കണ്ണൂർ: ഹോട്ടലിൽ ഭക്ഷണം ഓർഡർ ചെയ്യുകയും പൈസ നൽകുവാൻ ഹോട്ടൽമാനേജരുടെ എടിഎം കാർഡിന്റെ നന്പർ ആവശ്യപ്പെടുകയും എടിഎം കാർഡിന്റെ നന്പറുപയോഗിച്ച് പണം തട്ടുകയും ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയെ കണ്ണൂർ ടൗൺ പോലീസ് തൃശൂരിൽ വച്ച് അറസ്റ്റുചെയ്തു. ഉത്തർപ്രദേശ് മധുരയിലെ ദിൽവാഗ് (24) ആണ് തൃശൂരിൽ അറസ്റ്റിലായത്. കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ ബാവിഷ്, എഎസ്ഐ കൃഷ്ണൻ, സിപിഒ പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. 2019 മെയ് 24 നായിരുന്നു കേസിനാസ്പദമായ സംഭവം. ആർമി ഓഫീസറെന്ന് പരിചയപ്പെടുത്തി എത്തിയ യുവാവ് ഹോട്ടലിലെത്തുകയും ഭക്ഷണം പാഴ്സലായി ഓർഡർ ചെയ്യുകയും ചെയ്തു. തുടർന്ന് ഭക്ഷണം വാങ്ങുവാൻ യുവാവിനെ കാണാത്തപ്പോൾ ഫോണിലൂടെ ഹോട്ടൽ അധികൃതർ വിളിക്കുകയും ചെയ്തു. ഭക്ഷണത്തിന്റെ പൈസ നൽകുവാൻ ഫോണിലൂടെ ഹോട്ടൽ മാനേജരുടെ എടിഎം കാർഡിന്റെ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് മാനേജരുടെ അക്കൗണ്ടിൽ…
Read MoreCategory: Kannur
ബേക്കറിയിൽ നിന്നു വാങ്ങിയ ബിസ്കറ്റിൽ അഞ്ചു രൂപ നാണയം; കുട്ടിയുടെ വയറ്റിൽ പോകാഞ്ഞത് ഭാഗ്യമെന്ന് വീട്ടുകാർ
പാനൂർ: ബേക്കറിയിൽ നിന്ന് വാങ്ങിയ ബിസ്ക്കറ്റിൽ അഞ്ചു രൂപയുടെ കോയിൻ. ഇന്നലെ രാവിലെ പാനൂർ ടൗണിലെ പ്രമുഖ ബേക്കറിയിൽ നിന്ന് വാങ്ങിയ ബേക്കറി ബിസ്ക്കറ്റിലാണ് അഞ്ചു രൂപയുടെ കോയിൻ കണ്ടെത്തിയത്. ചെണ്ടയാട് മാവിലേരിയിലെ ഒരു വീട്ടിലേക്ക് വാങ്ങിയ ബിസ്ക്കറ്റ് കുട്ടികൾ ഭക്ഷിക്കുന്നതിനിടെയാണ് നാണയം ശ്രദ്ധയിൽപ്പെട്ടത്.
Read Moreകർണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ; സംശയിക്കാതിരിക്കാൻ എക്സിക്യൂട്ടീവ് വേഷത്തിലാണ് ഇയാൾ എത്തിയിരുന്നതെന്ന് പോലീസ്
ശ്രീകണ്ഠപുരം(കണ്ണൂർ): 48 പായ്ക്കറ്റ് കർണാടക മദ്യവുമായി പയ്യാവൂരിൽ ഒരാൾ അറസ്റ്റിൽ. വീരാജ്പേട്ട സ്വദേശി എം.എം. അശോകയെ (46) യാണ് ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ പി.എ. ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടർന്ന് ഇന്ന് രാവിലെ പയ്യാവൂർ ടൗണിൽ വച്ച് പിടികൂടുകയായിരുന്നു. വീരാജ്പേട്ടയിൽ നിന്ന് ഏജന്റ് മുഖേന എത്തിക്കുന്ന മദ്യം കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾ വിൽപന നടത്താറുള്ളതായി എക്സൈസ് അധികൃതർ പറഞ്ഞു. സംശയിക്കാതിരിക്കാൻ എക്സിക്യൂട്ടീവ് വേഷത്തിലാണ് ഇയാൾ മദ്യവുമായി എത്തുന്നത്. പ്രതിയെ ഉച്ചകഴിഞ്ഞ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.
Read Moreപുതിയതെരുവിൽ ആംബുലൻസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; ആർക്കും പരിക്കില്ല; രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു
പുതിയതെരു: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ഡിവൈഡറിൽ ഇടിച്ചു കയറി. ദേശീയപാതയിൽ പുതിയതെരു ഗീതാ ബാറിന് മുന്നിൽ ഇന്നു രാവിലെ ഒമ്പതിനാണ് അപകടം. ആർക്കും പരിക്കില്ല. പയ്യന്നൂരിൽ നിന്ന് രോഗിയുമായി കണ്ണൂരിലേക്ക് വരികയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഗതാഗതക്കുരുക്കിനെ തുടർന്ന് മറുഭാഗത്ത് കൂടി കടന്നുപോകാൻ ശ്രമിക്കവെ കണ്ണൂരിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ഡിവൈഡറിൽ കയറുകയായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി. വളപട്ടണം പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.
Read Moreഎടച്ചോളി പ്രേമൻ വധം; തലശേരി നഗരസഭാ ചെയർമാൻ ഉൾപ്പെടെ ഏഴു പ്രതികളെയും വെറുതെവിട്ടു
തലശേരി: ബിജെപി പ്രവർത്തകൻ എടച്ചോളി പ്രേമൻ (29) വധക്കേസിൽ പ്രതികളായ തലശേരി നഗരസഭാ ചെയർമാൻ ഉൾപ്പെടെ ഏഴ് സിപിഎം പ്രവർത്തകരെയും കോടതി വെറുതെ വിട്ടു. കോടിയേരി സ്വദേശികളായ കെ.അഭി എന്ന അഭിനേഷ് (38), വി.പി.ഷൈജേഷ് (37), കുനിയിൽ പി. മനോജ് (40), കാട്ടിന്റവിട ചാത്തമ്പള്ളി വിനോദ് (40), തയ്യിൽ വട്ടക്കണ്ടി സജീവൻ (39), വട്ടക്കണ്ടി റിഗേഷ് (36), തലശേരി നഗരസഭ ചെയർമാൻ കാരാൽ തെരുവിലെ കുനിയിൽ സി.കെ.രമേശൻ (50) എന്നിവരെയാണ് തലശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടത്. കേസിൽ എട്ടു പ്രതികളാണുണ്ടായിരുന്നത്. ഏഴാം പ്രതിയായിരുന്ന കുനിയിൽ ചന്ദ്രശേഖരൻ നേരത്തെ മരണമടഞ്ഞിരുന്നു. 2005 ഒക്ടോബർ 13 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ പതിനൊന്നോടെ കോടിയേരി മൂഴിക്കരയിലെ അനിയുടെ സ്റ്റേഷനറി കടയിലെ കോയിൻ ബൂത്തിൽ നിന്ന് ഫോൺ ചെയ്യുകയായിരുന്ന പ്രേമനെ പ്രതികൾ രാഷ്ട്രീയ വിരോധം കാരണം വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു…
Read Moreകൊടും ക്രൂരത… പൂച്ചയെ കല്ലുകെട്ടി കിണറ്റിലിട്ട് കൊന്ന് കുടിവെള്ളം മുട്ടിച്ചു; പോലീസിൽ പരാതി ലക്ഷ്മണൻ
ചൊക്ലി (കണ്ണൂർ): കൊടും ക്രൂരതയ്ക്ക് ഇരയാക്കി മിണ്ടാപ്രാണിയുടെ ജീവനെടുത്തതിനൊപ്പം സമൂഹ്യദ്രോഹികൾ നിരവധി വീട്ടുകാരുടെ കുടിവെള്ളവും മുട്ടിച്ചു. നിടുമ്പ്രത്താണ് കേട്ടുകേൾവിയില്ലാത്ത കൊടുംക്രൂരത നടന്നത്. പൂച്ചയെ കല്ലുകെട്ടി കിണറ്റിലിട്ട് കൊല്ലുകയായിരുന്നു. ഏതാനും വീട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ കൊടുംക്രൂരത ചെയ്തത്. അടുത്ത കാലത്തായി കോൺഗ്രസ് പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചുവരുന്ന നിടുന്പ്രം രാമകൃഷ്ണ എൽപി സ്കൂളിനു സമീപത്തെ ലക്ഷ്മണന്റെ വീടിനോട് ചേർന്നുള്ള കിണറ്റിലാണ് പൂച്ചയുടെ ജഡം കണ്ടെത്തിയത്. അയൽവാസികൾ ഉൾപ്പെടെയുള്ള നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കിണറാണ് സാമൂഹ്യദ്രോഹികൾ മലിനമാക്കിയത്. ലക്ഷ്മണൻ ചൊക്ലി പോലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി.
Read Moreതാവം കാപ്പ് ബണ്ടിൽ സ്കൂട്ടറിൽ നിന്നും പുഴയിലേക്ക് തെറിച്ച് വീണ് യാത്രക്കാരിയെ കാണാതായി
പഴയങ്ങാടി: സ്കൂട്ടർ നിയന്ത്രണം വിട്ടതിനെ തുടർന്ന് യാത്രക്കാരിയായ വീട്ടമ്മയെ പുഴയിലേക്ക് തെറിച്ചു വീണു കാണാതായി. താവം കാപ്പ് ബണ്ടിൽ ഇന്നു രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ചെറുകുന്ന് കുന്നനങ്ങാട് സ്വദേശിയും ഏഴോത്ത് താമസക്കാരിയുമായ നീലാങ്കോൽ ശ്യാമള (55)യെയാണ് പുഴയിൽ കാണാതായത്. അണക്കെട്ട് പാലത്തിലൂടെ സ്കൂട്ടർ കടന്നു വരുന്നതിനിടെ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് കൈവരിയില്ലാത്ത ഭാഗത്തു കൂടെ ഇവർ പുഴയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സ്കൂട്ടറും ചെരുപ്പുകളും പാലത്തിൽ വീണു കിടക്കുന്ന നിലയിലാണ്. മത്സ്യതൊഴിലാളികളും അഗ്നിശമന സേനയും തെരച്ചിൽ നടത്തി വരികയാണ്.
Read Moreകൊളശേരിയിൽ തെരുവ് നായക്കൂട്ടത്തിൽ നിന്നും ഓടി രക്ഷപ്പെട്ട വിദ്യാർഥിക്ക് കിണറ്റിൽ വീണ് പരിക്ക്
തലശേരി: തെരുവ് നായക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെ വിദ്യാർഥി കിണറ്റിൽ വീണു. വീഴ്ചയിൽ പരിക്കേറ്റെങ്കിലും നീന്തലറിയാവുന്നതിനാൽ വിദ്യാർഥി ആളുകൾ എത്തുന്നതുവരെ കിണറിന്റെ പടയിൽ പിടിച്ചു നിന്നു രക്ഷപ്പെട്ടു. ഇന്നു രാവിലെ കൊളശേരിയിലായിരുന്നു സംഭവം. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി പോയ എട്ടാം ക്ലാസുകാരനെ തെരുവ് നായക്കൂട്ടം ആക്രമിക്കുകയായിരുന്നു. പത്തിലേറെ വരുന്ന നായക്കൂട്ടത്തിൽ നിന്നും രക്ഷപ്പെട്ടോടിയ കുട്ടിക്കു പിന്നാലെ നായക്കൂട്ടം പിന്തുടർന്നു. കുട്ടി സമീപത്തെ പറന്പിലെ മതിൽ ചാടിക്കടന്നു രക്ഷപ്പെടുന്നതിനിടെയാണ് കിണറ്റിൽ വീണത്. വീഴ്ചയിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളശേരി മേഖലയിൽ തെരുവ്നായകൾ ജനജീവിതത്തിന് ഭീഷണിയായി മാറുകയാണ്. നായക്കൂട്ടത്തെ ഭയന്ന് വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പോലും ഇവിടുത്തുകാർ ഭയക്കുകയാണ്.
Read Moreകണ്ണൂർ കോർപറേഷനിൽ നാടകീയരംഗങ്ങൾ; പി.കെ. രാഗേഷിനെ എൽഡിഎഫ് കൗൺസിലർമാർ വളഞ്ഞു
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ മേയർക്കെതിരേ അവിശ്വാസ പ്രമേയം വന്നതിനുശേഷം നടന്ന ആദ്യ കൗൺസിൽ യോഗത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. രാവിലെ 10.45 ഓടെ ആരംഭിച്ച കൗൺസിൽ യോഗമാണ് ഇതുവരെയില്ലാത്ത രീതിയിൽ പ്രക്ഷുബ്ദമായത്. മേയറുടെ ചാർജുള്ള ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ഡയസിൽ വന്നിരുന്നതോടെ സിപിഎം സ്വതന്ത്രൻ തൈക്കണ്ടി മുരളീധരൻ ക്രമപ്രശ്നം ഉന്നയിക്കാനുണ്ടെന്നു പറഞ്ഞ് എഴുന്നേറ്റ് നിൽക്കുകയായിരുന്നു. കോർപറേഷൻ കൗൺസിലിലെ അജണ്ടയിൽ മേയറുടെ പേരിൽ ഡെപ്യൂട്ടി മേയറായ പി.കെ. രാഗേഷ് ഒപ്പ് രേഖപ്പെടുത്തിയിൽ ക്രമവിരുദ്ധമുണ്ടെന്നു തൈക്കണ്ടി മുരളീധരൻ പറഞ്ഞു. കണ്ണൂരിൽ വനിതാ മേയറാണ് നിലവിലുള്ളത്. പിന്നെ എങ്ങനെയാണ് ഡെപ്യൂട്ടി മേയർ മേയറുടെ ഒപ്പ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേയർ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായാൽ ഡെപ്യൂട്ടി മേയർക്കാണ് അതിന്റെ ചാർജെന്നാണ് തദ്ദേശസ്വയംഭരണ ചട്ടമെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് പറഞ്ഞു. അതുകൊണ്ട് ഇതിൽ ക്രമപ്രശ്നങ്ങളൊന്നുമില്ല. ചാർജ് മേയറുടെ തന്നെയാണെന്നും…
Read Moreകുഞ്ഞിമംഗലം ഗവൺമെന്റ് സെൻട്രൽ യുപി സ്കൂളിന് നൂറു വയസ്, നഷ്ടപ്പെട്ട കളിസ്ഥലം വീണ്ടെടുത്ത് നാടിന്റെ പിറന്നാൾ സമ്മാനം
കുഞ്ഞിമംഗലം: നൂറു വർഷം തികയുന്ന സ്കൂളിന് കളിസ്ഥലം തിരിച്ചുപിടിക്കാൻ ഒരു നാട് കൈകോർക്കുന്നു. കുഞ്ഞിമംഗലം ഗവ. സെൻട്രൽ യുപി സ്കൂളിനാണ് നഷ്ടപ്പെട്ട കളിസ്ഥലം തിരികെ നൽകാൻ നാട് കൈകോർക്കുന്നത്. 87 സെന്റ് സ്ഥലത്ത് വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ആ സമയത്ത് സ്കൂളിന് ചുറ്റം നിറയെ കളിസ്ഥലമുണ്ടായിരുന്നു. കുട്ടികൾ ഓടി കളിച്ചിരുന്ന ആ സ്ഥലമാണ് 2013ൽ ഇല്ലാതായത്. 2013ൽ സ്ഥലമുടമ സ്കൂളിന് 22 സെന്റ് സൗജന്യമായി നൽകി. ബാക്കി സ്ഥലം മറ്റൊരാൾക്ക് വിറ്റു. ഇതോടെ സ്കൂളിൽ അസംബ്ലി ചേരാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയായി. ഇപ്പോൾ 350ൽ അധികം കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഇവർക്ക് സ്വതന്ത്രമായൊന്ന് നടക്കാൻ പോലും ഇന്ന് ഇവിടെ സ്ഥലമില്ല. സ്കൂളിന്റെ ശതാബ്ദി ആഘോഷം നടത്തുന്നതിനായി ചേർന്ന യോഗത്തിലാണ് കളിസ്ഥലം വീണ്ടെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ച ആരംഭിച്ചത്. ഒരു കോടി ആറു ലക്ഷം രൂപയാണ് സ്കൂളിനു മുന്നിലെ…
Read More