ശ്രീകണ്ഠപുരം: ചുഴലിയിൽ ബോംബ് വെച്ചതായുള്ള നാട്ടുകാരുടെ പരാതി പോലീസിനെ വട്ടം കറക്കി. ഇന്നുരാവിലെ 11 ഓടെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ബോംബിന് പകരം സ്റ്റീൽ പാത്രത്തിനുളളിൽ നിന്ന് ലഭിച്ചത് അസൽ ‘സാമ്പാർ’. ഇന്നലെ രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം. ശ്രീകണ്ഠപുരം-ചുഴലി റോഡരികിൽ സ്റ്റീൽ ബോംബ് കണ്ടതായി നാട്ടുകാർ ശ്രീകണ്ഠപുരം പോലീസിൽ അറിയിക്കുകയായിരുന്നു. സ്റ്റീൽ ബോംബാണെന്ന് സംശയിക്കുന്ന വിധത്തിൽ തിരിയോട് കൂടിയായിരുന്നു വസ്തു ഉണ്ടായിരുന്നത്. തുടർന്ന് രാത്രി 11.30 ഓടെ സ്ഥലത്തെത്തിയ എസ്ഐ എം.പി. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വസ്തു കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും ഐജിയുടെ കീഴിലുള്ള ക്യുആർടി ടീമും നിർവീര്യമാക്കുന്നതിനിടെയാണ് പാത്രത്തിനുള്ളിൽ നിന്ന് സാമ്പാർ ലഭിച്ചത്. ഏതായാലും വ്യാജ ബോംബ് വച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Read MoreCategory: Kannur
ശ്രീകണ്ഠാപുരം സ്വദേശിയെ ബന്ദിയാക്കി നഗ്നചിത്രം പകർത്തിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ
പഴയങ്ങാടി: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ എത്തിയ ശ്രീ കണ്ഠാപുരം സ്വദേശിയായ യുവാവിനെ പുതിയങ്ങാടിയിലെ വാടക ക്വാർട്ടേഴ്സിൽ വെച്ച് ബന്ദിയാക്കുകയും പണം തട്ടിയെടുത്ത ശേഷം നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒന്നാംപ്രതി അറസ്റ്റിൽ. പുതിയങ്ങാടി സ്വദേശിയായ സോഡാ ബാബു എന്ന അറിയപ്പെടുന്ന അരിപ്പറമ്പിൽ ഷാജിദിനെ (41) യാണ് പഴയങ്ങാടി എസ്ഐമാരായ കെ.ഷാജു, മുരളി തുടങ്ങിയവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പുതിയങ്ങാടി ജുമാ മസ്ജിദിന് സമീപമുള്ള സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പുതിയങ്ങാടി സ്വദേശിയായ സ്ത്രീയുമായി നടന്ന സാമ്പത്തിക ഇടപാടുകൾ തീർക്കാനായാണ് ശ്രീകണ്ഠാപുരം സ്വദേശിയായ യുവാവ് പുതിയങ്ങാടിയിൽ എത്തിയത്. ക്വാർട്ടേഴ്സിൽ എത്തിയ യുവാവിനെ അഞ്ചംഗസംഘം ബന്ദി ആക്കുകയായിരുന്നു. കേസിലെ പ്രതികളായ മാടായിയിലെ കെ.നമ്പീസ, കെ.സാജിത എന്നിവർ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിൽ ഹാജരായിരുന്നു. നാലാം പ്രതിയായ പുതിയങ്ങാടിയിലെ മുനീറി (31) നെ പഴയങ്ങാടി പോലിസ് അറസ്റ്റ്…
Read Moreപയ്യന്നൂരിലെ പെട്രോള്‍ പമ്പില്‍നിന്നും മോഷ്ടിച്ച ബസുമായി കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു; വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ; പ്രതിയുടെ ചിത്രം സിസി ടിവി കാമറയിൽ
പയ്യന്നൂര്‍: പയ്യന്നൂര്‍ പെട്രോള്‍ പമ്പില്‍നിന്നും അര്‍ദ്ധരാത്രിയില്‍ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ ബസ് എരിപുരത്ത് മതിലിലിടിച്ച് നിന്നു.കൂത്തുപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാധവി മോട്ടോര്‍സ് കമ്പനിയുടെ സ്റ്റാര്‍ ലൈറ്റ് ബസാണ് രാത്രിയില്‍ മോഷ്ടിച്ചുകൊണ്ടു പോയത്. പെരുമ്പ രാജധാനി തിയേറ്ററിന് സമീപത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് കഴിഞ്ഞ രാത്രിയില്‍ മോഷ്ടിച്ചുകൊണ്ടുപോയത്.രാത്രി പത്തിനാണ് പമ്പ് അടച്ചത്.പുലര്‍ച്ചെ നാലിന് എത്തിയ പെട്രോള്‍ പമ്പിലെ ജീവനക്കാരനാണ് ബസ് കാണാതായ വിവരം അറിഞ്ഞത്.പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് കടത്തിക്കൊണ്ടു പോയത്. പമ്പിലെ നിരീക്ഷണ കാമറയില്‍ മുഖം ടവല്‍കൊണ്ട് മറച്ച ആള് രാത്രി 12.54 എത്തുന്നതും 1.02ന് ബസ് റോഡിലെത്തിച്ച് തിരിച്ച് ബസ്സ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്നതുമായ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.രാവിലെ നടത്തിയ അന്വേഷണത്തിലാണ് കടത്തിക്കൊണ്ടുപോയ ബസ് പഴയങ്ങാടി എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപം വീട്ടുമതിലിലിടിച്ച് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
Read Moreകണ്ണൂർ നഗരത്തിൽ കടയുടെ പൂട്ട് തകർത്ത് ലക്ഷങ്ങൾ കവർന്നു; സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു
കണ്ണൂർ: കണ്ണൂർ നഗരത്തിൽ കടയുടെ പൂട്ട് തകർത്ത് 1.90 ലക്ഷം രൂപ കവർന്നു. കണ്ണൂർ ഗോപാൽ സ്ട്രീറ്റിലെ റിയാസ് ഹോൾസെയിൽ ഷോപ്പിലാണ് കവർച്ച നടന്നത്. ഒണ്ടേൻ റോഡിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അബ്ദുൾ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ഇന്നുരാവിലെ ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപെട്ടത്. ഉടൻ ടൗൺ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ടൗൺ അഡീഷണൽ എസ്ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ രണ്ടുപേർ കടയിലെത്തി കവർച്ച ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. ഇക്കാര്യം പോലീസ് പരിശോധിക്കുകയാണ്. ഇന്നലെ രാവിലെ കടയിൽ സൂക്ഷിച്ച പണം ബാങ്കിൽ അടയ്ക്കാൻ പോയിരുന്നുവെങ്കിലും തിരക്കു കാരണം തിരിച്ചുവരികയായിരുന്നു. ഈ തുകയാണ് കവർച്ച ചെയ്തതെന്ന് റിയാസ് പറഞ്ഞു.
Read Moreവയനാട്ടിലേക്ക് പോകുവാൻ രാഹുൽ ഗാന്ധി കണ്ണൂരിൽ; കണ്ണൂരിലെ കോൺഗ്രസ് നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും
കണ്ണൂർ: പ്രളയബാധിത മേഖലകൾ സന്ദർശിക്കാനെത്തുന്ന രാഹുൽഗാന്ധി ഇന്ന് ഉച്ചയോടെ കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 12.15ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി കണ്ണൂരിൽ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് റോഡുമാർഗം വയനാട്ടിലേക്ക് തിരിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ എംപി, എംഎൽഎമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, കെപിസിസി ഭാരവാഹികളായ വി.എ. നാരായണൻ, സുമ ബാലകൃഷ്ണൻ, കെ. സുരേന്ദ്രൻ, സജീവ് ജോസഫ്, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരുടെ നേതൃത്വത്തിൽ രാഹുൽഗാന്ധിക്ക് കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകും. തുടർന്ന് കോൺഗ്രസ് നേതാക്കളൊപ്പമാണ് രാഹുൽഗാന്ധിക്ക് ഉച്ചഭക്ഷണം ഒരുക്കിയിരിക്കുന്നത്. ഇതിനുശേഷമാണ് കണ്ണൂരിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ട്. രാഹുൽഗാന്ധിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് കണ്ണൂർ വിമാനത്താവളത്തിലും രാഹുൽ ഗാന്ധി കടന്നുപോകുന്ന നെടുംപൊയിൽ ചുരം റോഡിലുംകണ്ണൂർ ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ…
Read More‘അപ്പി’ വൃത്തിയാക്കി വേണം കട തുറക്കാൻ; കണ്ണൂർ നഗരത്തിലെ വ്യാപാരികളുടെ കാര്യം കഷ്ടം തന്നെ
കണ്ണൂർ: നഗരത്തിലെ കടവരാന്തകളിൽ അന്തിയുറങ്ങുന്നവർ കടയും പരിസരങ്ങളും വൃത്തിഹീനമാക്കുന്നതായി വ്യാപാരികൾ. രാത്രിയിൽ കടയടക്കുന്നതോടെ കൈയിൽ കരുതുന്ന വൃത്തിഹീനമായ ഭാണ്ഡക്കെട്ടുമായി എത്തുന്ന ഭിക്ഷാടകർ ഉൾപ്പെടെയുള്ളവർ പേപ്പറും മറ്റും വിരിച്ചു കിടക്കുകയാണു പതിവ്. പലരും മദ്യലഹരിയിലായിരിക്കും. രാത്രിയിൽ ഇടയ്ക്ക് ഉറക്കമുണരുന്ന ഇവർ കടയുടെ അടുത്തുതന്നെ മൂത്രമൊഴിക്കും. മറ്റു ചിലരാകട്ടെ അതിരാവിലെ ഉറക്കമുണർന്ന് പ്രഭാതകർമങ്ങൾ പരിസരപ്രദേശത്തു തന്നെ നടത്തും. തുടർന്നാണ് ഭിക്ഷാടനത്തിനും മറ്റു തൊഴിലിലുമായി വേർപിരിഞ്ഞുപോകുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 700 ലധികം പേർ ഇത്തരത്തിൽ താമസിക്കുന്നതായിട്ടാണ് പോലീസിന്റെ നിഗമനം. ഇവരിൽ ചിലർ മോഷണങ്ങളും നടത്താറുണ്ടെന്ന് പോലീസ് പറയുന്നു. രാവിലെ കടതുറക്കാൻ എത്തുന്ന വ്യാപാരികൾ ശരിക്കും കഷ്ടപ്പെടുകയാണ്. ആരാണ് കടവരാന്തയിൽ ഉറങ്ങാൻ എത്തുന്നതെന്ന് വ്യാപാരികൾക്ക് യാതൊരു പിടിയുമില്ല. ഭിക്ഷാടകരും മറ്റു വൃത്തിഹീനമാക്കുന്ന കടവരാന്തകൾ വൃത്തിയാക്കലാണ് രാവിലെ കടതുറക്കാനെത്തുന്നവർ ആദ്യം ചെയ്യുന്നത്. നിരവധി തവണ ഇക്കാര്യം ബന്ധപ്പെട്ട യൂണിയനുകൾക്കു പരാതി നൽകിയെങ്കിലും നടപടിയൊന്നും…
Read Moreപണം പുറത്തു വന്നില്ല, എടിഎം അടിച്ചു തകർത്ത് യുവാവ്; പരിയാരത്ത് നടന്ന രസകരമായ സംഭവം ഇങ്ങനെ…
പരിയാരം(കണ്ണൂർ): എടിഎം അടിച്ചുതകര്‍ത്ത കേസിലെ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിലാത്തറ ദേശീയപാതയോരത്തെ എടിഎം അടിച്ചു തകര്‍ത്ത കേസിലാണ് കണ്ണൂര്‍ കക്കാട് കൊറ്റാളിയിലെ ചക്കര പൊയ്യന്‍ വീട്ടില്‍ സി.പി.ദീപക്രാജി (34)നെ പരിയാരം സിഐ കെ.വി.ബാബു അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച രാത്രിയിലാണ് ദേശീയ പാതയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം മെഷീനിന്റെ മോണിറ്റര്‍, ഡയല് പാഡ് എന്നിവ അടിച്ചു തകര്‍ത്തത്. സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: സുഹൃത്തിനെ കാണാന്‍ പിലാത്തറയിലെത്തിയ ദീപക്രാജ് ശനിയാഴ്ച്ച രാത്രി 8.45ന് പണം എടുക്കുന്നതിനായി എടിഎമ്മിലെത്തിയെങ്കിലും പണം പുറത്തു വന്നതില്‍ ഒരു 500 രൂപ നോട്ട് എടിഎമ്മില്‍ കുടുങ്ങിയത് എത്ര ശ്രമിച്ചിട്ടും വലിച്ചെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കോപാകുലനായി പുറത്തു പോയി കല്ലുമായി വന്ന് മോണിറ്ററും ഡയല് പാഡും അടിച്ച് തകര്‍ത്തത്.ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
Read Moreവിശ്വാസങ്ങളെ എതിർക്കാൻ പാടില്ല, വിശ്വാസം സംരക്ഷിക്കാൻ സമൂഹത്തിനു ബാധ്യതയുണ്ടെന്ന് പി.കെ.ശ്രീമതി
കൂത്തുപറമ്പ്: മൂന്നു ദിവസമായി വേങ്ങാട് ദർഗയിൽ നടന്ന ഉറൂസെ ഉപ്പാവ ആണ്ടു നേർച്ച സമാപിച്ചു. ഇതിന്റെ ഭാഗമായി നടന്ന മതസൗഹാർദ സമ്മേളനം മുൻ എംപി.പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. മസീഹ സത്താർ ഷാ ഖാദിരി അധ്യക്ഷത വഹിച്ചു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ സമൂഹത്തിനു ബാധ്യത ഉണ്ടെന്നും വിശ്വാസങ്ങളെ എതിർക്കാൻ പാടില്ലെന്നും പി.കെ.ശ്രീമതി പറഞ്ഞു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അസിസ്റ്റന്റ് കളക്ടർ ഹാരിസ് റഷീദ് ആദരിച്ചു. തലശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാൽ വിശിഷ്ടാതിഥിയായി. സ്വാമി ചന്ദ്രജിത് ജ്ഞാനതപസ്വി, ഫസൽ ഹുസൈൻ തങ്ങൾ, ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രളയദുരന്ത സമയത്ത് കഠിനാധ്വാനം ചെയ്ത വേങ്ങാട് കെഎസ്ഇബി യിലെ ഉദ്യോഗസ്ഥരെയും മുഴുവൻ ലൈൻമാൻമാരെയും ആദരിച്ചു. കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം.സുകുമാരൻ, മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത്…
Read Moreവെള്ളം കയറി തകരാർ സംഭവിച്ച വീട്ടുപകരണങ്ങൾ നന്നാക്കി നൽകി ചാലക്കുടിയിൽ നിന്നെത്തിയ അധ്യാപകരും വിദ്യാർഥികളും
ചാവശേരി: കനത്ത മഴയിൽ വെള്ളം കയറി തകരാർ സംഭവിച്ച വീട്ടുപകരണങ്ങൾ നന്നാക്കി നൽകി വിദ്യാർഥികളും അധ്യാപകരും മാതൃകയായി. മട്ടന്നൂർ വെളിയമ്പ്ര കൊട്ടാരത്തിൽ കടവരാന്തയിൽ ക്യാമ്പ് വച്ചാണ് വീടുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നന്നാക്കി നൽകിയത്. ചാലക്കുടിയിൽ നിന്നെത്തിയ ഐടിഐ വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന 24 അംഗ സംഘമാണ് മെക്കാനിക്കൽ പ്രവൃത്തിയിൽ ഏർപ്പെട്ടത്. ഒരാഴ്ച മുമ്പുണ്ടായ കനത്ത മഴയിൽ തോട് കവിഞ്ഞൊഴുകി വെളിയമ്പ്ര കൊട്ടാരം, കാഞ്ഞിരംകരി, പറയനാട് മേഖലയിലെ നിരവധി വീടുകളിലാണ് വെള്ളം കയറി നാശനഷ്ടമുണ്ടായത്. നൂറോളം വീടുകളിലെ വീട്ടുപകരണങ്ങളാണ് വെള്ളം കയറി ഉപയോഗശൂന്യമായത്. ഫ്രിഡ്ജ്, മിക്സി, ടെലിവിഷൻ, കമ്പ്യൂട്ടർ, വാഷിംഗ് മെഷീൻ, ഫാൻ, മോട്ടോറുകൾ തുടങ്ങിയവയാണ് വീട്ടുകാർ ക്യാമ്പിലെത്തിച്ചത്. ക്യാമ്പിലെത്തിച്ച ഭൂരിഭാഗം ഉപകരണങ്ങളും ഉപയോഗിക്കാൻ വിധത്തിൽ നന്നാക്കി നൽകി. ഹരിത കേരള റിസോഴ്സിന്റെ നേതൃത്വത്തിലാണ് ഐടിഐ വിദ്യാർഥികൾ അടങ്ങുന്ന സംഘം കണ്ണൂർ ജില്ലയിലെത്തിയത്. കഴിഞ്ഞ 15 നാണ്…
Read Moreപയ്യന്നൂരിൽ ഷവർമ കഴിച്ച ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യ വിഷബാധ; ഇവരുടെ നില ഗുരുതരമെന്ന് ആശുപത്രി
തൃക്കരിപ്പൂർ: ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റു. മാടക്കാല്‍ സ്വദേശി പാലക്കീൽ സുകുമാരൻ, ഭാര്യ ജലജ, മകൾ ശ്രുതിന, തൻമയ എന്നിവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഇവർ ഗുരുതര നിലയിൽ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപെത്ത ഡ്രീം ഡെസേര്ട്ടില് നിന്നാണ് സുകുമാരന്‍ ഷവര്‍മയും കുബൂസും പാഴ്സലായി വാങ്ങിയത്. രണ്ട് പ്ലെയിറ്റ് ഷവര്‍മയും അഞ്ച് കുബൂസും വാങ്ങി വീട്ടിലെത്തുകയും അത് കഴിച്ച വീട്ടിലെ അഞ്ച് പേര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍മാര്‍ ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതായി സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് പയ്യന്നൂരിലെ കട നഗരസഭാ അധികൃതര്‍ പൂട്ടിച്ചു. 10000 രൂപ പിഴയീടാക്കുകയും ചെയ്തു. ഭക്ഷണശാലയുടെ ലൈസന്‍സ് നിര്‍ത്തലാക്കുന്നതിനുള്ള…
Read More