തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘിച്ചു; പ​ഴ​യ​ങ്ങാ​ടി അ​ർ​ബ​ൻ ബാ​ങ്ക് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് സ്റ്റോ​പ്പ് മെ​മ്മോ

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി അ​ർ​ബ​ൻ കോ -​ഓ​പ്പ​റേ​റ്റി​വ് ബാ​ങ്കി​ന്‍റെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വൃ​ത്തി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ടാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​വി.​ച​ന്ദ്ര​ൻ ബാ​ങ്ക് സെ​ക്ര​ട്ട​റി എ​ൻ.​ജി.​സു​നി​ൽ പ്ര​കാ​ശി​ന് നോ​ട്ടീ​സ് ന​ൽ​കി. തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചെ​ന്നു​വെ​ന്നു കാ​ണി​ച്ചാ​ണ് നോ​ട്ടീ​സ്. മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ലെ എ​ഴാം വാ​ർ​ഡി​ൽ റോ​ഡ​രി​കി​ൽ ഇ​രു​നി​ല​ക​ളി​ലാ​യി പ​ണി ക​ഴി​പ്പി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. രേ​ഖ​യി​ൽ പോ​ലു​മി​ല്ലാ​ത്ത പ​ഴ​യ കെ​ട്ടി​ടം അ​തെ മാ​തൃ​ക​യി​ൽ പു​തു​ക്കി പ​ണി​യ​ണ​മെ​ന്നു കാ​ണി​ച്ചാ​ണ് തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി​യി​ൽ നി​ന്ന് അ​നു​മ​തി​പ​ത്രം സം​ഘ​ടി​പ്പി​ച്ച​തെ​ന്നു പ​റ​യു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ​ത്രെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി മു​ൻ മാ​ടാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി.​ഫ​ത്താ​ഹ് അ​നു​മ​ദി ന​ൽ​കി​യ​ത്. എ​ന്നാ​ൽ സ്ഥ​ല​ത്ത് പു​തി​യ കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പെ​ടു​ക​യും കെ​ട്ടി​ടം പ​ണി നി​ർ​ത്തി​വ​യ്ക്കാ​ൻ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പെ​ടു​ക​യു​മാ​യി​രു​ന്നു.

Read More

ത​ല​ശേ​രി​യി​ൽ ഡോ​ക്ട​ര്‍ ദ​മ്പ​തി​മാ​രു​ടെ 20 കോ​ടി​യു​ടെ സ്വത്ത് ത​ട്ടി​യെ​ടു​ത്ത കേ​സ്; സമ്പ​ന്ന​യാ​യ വ​നി​ത ഡോ​ക്ട​ര്‍ 14 വ​ര്‍​ഷം ക​ഴി​ഞ്ഞ​ത് ലോ​ഡ്ജി​ലെ ഒ​റ്റ​മു​റി​യി​ല്‍

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ഡോ​ക്ട​ര്‍ ദ​മ്പ​തി​മാ​രു​ടെ 20 കോ​ടി രൂ​പ വി​ല വ​രു​ന്ന അ​ര​യേ​ക്ക​ർ സ്ഥ​ല​വും ബ​ഹു​നി​ല കെ​ട്ടി​ട​വും കൊ​ള്ള​പ്പ​ലി​ശ​ക്കാ​ര​ന്‍ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ റി​ട്ട.​എ​സ്പി യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ച്ചി ആ​സ്ഥാ​ന​മാ​യു​ള്ള സ്വ​കാ​ര്യ ഡി​ക്റ്റ​റ്റീ​വ് ഏ​ജ​ന്‍​സി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. മ​ല​ബാ​റി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സി​ഐ​യാ​യും ഡി​വൈ​എ​സ്പി​യാ​യും എ​സ്പി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള റി​ട്ട. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​തീ​വ ര​ഹ​സ്യ​മാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. അ​ര​യേ​ക്ക​ർ സ്ഥ​ല​വും ബ​ഹു​നി​ല കെ​ട്ടി​ട​വും ത​ട്ടി​യെ​ടു​ത്ത​തി​നു പി​ന്നാ​ലെ ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​ര​യേ​ക്ക​ർ സ്ഥ​ലം മ​റ്റൊ​രാ​ള്‍​ക്ക് വി​ല്‍​പ്പ​ന ന​ട​ത്തി​ക്കു​ക​യും ഈ ​വി​ല്പ​ന​യി​ലൂ​ടെ ല​ഭി​ച്ച തു​ക​യി​ല്‍ നി​ന്നും ഭീ​മ​മാ​യ സം​ഖ്യ​യും കൊ​ള്ള​പ്പ​ലി​ശ​ക്കാ​ര​ന്‍ ത​ട്ടി​യെ​ടു​ത്താ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. ഈ ​തു​ക ത​ട്ടി​യെ​ടു​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച​തും ചെ​ക്ക് കേ​സാ​യി​രു​ന്നു. ബ്ലേ​ഡ് മാ​ഫി​യ​യു​ടെ പി​ടി​യി​ല​മ​ര്‍​ന്ന് സ്വ​ന്തം വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങേ​ണ്ടി വ​ന്ന ഡോ​ക്ട​ര്‍ ദ​മ്പ​തി​മാ​രി​ല്‍ ഭാ​ര്യ 14 വ​ര്‍​ഷം ക​ഴി​ഞ്ഞ​ത് ന​ഗ​ര​ത്തി​ലെ ര​ണ്ട് ലോ​ഡ്ജു​ക​ളി​ല്‍. എ​ല്ലാം ന​ഷ്ട​പ്പെ​ട്ട് ലോ​ഡ്ജി​ലെ ഒ​റ്റ മു​റി​യി​ല്‍…

Read More

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ്; പോലീസിന്‍റെ അന്വേഷണത്തിൽ യു​വ​തി​യെ കൊ​ന്ന് കെ​ട്ടി​ത്താ​ഴ്ത്തി​യ​താ​യി ഭ​ര്‍​ത്താ​വി​ന്‍റെ മൊ​ഴി; ച​ന്ദ്ര​ഗി​രി​പ്പു​ഴ​യി​ല്‍ തെ​ര​ച്ചി​ല്‍; ദമ്പതികളെക്കുറിച്ച് സമീപവാസികൾ പറയുന്നതിങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: മൂ​ന്നാ​ഴ്ച മു​മ്പ് കാ​ണാ​താ​യ യു​വ​തി​യെ കൊ​ന്ന് പു​ഴ​യി​ല്‍ കെ​ട്ടി​ത്താ​ഴ്ത്തി​യ​താ​യി ഭ​ര്‍​ത്താ​വി​ന്‍റെ മൊ​ഴി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ക്കി​ല്‍ പാ​ല​ത്തി​നു സ​മീ​പം ച​ന്ദ്ര​ഗി​രി​പ്പു​ഴ​യി​ല്‍ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. കൊ​ല്ലം ജി​ല്ല​ക്കാ​രി​യും കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന സി​ല്‍​ജോ​യു​ടെ ഭാ​ര്യ​യു​മാ​യ പ്ര​മീ​ള​യെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 19 മു​ത​ല്‍ ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് 20 ന് ​രാ​വി​ലെ സി​ല്‍​ജോ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​മീ​ള പോ​കാ​നി​ട​യു​ള്ള ഇ​ട​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് സി​ല്‍​ജോ​യു​ടെ മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. തു​ട​ര്‍​ന്ന് വീ​ണ്ടും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ഭാ​ര്യ​യെ താ​ന്‍ ത​ന്നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യും മൃ​ത​ദേ​ഹം തെ​ക്കി​ല്‍ പാ​ല​ത്തി​നു സ​മീ​പം ച​ന്ദ്ര​ഗി​രി​പ്പു​ഴ​യി​ല്‍ കെ​ട്ടി​ത്താ​ഴ്ത്തി​യ​താ​യും സി​ല്‍​ജോ മൊ​ഴി ന​ല്‍​കി​യ​ത്.എ​ന്നാ​ല്‍ സി​ല്‍​ജോ​യു​ടെ ഈ ​മൊ​ഴി​യും പോ​ലീ​സ് പൂ​ര്‍​ണ​മാ​യും വി​ശ്വ​സി​ച്ചി​ട്ടി​ല്ല. മൂ​ന്നാ​ഴ്ച മു​മ്പ് പു​ഴ​യി​ല്‍ കെ​ട്ടി​ത്താ​ഴ്ത്തി​യ​താ​ണെ​ങ്കി​ല്‍ ഇ​ത്ര​യും ദി​വ​സ​ത്തി​ന​കം പു​ഴ​യി​ലോ ഏ​തെ​ങ്കി​ലു​മൊ​രു സ​മീ​പ​പ്ര​ദേ​ശ​ത്തോ…

Read More

ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഓ​ട്ടോ​റി​ക്ഷ​ക്കാ​രു​ടെ ക​യ്യൂ​ക്കി​ന്‍റെ ക​യ​ര്‍​വേ​ലി; ഇവിടെ പാർക്ക് ചെയ്യാനെത്തുന്നവരെ ഓടിച്ചു വിടുന്നു;പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികാരികളും

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഓ​ട്ടോ​റി​ക്ഷ​ക്കാ​രു​ടെ ക​യ്യൂ​ക്കി​ന്‍റെ ക​യ​ര്‍​വേ​ലി. ത​ളി​പ്പ​റ​മ്പ് ലൂ​ര്‍​ദ് ഹോ​സ്പി​റ്റ​ലി​ന് മു​ന്നി​ലെ ദേ​ശീ​യ​പാ​ത​യി​ലാ​ണ് ഇ​വി​ടെ​യു​ള്ള ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍​മാ​ര്‍ ചേ​ര്‍​ന്ന് ക​യ​ര്‍​വ​ലി​ച്ചു​കെ​ട്ടി​യി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ളി​ല്‍ വ​രു​ന്ന​വ​രു​ടെ കാ​റു​ക​ളും ടൂ​വീ​ല​റു​ക​ളും ആം​ബു​ല​ന്‍​സു​ക​ളും നേ​ര​ത്തെ ദേ​ശീ​യ​പാ​ത​യോ​ര​ത്താ​ണ് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​മാ​യി സം​ഘ​ടി​ച്ചെ​ത്തി​യ ഓ​ട്ടോ​ഡ്രൈ​വ​ര്‍​മാ​രാ​ണ് ഇ​വി​ടെ ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച് വേ​ലി​കെ​ട്ടി മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ടൂ​വീ​ല​ര്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ പോ​ലും ഇ​വ​ര്‍ സ​മ്മ​തി​ക്കു​ന്നി​ല്ല. നാ​ട്ടു​കാ​ര്‍ ഇ​ത് സം​ബ​ന്ധി​ച്ച് ട്രാ​ഫി​ക് പോ​ലീ​സി​ന് ഉ​ള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പാ​ര്‍​ക്കിം​ഗി​ന് സ്ഥ​ല​സൗ​ക​ര്യ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന ത​ളി​പ്പ​റ​മ്പി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന സ്ഥ​ലം പോ​ലും സം​ഘ​ടി​ത​മാ​യി കൈ​യ്യൂ​ക്ക് കാ​ണി​ച്ച് സ്വ​ന്ത​മാ​ക്കു​ന്ന​തി​നെ​തി​രെ ജ​ന​രോ​ഷം ശ​ക്ത​മാ​യി​രി​ക്ക​യാ​ണ്.

Read More

ഹോ​ട്ട​ലി​ൽ ക​യ​റി​യ ക​ള്ള​ന് പണം മൊന്നും കിട്ടിയില്ല;   ചി​ക്ക​ൻ കറി ഉ​ണ്ടാ​ക്കി ക​ഴി​ച്ചു, പിന്നെ ഐ​സ്ക്രീ​മും;   ത​ളി​പ്പ​റ​മ്പിൽ നടന്ന സംഭവം ഇങ്ങനെ…

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​ന്പി​ൽ ഹോ​ട്ട​ലി​ൽ ക​വ​ർ​ച്ച. ദേ​ശീ​യ പാ​ത​യോ​ര​ത്തെ ഫു​ഡ് ഹൗ​സ് റ​സ്റ്റോ​റ​ന്‍റി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ ജീ​വ​ന​ക്കാ​ർ ഹോ​ട്ട​ൽ തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ഷ​ട്ട​റി​ന്‍റെ പു​ട്ട് പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് അ​ടു​ക്ക​ള​യി​ൽ ക​യ​റി ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ച ചി​ക്ക​ൻ എ​ടു​ത്ത് പാ​കം ചെ​യ്ത് ക​ഴി​ച്ച ശേ​ഷം ഐ​സ്ക്രീ​മും മ​റ്റും തി​ന്ന ശേ​ഷ​മാ​ണ് മേ​ശ​വ​ലി​പ്പ് കു​ത്തി​പ്പൊ​ളി​ച്ച​ത്.​ എ​ന്നാ​ൽ മേ​ശ​യി​ൽ പ​ണ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മേ​ശ​പ്പു​റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് ധ​ർ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭ​ണ്ഡാ​ര​ക്ക​ളി​ൽ നി​ന്ന് ആ​യി​ര​ത്തോ​ളം രൂ​പ ക​വ​ർ​ന്ന മോ​ഷ്ടാ​വ് അ​ടു​ക്ക​ള​യി​ൽ നി​ന്ന് വ​ലി​യ ച​ട്ടു​ക​വും മാ​റും എ​ടു​ത്ത് കൊ​ണ്ടു​വ​ന്നാ​ണ് മേ​ശ​വ​ലി​പ്പ് തു​റ​ന്ന​ത്. കു​പ്പം സ്വ​ദേ​ശി പി. ​മു​സ്ത​ഫ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഫു​ഡ് ഹൗ​സ്.​ നേ​ര​ത്തെ തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടെ താ​മ​സി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ ആ​രും രാ​ത്രി താ​മ​സി​ക്കാ​റി​ല്ല. വി​വ​ര​മ​റി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Read More

കോ​ടീ​ശ്വ​ര​ന്മാ​രാ​യി​രു​ന്ന ദ​മ്പ​തി​ക​ള്‍ മ​രി​ച്ച​ത് ദ​രി​ദ്ര​രാ​യി! ത​ലേ​ശ​രി​യി​ൽ ഡോ​ക്ട​ര്‍ ദ​മ്പ​തി​മാ​രു​ടെ 20 കോ​ടി രൂ​പ വി​ല സ്വ​ത്ത് ബ്ലേ​ഡ് മാ​ഫി​യ ത​ട്ടി​യെ​ടു​ത്തു; നാ​ട്ടു​കാ​രെ ഞെ​ട്ടി​ച്ച കൊ​ള്ള​പ്പ​ലി​ശ​യു​ടെ ക​ഥ

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ഡോ​ക്ട​ര്‍ ദ​മ്പ​തി​മാ​രു​ടെ 20 കോ​ടി രൂ​പ വി​ല വ​രു​ന്ന അ​ര​യേ​ക്ക​ർ സ്ഥ​ല​വും ബ​ഹു​നി​ല കെ​ട്ടി​ട​വും ബ്ലേ​ഡ് മാ​ഫി​യ ത​ട്ടി​യെ​ടു​ത്തു. പൈ​തൃ​ക ന​ഗ​രി​യി​ല്‍ ആ​ദ്യ​മാ​യി​ട്ടു​യ​ര്‍​ന്ന വ​ട​ക്കേ മ​ല​ബാ​റി​ലെ അ​തി​പ്ര​ശ​സ്ത​രാ​യി​രു​ന്ന ഡോ​ക്ട​ര്‍ ദ​മ്പ​തി​മാ​രു​ടെ ബ​ഹു​നി​ല കെ​ട്ടി​ട​വും സ്ഥ​ല​വു​മാ​ണ് ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലൂ​ടെ ത​ട്ടി​യെ​ടു​ത്തി​ട്ടു​ള്ള​ത്. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി വാ​ങ്ങി​യ 50 ല​ക്ഷം രൂ​പയ്​ക്ക് സെ​ക്യൂ​രി​റ്റി​യാ​യി ന​ല്‍​കി​യ 14 ബ്ലാ​ങ്ക് ചെ​ക്ക് ലീ​ഫു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ള്ളൂ​ര്‍ സ്വ​ദേ​ശി​യാ​യ പ​ലി​ശ​ക്കാ​ര​ന്‍ ഡോ​ക്ട​ര്‍ ദ​മ്പ​തി​ക​ളെ വ​ഞ്ചി​ച്ച​ത്. 14 സ്ഥ​ല​ത്ത് കോ​ടി​ക​ള്‍ ല​ഭി​ക്കാ​നു​ണ്ടെ​ന്ന് വ​രു​ത്തി കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. തു​ട​ര്‍​ന്ന് പോ​ണ്ടി​ച്ചേ​രി​യി​ല്‍ നി​ന്നും അ​റ​സ്റ്റ് വാ​റ​ണ്ട് സം​ഘ​ടി​പ്പി​ച്ചു. ഈ ​അ​റ​സ്റ്റ് വാ​റ​ണ്ട് കാ​ണി​ച്ച് ഡോ​ക്ട​ര്‍ ദ​മ്പ​തി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ്ലേ​ഡ് മാ​ഫി​യ കോ​ടി​ക​ള്‍ വി​ല വ​രു​ന്ന സ്വ​ത്തു​ക​ള്‍ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ ഡോ​ക്ട​ര്‍ ദ​മ്പ​തി​ക​ളെ വീ​ട്ടി​ല്‍ നി​ന്നും കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ഇ​റ​ക്കി വി​ട്ടു. തി​രു​വി​താ​കൂ​റി​ലെ പ്ര​മു​ഖ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ…

Read More

ബ​സി​ൽ യു​വ​തി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; സ​ബ് ര​ജി​സ്ട്രാ​ർ അ​റ​സ്റ്റി​ൽ; ബസിൽ ഉണ്ടായ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

കാ​ഞ്ഞ​ങ്ങാ​ട്: സ്വ​കാ​ര്യ ബ​സി​ൽ യാ​ത്രി​ക​യ്ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ സ​ബ് ര​ജി​സ്ട്രാ​ർ അ​റ​സ്റ്റി​ൽ. കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ര​ജി​സ്ട്രാ​ർ ജോ​യി​യെ​യാ​ണ് കാടാന്പുഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലാ​ണ് സം​ഭ​വം. പി​ൻ​സീ​റ്റി​ൽ ഇ​രു​ന്ന ജോ​യ് ത​ന്‍റെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

Read More

ഉപതെരഞ്ഞെടുപ്പ് അങ്കത്തിന് കൂടത്തായിയും; മൂ​ന്നു കൊ​ല​ക​ൾ നടന്നത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭ​ര​ണ​കാ​ല​ത്തെന്ന് ക​ട​കം​പ​ള്ളി

കാ​സ​ർ​ഗോ​ഡ്: കൂ​ട​ത്താ​യി കേ​സ​ന്വേ​ഷ​ണ​ത്തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം ന​ട​ന്ന​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭ​ര​ണ​കാ​ല​ത്താ​ണെ​ന്നും അ​ന്നു ശ​രി​യാ​യി കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്നെ​ങ്കി​ൽ തു​ട​ർ​മ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു. മ​ഞ്ചേ​ശ്വ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ട​കം​പ​ള്ളി.

Read More

 കാ​ല​വ​ർ​ഷ​ത്തി​ൽ വൈ​ദ്യു​തി മു​ട​ക്കം ഒ​ഴി​വാ​ക്കാം; ചാവശേരിയിലെ  ഭൂ​മി​ക്ക​ടി​യി​ലൂ​ടെയുള്ള വൈ​ദ്യു​ത കേ​ബി​ളിന്‍റെ  പ്ര​വൃ​ത്തി തു​ട​ങ്ങി

ചാ​വ​ശേ​രി: കാ​ല​വ​ർ​ഷ​ത്തി​ൽ വൈ​ദ്യു​തി മു​ട​ക്കം ഒ​ഴി​വാ​ക്കു​ന്ന​തി​നു ഭൂ​മി​ക്ക​ടി​യി​ലെ കേ​ബി​ൾ സ്ഥാ​പി​ച്ചു കെ​എ​സ്ഇ​ബി വൈ​ദ്യു​തി പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്നു. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.ചാ​വ​ശേ​രി 110 കെ​വി സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്നു പ​ഴ​ശി, മാ​ലൂ​ർ തോ​ല​മ്പ്ര സ​ബ് സ്റ്റേ​ഷ​നു​ക​ളി​ൽ വൈ​ദ്യു​തി​യെ​ത്തി​ക്കു​ന്ന​തി​ന് 33 കെ​വി​യു​ടെ കേ​ബി​ൾ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി. ചാ​വ​ശേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പ​ത്തെ സ​ബ് സ്റ്റേ​ഷ​ൻ മു​ത​ൽ കോ​ളാ​രി ജു​മാ മ​സ്ജി​ദ് വ​രെ​യു​ള്ള 3.600 കി​ലോ മീ​റ്റ​ർ ദൂ​രം വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ കേ​ബി​ൾ വ​ലി​ക്കു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ കേ​ബി​ൾ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു എ​ട്ടു മാ​സം മു​മ്പേ കെ​എ​സ്ഇ​ബി ചാ​വ​ശേ​രി വ​ളോ​ര​യി​ലെ​ത്തി​ച്ചി​രു​ന്നു. നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​നു ക​രാ​ർ ന​ൽ​കു​ന്ന ന​ട​പ​ടി വൈ​കി​യ​താ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം.കോ​ളാ​രി​യി​ൽ നി​ന്നാ​ണ് കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. കാ​ഞ്ഞി​രോ​ട്, പി​ണ​റാ​യി സ​ബ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നാ​ണ് നി​ല​വി​ൽ പ​ഴ​ശി, തോ​ല​മ്പ്ര…

Read More

പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ ക​വ​ര്‍​ച്ചാ​ശ്ര​മം; മോ​ഷ്ടാ​വി​നെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി, ഒ​രാ​ള്‍ ര​ക്ഷ​പ്പെ​ട്ടു

പ​യ്യ​ന്നൂ​ര്‍: പൂ​ട്ടി​യി​ട്ട വീ​ടി​ന്‍റെ പൂ​ട്ടു ത​ക​ര്‍​ത്ത് ക​വ​ര്‍​ച്ചാ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ മോ​ഷ്ടാ​വ് പി​ടി​യി​ല്‍. വീ​ട്ടു​കാ​രെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ട​യി​ല്‍ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കാ​സ​ര്‍​ഗോ​ഡ് പ​ര​വ​ന​ടു​ക്കം ദേ​ളി പ​ള്ളി​ക്ക് സ​മീ​പ​ത്തെ താ​യ​ലെ​പു​ര​യി​ല്‍ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ ആ​ഷി​ഖാ​ണ് (31)പി​ടി​യി​ലാ​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യാ​സ​ര്‍ എ​ന്ന യു​വാ​വി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് തെ​ക്ക് ഭാ​ഗ​ത്തെ എ​ലി​യ​ന്‍ ഭാ​നു​മ​തി (66) യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ വീ​ടു പൂ​ട്ടി പു​റ​ത്തു​പോ​യി തി​രി​ച്ചെ​ത്തു​മ്പോ​ള്‍ വീ​ട് തു​റ​ന്നു​കി​ട​ക്കു​ന്ന​തും അ​ക​ത്ത് ആ​ള​ന​ക്ക​മു​ള്ള​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ഒ​ച്ച​വ​ച്ച് ആ​ളെ​കൂ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ വീ​ട്ടി​ല്‍​നി​ന്നും ഇ​റ​ങ്ങി​യോ​ടി​യ​വ​രി​ല്‍ ആ​ഷി​ഖി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് മ​മ്പ​ല​ത്ത് നി​ന്നും പി​ടി​കൂ​ടി. കി​ട​പ്പു​മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടാ​യി​രം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യു​ള്ള ഭാ​നു​മ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​സ​ര്‍​ഗോ​ഡ് നി​ന്നും ക​ണ്ണൂ​രി​ലേ​യ്ക്ക് ട്രെ​യി​നി​ലെ​ത്തു​ന്ന ഇ​രു​വ​രും ചേ​ര്‍​ന്ന് റെ​യി​ല്‍​വേ…

Read More