ നോക്കുന്നത്. അഭിഭാഷകർക്കെതിരെ കേസെടുത്ത സംഭവത്തിൽ ബാർ അസോസിയേഷൻ ജനറൽ ബോഡി…
Read Moreമെയ് വഴക്കത്തിന്റെ മാസ്മരിക വിസ്മയം തീർത്ത് ഗ്രേറ്റ് ബോംബെ സർക്കസ്; പുതുമയുടെ വിസ്മയവുമായി പ്രേക്ഷകഹൃദയം കീഴടക്കി എത്യോപ്യൻ താരങ്ങൾ
കണ്ണൂർ: റഷ്യൻ ബാലെ സംഗീതത്തിന്റെ മാസ്മരിക താളത്തിൽ മെയ് വഴക്കത്തിന്റെ വിസ്മയം തീർത്ത് ഗ്രേറ്റ് ബോംബെ സർക്കസ്. നൂറാം വർഷികാഘോഷത്തിനിടെ കണ്ണൂർ പോലീസ് മൈതാനിയിൽ പ്രദർശനം തുടരുന്ന സർക്കസിൽ എത്യോപ്യൻ കലാകാരൻമാരാണ് പുതുമയുടെ വിസ്മയവുമായി പ്രേക്ഷകഹൃദയം കീഴടക്കുന്നത്. യൂണി സൈക്കിൾ, ഹാറ്റ് ജഗ്ളിംഗ്, ഐക്കാരിയൻ, ബാൻസിംഗ് ബോൾസ്, ഡയാബോല, ലാഡർ ബാലൻസ്, ഡബിൾ പോൾ, ക്ലബ് ജഗ്ളിംഗ്, റോള, ഹാൻഡ് ടു ഹാൻഡ് എന്നീയിനങ്ങളിലൂടെയാണ് ഈ കലാകാരന്മാർ വിസ്മയം തീർക്കുന്നത്. എത്യോപ്യൻ കലാകാരന്മാരായ അസ്ചലേ ടെസ്ഫായേ ബകേസ്ര, അയ്ന്യൂ വാകിറ യിമർ, ദാവിത് ദുലാ അർഗ, ബിർഹാനു ബിറേസ കാസ, അബൈൽ ഹർപെസ മഡേസ, യാർഡ് ടാഡേസി അഗ്സൊം, ഫിൽമൊൻ ഗെബ്രിമെദ്ഹിൻ ടെസ്ഫാമറിയം, ടെസ്ഫായെ മസ്നേഷ ചനെ, യോസെഫ് ഫിർദ്യവകൽ ഗുത, മെസി ടെസ്ഫായേ കിടാനെ മറിയം എന്നിവരാണ് കാഴ്ചക്കാരുടെ മനസ് കീഴടക്കുന്നത്. കണ്ണൂരിൽ ആദ്യമായാണ് പത്ത്…
Read Moreപിഎസ്സി പരീക്ഷ ഇനി കർശനം! ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവർക്ക് വിലക്ക്
കണ്ണൂർ: ഈമാസം മുതല്‍ നടത്തുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ഉദ്യോഗാര്‍ഥികള്‍ക്ക് പുതുക്കിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അഡ്മിഷന് ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്ഥികളെയല്ലാതെ അവരുടെ കൂടെ വരുന്ന ആരേയും പരീക്ഷാകേന്ദ്രത്തിന്റെ കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കുന്നതല്ല. അഡ്മിഷന് ടിക്കറ്റില്‍ രേഖപ്പെടുത്തിയതിനും 15 മിനിറ്റ് മുമ്പ് മുതല്‍ മാത്രമേ ഉദ്യോഗാർഥികളെ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. അഡ്മിഷന് ടിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ രേഖ, പേന (നീല/കറുപ്പ് ബോള്‍ പോയിന്റ്) എന്നിവ മാത്രമേ പരീക്ഷാഹാളിനുള്ളിലേക്ക് പ്രവേശിക്കുന്ന ഉദ്യോഗാര്‍ഥിയുടെ കൈവശം ഉണ്ടാകാവൂ. ഉദ്യോഗാര്‍ഥികള്‍ തങ്ങള്ക്കനുവദിച്ചിട്ടുള്ള സീറ്റുകളില്‍ മാത്രമേ ഇരിക്കുവാന് പാടുള്ളൂ. പാഠ്യവസ്തുക്കള്‍ (അച്ചടിച്ചതോ, എഴുതപ്പെട്ടതോ), കടലാസ് തുണ്ടുകള്‍, ജ്യാമിതീയ ഉപകരണങ്ങള്‍, ബോക്സ്, പ്ലാസ്റ്റിക് കവര്‍, റബര്‍, എഴുത്ത് പാഡ്, ലോഗരിതം പട്ടിക, പേഴ്സ്, പൗച്ച്, പെന്‍ഡ്രൈവ്, കാല്‍ക്കുലേറ്റര്‍, ഇലക്ട്രോണിക് പേന, സ്കാനര്‍, ഹെല്‍ത്ത് ബാന്‍ഡ്, കാമറ പെന്‍, മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍,…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഭീഷണിയായി തേനീച്ചക്കൂട്ടം; ഇന്നലെ കുട്ടിയടക്കം അഞ്ചു പേർക്ക് തേനീച്ചയുടെ കുത്തേറ്റു
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് തേനീച്ചക്കൂട്ടം ഭീഷണിയാകുന്നു. ടെർമിനൽ കെട്ടിടത്തിലാണ് പലയിടത്തായി തേനീച്ചക്കൂടുള്ളത്. ഇന്നലെ വൈകുന്നേരം യാത്രക്കാർക്കൊപ്പമെത്തിയ കുട്ടിയടക്കം അഞ്ചു പേർക്ക് തേനീച്ചയുടെ കുത്തേറ്റു. കൂട്ടമായെത്തിയ തേനീച്ചകൾ ആളുകളെ കുത്തുകയായിരുന്നു. തേനീച്ചകളുടെ ഭീഷണിയെക്കുറിച്ച് മുമ്പും പരാതി ഉയർന്നിട്ടുണ്ടെങ്കിലും തേനീച്ചക്കൂട് ഒഴിവാക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. മൂന്നു മാസം മുമ്പ് തേനീച്ചകൾ വട്ടമിട്ടു പറന്നത് മൂലം വിമാനത്തിൽനിന്ന് യാത്രക്കാർക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. ഇതിന്റെ വീഡിയോ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതിന് മുമ്പുതന്നെ ടെർമിനൽ കെട്ടിടത്തിൽ തേനീച്ചക്കൂട്ടം ഇടംപിടിച്ചിരുന്നു.
Read Moreപയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷൻ കള്ളൻമാരുടെ താവളം; റെയില്‍ അലര്‍ട്ട് 152 നോക്കുകുത്തിയായി
പയ്യന്നൂര്‍: സാമൂഹ്യ വിരുദ്ധരുടെ താവളമായി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്. ഇവിടെ ഒരുമാസത്തിനുള്ളില്‍ അരങ്ങേറിയത് ആറോളം പോക്കറ്റടികളും പിടിച്ചുപറിയും.യാത്രക്കാരുടെ അടിയന്തിര സഹായത്തിനുള്ള റെയില്‍ അലര്‍ട്ട് നമ്പറായ 152 നോക്കുകുത്തിയാണെന്ന ആക്ഷേപവും നിലനില്ക്കുന്നു. ദുരൂഹ മരണങ്ങളും മോഷണത്തിന് വേണ്ടിയുള്ള കൊലപാതകങ്ങളും അരങ്ങേറിയിട്ടുള്ള പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സാമൂഹ്യ വിരുദ്ധരുടെ താവളമായി. ഒരു മാസത്തിനുള്ളില്‍ പോക്കറ്റടികളും മാല അപഹരണങ്ങളുമുള്പ്പെടെ ആറോളം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇവിടെ അരങ്ങേറിയത്.രണ്ടാഴ്ച മുമ്പ് മംഗളൂരുവിൽ നിന്നും വൈദ്യ പരിശോധനക്കായി പയ്യന്നൂരിൽ നിന്നും ട്രെയിന്‍ കയറിയ ദമ്പതികളുടെ 21,000 രൂപ പോക്കറ്റടിച്ചതിനെ തുടര്‍ന്ന് ദമ്പതികള്‍ യാത്ര തുടരാനാവാതെ തിരിച്ച് വന്ന സംഭവമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ട്രെയിന്‍ കയറുന്നതിന്റെ തിരക്കിനിടയില്‍ കവ്വായി സ്വദേശിയുടെ ആറായിരം രൂപ പോക്കറ്റടിച്ചിരുന്നു.കഴിഞ്ഞ ഞായറാഴ്ച നീലേശ്വരത്ത് പോയി തിരിച്ച് വരികയായിരുന്ന വീട്ടമ്മയുടെ മൂന്ന് പവന്റെ മാലയാണ് പയ്യന്നൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ തസ്ക്കരന് വലിച്ച് പൊട്ടിച്ച് ഓടിയത്. വിവരമറിഞ്ഞ…
Read More