രോ​ഗി മ​രി​ച്ച​ത്  അശുപത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ല​മെ​ന്ന്; എ​ട​ക്കാ​ട് പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു

ക​ണ്ണൂ​ര്‍: രോ​ഗി മ​രി​ക്കാ​ന്‍ കാ​ര​ണം ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന് പ​രാ​തി​യെ തു​ട​ർ​ന്ന് എ​ട​ക്കാ​ട് പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.ക​ണ്ണൂ​ര്‍ ചാ​ല ആ​സ്റ്റ​ര്‍ മിം​സ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച ത​ളാ​പ്പ് തി​ല​കി​ല്‍ എ.​എം. ജി​ഷ്ണു​ദാ​സി​ന്‍റെ കു​ടും​ബ​മാ​ണ് ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി​ക്കും എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ല്കി​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഛര്‍​ദി​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ജി​ഷ്ണു​ദാ​സി​നെ ആ​ദ്യം പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്‌​ട​ര്‍ പി​ത്താ​ശ​യ​ത്തി​ല്‍ ക​ല്ലു​ണ്ടെ​ന്നും അ​ത് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ക​ല്ലി​ല്ലെ​ന്നും പി​ത്താ​ശ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് ട്യൂ​ബു​ക​ള്‍ പി​ണ​ഞ്ഞ് കി​ട​ക്കു​ക​യാ​ണെ​ന്നും പി​ത്തം പോ​കു​ന്നി​ല്ലെ​ന്നും ഇ​തി​നാ​യി ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്നും അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ് ചെ​യ്ത് വൈ​കു​ന്നേ​രം നാ​ലോ​ടെ പ​ണ​മ​ട​ച്ച് ശ​സ്ത്ര​ക്രി​യ ന​ട​ത്തി. എ​ന്നാ​ല്‍ അ​തി​നു​ശേ​ഷം ക​ടു​ത്ത വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു​വ​ത്രെ. വ​യ​റു​വേ​ദ​ന സ്വാ​ഭാ​വി​ക​മാ​യും ഉ​ണ്ടാ​കു​മെ​ന്നും പേ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഡോ​ക്‌​ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. വേ​ദ​ന കു​റ​യാ​തെ വ​ന്ന​തോ​ടെ വീ​ണ്ടും ഇ​ക്കാ​ര്യം ഡോ​ക്‌​ട​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യെ​ങ്കി​ലും വേ​ദ​ന​സം​ഹാ​രി…

Read More

പ​ക്ഷി ഇ​ടി​ച്ചു ; ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്  പ​റ​ന്നു​യർ​ന്ന വി​മാ​നം തി​രി​ച്ചി​റ​ക്കി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യർന്ന വി​മാ​നം തി​രി​ച്ചി​റ​ക്കി. രാ​വി​ലെ പ​ത്തി​ന് അ​ബു​ദാ​ബി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് 10.20 ഓ​ടെ തി​രി​ച്ചി​റ​ക്കി​യ​ത്. വി​മാ​ന​ത്തി​ൽ പ​ക്ഷി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​മാ​നം തി​രി​ച്ചു ഇ​റ​ക്കി​യ​താ​ണെ​ന്നാ​ണ് വി​വ​രം. യാ​ത്ര​ക്കാ​രു​മാ​യി വി​മാ​നം പ​റ​ന്നു​യരു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ൽ പ​ക്ഷി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു പൈ​ല​റ്റ് 20 മി​നി​റ്റി​ന് ശേ​ഷം വി​മാ​നം റ​ൺ​വേ​യി​ൽ തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കി​യ ശേ​ഷം സാ​ങ്കേ​തി​ക വി​ഭാ​ഗം ഉ​ദ്യാ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ക്ഷി ഇ​ടി​ച്ച​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ഇ​തേ തു​ട​ർ​ന്നു ഈ ​വി​മാ​നം അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള യാ​ത്ര റ​ദ്ദാ​ക്കി. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വി​മാ​നം എ​ത്തി​ച്ച് അ​ബു​ദാ​ബി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും.

Read More

മ​ഞ്ചേ​ശ്വ​ര​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നാ​യി വ​ല​വി​രി​ച്ച് ബി​ജെ​പി​യു​ടെ കാ​ത്തി​രി​പ്പ്; നീ​ക്കം ആ​ൻ​ഡി ക്ലൈ​മാ​ക്‌​സി​ലേ​ക്ക്

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ അ​ട​ര്‍​ത്തി​യെ​ടു​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ അ​ണി​യ​റ​നീ​ക്ക​ങ്ങ​ള്‍ ആ​ൻ​ഡി ക്ലൈ​മാ​ക്‌​സി​ലേ​ക്ക്. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും കെ​പി​സി​സി അം​ഗ​വു​മാ​യി​രു​ന്ന ബി. ​സു​ബ്ബ​യ്യ​റാ​യി​യാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ഉ​ന്നം. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​വ​സാ​ന​നി​മി​ഷം വ​രെ കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​പ്പ​ട്ടി​ക​യി​ല്‍ ഒ​ന്നാം​പേ​രു​കാ​ര​നാ​യി​രു​ന്ന സു​ബ്ബ​യ്യ​റാ​യ് സ്ഥാ​നാ​ര്‍​ഥി​ത്വം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​സം​തൃ​പ്തി​യി​ലാ​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ നി​ന്നും ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​മു​ള്ള ബി​ജെ​പി നേ​താ​ക്ക​ള്‍ പ​ല​വ​ട്ടം സു​ബ്ബ​യ്യ​റാ​യി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഞ്ചേ​ശ്വ​ര​ത്തെ സ്ഥാ​നാ​ര്‍​ഥി​ത്വം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. തു​ട​ക്ക​ത്തി​ല്‍ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്ന റാ​യ് പ​ക്ഷേ എം.​സി. ഖ​മ​റു​ദ്ദീ​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി വ​ന്ന​തോ​ടെ പു​ന​രാ​ലോ​ച​ന​യി​ലാ​ണെ​ന്നാ​ണ് വി​വ​രം.ബി​ജെ​പി​യു​ടെ വാ​ഗ്ദാ​നം ത​ള്ള​ണോ കൊ​ള്ള​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്തി​പ​ര​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള കേ​ര​ള​ത്തി​ലെ​യും ക​ര്‍​ണാ​ട​ക​യി​ലെ​യും ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സു​ബ്ബ​യ്യ റാ​യ് ആ​ലോ​ച​ന​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.’ താ​ര​ത​മ്യേ​ന ജൂ​നി​യ​റാ​യ എ.​കെ.​എം. അ​ഷ്‌​റ​ഫോ കോ​ണ്‍​ഗ്ര​സ് അ​ണി​ക​ള്‍​ക്ക് താ​ല്‍​പ​ര്യ​മി​ല്ലാ​ത്ത മ​റ്റാ​രെ​ങ്കി​ലു​മോ ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​യാ​യി വ​ന്നി​രു​ന്നെ​ങ്കി​ല്‍ വാ​ഗ്ദാ​നം സ്വീ​ക​രി​ക്കാ​ന്‍…

Read More

നജ്ബുളിന്‍റെ മരണം: ആൾക്കൂട്ടക്കൊലയെന്നും ഉന്നതല അന്വേഷണം വേണമെന്ന ആവശ്യവുമായി  ബിജെപി

ചെ​റു​പു​ഴ: വ​യ​ക്ക​ര​യി​ൽ വെ​ച്ച് മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ന​ജ് ബു​ൾ (24) മ​രി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ബി​ജെ​പി പെ​രി​ങ്ങോം വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ൾ​ക്കൂ​ട്ട​ത്തി​ന്റെ മ​ർ​ദ്ദ​ന​മേ​റ്റ​താ​ണ് ഇ​യാ​ൾ മ​രി​ക്കാ​ൻ കാ​ര​ണം. ക​ഴി​ഞ്ഞ 13നാ​ണ് വ​യ​ക്ക​ര പ​ള്ളി​യി​ലെ ഉ​ച്ച​യ്ക്കു​ള്ള നി​സ്കാ​കാ​ര​ത്തി​നി​ടെ ഒ​രു കൂ​ട്ട​മാ​ളു​ക​ൾ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ മ​ർ​ദ്ദി​ച്ച​ത്. നി​സ്ക്കാ​ര​ത്തി​നി​ടെ ഉ​ണ്ടാ​യ ചെ​റി​യ ത​ർ​ക്ക​മാ​ണ് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കാ​ൻ കാ​ര​ണം. പോ​ലീ​സെ​ത്തി​യാ​ണ് ഇ​യാ​ളെ മോ​ചി​പ്പി​ച്ച​ത്. നി​ർ​ബ​ന്ധി​ച്ച് സ്വ​ദേ​ശ​ത്തേ​യ്ക്ക് മ​ട​ക്കി അ​യ​ച്ച ഇ​യാ​ൾ മ​ര​ണ​പ്പെ​ട്ടു. ആ​ൾ​ക്കൂ​ട്ട​ത്തി​ന്റെ മ​ർ​ദ്ദ​ന​മാ​ണ് ഇ​യാ​ൾ മ​ര​ണ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് മ​രി​ച്ച ന​ജ്ബു​ളി​ന്‍റെ സ​ഹോ​ദ​ര​ൻ പ​റ​യു​ന്നു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​തി​നാ​ൽ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യാ​ണ് സം​സ്ക​രി​ച്ച​ത്. മ​ർ​ദ്ദ​ന​മേ​റ്റ ദി​വ​സം യു​വാ​വ് പ​രാ​തി ന​ൽ​കാ​ത്ത​തി​നാ​ൽ പൊ​ലീ​സ് കേ​സ്സെ​ടു​ത്തി​രു​ന്നി​ല്ല. നാ​ട്ടി​ലെ​ത്തി​യ യു​വാ​വി​ന്റെ ആ​രോ​ഗ്യം വ​ഷ​ളാ​കു​ക​യും പി​ന്നീ​ട് മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ടി​യ​ന്തി​ര​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ…

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടി; വ​ട​ക​ര സ്വ​ദേ​ശി​നി ഷ​രീ​ഫ​യി​ൽ നി​ന്നും പിടികൂടിയത് 233 ഗ്രാം സ്വർണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള യാ​ത്ര​ക്കാ​രി​യി​ൽ നി​ന്ന് സ്വ​ർ​ണം പി​ടി​കൂ​ടി. വ​ട​ക​ര സ്വ​ദേ​ശി​നി ഷ​രീ​ഫ​യി​ൽ നി​ന്നാ​ണ് 233 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. ദോ​ഹ​യി​ൽ നി​ന്ന് പു​ല​ർ​ച്ചെ 5.40 ന് ​എ​ത്തി​യ ഇ​ൻ​ഡി​ഗോ വി​മാ​ന​യാ​ത്ര​ക്കാ​രി​യാ​യി​രു​ന്നു ഷ​രീ​ഫ. സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ക​സ്റ്റം​സ് അ​സി.​ക​മ്മീ​ഷ​ണ​ർ ഒ.​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് ചെ​യി​ൻ ക​ണ്ടെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​സം ഡി​ആ​ർ​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ദി​വ​സം നാ​ല​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം യാ​ത്ര​ക്കാ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. ക​സ്റ്റം​സ് സൂ​പ്ര​ണ്ടു​മാ​രാ​യ പി.​വി.​സ​ന്തോ​ഷ് കു​മാ​ർ, ജ്യോ​തി ല​ക്ഷ്മി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സോ​നി​ദ് കു​മാ​ർ, അ​ശോ​ക് കു​മാ​ർ, യൂ​ഗ​ൽ കു​മാ​ർ, ജോ​യ് സെ​ബാ​സ്റ്റ്യ​ൻ, സ​ന്ദീ​പ് കു​മാ​ർ, ഹ​വി​ൽ​ദാ​ർ​മാ​രാ​യ പാ​ർ​വ​തി, മു​കേ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വി​ദേ​ശ ക​റ​ൻ​സി​യും…

Read More

ട്രെ​യി​ൻ വി​വ​ര​മ​റി​യാ​ൻ  ഡിജിറ്റൽ ബോ​ർ​ഡ്, വി​ശ്വ​സി​ച്ചാ​ൽ യാ​ത്ര കു​ള​മാ​കും; കണ്ണൂരിലെ  ട്രേയിൽവേ സ്റ്റേഷൻ യാത്രക്കാരെ വട്ടം കറക്കുന്നു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​ർ​ക്ക് ട്രെ​യി​നു​ക​ളു​ടെ വി​വ​രം ന​ൽ​കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച കൂ​റ്റ​ൻ ഡി​ജി​റ്റി​ൽ ബോ​ർ​ഡ് യാ​ത്രി​ക​രെ വ​ട്ടം​ക​റ​ക്കു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​നു പു​റ​ത്താ​യാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ നി​ന്നു ത​ന്നെ രാ​ത്രി​യും പ​ക​ലും ഒ​രു പോ​ലെ വാ​യി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. ഒ​രാ​ഴ്ച മു​ന്പാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. ഇ​ല​ക്ട്രോ​ണി​ക്സ് സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബോ​ർ​ഡി​ലൂ​ടെ നി​ര​ന്ത​രം ട്രെ​യി​ൻ വി​വ​ര​ങ്ങ​ൾ റ​ണ്ണിം​ഗ് ലെ​റ്റ​റാ​യി എ​ഴു​തി​ക്കാ​ണി​ക്കും. ട്രെ​യി​നു​ക​ളു​ടെ ന​ന്പ​ർ, പേ​ര്, ഏ​ത് സ്റ്റേ​ഷ​നി​ൽ നി​ന്നും എ​വി​ടേ​ക്കു വ​രെ എ​ന്നീ വി​വ​ര​ങ്ങ​ളും ട്രെ​യി​നു​ക​ൾ വൈ​കി ഓ​ടു​ന്നു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും യാ​ത്ര​ക്കാ​രെ അ​റി​യി​ക്കാ​നാ​ണ് ഈ ​സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. എ​ന്നാ​ൽ ബോ​ർ​ഡ് മാ​ത്രം നോ​ക്കി​യാ​ൽ യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​കും എ​ന്ന​താ​ണ് സം​ഭ​വ​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. പ​ല​പ്പോ​ഴും തെ​റ്റാ​യ വി​വ​ര​ങ്ങ​ളാ​ണ് ബോ​ർ​ഡി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ചെന്നൈ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള റെ​യി​ൽ​വേ​യു​ടെ പ്ര​ത്യേ​ക സം​വി​ധാ​ന​ത്തി​ലാ​ണ് ബോ​ർ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.…

Read More

 സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ ക്രൂ​ര​ത;സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന് ജീ​വ​ന്‍ തി​രി​ച്ച് കി​ട്ടി​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്; പ​യ്യ​ന്നൂ​രി​ല്‍ നടന്ന സംഭവം ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ അ​ര​ങ്ങേ​റി​യ​ത് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ ക്രൂ​ര​ത.​സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ ഇ​ടി​ച്ച് വീ​ഴ്ത്തി​യി​ട്ടും ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം പോ​ലും ല​ഭ്യ​മാ​ക്കാ​തെ ബ​സ് ഓ​ടി​ച്ചു​പോ​യി.​അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​യ്യ​ന്നൂ​ര്‍ ഇ​ന്‍​സ്റ്റൈ​ല്‍ ടൈ​ലേ​ര്‍​സ് ഉ​ട​മ ചൂ​ര​ക്കാ​ട്ട് ര​വീ​ന്ദ്ര​നെ(60) ക​ണ്ണൂ​ര്‍ മിം​സ് ആ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് വി​ധേ​യ​നാ​ക്കി. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ പ​യ്യ​ന്നൂ​ര്‍ മെ​യി​ന്‍ റോ​ഡി​ല്‍ മു​കു​ന്ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. റോ​ഡ​രി​കി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​റി​നെ മ​റി​ക​ട​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യി​ല്‍ പി​റ​കി​ല്‍ വ​രി​ക​യാ​യി​രു​ന്ന ബ​സ് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന് വ​യ​റ്റി​ല്‍ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ട്. ത​ല​ച്ചോ​റി​ല്‍ ര​ക്ത​സ്രാ​വ​വും ന​ട്ടെ​ല്ലി​ന് ക്ഷ​ത​വും ഏ​റ്റി​ട്ടു​ണ്ട്. ആ​ദ്യ ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷ​വും ര​വീ​ന്ദ്ര​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​ര്‍​ന്ന​തി​നാ​ല്‍ രാ​ത്രി എ​ട്ടോ​ടെ വീ​ണ്ടും ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി. അ​പ​ക​ട ശേ​ഷം ബ​സ് നി​ര്‍​ത്തി​യെ​ങ്കി​ലും പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ പോ​ലും ത​യാ​റാ​കാ​തെ വീ​ണ്ടും ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നെ​ന്ന് ഓ​ടി​കൂ​ടി​യ​വ​ര്‍ പ​റ​ഞ്ഞു. ബ​സി​ന്‍റെ…

Read More

ഇങ്ങനെയാവണം ബസ് ജീവനക്കാർ; യാ​ത്ര​യ്ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​യെ  ആശുപത്രിയിലെത്തിച്ച് രക്ഷകരായി

കൂ​ത്തു​പ​റ​മ്പ്: യാ​ത്ര​യ്ക്കി​ടെ കു​രു​ന്നു ജീ​വ​ന്‍റെ ര​ക്ഷ​ക​രാ​യി സോ​ൾ​ജി​യ​ർ ബ​സ് ജീ​വ​ന​ക്കാ​ർ. കേ​വ​ലം ഒ​രു ട്രി​പ്പി​നേ​ക്കാ​ളോ ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന വേ​ത​ന​ത്തേ​ക്കാ​ളോ വ​ലു​താ​ണ് മ​നു​ഷ്യ ജീ​വ​നെ​ന്ന കാ​ര്യ​ത്തി​ന് സ​മ​യോ​ജി​ത​മാ​യ പ്ര​വൃ​ത്തി​യി​ലൂ​ടെ അ​ടി​വ​ര​യി​ടു​ക​യാ​ണ് ത​ല​ശേ​രി – ഇ​രി​ട്ടി റൂ​ട്ടി​ലോ​ടു​ന്ന ഈ ​ബ​സി​ലെ ജീ​വ​ന​ക്കാ​ർ . ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ത​ല​ശേ​രി​യി​ൽ നി​ന്നും ഇ​രി​ട്ടി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ബ​സി​ലു​ണ്ടാ​യി​രു​ന്ന വെ​റും അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചാ​ണ് ഇ​വ​ർ സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന് മാ​തൃ​ക​യാ​യ​ത്. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ നി​ർ​മ​ല​ഗി​രി​ക്ക​ടു​ത്ത് നീ​റോ​ളി​ച്ചാ​ലി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സീ​റ്റി​ൽ അ​ച്ഛ​ന​മ്മ​മാ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ഞ്ഞി​ന് ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ശ്വാ​സം കി​ട്ടാ​തെ വാ​യി​ൽ നി​ന്ന് നു​ര​യും പ​ത​യും വ​ന്ന് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു കു​ട്ടി. യാ​ത്ര​ക്കാ​രും വെ​പ്രാ​ള​ത്തി​ലാ​യി. ഈ ​കാ​ര്യം ബ​സ് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തോ​ടെ അ​വ​ർ മ​റ്റൊ​ന്നും ചി​ന്തി​ച്ചി​ല്ല. ​ഉ​ട​ൻ ബ​സ് തി​രി​ച്ച് വ​ന്ന വ​ഴി​യേ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഓ​ടി​ച്ച് കു​ഞ്ഞി​നെ…

Read More

പട്ടാപകൽ യു​വ​തി​യെ കയറിപിടിക്കാൻ ശ്രമം;  ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ  യുവാവിനെ പിടികൂടി 

ത​ല​ശേ​രി: പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ ഇ​രു​പ​ത്തി​യാ​റു​കാ​രി​യെ ക​ട​ന്നു പി​ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഇ​രു​പ​ത്തി​യൊ​മ്പ​തു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ധ​ർ​മ​ടം മീ​ത്ത​ലെ പീ​ടി​ക ഫാ​ത്തി​മ്മ ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ റ​ഫ്ഷാ​ഖി (29) നെ​യാ​ണ് ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് . ഇ​ന്ന​ലെ പ​ക​ൽ ജൂ​ബി​ലി റോ​ഡി​ലെ എ​വ​റ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​നു സ​മീ​പ​മാ​ണ് സം​ഭ​വം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലേ​ക്ക് ജോ​ലി​ക്കാ​യി വ​രി​ക​യാ​യി​രു​ന്ന യു​വ​തി​യെ ന​ടു റോ​ഡി​ൽ വെ​ച്ച് പ്ര​തി ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ പ​രി​സ​ര​വാ​സി​ക​ൾ പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read More

മ​സ്ക്ക​റ്റി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് ക്ഷേ​ത്ര​കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

ക​ണ്ണൂ​ർ: വി​ദേ​ശ​ത്തു​നി​ന്നും അ​വ​ധി​ക്കെ​ത്തി​യ യു​വാ​വി​നെ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ഞ്ഞി​രോ​ട് എ​ലു​മ്പ​ൻ ഹൗ​സി​ൽ പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ-​സ​രോ​ജി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എ. ​സ​നേ​ഷി​നെ (35) ആ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11 ഓ​ടെ കാ​ഞ്ഞി​രോ​ട് തെ​രു ഗ​ണ​പ​തി മ​ണ്ഡ​പം കു​ള​ത്തി​ലാ​ണ് സ​നേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ സ​നേ​ഷി​നെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും ന​ട​ത്തി​യ തെ ​ര​ച്ചി​ലി​ലാ​ണ് കു​ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണൂ​രി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മ​സ്ക്ക​റ്റി​ൽ ജോ​ലി​യു​ണ്ടാ​യി​രു​ന്ന സ​നേ​ഷ് അ​വ​ധി​ക്ക് നാ​ട്ടി​ൽ എ​ത്തി​യ​താ​ണ്. സ​നേ​ഷി​ന്‍റെ ഭാ​ര്യ അ​ശ്വ​തി​യും മ​സ്ക്ക​റ്റി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. ഏ​ക മ​ക​ൾ: ഇ​വ.

Read More