വ​യ​ൽ​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​ർ ജീ​വി​ത​ത്തി​നാ​യി ‘പു​തി​യ ബൈ​പാ​സി​’ലേ​ക്ക്

ത​ളി​പ്പ​റ​മ്പ്: സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍ ജീ​വി​ത​ത്തി​ലേ​ക്ക് പു​തി​യ ബൈ​പ്പാ​സ് പ​ണി​യു​ന്നു. വ​യ​ല്‍​കി​ളി സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റി​യ സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍ ഭ​ക്ഷ്യ​വി​ഭ​വ വി​ല്പ​ന​യി​ൽ​സ​ജീ​വ​മാ​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ഗ്രാ​മീ​ണ ഭ​ക്ഷ​ണ​ശാ​ല വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ ത​ളി​പ്പ​റ​ന്പി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ത​ളി​പ്പ​റ​മ്പ് ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്നും കീ​ഴാ​റ്റൂ​രി​ലേ​ക്കു​ള്ള കാ​ന​ത്ത​മ്പ​ലം റോ​ഡി​ലാ​ണ് ഗ്രാ​മീ​ണ​ഭ​ക്ഷ​ണ​ശാ​ല തു​റ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 2017 സെ​പ്റ്റം​ബ​ർ 10 മു​ത​ല്‍ സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് വ​യ​ൽ​ക്കി​ളി സ​മ​രം കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. കീ​ഴാ​റ്റൂ​രി​ലെ 70 ഏ​ക്ക​റി​ലേ​റെ വ​രു​ന്ന വ​യ​ലു​ള്‍​പ്പെ​ടെ 250 ഏ​ക്ക​ര്‍​ഭൂ​മി ദേ​ശീ​യ​പാ​ത ബൈ​പ്പാ​സി​ന് വേ​ണ്ടി ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള ചെ​റു​ത്തു​നി​ല്‍​പ്പ് സ​മ​ര​ത്തി​ന് വ​ലി​യ വാ​ര്‍​ത്താ​പ്രാ​ധാ​ന്യം കി​ട്ടി​യെ​ങ്കി​ലും സ​മ​ര​നാ​യ​ക​ന്‍ സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍ ജോ​ലി​ക്ക് പോ​ലും പോ​കാ​നാ​വാ​ത്ത വി​ധ​ത്തി​ല്‍ നി​ത്യേ​ന ക​ടം​ക​യ​റി മൂ​ടു​ന്ന നി​ല​യി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല്‍​സ​രി​ക്കാ​നു​ള്ള സു​രേ​ഷി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ വ​യ​ല്‍​കി​ളി​ക​ളി​ല്‍ നി​ന്നും ഐ​ക്യ​ദാ​ര്‍​ഡ്യ സ​മി​തി​യി​ല്‍ നി​ന്നും ക​ടു​ത്ത എ​തി​ര്‍​പ്പു​ക​ളു​യ​ര്‍​ന്ന​തോ​ടെ മാ​ന​സി​ക​മാ​യി…

Read More

‘കാറണ്ട, കാറുണ്ട് ! ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നിലെ ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സി​പി​എം നീ​ക്കം; മേ​യ​ർ​ക്കു വാ​ങ്ങി​യ കാ​ർ ഡെ​പ്യൂ​ട്ടി മേ​യ​ർ​ക്കും വാ​ങ്ങും

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സി​പി​എം നീ​ക്കം തു​ട​ങ്ങി. കോ​ർ​പ്പ​റേ​ഷ​നി​ൽ ഡെ​പ്യൂ​ട്ടി മേ​യ​റെ കൂ​ട്ട് പി​ടി​ച്ച് ഭ​ര​ണ​മാ​റ്റ​ത്തി​നു​ള്ള അ​ണി​യ​റ നീ​ക്ക​ങ്ങ​ൾ യു​ഡി​എ​ഫ് തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സി​പി​എം രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ രാ​ഗേ​ഷി​ന് പു​തി​യ കാ​ർ വാ​ങ്ങു​വാ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു. മേ​യ​ർ​ക്കും ഡെ​പ്യൂ​ട്ടി മേ​യ​ർ​ക്കും പു​തി​യ കാ​ർ വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ർ​പ​റേ​ഷ​നി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​യി​രു​ന്നു സി​പി​എ​മ്മു​മാ​യി കൂ​ടു​ത​ൽ അ​ക​ലാ​ൻ രാ​ഗേ​ഷി​നെ ഇ​ട​യാ​ക്കി​യ​ത്. മേ​യ​ർ​ക്കു മാ​ത്രം കാ​ർ വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ഗേ​ഷ് കൗ​ൺ​സി​ൽ യോ​ഗം ബ​ഹി​ഷ്ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​പ്ര​തി​സ​ന്ധി തീ​ർ​ക്കു​വാ​നാ​ണ് ഒ​രു കാ​ർ കൂ​ടി വാ​ങ്ങു​വാ​ൻ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ച​ത്. മേ​യ​ർ​ക്ക് വാ​ങ്ങി​യ ഇ​ന്നോ​വ ക്രി​സ്റ്റ ത​ന്നെ​യാ​ണ് ഡെ​പ്യൂ​ട്ടി മേ​യ​ർ​ക്കും വാ​ങ്ങു​ന്ന​ത്. ഡെ​പ്യൂ‌​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ൻ ച​ർ​ച്ച ന​ട​ത്തി​യ​തോ​ടെ​യാ​ണ് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫ്…

Read More

ഇശലിന്‍റെ സുൽത്താൻ ഓർമ; എ​ര​ഞ്ഞോ​ളി മൂ​സ​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ജ​നം ഒ​ഴു​കി

ത​ല​ശേ​രി: ഇ​ശ​ലി​ന്‍റെ സുൽത്താ​ൻ എ​ര​ഞ്ഞോ​ളി മൂ​സ​ക്ക് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. ഭൗ​തി​ക​ദേ​ഹം പൂ​ർ​ണ ഔ​ദ്യാ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​നി​ർ​ത്തി മ​ട്ടാ​മ്പ്രം ജു​മു​അ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഉ​ച്ച​യോ​ടെ ഖ​ബ​റ​ട​ക്കി. രാ​വി​ലെ ഒ​മ്പ​തോ​ടെ ഭൗ​തി​ക​ദേ​ഹം ത​ല​ശേ​രി മു​നി​സി​പ്പ​ൽ ടൗ​ൺ​ഹാ​ളി​ൽ എ​ത്തി​ച്ച​പ്പോ​ൾ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. എ​ര​ഞ്ഞോ​ളി മൂ​സ​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി സ​ർ​വ്വ​ക​ക്ഷി ആ​ഹ്വാ​ന പ്ര​കാ​രം ഇ​ന്നു രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.45ന് ​അ​ന്ത​രി​ച്ച എ​ര​ഞ്ഞ​ളി മൂ​സ​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നൂ​റു ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ത​ല​ശേ​രി ചാ​ലി​ലെ “ഐ​ശു’ എ​ന്ന ഭ​വ​ന​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് സം​ഗീ​ത​പ്രേ​മി​ക​ൾ ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ ചാ​ലി​ൽ പ്ര​ദേ​ശ​ത്തെ റോ​ഡ് ഗ​താ​ഗ​ത കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി. ഇ​തോ​ടെ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. തു​ട​ർ​ന്ന് ആ​ളു​ക​ൾ കാ​ൽ​ന​ട​യാ​യി​ട്ടാ​ണ് പ്രി​യ മു​സ​ക്ക​യെ…

Read More

ബ​ന്ധു​ക്ക​ള്‍​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി വ​യോ​ധി​ക​ന്‍റെ ‘ആ​ത്മ​ഹ​ത്യാ​ശ്ര​മം’; പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ള്‍ വാ​ദി പ്ര​തി​യാ​യി

പ​യ്യ​ന്നൂ​ര്‍: ബ​ന്ധു​ക്ക​ള്‍ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന ആ​രോ​പി​ച്ച് ചീ​മേ​നി സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം. ബ​ന്ധു​ക്ക​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ വാ​ദി പ്ര​തി​യാ​യി.​ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. മ​ക്ക​ള്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ള്‍ പ്രാ​യ​മാ​യ ത​ന്നെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നും നോ​ക്കു​ന്നി​ല്ലെ​ന്നു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​മാ​യാ​ണ് ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​യി ഇ​യാ​ള്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​ത്. റെ​യി​ല്‍​പാ​ള​ത്തി​ല്‍ നി​ന്ന വ​യോ​ധി​ക​നെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹോം​ഗാ​ര്‍​ഡും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് അ​നു​ന​യി​പ്പി​ച്ച് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ക​യ​റ്റി. തു​ട​ർ​ന്ന് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് വ​യോ​ധി​ക​നെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നു. ഉ​ട​ന്‍ സ്‌​റ്റേ​ഷ​നി​ലെ​ത്താ​ന്‍ മ​ക്ക​ള്‍​ക്കും മ​റ്റും വി​വ​ര​വും ന​ല്‍​കി. ഇ​തി​നി​ട​യി​ല്‍ മ​ക്ക​ളെ ന​ല്ല​രീ​തി​യി​ല്‍ വ​ള​ര്‍​ത്താ​ന്‍ താ​ന്‍ ന​ട​ത്തി​യ ഗ​ള്‍​ഫ് യാ​ത്ര​ക​ളു​ടെ ക​ഥ​ക​ള്‍ ഇ​ദ്ദേ​ഹം പോ​ലീ​സി​നോ​ട് വി​വ​രി​ച്ചു. സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ മ​ക്ക​ള്‍ ത​ങ്ങ​ള്‍ പി​താ​വി​നാ​യി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ഓ​രോ​ന്നാ​യി നി​ര​ത്തി. മ​ക്ക​ൾ ന​ല്‍​കു​ന്ന പ​ണം തീ​രു​ന്ന​തു​വ​രെ വീ​ട്ടി​ലെ​ത്താ​റി​ല്ലെ​ന്നും ലോ​ഡ്ജു​ക​ളി​ലാ​ണ് താ​മ​സ​മെ​ന്നും ഉ​ദാ​ഹ​ര​ണ സ​ഹി​തം പ​റ​ഞ്ഞ​തോ​ടെ…

Read More

ക​ള്ള​വോ​ട്ട് പ​രാ​തി: 11 മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ക​ള​ക്ട​ർ​ക്കു മു​ന്നി​ൽ ഹാ​ജ​രാ​യി

ക​ണ്ണൂ​ർ: ക​ള്ള​വോ​ട്ടു പ​രാ​തി​യി​ൽ മ​യ്യി​ൽ പാ​ന്പു​രു​ത്തി​യി​ലെ 11 മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ തെ​ളി​വെ​ടു​പ്പി​നാ​യി ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് മു​ന്പാ​കെ ഹാ​ജ​രാ​യി. തെ​ളി​വെ​ടു​പ്പി​ന് ഹാ​ജ​രാ​കാ​ൻ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ക​ള​ക്ട​ർ 13 പേ​ർ​ക്കാ​ണു ക​ഴി​ഞ്ഞ​ദി​വ​സം നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ര​ണ്ടു​പേ​ർ ഇ​ന്നു ഹാ​ജ​രാ​യി​ല്ല. രാ​വി​ലെ 10.15ഓ​ടെ​യാ​ണ് 11 പേ​രും ഒ​ന്നി​ച്ചു ഹാ​ജ​രാ​യ​ത്. ക​ണ്ണൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ ത​ളി​പ്പ​റ​ന്പ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന പാ​ന്പു​രു​ത്തി ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ 166ാം ന​ന്പ​ർ ബൂ​ത്തി​ൽ ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​രാ​ണ് തെ​ളി​വെ​ടു​പ്പി​ന് ഹാ​ജ​രാ​യ​ത്. ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം സി​പി​എം ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഇ​തേ​സ​മ​യം സി​പി​എ​മ്മി​ന്‍റെ ക​ള്ള​വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പ​രാ​തി​ക​ൾ യു​ഡി​എ​ഫ് ഇ​ന്നു ക​ള​ക്ട​ർ​ക്കു കൈ​മാ​റി. കൊ​ള​ച്ചേ​രി ന​ണി​യൂ​ർ ന​ന്പ്രം എ​ൽ​പി സ്കൂ​ളി​ലെ ര​ണ്ടു വോ​ട്ട്, കൊ​ള​ച്ചേ​രി ഇ.​പി. കൃ​ഷ്ണ​ന​ന്പ്യാ​ർ സ്മാ​ര​ക എ​എ​ൽ​പി സ്കൂ​ളി​ൽ പ്ര​വാ​സി​ക​ളു​ടെ 11 വോ​ട്ട്…

Read More

ത​ളി​പ്പ​റ​ന്പ് ബ​സ്‌​സ്റ്റാ​ൻ​ഡ് കോം​പ്ല​ക്‌​സി​ൽ “വെ​ള്ള​മ​ടി​ക്കാം, ക​ഞ്ചാ​വ് വ​ലി​ക്കാം, തു​ണി പ​റി​ച്ച് അ​ടി​ക്കാം’; ക​ണ്ണ​ട​ച്ച് പോ​ലീ​സും എ​ക്സൈ​സും; പൊ​റു​തി​മു​ട്ടി വ്യാ​പാ​രി​ക​ൾ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ ബ​സ്‌​സ്റ്റാ​ൻ​ഡ് കോം​പ്ല​ക്‌​സും പ​രി​സ​ര​വും മ​ദ്യ​പ​രു​ടേ​യും ക​ഞ്ചാ​വ് സേ​വ​ക്കാ​രു​ടേ​യും പി​ടി​യി​ല്‍. രാ​പ്പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ ഇ​വ​ര്‍ കോം​പ്ല​ക്‌​സ് കൈ​യ​ട​ക്കി​യ​തോ​ടെ സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രു​ടേ​യും കോം​പ്ല​ക്‌​സി​ലെ ജീ​വ​ന​ക്കാ​രു​ടേ​യും ദൈ​നം​ദി​ന ജീ​വി​തം അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​യി. ര​ണ്ട് നി​ല​ക​ളു​ള്ള കോം​പ്ല​ക്‌​സി​ലേ​ക്ക് ക​യ​റു​ന്ന തെ​ക്കും വ​ട​ക്കും ഭാ​ഗ​ങ്ങ​ളി​ലു​ള്ള കോ​ണി​പ്പ​ടി​യും പ​രി​സ​ര​ങ്ങ​ളു​മാ​ണ് ഇ​വ​രു​ടെ വി​ഹാ​ര​കേ​ന്ദ്രം. ഇ​വി​ടെ മ​ദ്യ​ക്ക​ച്ച​വ​ട​വും ക​ഞ്ചാ​വ് വി​ല്പ​ന​യും പൊ​ടി​പൊ​ടി​ക്കു​ക​യാ​ണെ​ങ്കി​ലും പോ​ലീ​സോ എ​ക്‌​സൈ​സോ ഈ ​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​ക കൂ​ടി ചെ​യ്യു​ന്നി​ല്ല. ടൗ​ണ്‍​സ്‌​ക്വ​യ​ര്‍ അ​ട​ച്ചി​ട്ട​തോ​ടെ​യാ​ണ് അ​വി​ടെ ത​മ്പ​ടി​ച്ചി​രു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ കോം​പ്ല​ക്‌​സി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു​തു​ട​ങ്ങി​യ​ത്. പ​ക​ല്‍​സ​മ​യ​ത്തു​പോ​ലും ക​ഞ്ചാ​വും മ​ദ്യ​വും വാ​ങ്ങു​ന്ന​തി​ന് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്. രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ല​ഹ​രി​യി​ല്‍ കോം​പ്ല​ക്‌​സ് പ​രി​സ​ര​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം വീ​ണു​കി​ട​ക്കു​ന്ന പ​ല​രും ഇ​വി​ടെ ഛര്‍​ദ്ദി​ക്കു​ക​യും മ​ല​മൂ​ത്ര​വി​സ​ര്‍​ജ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്. രാ​വി​ലെ ക​ട​തു​റ​ക്കാ​നെ​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​ധാ​ന ജോ​ലി സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ മ​ല​മൂ​ത്ര​വും ഛര്‍​ദ്ദി​ലും ശു​ചീ​ക​രി​ക്ക​ലാ​ണ്. പ​ല​രും അ​ടി​വ​സ്ത്ര​ങ്ങ​ള്‍ പോ​ലു​മി​ല്ലാ​തെ കി​ട​ന്നു​റ​ങ്ങു​ന്ന​തി​നാ​ല്‍ സ്ത്രീ​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും…

Read More

വെള്ളൂരിൽ ടി​വി കേ​ബി​ളി​നെ ചൊ​ല്ലി വാ​ക്കേ​റ്റം; വി​മു​ക്ത​ഭ​ട​ന്‍ ച​വി​ട്ടേ​റ്റു മ​രി​ച്ചു; അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ര്‍: ടെ​ലി​വി​ഷ​ന്‍ കേ​ബി​ളി​നെ ചൊ​ല്ലി​യു​ള്ള വാ​ക്കേ​റ്റ​ത്തി​നി​ട​യി​ല്‍ ച​വി​ട്ടും ത​ള്ളു​മേ​റ്റ് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​മു​ക്ത​ഭ​ട​ന്‍ മ​രി​ച്ചു.​വെ​ള്ളൂ​ര്‍ ക​ണി​യേ​രി കൊ​ഴു​ന്തും​പ​ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കാ​മ്പ്ര​ത്ത് ബാ​ല​കൃ​ഷ്ണ​ൻ (68)ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​യ​ല്‍​വാ​സി​യാ​യ കൂ​ലേ​രി​ക്കാ​ര​ന്‍ സ​ന്തോ​ഷി​നെ(46) പ​യ്യ​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ ഹ​രി​പ്ര​സാ​ദ് അ​റ​സ്റ്റു​ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ ടി​വി​യി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. സ​ന്തോ​ഷി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലൂ​ടെ​യാ​ണ് കേ​ബി​ൾ കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. സ​ന്തോ​ഷ് കേ​ബി​ള്‍ മു​റി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തെ ചൊ​ല്ലി​യാ​ണ് അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്.​വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​ത്തി​യ കേ​ബി​ള്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ രാ​ത്രി​യി​ല്‍​ത​ന്നെ കേ​ബി​ള്‍ ശ​രി​യാ​ക്കി​യി​രു​ന്നു. അ​തി​നി​ട​യി​ലും വാ​ക്കേ​റ്റം മു​റു​കി​യ​പ്പോ​ള്‍ കേ​ബി​ള്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​രാ​ണ് ബാ​ല​കൃ​ഷ്ണ​നെ പി​ന്തി​രി​പ്പി​ച്ച​ത്. വാ​ക്കേ​റ്റം തു​ട​ര്‍​ന്ന​പ്പോ​ള്‍ ബാ​ല​കൃ​ഷ്ണ​നെ ഭാ​ര്യ​വ​ന്ന് വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പി​ന്നാ​ലെ എ​ത്തി​യ സ​ന്തോ​ഷി​ന്‍റെ ച​വി​ട്ടും ത​ള്ളു​മേ​റ്റ് ബാ​ല​കൃ​ഷ്ണ​ൻ ക​ല്ലി​ല്‍ ത​ല​യി​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ട​ന്‍​ത​ന്നെ പ​രി​സ​ര​വാ​സി​ക​ള്‍ ചേ​ര്‍​ന്ന് ബാ​ല​കൃ​ഷ്ണ​നെ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.…

Read More

കൂ​ത്തു​പ​റ​ന്പി​ലെ ബാ​ല​ൻ ന​ന്പ്യാ​ർ വ​ധം: ഫ​യ​ൽ കാ​ണാ​നി​ല്ല, മ​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ

ത​ല​ശേ​രി: വീ​ടാ​ക്ര​മി​ച്ച് എ​ഴു​പ​ത്തി​യെ​ട്ടു​കാ​ര​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ ഫ​യ​ൽ കൊ​ച്ചി​യി​ലെ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽനി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​ക്കു ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. കൂ​ത്തു​പ​റ​മ്പ് കു​ട്ടി​ക്കു​ന്നി​ലെ ത​പ​സ്യ​യി​ൽ ബാ​ല​ൻ ന​മ്പ്യാ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ന്‍റെ ഫ​യ​ൽ അ​പ്ര​ത്യ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ബാ​ല​ൻ ന​മ്പ്യാ​രു​ടെ മ​ക​ൾ വി​നീ​ത പി.​എ​ൻ.​സു​കു​മാ​ര​ൻ, ​കെ. വി​ശ്വ​ൻ എ​ന്നി​വ​ർ മു​ഖാ​ന്തരം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഡി​വൈ​എ​സ്പി​ക്കു നോ​ട്ടീ​സ് അ​യ​ച്ച​ത്.​കേ​സി​ന്‍റെ വി​ചാ​ര​ണ ഒ​രു മാ​സ​ത്തേ​ക്ക് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ത​ല​ശേ​രി സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണു ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഫ​യ​ൽ കാ​ണാ​താ​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഫ​യ​ൽ കി​ട്ടാ​തെ വി​ചാ​ര​ണ തു​ട​ങ്ങു​ന്ന​തു പ്രോ​സി​ക്യൂ​ഷ​നെ ബാ​ധി​ക്കു​മെ​ന്നും ഫ​യ​ൽ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു വി​നീ​ത ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഫ​യ​ൽ കാ​ണാ​താ​യ​തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത ഏ​റു​ക​യാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് നി​ല​വി​ലു​ള്ള അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​നും ഡി​സ്ട്രി​ക്ട് ഗ​വ. പ്ലീ​ഡ​ർ ബി.​പി. ശ​ശീ​ന്ദ്ര​ൻ റി​പ്പോ​ർ​ട്ട്…

Read More

വ​നി​താ മ​തി​ൽ സം​ഘ​ടി​പ്പി​ച്ച​തു സ്ത്രീക​ളെ  ക​ള്ള​വോ​ട്ടി​ന് പ്രാ​പ്ത​രാ​ക്കാ​നെന്ന് ഉ​ണ്ണി​ത്താ​ൻ

പെ​രു​ന്പ​ട​വ്: സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ മ​തി​ൽ സം​ഘ​ടി​പ്പി​ച്ച​തു സ്ത്രീ​ക​ളെ​യും ക​ള്ള​വോ​ട്ട് ചെ​യ്യി​ക്കു​ന്ന​തി​നു പ്രാ​പ്ത​രാ​ക്കാ​നാ​ണെ​ന്നു രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വെ​ള്ളോ​റ ബൂ​ത്തി​ൽ ക​ള്ള​വോ​ട്ടു​ക​ൾ ത​ട​ഞ്ഞ യു​ഡി​എ​ഫ് ഏ​ജ​ന്‍റു​മാ​രാ​യ കെ.​എം. ജോ​സ​ഫ്, എ​ൻ.​വി. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ര​മം-​കു​റ്റൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി വെ​ള്ളോ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ നി​ഷ്പ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യാ​ൽ എ​വി​ടെ​യും സി​പി​എ​മ്മി​നു കെ​ട്ടി​വ​ച്ച കാ​ശ്പോ​ലും കി​ട്ടി​ല്ലെ​ന്നും ക​ള്ള​വോ​ട്ട് ചെ​യ്ത​വ​രെ​യും ക​ള്ള​വോ​ട്ടി​ന് സ​ഹാ​യ​ങ്ങ​ൾ ചെ​യ്ത​വ​രെ​യും ഇ​രു​ന്പ​ഴി​യി​ൽ കി​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ സി​പി​എ​മ്മി​നു സ്തു​തി​പാ​ടു​ക​യാ​ണെ​ന്നും ക​ള​ക്ട​ർ​മാ​ർ എ​ല്ലാ നീ​തി​കേ​ടി​നും കൂ​ട്ടു​നി​ന്ന​താ​യും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു. വോ​ട്ടേ​ഴ്സ് ലി​സ്റ്റ് അ​ടി​ച്ച​തു​പോ​ലും ദേ​ശാ​ഭി​മാ​നി​യി​ൽ നി​ന്നാ​ണെ​ന്നും അ​തി​നാ​ൽ പ​ല​രും പ​ട്ടി​ക​യി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​ഹ​മൂ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ്…

Read More

ഡ്രൈ​വിം​ഗ് ടെ​സ്റ്റിന് കൈക്കൂലി നൽകിയില്ല; കോ-​ഓ​പ്പ് ഡ്രൈ​വിം​ഗ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ടെ​സ്റ്റി​നു പു​റ​ത്ത്; വിവരം അന്വേഷിച്ചെത്തിയ സം​ഘം പ്ര​സി​ഡ​ന്‍റി​നു മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഉദ്യോഗസ്ഥന്‍റെ മ​ർ​ദ​നം

ത​ളി​പ്പ​റ​മ്പ്: കൈ​ക്കൂ​ലി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നാ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് ഡ്രൈ​വിം​ഗ് സ്കൂ​ളി​ലെ 20 പേ​രെ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ പ​ങ്കെ​ടു​പ്പി​ച്ചില്ലെന്നും തു​ട​ർ​ന്നു വി​വ​ര​മ​ന്വേ​ഷി​ച്ചെ​ത്തി​യ സം​ഘം പ്ര​സി​ഡ​ന്‍റും ഡി​സി​സി ജ​ന.​സെ​ക്ര​ട്ട​റി​യു​മാ​യ എ.​പി. നാ​രാ​യ​ണ​നെ (64) മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഉദ്യോഗസ്ഥൻ മ​ർ​ദി​ച്ച​താ​യും പ​രാ​തി. പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ നാ​രാ​യ​ണ​നെ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു​രാ​വി​ലെ 8.30 ഓ​ടെ കാ​ത്തി​ര​ങ്ങാ​ട്ടെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു സം​ഭ​വം. പ​യ്യ​ന്നൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് മോ​ട്ടോ​ർ ഡ്രൈ​വിം​ഗ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ 20 പേ​ർ​ക്കു ടെ​സ്റ്റ് നി​ഷേ​ധി​ച്ച വി​വ​ര​മ​റി​ഞ്ഞാ​ണു സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ നാ​രാ​യ​ണ​ൻ ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ലെ​ത്തി​യ​ത്. ഇ​തേ​ക്കു​റി​ച്ചു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ന്ന ത​ർ​ക്ക​ത്തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​രി​ലൊ​രാ​ൾ മ​ർ​ദി​ച്ച​താ​യാ​ണു പ​രാ​തി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് നാ​രാ​യ​ണ​നെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് ഉ​ട​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ദാ​മോ​ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ…

Read More